2016, നവംബർ 2, ബുധനാഴ്‌ച

ഭാഗം--5. ഹിന്ദുക്കൾ മൗനം ഭഞ്ജിക്കണം ,ഞാനും ഭഞ്ജിക്കുന്നു.

അധികമായാൽ അമൃതും വിഷം എന്ന ചൊല്ലിനെ അർത്ഥവത്താക്കുന്നതാണ് സർക്കാറുകളുടെ ന്യൂന പക്ഷ പ്രീണനം കാണിക്കുന്നത്. വോട്ടിന് വേണ്ടി പലതും കണ്ടില്ലെന്ന് നടിച്ചു. പല രംഗങ്ങളിലും അനർഹമായത് നേടാൻ ന്യൂനപക്ഷങ്ങൾക്ക് അവസരം ഉണ്ടാക്കി ക്കൊടുത്തു.ഇതിന്റെ ദൂരവ്യാപകമായ ഫലമാണ് കേരളത്തിൽ തീവ്രവാദം . സത്യത്തിൽ അണികളുടെ നിയന്ത്രണം രാഷ്ട്രീയ പാർട്ടികൾക്കും മത നേതാക്കൾക്കും നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ അണികൾ എന്ത് ചെയ്താലും അതിനെ ന്യായീകരിക്കേണ്ട ഗതികേട് മത നേതാക്കൾക്കും ,രാഷ്ട്രീയ നേതാക്കൾക്കും വന്നിരിക്കുന്നു.അത് തുറന്ന് സമ്മതിക്കുവാൻ അവരുടെ ദുരഭിമാനം സമ്മതിക്കുന്നും ഇല്ല അതിന്റെ ഫലമോ? അവരെല്ലാം സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു കൊണ്ടെ ഇരിക്കുന്നു. ഇതും സമ്മതിക്കാൻ അവരുടെ ദുരഭിമാനം സമ്മതിക്കുന്നില്ല.

ജനനം മുതൽ മരണം വരെയുള്ള ജീവിത സാഹചര്യത്തിലെ നിയന്ത്രണം ഒരു ഹിന്ദുവിനെ സംബന്ധിച്ച് അവരുടെ ഗൃഹനാഥനാണ്. മതത്തിനോ മത നേതാക്കൾക്കോ അതിൽ യാതൊരു കാര്യവും ഇല്ല. മരിച്ചാൽ വീട്ടിൽ മറവു ചെയ്യാം അല്ലെങ്കിൽ ദഹിപ്പിക്കാം വീട്ടിൽ സ്ഥലമില്ലെങ്കിൽ ശ്മശാനത്തിൽ കൊണ്ട് പോകാം ഒരു പ്രത്യേക രീതിയിലേ പാടുള്ളൂ എന്ന നിയമമില്ല.ജനിച്ച ശേഷമുള്ള കാര്യങ്ങൾ കുട്ടിയുടെ ജാതകം എഴുതിക്കുന്നവരുണ്ട്. എഴുതിക്കാത്തവരും ഉണ്ട് അതിലോന്നും മതമോ മതനേതാക്കളോ നമ്മെ സംബന്ധിച്ച് വിലങ്ങു തടികളല്ല. ആരാധനയുടെ കാര്യത്തിലും ആത്മീയ കാര്യത്തിലും അവനവന്റെ നിയന്ത്രണം അവനവന് തന്നെയാണ്.ഈ വിശാലമായ കാഴ്ച്ചപ്പാടാണ് ഹിന്ദുവിനെ ഭീകരവാദത്തിന് പ്രേരിപ്പിക്കാത്തത്.തേലേക്കാട് അച്ചന്റെ കണ്ണിൽ ഇത് തന്തയില്ലായ്മയാണ്. പക്ഷേ ഈ സ്വയം നിയന്ത്രണാവകാശം മനഃശാസ്ത്രമനുസരിച്ച് ഏറ്റവും യുക്തിഭദ്രമാണെന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നു.

ഇത് മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള വഴി എന്ന് പറയുമ്പോൾത്തന്നെ അനീതികളുടെ കൂമ്പാരം അവരെ പൊതിഞ്ഞു നിൽക്കുന്നു. അതിനാൽ ത്തന്നെ ഈ വഴിമാത്രമാണ് നല്ലത് എന്ന് പറയുന്നവർ സമൂഹത്തിന്റെ മുന്നിൽ അപഹാസ്യരായിത്തീരുന്നു. വളരെ സുന്ദരമായ ഒരു വാക്കാണ് ശ്രീ നാരായണ ഗുരുവിന്റേത്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നുള്ളത്. ഈ വിശാലമായ കാഴ്ച്ച് പ്പാടിനെ എതിർത്തവരിൽ ഒരാൾ കാന്തപുരം ആണ്. അയാളുടെ അഭിപ്രായത്തിൽ ഇസ്ലാം മാത്രമാണ് ശ്രേഷ്ഠമായത്. ഈ ഇടുങ്ങിയ ചിന്താഗതിയും പ്രചരണവും തീവ്രവാദത്തിന് വളമേകുകയാണ് ചെയ്യുന്നത്. ദൈവം അറിയാതെ ഈ ഭൂമിയിൽ ഒന്നും നടക്കില്ല എന്ന് പറയുകയും ദൈവകൃപയാൽ ഈ മണ്ണിൽ ആവിർഭവിച്ച സനാതന സംസ്കൃതിയെ അപഹസിക്കുകയും ചെയ്യുമ്പോൾ ദൈവ നിഷേധമാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാനുള്ള വിവേകം ഇല്ലാതെ പോയതിന്റെ കാരണങ്ങളിൽ ഒന്ന് തമോഗുണ ഭക്ഷണ ശീലമായിരിക്കാം .

ഇസ്ലാം മതത്തിൽ നിന്നും തീവ്രവാദ മതത്തിലേക്ക് പരിവർത്തനം ഏറെ നടക്കുന്ന കാലഘട്ടമാണിന്ന്. അത് തിരിച്ചറിയാനും അതിന് തടയിടാനും മുസ്ലിം സമൂഹത്തിന് കഴിയുന്നില്ല.മറ്റു മതങ്ങളിൽ നിന്നും ഇസ്ലാമിലേക്ക് ആളെ ചേർക്കുമ്പോൾ അവരൊക്കേ എത്തിപ്പെടുന്നത് ഇസ്ലാമിലല്ല മറിച്ച് തീവ്ര വാദ മതത്തിലാണ് എന്ന് കാണാനുള്ള ഉഴക്കാഴ്ച്ച അവർക്കില്ലാതെ പോയി. ധാരാളം മുസ്ലിം സഹോദരങ്ങൾ മറ്റു ദർശനങ്ങളിലേക്ക് ഉറ്റു നോക്കുന്നു എന്ന കാര്യവും അവർ അവഗണിക്കുന്നു.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ