2016, നവംബർ 29, ചൊവ്വാഴ്ച

ജാമി ദ ടീച്ചർ പറയുന്നു.

ഒരു ദേശീയ വാരികക്ക് ജാമി ദ ടീച്ചർ നൽകിയ വിവരമാണ് ഈ പോസ്റ്റിൽ.അവർ പറയുന്നു  - ബഹുഭാര്യാത്വം  ത്വലാഖ്  ജീവനാംശം അനന്തരാവകാശം തുടങ്ങിയവയിൽ ഖുർആൻ ചില നിബന്ധനകളും  നിയമങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് നിലവിലുള്ള മുസ്ലിം വ്യക്തിനിയമം ഇത് ഒന്നും പാലിക്കുന്നില്ല. വ്യക്തിനിയമം ഖുറാനിക നിയമങ്ങൾക്ക് വിധേയമാക്കി മാറ്റി എഴുതണമെന്ന് മുമ്പും ആവശ്യങ്ങൾ പൊങ്ങി വന്നിട്ടുണ്ട്. ഇപ്പോൾ ഈ വിഷയം കത്തിനിൽക്കുന്നത് ഒരു ശുഭസൂചനയാണ്

അവർ തുടരുന്നു.- കാലമേറെയായി വികലമായ മുസ് ലിം വ്യക്തിനിയമത്തിന്റെ പേര് പറഞ്ഞു സ്ത്രീകളെ പൗരോഹിത്യം ദ്രോഹിക്കാൻ തുടങ്ങിയിട്ട്. ശരി അത്ത് എന്ന പേരിൽ ഇന്ന് നിലവിലുള്ള മുസ്ലിം വ്യക്തി നിയമം ഖുർ ആനികമല്ല. മത പണ്ഡിതന്മാർ കാലാനുസൃതമായും ,നാട്ടാചാരങ്ങൾക്കനുസരിച്ചും എഴുതി ഉണ്ടാക്കിയ നിയമങ്ങൾ മാത്രമാണിത്.ശരിയായ യാതൊരു നിയമനിർമ്മാണ പ്രക്രിയക്കും ഇത് വിധേയമായിട്ടില്ല.മുത്തലാഖ്, ജീവനാംശം തുടങ്ങിയവയിൽ ഖുർ ആൻ വിരുദ്ധ നിയമമാണ് ഇന്ന് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.അത് തിരുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

ഒരു മുസ്ലിം സ്ത്രീ ആയ ജാമിദ ടീച്ചർ ഇത് പറയുമ്പോൾ ഞാൻ ഹൈന്ദവ സമൂഹത്തിൽ മുമ്പ് ഉണ്ടായിരുന്ന അനാചാരങ്ങളെ കുറിച്ച് ചിന്തിക്കുന്നു.ആ അനാചാരങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ച മഹാന്മാരുടെ പരിശ്രമമായി ഇന്ന് മറ്റുള്ള സമൂഹങ്ങളേക്കാൾ കൂടുതൽ അന്ധവും നികൃഷ്ടവുമായ ആചാരങ്ങൾ ഹൈന്ദവ സമൂഹം ഒഴിവാക്കിയിരിക്കുന്നു.പതിനാലോ പതിനഞ്ചോ വയസ്സുള്ളപ്പോൾ മുത്തശ്ശന്റെ പ്രായമുള്ള ഒരാൾ വേളികഴിക്കുകയും വൃദ്ധനായ ആ മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ അടുക്കളച്ചുമരിന്റെ ഉള്ളിൽ കഴിഞ്ഞു കൂടാൻ വിധിക്കപ്പെട്ട സ്ത്രീ സമൂഹത്തെ വിടി ഭട്ടതിരിപ്പാടിനെ പ്പോലുള്ളവരുടെ പ്രവർത്തന ഫലമായി പുറത്തേക്ക് കൊണ്ടുവരുവാനും വിദ്യാഭ്യാസം പിന്നെ തോഴിൽ ചെയ്യാനുള്ള സാദ്ധ്യതകൾ എന്നിവ ഉണ്ടാക്കി.നമ്പൂതിരിമാരുടെ ഈ പ്രവൃത്തി അമ്പലവാസികൾ നായന്മാർ തുടങ്ങിയവർ അനുകരിക്കും ചെയ്തതോടെ ഹൈന്ദവരുടെ ഇടയിലെ ഒരു വിഭാഗം രക്ഷപ്പെട്ടു.പിന്നെയുള്ളത് പിന്നോക്കക്കാർ എന്ന് പറഞ്ഞ് അവഗണിക്കപ്പെട്ടവരാണ്. ഇന്നത്തെ അവരുടെ ശോചനീയ സ്ഥിതിക്ക് കാരണം കാലാകാലങ്ങളിൽ വരുന്ന സർക്കാറുകൾ തന്നെയാണ് ' ആദിവാസികളേയും മറ്റും ഉദ്ധരിക്കുവാനും അവരുടെ ക്ഷേമത്തിനും അനുവദിച്ച കോടികൾ അവരിൽ എത്തുന്നില്ല. അതിന് പറ്റിയ സർക്കാർ വന്നേ പറ റൂ' ഏകീകൃത സിവിൽ കോഡ് ഒരിക്കലും മറ്റു മതങ്ങൾക്ക് വിരുദ്ധമല്ല എന്ന് ടീച്ചറുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ബോധമുള്ള സാത്വികരായ മാറ്റുമത പണ്ഡിതന്മാരും ഈ വിഷയത്തിൽ യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അപ്പോൾ ഏകീകൃത സിവിൽ കോഡ് ഖുറാനി നോ ബൈബിളിനോ എതിരല്ല. മറിച്ച് വിശുദ്ധ ഗ്രന്ഥങ്ങൾക്ക് എതിരായി നടക്കുന്ന അനാചാരങ്ങൾക്ക് ആണ് എതിര് - ചിന്തിക്കേണ്ട വിഷയമാണിത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ