2016, നവംബർ 17, വ്യാഴാഴ്‌ച

വൈരാഗ്യം മൂലം വിവേകം നഷ്ടപ്പെട്ടവർ

നമുക്ക് പലരോടും പല തരത്തിലുള്ള വിരോധവും ഓരോ സന്ദർഭമനുസരിച്ച് തോന്നാം.പക്ഷെ അപ്പോളൊന്നും വിവേകം നഷ്ടപ്പെടരുത്.മോദിയുടെ അമ്മ പണംവാങ്ങാൻ വന്നതിനെ കുറിച്ച് പലരും കമന്റ് ചെയ്തതു കണ്ടു.ചാപ്പകുത്തി എന്ന് വി എസ് പ്രതികരിച്ചു.ബിന്ദു കൃഷ്ണ എന്ന ഒരു സ്ത്രീ വേറെ ആരോ ഛർദ്ദിച്ചത് വിഴുങ്ങി വീണ്ടും ഛർദ്ദിക്കുന്നത് ഡി ഡി മലയാളം ചാനലിൽ കണ്ടു.സഹതാപമാണ് ഇവരോട് എനിക്ക് തോന്നുന്നത്.

മോദിക്ക് പകരം വേറെ ഒരാളാണ് പ്രധാനമന്ത്രി എന്ന് ഒരു നിമിഷം സങ്കൽപ്പിക്കുക   X ആയിക്കോട്ടെ!ഒരു പ്രധാന മന്ത്രിയുടെ അമ്മ സ്ഥലത്തുള്ള ഒരു ബാങ്ക് മാനേജരെ വിളിച്ച് എനിക്ക് കുറച്ചു പണം വേണം എന്ന് ആവശ്യപ്പെട്ടാൽ ഏത് ബാങ്ക് മാനേജരാണ് അത് വീട്ടിൽ കൊണ്ട് പോയി കൊടുക്കാൻ ഏർപ്പാട് ചെയ്യാതിരിക്കുക?നിയമപരമായി എന്താണ് അതിൽ തെറ്റ് പ്രത്യേകിച്ച് വൃദ്ധയായ സ്ത്രീ കൂടിആകുമ്പോൾ? ആരാണ് അതിൽ എതിർപ്പ് പ്രകടിപ്പിക്കുക?എടുക്കാൻ അനുവാദമുള്ള സംഖ്യ വൃദ്ധയായ പ്രധാനമന്ത്രിയുടെ അഅമ്മയ്ക്ക് വീട്ടിൽ കൊണ്ട് പോയി ഒരു ബാങ്ക് മാനേജർ കൊടുത്താൽ ഏത് കോടതിയാണ് അദ്ദേഹത്തെ ശിക്ഷിക്കുക?

അല്ലെങ്കിൽ എന്ത് ആവശ്യവും യാതൊരു പ്രതിഫലവും കൂടാതെ ആ വൃദ്ധയായ അമ്മയ്ക്ക് ചെയ്ത് കൊടുക്കാൻ ആരാണ് മുതിരാത്തത്? ഇതൊന്നും ചിന്തിക്കാൻ ആർക്കും ബുദ്ധി ഇല്ലേ?പിന്നേയും അവർ വന്നെങ്കിൽ അതിനൊരു അർത്ഥമേ ഉള്ളു താൻ കാരണം മകന്റെ പ്രവൃത്തികൾക്ക് കളങ്കം വരാൻ പാടില്ല.താൻ പ്രധാന മന്ത്രിയുടെ അമ്മയാണെങ്കിലും ഒരു ഇന്ത്യൻ പൗര യാണ്.കൂടുതൽ സൗകര്യങ്ങൾ സാധാരണ ജനങ്ങളേക്കാൾ സ്വീകരിക്കുന്നത് ശരിയല്ല എന്ന ബോധം മാത്രമാണ് ആ നല്ല മനസ്സ് ചിലർക്ക് കാണാൻ കഴിയുന്നില്ല.

കേന്ദ്രമന്ത്രിമാരടക്കം,സംസ്ഥാനമന്ത്രിമാർ അടക്കം ഉള്ളവരുടെ അമ്മമാർ ജീവിക്കുന്നത് ഇങ്ങിനെയാണോ?പണം കിട്ടാതെ ഇവിടുത്തെ ഒരു ജില്ലാ പ്രസിഡന്റ് മാർ പോലും കഷ്ടപ്പെടുന്നില്ല അവരുടെ കഷ്ടപ്പാടുകൾ വാക്കുകളിൽ മാത്രം.കഷ്ടപ്പെടുന്നത് സാധാരണക്കാർ .അപ്പോൾ അവർക്ക് ഒരു ആശ്വാസവും പ്രോത്സാഹനവും ആകും താനും കൂടി ക്യൂ നിന്ന് പണം വാങ്ങിയാൽ എന്ന് ആ അമ്മ ചിന്തിച്ചു അത്രയേ ഉള്ളൂ!അതിനാണ് ഈ പരാക്രമങ്ങളൊക്കെ! ചിന്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ