2016, നവംബർ 7, തിങ്കളാഴ്‌ച

അന്വേഷണം--7/11/2016

സാർ ഞാൻ നിർമ്മല, സാറിന്റെ ക്ഷേത്രചൈതന്യരഹസ്യം എന്ന ലേഖന പരമ്പര ഇത് വരെയുള്ളത് വായിച്ചു.സാറ് പറഞ്ഞതിൽ നിന്നും വ്യത്യസ്ഥമായി ക്ഷേത്രവും വിഗ്രഹവും ഊർജ്ജവും തമ്മിലൊന്നും ബന്ധമില്ലെന്ന രീതിയിൽ ഹരികുമാർ നായർ എന്ന വ്യക്തി പോസ്റ്റ് ഇട്ടിരിക്കുന്നു.സാറ് പറയുന്നത് അജ്ഞാന മാണ് എന്ന രീതിയിലാണ് ഹരികുമാർ എന്ന വ്യക്തിയുടെ പോസ്റ്റ് . ഒന്ന് വിശദീകരിക്കാമോ?
                  മറുപടി
നമ്മൾ ഉപയോഗിക്കുന്ന സംസ്കൃത പദങ്ങൾക്ക് പ്രത്യേകിച്ച് വലിയ ഒരു അർത്ഥ തലമാണ് ഉള്ളത്.ഒരു മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ വികാരങ്ങൾക്കും ഉത്തേജനത്തിനും ആധാരമായ ശക്തി വിശേഷത്തെ ഊർജ്ജം എന്ന് പറയാം.പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് വിഷയം പിടിച്ചെടുക്കുമ്പോൾ വിവിധ തരത്തിലുള്ള വികാര വിചാരാദികളാണ് നമുക്ക് ഉണ്ടാകുന്നത്. അപ്പൊൾ അതിന് ആധാരമായ ശക്തി വിശേഷം എന്തോ അതിനെ യാണ് ആദ്ധ്യാത്മിക ഭാഷയിൽ ഊർജ്ജം എന്ന് പറയുന്നത്.കണാദ മഹർഷിയുടെ സിദ്ധാന്ത പ്രകാരം സ്നേഹം ,മനസ്സ് ,ദുഃഖം ,ചിന്ത എന്നിവയെല്ലാം പരമാണുക്കളുടെ സംഘാതമാണ് എന്നാണ് പറയുന്നത്.പ്രകാശരശ്മി വസ്തുവിൽ തട്ടി നമ്മുടെ കണ്ണിൽ പ്രതിഫലിക്കുമ്പോൾ നമ്മൾ വസ്തുവിനെ കാണുന്നു.പക്ഷേ ആ വസ്തുവിന്റെ സൗന്ദര്യം നമ്മളിൽ വികാരങ്ങൾ ഉണ്ടാക്കണമെങ്കിൽ പ്രസ്തൂത വസ്തുവിൽ നിന്ന് പ്രകാശത്താൽ പ്രചോദിതമായി ഒരു ശക്തി വിശേഷം പുറപ്പെടുന്നുണ്ട് . അതിനെ ഊർജ്ജം എന്ന് പറയാം .കാരണം പ്രകോപിപ്പിക്കാൻ പാകത്തിലുള്ള ശക്തി വിശേഷത്തെ ആണ് ഊർജ്ജം എന്ന് പറയുന്നത്. അത് യന്ത്രത്തെ മാത്രമല്ല. മനുഷ്യനെ പ്രകോപിപ്പിക്കുന്നതും ഊർജ്ജം തന്നെയാണ്.

ഒരു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ പൂജിക്കുമ്പോൾ സംഭരിക്കപ്പെടുന്ന ഊർജ്ജത്തിന്റെ അളവ് രേഖപ്പെടുത്തിയിട്ടുണ്ട്.ഡോ-ഗോപാലകൃഷ്ണ ന്റെ ഇത് സംബന്ധിച്ച പുസ്തകവും സി ഡി കളും ലഭ്യമാണ്.സൂര്യനടക്കം ഈ ക്ഷീര പഥത്തിൽ നിരവധി നക്ഷത്രങ്ങൾ ഉണ്ട്.അവയിൽ നിന്നൊക്കെ വിവിധ ഭാവത്തിലുള്ള ഊർജ്ജവും പുറപ്പെടുന്നുണ്ട്.ഓരോ വ്യക്തിയും ജനിച്ച നക്ഷത്രത്തിന്റെ ചൈതന്യ കാന്തികഭാവം മരണം വരെ മനുഷ്യനെ പിൻ തുടരുന്നു എന്ന് ജ്ഞാനികൾ പറയുന്നു.വരാഹമിഹിരൻ ഒരു അബദ്ധ പണ്ഡിതനാണ് എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയില്ല.

വിഗ്രഹത്തിൽ ആവാഹിക്കപ്പെടുന്ന ഊർജ്ജത്തിന്റെ അളവിന്റെ വ്യത്യാസം അനുസരിച്ചാണ്. പൂജാവിധികളും ക്ഷേത്രപ്രദക്ഷിണ നിയമങ്ങളും ആവിഷ്കരിച്ചിട്ടുള്ളത്.ക്ഷേത്ര ചടങ്ങുകൾ,ഭക്തജനങ്ങളുടെ ആചാരങ്ങൾ ഇവയിൽ നിന്നുണ്ടാകുന്ന ചൈതന്യഊർജ്ജം ഇവയുടെ അടിസ്ഥാനത്തിലാണ് ദേവ ചൈതന്യം ഉണരുന്നത്. ഇനിയും സംശയം ഉണ്ടെങ്കിൽ വേദങ്ങളിൽ നിന്നും മന്ത്രങ്ങൾ തിരഞ്ഞെടുത്ത് അർത്ഥവും വ്യാഖ്യാനവും പറഞ്ഞു തരാം കുറച്ച് സമയം വേണമെന്ന് മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ