2016, നവംബർ 3, വ്യാഴാഴ്‌ച

ഇന്നത്തെ ചിന്താവിഷയം 3/11/2016

മലപ്പുറം കോടതിക്ക് സമീപം സ്ഫോടനം നടന്നു.പെൻഡ്രൈവും ലഘുലേഖകളും കിട്ടി.പ്രധാനമന്ത്രി,മറ്റു കേന്ദ്രമന്ത്രിമാർ എന്നിവർക്ക് വധഭീഷണിയും ഉണ്ടെന്ന് വ്യക്തമായീ.കലക്റ്റ്രേറ്റിലെ സുരക്ഷ ശക്തമാക്കി. ഇത്രയും വിവരങ്ങൾ അറിയാൻ കഴിഞ്ഞു.അടുത്ത സ്ഫോടനം എവിടെയാണെന്ന് വ്യക്തമല്ല.മണ്ഡലക്കാലം  ആഗതമായതിനാൽ ശബരിമലയിലോ, പമ്പയിലോ പ്രതീക്ഷിക്കുന്നതിൽ അപാകതയില്ല.മുഖ്യമന്ത്രി ശക്തമായി നേരിടും എന്നു പറഞ്ഞിരിക്കുന്നു. പക്ഷേ ആ വാക്കുകൾ പൊതുജനത്തിന് സമാധാനം നൽകിയിട്ടില്ല. കാരണം ഇത് പോലെ ശക്തമായി നേരിടും എന്നു പറഞ്ഞ വാചകങ്ങൾ പഴയ പത്രത്താളുകളിൽ നോക്കിയാൽ കാണാം അതവിടെ കിടന്ന് അന്ത്യവിശ്രമം കൊള്ളുകയാണ്.

എന്താണ് ചെയ്യേണ്ടത് എന്ന വ്യക്തമായ തീരുമാനമെടുക്കാൻ ഭരണകൂടത്തിന് കഴിയുന്നില്ല.നമ്മുടെ മക്കളെ അമിതമായ വാത്സല്യം പ്രകടി പ്പിച്ച് പിന്നെ അവരെ ദുർനടപടിയിൽ നിന്നും പിൻവലിക്കാൻ കഴിയാത്ത പിതാവിനെ പോലെ കേഴുകയാണ് പ്രതിപക്ഷവും ഭരണപക്ഷവും. സംഭവിക്കേണ്ടത് സംഭവിച്ചു കൊണ്ടേ ഇരിക്കും എന്ന തത്വമാണ് നടന്നു കൊണ്ടിരിക്കുന്നത്. സ്വജന പക്ഷപാതവും അന്യായമായ ആനുകൂല്യങ്ങളും നൽകിയതിന്റെ ഫലം ബൂമറാങ് പോലെ വേറൊരു രൂപത്തിൽ തിരിച്ചു വരുന്നു. മുസ്ലീം ലീഗും,മുസ്ലിം സമൂഹവും ഇതികർത്തവ്യാമൂഢരായി നിൽക്കുന്നു.ഭരണവർഗ്ഗം പകച്ചു നിൽക്കുന്നു. ഭാരതം പതുക്കെ താലിബാനാകുന്നു.

കലികാലത്ത് അധർമ്മം പെരുകിയാൽ ധർമ്മശാസ്താവായി കൽക്കിയുടെ രൂപത്തിൽ ഞാൻ എത്തും ഹൈന്ദവ ദർശനങ്ങൾ പറയുന്നു . നാല് ലക്ഷത്തി മുപ്പത്തീരായിരം വർഷം നീണ്ടു നിൽക്കുന്ന കലിയുഗം അയ്യായിരത്തിൽ പരം വർഷമേ കഴിഞ്ഞിട്ടുള്ളൂ.  മുപ്പത്തീരായിരം വർഷം ബാക്കി നിൽക്കുമ്പോൾ ആണത്രേ കൽക്കിയുടെ വരവ്. അപ്പോൾ അത് വരെ? ഈ നില തുടർന്നു പോകുമോ? കാലം അതിനും ഒരു വഴികാണാതിരിക്കില്ല എന്ന് ആശ്വസിക്കാനേ തൽക്കാലം നിവർത്തിയുള്ളൂ. ചില കാര്യങ്ങൾ പരീക്ഷിക്കുവാനുള്ള സമയമായി. അതിലോന്നാണ് സജ്ജനങ്ങളുടെ നാമജപം. ഇനി സജ്ജനങ്ങൾക്കേ എന്തെങ്കിലും ചെയ്യാനുള്ളൂ എന്ന സൂചനയാണ് സാഹചര്യം നമുക്ക് നൽകുന്നത്.

അതായത് ചുരുക്കി പ്പറഞ്ഞാൽ ഇവിടുത്തെ സജ്ജനങ്ങളുടെ ഭാവി ഈശ്വരന്റെ കയ്യിലാണ്.എന്ന് ചുരുക്കം ഒരു പക്ഷേ ദുർജ്ജനങ്ങളിൽ നിന്നും സജ്ജനങ്ങളെ രക്ഷിക്കാനായി ഈശ്വരൻ നിയോഗിച്ചതാകാം നരേന്ദ്രമോഡിയെ എന്ന് ചിന്തിക്കുന്നതിലും തെറ്റില്ല.ഇത് അന്ധമായ മോഡി ഭക്തിയോ ,സംഘി ചിന്തയോ അല്ല. ഒരു പരമാർത്ഥ ദർശനം മാത്രം.

ഏതായിലും ഞാൻ ചിരിച്ചു കൊണ്ടേ ഇരിക്കുന്നു. കാരണം ഇതെല്ലാം അണയാൻ നേരത്തെ ആളിക്കഹുസ്സൈൻ.സദ്ദാം ഹുസ്സൈൻറെയും  ,ബിൻ ലാതന്റെയും കഥ അതാണ് പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ