2016, നവംബർ 19, ശനിയാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം 21  തിയ്യതി-20/11/2016

ഒരു യജ്ഞത്തിന് ശേഷമുള്ള എന്തും അതായത് യജ്ഞശിഷ്ടം ഭുജിക്കുന്നവന് അഥവാ അനുഭവിക്കുന്നവന് ബ്രഹ്മ പ്രാപ്തി ഉണ്ടാകുന്നു. ഏത് കർമ്മവും യജ്ഞമായി കരുതി അനുഷ്ഠിക്കുമ്പോൾ ഉണ്ടാകുന്ന ഫലം അനുഭവിക്കുന്നവന് ബ്രഹ്മ പ്രാപ്തി ഉണ്ടാകുന്നു. ഏറ്റവും ശ്രേഷ്ഠം ജ്ഞാനയജ്ഞമാകുന്നു. അതായത് സർവ്വം സമർപ്പിച്ചു കൊണ്ടുള്ള പഠനം 'എല്ലാ യജ്ഞവും ജ്ഞാനത്തിലാണ് സമാപിക്കുന്നത്.നമസ്കാരം കൊണ്ടും ചോദ്യങ്ങൾ കൊണ്ടും ശുശ്രൂഷ കൊണ്ടും തത്വദർശികളായ ജ്ഞാനികളെ സന്തോഷിപ്പിച്ച് അവർ ഉപദേശിക്കുന്ന ജ്ഞാനം നീ സ്വീകരിച്ചാലും

ഇവിടെ ഒരു സംശയം ഉദിക്കാം എല്ലാം ഭഗവാൻ തന്നെ പറഞ്ഞു കൊടുക്കുമ്പോൾ ഗീത യേക്കാൾ മേന്മയേറിയ ജ്ഞാനം വേറെ ഇല്ലാതിരിക്കേ ഭഗവാൻ അർജ്ജുനനോട് എന്തേ ഇങ്ങിനെ പറയാൻ? ഇവിടെ ഭഗവാൻ അർജ്ജുനനെ സാക്ഷിയാക്കി ലോകത്തോട് അതായത് നമ്മോട് പറയുന്നതാണ് എന്ന് അനുമാനിക്കാം. പരമമായ ജ്ഞാനം നിനക്ക് ലഭിച്ചാൽ നീ ഇത്തരം മോഹങ്ങൾക്ക് അടിമപ്പെടില്ല. എത്ര വലിയ പാപി ആണെങ്കിലും ജ്ഞാനത്താൽ അതിനെ മറികടക്കാം. ആ ളി
ക്കത്തുന്ന തീ എപ്രകാരം വിറകിനെ ചാമ്പലാക്കുന്നുവോ അപ്രകാരം ജ്ഞാനമാകുന്ന അഗ്നി സർവ്വകർമ്മങ്ങളെയും ദഹിപ്പിക്കുന്നു. ജ്ഞാനത്തിന് തുല്യമായി വേറൊന്ന് ഇല്ല.

പരമാത്മതത്ത്വത്തിൽ ഉറച്ച് ഇന്ദിയ നിഗ്രഹം നടത്തിയ ഒരു വന് ആത്മജ്ഞാനം കൈവരുന്നു അതായത് ഭക്തി മൂലം ജ്ഞാനം കൈവരുന്നു എന്ന് സാരം. പക്ഷെ സംശയത്തോടെ എല്ലാം വീക്ഷിച്ചാൽ നശിച്ചുപോകും സംശയാലുവിന് ഇഹലോക മോ പരലോക മോ ഇല്ല. അല്ലയോ അർജ്ജു നാ  അജ്ഞാനം മൂലം വന്നു ചേർന്നതും നിന്റെ ഹൃദയത്തിൽ കടിയിരിക്കുന്നതുമായ സംശയങ്ങളെ ജ്ഞാനമാകുന്ന വാളുകൊണ്ട് ഛേദിച്ച് യോഗത്തെ അവലംബിക്കു '. (തുടരും)
ജ്ഞാനകർമ്മ സംന്യാസയോഗം സമാപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ