2016, നവംബർ 14, തിങ്കളാഴ്‌ച

വിവേകചൂഡാമണി ശ്ലോകം 170 തിയ്യതി 14/11/2016

പഞ്ചേന്ദ്രിയൈഃ പഞ്ചഭിരേവ ഹോതൃഭിഃ
പ്രചീയമാനോ വിഷയാജ്യധാരയാ
ജാജ്വല്യമാനോ ബഹുവാസനേന്ധനൈഃ
മനോമയാഗ്നിർദഹതി പ്രപഞ്ചം.
             അർത്ഥം
ഇവിടെ പഞ്ചേന്ദ്രിയങ്ങളെ ഹോതാക്കളായി ചിത്രീകരിച്ചിരിക്കുന്നു.പഞ്ച തന്മാത്രകളായ ആജ്യധാര കൊണ്ട് ആളിക്കത്തിക്കപ്പെടുന്നതും നാനാതരം വാസനകളാകുന്ന വിറകുകൾ കൊണ്ട് നിരന്തരം കത്തിക്കൊണ്ടിരിക്കുന്നതുമായ മനോമയാഗ്നി പ്രപഞ്ചത്തെ എരിച്ചു കൊണ്ടിരിക്കുന്നു.
        ആജ്യധാര എന്ന് ഉദ്ദേശിക്കുന്നത് നെയ്യിനെയാണ്. ഹോതാവ് എന്നത് യജ്ഞം ചെയ്യുന്നവൻ എന്നർത്ഥവും അതായത് വാസനകളാകുന്ന വിറകുകൾ കൊണ്ട് വിഷയങ്ങളായ നെയ്യ് ഒഴിച്ച് ഹോതാ വായ യജ്ഞ കർമ്മി ആളിക്കത്തിച്ച് ഉയർത്തിയതുമായ മനോമയാഗ്നി ഈ പ്രപഞ്ചത്തെപ്പോലും എരിച്ചു കൊണ്ടിരിക്കും.
171
ന ഹ്യസ്ത്യവിദ്യാ മനസോ/തിരിക്താ
മനോ ഹ്യവിദ്യാ ഭവബന്ധഹേതുഃ
തസ്മിൻ വിനഷ്ടേ സകലം വിനിഷ്ടം
വിജൃംഭിതേ/സ്മിൻ സകലം വിജൃംഭതേ.
                 അർത്ഥം
മനസ്സിൽ നിന്നും വേറിട്ട് അവിദ്യയില്ല.കാരണം,സംസാരബന്ധത്തിന് ഹേതുവായ അവിദ്യ മനസ്സ് തന്നെയാകുന്നു.മനസ്സ് മുഴുവനും നശിച്ചാൽ സർവ്വവും നശിക്കും.മനസ്സ് വിജൃംഭിക്കുമ്പോൾ സർവ്വവും വിജൃംഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ