വിവേക ചൂഡാമണി---ശ്ലോകം -163- തിയ്യതി--1/11/2016
അത്രാത്മബുദ്ധിം ത്യജ മൂഢബുദ്ധേ
ത്വങ് മാംസമേദോ/സ്ഥി പുരീഷരാശൗ
സർവ്വാത്മനി ബ്രഹ്മണി നിർവ്വികല്പേ
കുരുഷ്വ ശാന്തിം പരമാം ഭജസ്വ
അർത്ഥം
ഹേ മൂഢ! തോൽ ,മാംസം,മേദസ്സ് ,അസ്ഥി ,അമേദ്ധ്യം ,ഇവയുടെ സമുദായമായ ഈ ശരീരത്തിൽ ഞാൻ എന്ന അഭിമാനത്തെ ഉപേക്ഷിക്കുക.സർവ്വ വസ്തുക്കളുടേയും ആധാരവും ശാശ്വതവുമായ ബ്രഹ്മത്തിൽ ഞാൻ എന്ന ബോധം ഉറപ്പിക്കുക.അങ്ങിനെ മുക്തി ശാന്തി അനുഭവിക്കുക.
സർവ്വം ഖല്വിദം ബ്രഹ്മ. --എന്ന ഉപനിഷത് പ്രോക്തമായ പയമസത്യത്തിൽ ബോധമുറച്ച് ബ്രഹ്മാഹം എന്ന സ്ഥിതി അനുഭവിക്കുക.
164
ദേഹേന്ദ്രിയാദാവസതി ഭമോദിതാം
വിദ്വാനഹന്താം ന ജഹാതി യാവത്
താവന്ന തസ്യാസ്തി വിമുക്തി വാർത്താ--
പ്യസ്ത്വേഷ വേദാന്തനയാന്തദർശീ.
അർത്ഥം
ശാസ്ത്രപണ്ഡിതൻ മിഥ്യാഭൂതമായ ദേഹേന്ദ്രിയാദികളിൽ എത്ര കാലം ഭ്രാന്തി ജനിതമായ അഹം ബുദ്ധി വെച്ചു കൊണ്ടിരിക്കുന്നുവോ അത്രയും കാലം അവന് --അവൻ വേദാന്ത ദർശനത്തിന്റെ മറുകര കണ്ടവനായാൽ പോലും മുക്തിയെ കുറിച്ചുള്ള വാർത്ത പോലുമില്ല.
വേദാന്ത ദർശികൾക്ക് ഇങ്ങനെ ഉണ്ടാകില്ല. ഉണ്ടെങ്കിൽ. എന്ന ഭാവനയാണ് ഇവിടെ.
165
ഛായാശരീരേ പ്രതിബിംബഗാത്രേ
യത് സ്വപ്നദേഹേ ഹൃദി കല്പിതാംഗേ
യഥാത്മബുദ്ധിസ്തവ നാസ്തി കാചിത്
ജീവച്ഛരീരേ ച തഥൈവ മാസ്തു.
അർത്ഥം
നിഴലിലോ ,പ്രതിബിംബ ശരീരത്തിലോ ,സ്വപ്നത്തിൽ കാണുന്ന ശരീരത്തിലോ മനോരാജ്യത്തിൽ സങ്കല്പിക്കുന്ന ശരീരത്തിലോ നിനക്ക് ആത്മ ബുദ്ധി ഇല്ലാത്തതു പോലെ സജീവമായ ഈ ശരീരത്തിലും ആത്മബുദ്ധി വെയ്ക്കാതിരിക്കുക.
166
ദേഹാത്മധീരേവ നൃണാമസദ് ധിയാം
ജന്മാദിദുഃഖപ്രഭവസ്യ. ബീജം
യതസ്തസ്ത്വം ജഹി താം പ്രയത്നാത്
ത്യക്തേ തു ചിത്തേ ന പുനർഭവാശാ.
അർത്ഥം
അനാത്മ വസ്തുക്കളിൽ ആസക്തരായ ആളുകളുടെ ദേഹാത്മ ബുദ്ധി തന്നെയാണ് അവർക്ക് ജന്മ ജരാ മരണാദി ദുഃഖങ്ങൾ ഉണ്ടാകാനുള്ള ബീജം. അതിനാൽ നീ അതിനെ നല്ലതു പോലെ ശ്രമം ചെയ്തു നശിപ്പിക്കുക .മനസ്സ് ദേഹാദികളിൽ സഞ്ചരിക്കാതായാൽ പിന്നെ പുനർജ്ജന്മത്തിന് ഇടയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ