ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം-13 തിയ്യതി 1/11/2016 കർമ്മയോഗം
അല്ലയോ കൃഷ്ണാ! ജ്ഞാനം കർമ്മത്തേക്കാൾ ഏറെ ശ്രേഷ്ഠമാണ് എന്നാണ് അങ്ങയുടെ അഭിപ്രായം എങ്കിൽ ഘോരമായ ആകർമ്മത്തിന് എന്നെ എന്തിന് നിയോഗിക്കുന്നു? അർജ്ജുനന്റെ ഈ ചോദ്യത്തോട മൂന്നാം അദ്ധ്യായമായ കർമ്മയോഗം ആരംഭിക്കുന്നു. തികച്ചും ന്യായമാണ് അർജ്ജുനന്റെ ചോദ്യം എന്ന് നമുക്ക് തോന്നാം. ഈ ലോകത്തിൽ സാംഖ്യന്മാരുടെ ജ്ഞാനയോഗമനുസരിച്ചും യോഗികളുടെ കർമ്മയോഗമനുസരിച്ചും രണ്ടു തരം നിഷ്ഠ ഉണ്ടെന്ന് എന്നാൽ പണ്ടേ പറയപ്പെട്ടിട്ടുണ്ട്. എന്ന് പറഞ്ഞ് ഭഗവാൻ മറൂപടി പറയാൻ തുടങ്ങുന്നു. കർമ്മം ചെയ്യാതിരുന്നത് കൊണ്ട് ആരും നൈഷ് ക ർ മ്യമെന്ന പരമപദം പ്രാപിക്കുന്നില്ല. കർമ്മങ്ങളെ ത്യജിച്ചു എന്ന കാരണത്താൽ 'സിദ്ധിയെ പ്രാപിക്കുന്നും ഇല്ല. കർമ്മയോഗം മാത്രമാണ് തമസ്സ് മുടിയമനസ്സിനെ ജ്ഞാനത്തിന് അർഹമാക്കു വാനുള്ള. ഒരേ ഒരു വഴി. ആരും ഒരിക്കലും ഒരു ക്ഷണം പോലും കർമ്മം ചെയ്യാതെ ഇരിക്കുന്നില്ല. കർമ്മേന്ദ്രിയങ്ങളെ നിയന്ത്രിക്കയും മനസ്സു കൊണ്ട് വിഷയങ്ങളെ ഓർത്തും കൊണ്ട് ഇരിക്കുകയും ചെയ്യുന്നവൻ അവിവേകിയും മിഥ്യാചാരിയുമാണ്.
എന്നാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുകയും ആസക്തി കൂടാതെ കർമ്മേന്ദ്രിയങ്ങളെ കൊണ്ട് കർമ്മയോഗം അനുഷ്ഠിക്കുകയും ചെയ്യുന്നത് ആരാണോ അവൻ വിശിഷ്ടനാകുന്നു. നിനക്ക് വിധിക്കപ്പെട്ട കർമ്മം നീ ചെയ്യുക കാരണം കർമ്മം ചെയ്യുക എന്നത് ചെയ്യാതിരിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ്.കർമ്മം ചെയ്യാതിരുന്നാൽ ശരീര സംരക്ഷണം പോലും നിനക്ക് പ്രയാസമാണ്.യജ്ഞം എന്ന നിലയിൽ ഫലകാംക്ഷ കൈവെടിഞ്ഞ് കർമ്മം നന്നായി ചെയ്യുക. ലോക നന്മയ്ക്കായി അർപ്പണ ഭാവത്തോടെ നിസ്വാർത്ഥമായി ചെയ്യുന്ന ഏത് കർമ്മവും യജ്ഞമാകുന്നു.
സൃഷ്ടി കർത്താവ് പണ്ട് യജ്ഞഭാവത്തോടേ പ്രജകളെ സൃഷ്ടിച്ചിട്ടു പറഞ്ഞു ഈ യജ്ഞഭാവന കൊണ്ട് നിങ്ങൾ അഭിവൃദ്ധിപ്പെടുക എന്ന്.ഈ യജ്ഞം കൊണ്ട് ദേവന്മാരെ പോഷിപ്പിക്കു ആ ദേവന്മാർ നിങ്ങളേയും പോഷിപ്പിക്കട്ടെ എന്ന്.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ