ഭാഗം 2-ക്ഷേത്ര ചൈതന്യ രഹസ്യം
ഓരോ ദേവ പ്രതിഷ്ഠകളും ഓരോ ഗ്രഹത്തിന്റെ പ്രതീകങ്ങളാണ്.പ്രസ്തുത ഗ്രഹങ്ങളിൽ നിന്നും വരുന്ന കാന്തിക രശ്മിയെ മാത്രം ഉൾക്കൊള്ളുന്ന വിധത്തിലാണ് ഓരോ ബിംബങ്ങളും ഉണ്ടാക്കുന്നത്. പ്രതിഷ്ഠാകാരന്റെ ശരീരത്തിനകത്ത് നിന്നും ഇതേ രശ്മിയെ ആവാഹിച്ചെടുത്ത് ബിംബത്തിൽ ചേർക്കുന്നതോടെ സചേതനമായിത്തീരുന്ന ബിംബം ഒരു സ്റ്റബിലൈസറിന്റേയും ബൂസ്റ്ററിന്റേയും ചേർന്നുള്ള പ്രവർത്തനമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അന്തരീക്ഷത്തിൽ നിന്ന് അതാത് ഗ്രഹത്തിന്റെ രശ്മികളെ അതി ശക്തിയായി വലിച്ചെടുക്കുന്ന ബിംബം പ്രസ്തുത രശ്മി വ്യൂഹത്തെ അനവധി ഇരട്ടിയാക്കി കറക്കി പെരുപ്പിച്ച് ചുറ്റുമുള്ള പ്രദക്ഷിണ വഴിയാകുന്ന കാന്തി വലയങ്ങളിലൂടെ നിരന്തരം പ്രവഹിപ്പിച്ചു കൊണ്ടിരിക്കുന്നു
അതത് ഗ്രഹ രശ്മികളുടെ ഏറ്റക്കുറച്ചിലുകൾ ക്ഷേത്രത്തിനകത്ത് ബാധിക്കാത്ത രീതിയിൽ നിശ്ചിത മാത്രയിൽ മാത്രം പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഈ രശ്മി പ്രവാഹം ഒരു രക്ഷാ കവചമായി ആരാധകർക്ക് അനുഭവിക്കാം(. പക്ഷെ നമ്മൾ അത് ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം) .ഈ കാരണത്താൽ ക്ഷേത്രത്തിനകത്തെ മംഗള കർമ്മങ്ങൾക്ക് മുഹൂർത്തം നോക്കാറില്ല. അന്തരീക്ഷത്തിലെ ഗ്രഹദോഷങ്ങളൊന്നും ക്ഷേത്ര സമുച്ചയത്തെ ബാധിക്കയുമില്ല.
കേരളത്തിൽ പ്രത്യേകമായും ചില ഗ്രഹങ്ങളുടെ രശ്മികൾ വേണ്ടത്ര പതിക്കാത്തതുമൂലം അതതു ഗ്രഹപ്പിഴകൾ അനുഭവിക്കുന്നവർക്ക് അതതു ക്ഷേത്രങ്ങളിലെ ആരാധന വഴി ഗ്രഹപ്പിഴകൾക്ക് പരിഹാരം കാണാൻ കഴിയുന്നു.പ്രദക്ഷിണമാണ് ഇതിന് ഉത്തമ പരിഹാരം. തൊഴുമ്പോൾ പരസ്പരം സ്പർശിക്കുന്ന വിരലുകൾ വഴി തലച്ചോറിലെ പ്രാണോർജ്ജം അതി ശക്തിയായി ശരീരമാസകലം ഭ്രമണം ചെയ്യുന്നു
ഏതോക്കെ ഊർജ്ജം ഏതോക്കെ വിരലിലൂടെ എന്നത് കഴിഞ്ഞ പോസ്റ്റിൽ ഇട്ടിരുന്നു.ശ്രദ്ധിക്കുമല്ലോ!
കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളിലേയും ക്ഷേത്ര ആരാധനകൾക്കും രീതികൾക്കും വ്യത്യാസം വരാനുള്ള കാരണം ഭൂ പ്രകൃതിയുടെ പ്രത്യേകത മൂലമാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ