2016, നവംബർ 20, ഞായറാഴ്‌ച

ഇന്ദ്രനും വേദവും പുരാണ ഇതിഹാസങ്ങളും

ഇന്ദ്രൻ ആദിത്യനാണ് അതായത് അദിതിയുടെ പുത്രനാണ്.ആരാണ് അദിതി?ആദിയും അന്തവും ഇല്ലാത്ത അദൃശ്യമായ ഒന്നിന് പൗരാണികർ വിളിച്ച പേരാണ് അദിതി ശബ്ദതാരാവലി ഈ അർത്ഥം പറയുന്നു.ആ അദൃശ്യമായ വസ്തുവിനെ ത്തന്നെയാണ് ബ്രഹ്മം എന്നും പരമാത്മാവ് എന്നും പറയുന്നത്.ആ അദൃശ്യവസ്തുഉണ്ട് എന്ന് അറിയുന്നത് സൃഷ്ടിക്ക് ശേഷം ജീവാത്മാവായി ഭാവം പകർന്നപ്പോളാണ്.ഞാൻ എന്നും നീ എന്നും അദ്വൈത ഭാവമുള്ള മനുഷ്യൻ സ്വയം ഓരോന്ന് ചിന്തിക്കാൻ തുടങ്ങിയപ്പോൾ ആണ് അദിതി പ്രശസ്തമായത്.അഅപ്പോൾപ്രാകൃതമായ അദിതി പ്രസവിച്ചത് ആദിത്യനായത് ജ്ഞാനമാണ്. ഈ ജ്ഞാനം ഉള്ളതിനാലാണ് ബ്രഹ്മത്തെ ക്കുറിച്ച് ജീവാത്മാക്കൾക്ക് അറിയാൻ കഴിഞ്ഞത്.അപ്പോൾ ജ്ഞാനമാണ് അദിതിയെ രക്ഷിച്ചത് അതിനാൽ ജ്ഞാനത്തെ ആദിതിയുടെ പുത്രൻ എന്ന് പറയുന്നു അദിതിയുടെ പുത്രനെയാണ് ആദിത്യൻ എന്ന് പറയുന്നത്.അതായത് ആദ്യമുണ്ടായ അവസ്ഥ സ്ഫോടനം മൂലം രണ്ടായി തീർന്നു.അദിതി സ്ത്രീ ഭാവവും ആദിത്യൻ പുരുഷഭാവവും കൈക്കൊണ്ടു.പ്രകൃതിയില്ലാതെ പുരുഷനും പുരുഷനില്ലാതെ പ്രകൃതിക്കും നിലനിൽപ്പില്ല.അപ്പോൾ പരസ്പരം രക്ഷകരാണ് അഥവാ പരസ്പരം പുത്രഭാവമാണ്.അദിതിയെ ജ്ഞാനം രക്ഷിക്കുന്നതിനാൽ ജ്ഞാനം എന്ന ആദിത്യൻ അദിതിയുടെ പുത്രനാണ്.ആദിത്യനാൽ രക്ഷിക്കപ്പെടുന്ന പ്രകൃതി എന്ന അദിതി മാതാവുമാണ്.ഇവിടെ മാതാവ് പുത്രൻ എന്നീ പദങ്ങൾ ബന്ധം മൂലമുള്ള അർത്ഥമല്ല മറിച്ച് വ്യാകരണാർത്ഥ സംബന്ധമാണ്. പുരുഷൻ എന്ന പരമാത്മാവിൽ ലയിച്ചിരിക്കുകയാണ് പ്രകൃതീ എന്ന മായ.ആ പുരുഷനിൽ നിന്ന് പ്രകൃതി ഉണ്ടായതിനാൽ പുരുഷന്റെ പുത്രീ ഭാവം പ്രകൃതിക്ക് വരുന്നു.  (

ദ്വാദശാദിത്യന്മാരിൽ ഒരാളാണ് ഇന്ദ്രൻ .അഹല്യാമോക്ഷത്തിൽ വേറെ ഒരു സയൻസ് കൂടി ഉണ്ട്.ഭൂമിയുടെ അന്തർഭാഗം അഗ്നിമയമാണല്ലോ!അഹല്യയെ ഇന്ദ്രൻ പ്രാപിച്ചു എന്ന് പറയുമ്പോൾ അഹല്യ എന്ന ഉഴുതാത്ത ഭൂമിയെ ഇന്ദ്രൻ എന്ന ആദിത്യൻ പ്രാപിച്ചു എന്ന് പറയുമ്പോൾ ത്തന്നെ ഭൂമിയുടെ അന്തർഭാഗം അഗ്നിമയമാണ് എന്ന് നിരൂപിക്കാം കാരണം ആദിത്യൻ സൂര്യനുമാണല്ലോ!ഇങ്ങിനെ വ്യാഖ്യാനിക്കുമ്പോൾ ഏകം സത് വിപ്രാ ബഹുധാ വദന്തി എന്ന മഹാ വാക്യത്തിന് പ്രസക്തി ഏറുന്നു.  (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ