2016, നവംബർ 2, ബുധനാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം --14 കർമ്മയോഗം തിയ്യതി--2/11/2016

യജ്ഞം കൊണ്ട് അഭിവൃദ്ധിപ്പെട്ട ദേവന്മാർ നിങ്ങൾക്ക് ഇഷ്ടമുള്ള ഭോഗ്യങ്ങളെ തരിക തന്നെ ചെയ്യും. എന്നാൽ അവരാൽ നൽകപ്പെട്ട ഭോഗ്യങ്ങളെ അവർക്ക് കൊടുക്കാതെആരാണോ അനുഭവിക്കുന്നത്? അവൻ കള്ളൻ തന്നെയാകുന്നു.

ദേവമാർക്ക് കൊടുത്തതിന് ശേഷം യജ്ഞശിഷ്ടം ഭുജിക്കുന്ന സജ്ജനങ്ങൾ സർവ്വ പാപങ്ങളിൽ നിന്നും മോചിക്കപ്പെടുന്നു. ആരാണോ തങ്ങൾക്ക് വേണ്ടി മാത്രം പാകം ചെയ്യുന്നത്? ആ വ്യക്തി പാപം തന്നെ ഭുജിക്കുന്നു.

ഇവിടെയാണ് ക്ഷേത്ര വഴിപാടുകളുടെ പ്രസക്തി. വഴിപാടു കൊണ്ട് എന്ത് പ്രസക്തി എന്നൊക്കെ ചിലർ ചോദിക്കും. ഭക്തിപൂർവ്വം തനിക്ക് ഒരു കുഞ്ഞ് ഉണ്ടാകണം എന്ന് പ്രാർത്ഥിച്ച് ഒരു യജ്ഞമായി കുടുംബ ജീവിതം നയിക്കുമ്പോൾ, കുഞ്ഞ് ഉണ്ടായാൽ ക്ഷേത്രത്തിൽ വെച്ച് ചോറു് കൊടുക്കുക, നാമകരണം ചെയ്യുക, കുഞ്ഞിന്റെ പേരിൽ വഴിപാട് കഴിക്കുക എന്നിവ ദേവന് കൊടുക്കുന്ന നൈവേദ്യമാണ് ' അതിനാൽ ഈ ഗീതാ ശാസ്ത്ര പ്രകാരമാണ് നാം അതൊക്കെ ചെയ്യുന്നത് ' വീട്ടിൽ വെച്ച് കൊടുത്താൽ പോരേ? എന്തിന് വഴിപാട് നടത്തുന്നു? എന്നൊക്കെ ചോദിക്കുന്നവർക്കുള്ള മറുപടിയാണ് അവസാനത്തെ വാചകം.

അന്നത്തിൽ നിന്ന് ജീവികളുണ്ടാക്കുന്നു. മഴയിൽ നിന്ന് അന്നമുണ്ടാകുന്നു. യജ്ഞത്തിൽ നിന്ന് മഴയുണ്ടാകുന്നു. കർമ്മത്തിൽ നിന്ന് യജ്ഞം ഉടലെടുക്കുന്നു. കർമ്മം ബ്രഹ്മാവിൽ നിന്നുണ്ടായി. ബ്രഹ്മാവ് നിർഗ്ഗുണ പരബ്രഹ്മത്തിൽ നിന്നുണ്ടായി എന്നറിഞ്ഞാലും. അതിനാൽ എങ്ങും നിറഞ്ഞ ബ്രഹ്മം യജ്ഞത്തിൽ നില കൊള്ളുന്നു

ഇവിടെ യജ്ഞത്തിൽ നിന്ന് മഴയുണ്ടാകുന്നു എന്ന് പറഞ്ഞാൽ നാം നടത്തുന്ന യാഗത്തെ അല്ല ഉദ്ദേശിക്കുന്നത്. മഴ പെയ്യാനുള്ള സാഹചര്യം എന്തോ? അതാണ് ഇവിടെ യജ്ഞം എന്ന് പറയുന്നത് അത് ഈശ്വരന്റെ യജ്ഞം എന്ന് വേണമെങ്കിൽ പറയാം.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ