ഭഗവദ് ഗീത -ഒരു പുനരവലോകനം-ഭാഗം 18 ജ്ഞാനകർമ്മ സന്യാസയോഗം -തിയ്യതി-15/11/2016
കർമ്മങ്ങളുടെ ഫലസിദ്ധി ആഗ്രഹിക്കുന്നവർ ദേവതകളെ പ്രീതിയാക്കാ ൻ ശ്രമിക്കുന്നു.കാരണം മനുഷ്യലോകത്തിൽ കർമ്മത്തിനുള്ള ഫലസിദ്ധി വേഗത്തിൽ ഉണ്ടാകുന്നു.ഗുണ കർമ്മങ്ങളുടെ സ്വഭാവമനുസരിച്ച് ബ്രാഹ്മണൻ,ക്ഷത്രിയൻ ,വൈശ്യൻ ,ശൂദ്രൻ എന്നീ നാലു വർണ്ണങ്ങൾ എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ കർത്താവ് ഞാൻ ആണെങ്കിലും വികാരരഹിതനായ എന്നെ കർതൃത്വമില്ലാത്തവൻ എന്ന് അറിഞ്ഞ് കൊള്ളുക
ഇവിടെ ചാതുർ വർണ്യം കർമ്മങ്ങളുടെ സ്വഭാവമനുസരിച്ച് ആണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത് എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നതിനാൽ ജാതീയതയുമായി ചാതുർവർണ്യത്തിന് യാതൊരു ബന്ധവും ഇല്ല എന്ന് വ്യക്തമാണല്ലോ. കർമ്മങ്ങൾ എന്നെ ബാധിക്കുന്നില്ല. എനിക്ക് കർമ്മഫലത്തിൽ ആഗ്രഹവുമില്ല. ഇപ്രകാരം ആരാണോ എന്നെ മനസ്സിലാക്കുന്നത്? അവൻ കർമ്മങ്ങളാൽ ബന്ധിക്കപ്പെടുന്നില്ല . ഇത് മനസ്സിലാക്കി മുമ്പുള്ള മു മുക്ഷുക്കളും കർമ്മം ചെയ്തിട്ടുണ്ട്. അതിനാൽ പൂർവ്വികന്മാർ പണ്ടു പണ്ടേ ചെയ്ത് പോന്ന പോലെ അർജ്ജു നാ നീയും ചെയ്യുക. കർമ്മം എന്ത്? അകർമ്മം എന്ത്? എന്ന് നിർണ്ണയിക്കുന്നതിൽ തത്ത്വദർശികൾ പോലും വിഷമിക്കാറുണ്ട് ആയതിനാൽ ഏതറിഞ്ഞാൽ ഈ സംസാരത്തിൽ നിന്ന് മുക്തി ലഭിക്കുമോ ആ കർമ്മത്തെ ഞാൻ നിനക്ക് പറഞ്ഞു തരാം .
ശരിയായ കർമ്മത്തെ കുറിച്ചറിയാൻ നിഷിദ്ധ കർമ്മത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. അകർമ്മത്തിന്റെ സ്വഭാവവും അറിയേണ്ടതാണ്. എന്തെന്നാൽ കർമ്മത്തിന്റെ രഹസ്യം അറിയാൻ പ്രയാസമുള്ളതാണ്.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ