ഇന്നത്തെ ചിന്താ വിഷയം --എന്താണ് വർഗ്ഗീയത?
ഒരു വർഗ്ഗം അഥവാ സമൂഹം അതിന്റെ ഈയത അഥവാ സ്വഭാവം അതാണ് വർഗ്ഗീയത. മനുഷ്യ വർഗ്ഗം ,ജന്തു വർഗ്ഗം ,സസ്യവർഗ്ഗം എന്നിങ്ങനെ പ്രകൃതിയിൽ വർഗ്ഗങ്ങളുണ്ട്. ഇവയ്ക്കൊക്കെ സ്വഭാവവും ഉണ്ട്. മനുഷ്യരിൽ തന്നെ ജോലി അടിസ്ഥാനമാക്കി വീണ്ടും വിഭജനങ്ങളുണ്ട്. ഉദ്യോഗസ്ഥ വർഗ്ഗം ,തൊഴിലാളി വർഗ്ഗം ,മുതലാളി വർഗ്ഗം എന്നിങ്ങനെ .ഈവർഗ്ഗങ്ങൾക്കും മൗലികമായി ചില ഈയത അഥവാ സ്വഭാവം ഉണ്ട്. നാം ഇന്ന് ധരിച്ചു വെച്ചിരിക്കുന്ന അർത്ഥം സ്പർദ്ധ എന്ന അർത്ഥത്തിലാണ്. ഭാഷാപരമായി ആ അർത്ഥത്തിന് സത്യത്തിൽ പ്രസക്തി ഇല്ല.
സ്പർദ്ധ മതങ്ങൾ തമ്മിൽ ഇല്ലാതിരിക്കണമെങ്കിൽ ദീർഘ വീക്ഷണത്തോടെയുള്ള ഒരു നേതൃത്വം അത്യാവശ്യമാണ്. പലപ്പോഴും അതുണ്ടാകാത്തതാണ് സ്പർദ്ധക്ക് കാരണം. ഭാരതം പോലുള്ള ഒരു രാജ്യത്ത് എല്ലാവരേയും പ്രീതിപ്പെടുത്തി ഒരു കാര്യം ചെയ്യാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാം .ഇവിടെ ഗാന്ധിജിയുടെ ചില നിലപാടുകൾ പ്രസക്തമാണ്. പാക്കിസ്ഥാന് ഇപാപോൾ സ്വാതന്ത്ര്യം അല്ല വേണ്ടത്. അലർക്ക് വിദ്യഭ്യാസം നൽകുകയാണ് അത്യാവശ്യം വേണ്ടതെന്ന് പറഞ്ഞപ്പോൾ ആരും അത് ഗൗരവമായി എടുത്തില്ല. പക്ഷേ അദ്ദേഹത്തിന്റെ നിഗമനം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു.
ഏതൊരു കാര്യം സദുദ്ദേശത്തോടെ നടപ്പാക്കുകയാണെങ്കിലും അതിനും ഒരു ദോഷമുണ്ടാകും അത് പ്രകൃതി നിയമമാണ്.അതിനെ തരണം ചെയ്യുന്നതിലാണ് പിന്നെ മിടുക്ക് കാണിക്കേണ്ടത്. ഒരാൾ ഒരു സ്ഥാനത്ത് എത്തിയാൽ പിന്നെ അയാൾ സമൂഹത്തിന്റെ മൊത്തം നേതാവാണ്. അത് വരെ മാത്രമെ പാർട്ടിക്കാരൻ എന്ന ലേബലുള്ളൂ! ഈ സത്യം പലപ്പോഴും നേതൃത്വം മറക്കുന്നു. സമൂഹത്തിലെ സ്പർദ്ധക്ക് ഇതൊരു വലിയ കാരണമായിത്തീരുന്നന്നു. അമിതമായ സ്വാതന്ത്രവും ഇതിന് വിലങ്ങു തടിയാണ്. ചെറിയ നിയമം പോലും അനുസരിക്കാൻ സമൂഹം തയ്യാറാകുന്നില്ല. ഹെൽമറ്റ് വെക്കുക എന്നുള്ളത് പോലീസുകാരുടെ ആവശ്യമാണ് എന്നാണ് പലരുടേയും ധാരണ .അത് നമ്മുടെ രക്ഷക്കാണ് എന്ന് കരുതി സ്വയം അനുസരിക്കാൻ ഒരുങ്ങാത്തിടത്തോളം കാലം വലിയ നിയമങ്ങൾ ഒരാൾ അനുസരിക്കും എന്ന് കരുതാനാകില്ല. തെറ്റിന് ശിക്ഷ നിർബ്ബന്ധമായും കിട്ടുന്ന അവസ്ഥ വരാത്തിടത്തോളം കാലം ഭാരതത്തിൽ സ്പർദ്ധയും ,ബലാത്സംഗം പോലൂള്ള കുറ്റകൃത്യങ്ങളും തടയാനാകും എന്ന് കരുതാനാകില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ