2016, നവംബർ 16, ബുധനാഴ്‌ച

അനുഭവങ്ങളിലെ നുറുങ്ങുകൾ

നോട്ടുകൾ പിൻവലിച്ചതിനെ അപലപിച്ച് കടയ്ക്ക് അരികിൽ നിന്ന് സംസാരം മുറുകുന്നു.മോദിജിയെ തേജോവധം ചെയ്ത് കൊണ്ടിരിക്കുന്നു.ഞാനും അവരുടെ കൂടെ കൂടി.എനിക്ക് അറിയാനുള്ളത് അറിയണം അവസാനം ഒരു ഡയലോഗ് ഞാനും കാച്ചി എന്തായാലും ആരും പട്ടിണി കിടന്നിട്ടുണ്ടാവില്ല എന്ന് കരുതുന്നു.ഉണ്ടെങ്കിൽ ആ വിവരവും ടിവിയിൽ വരേണ്ടതാണ്. അറ്റ കൈക്ക് നമ്മടെ കുട്ട്യോൾക്ക് തിന്നാൻ കൊടുക്കാൻ വേറെ വഴി നമ്മള് നോക്കൂലേ? അത് കൊണ്ട് പട്ടിണി ഒന്നും കിടന്നിട്ടില്ല. ഒരാൾ പറഞ്ഞു.ബാക്കിയുള്ളവർ ശരി വെച്ചു.എനിക്ക് അറിയേണ്ടതും അതു തന്നെ ആയിരുന്നു.

ദിവസവും വൈകുന്നേരം മിനുങ്ങുന്ന ഒരാളെ കണ്ടു.എന്നും എന്നെ ക്ഷണിക്കാറുണ്ട്. ഇപ്പോ വേണ്ട പിന്നെയാകാം എന്നും എന്റെ മറുപടി അതായിരുന്നു. ഇന്നലെ കണ്ടപ്പോൾ ഞാൻ പറഞ്ഞു  എന്നും നിങ്ങൾ ക്ഷണിക്കാറുണ്ട്.ഞാൻ നിഷേധിക്കാറും ഉണ്ട് എന്നാൽ അത് ഇന്നായാലോ? ശരി എന്നാൽ പോകാം.അപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ എങ്ങിനെ സംഘടിപ്പിച്ചു? അതോ!ഞാൻ ഒരു മിലിട്ടറിക്കാരനെ ഏർപ്പാട് ചെയ്യുകയാണ് പതിവ്  ഞാൻ രണ്ടായിരം രൂപ കൊടുത്തു.ബാക്കി അയാളുടെ അടുത്തുണ്ട്. ഇനിയും വാങ്ങുമ്പോൾ അഡ്ജസ്റ്റ് ചെയ്യാമല്ലോ!വരൂ! ഹെയ് ഞാൻ വെറുതെ പറഞ്ഞതാ നിങ്ങൾ എങ്ങിനെ ചില്ലറക്ഷാമം ഉള്ളപ്പോൾ അത് സംഘടിപ്പിക്കുന്നു എന്ന് അറിയാൻ വേണ്ടി.അല്ലാതെ എനിക്കതിൽ താൽപ്പര്യം ഇല്ല

ചുരുക്കിപ്പറഞ്ഞാൽ ഓരോരുത്തരും അവരവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നു.പിന്നേയും മുറുമുറുപ്പ്.ബുദ്ധിമ്മുട്ടുകൾ ഓരോരുത്തരും പറയുന്നത് ടിവിയിൽ കാണിക്കുന്നു.എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങൾ പട്ടിണി കിടന്നോ? ദൈനംദിന കാര്യങ്ങൾ നിങ്ങൾ എങ്ങിനെ നിവർത്തിച്ചു? എന്ത് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് നിങ്ങൾക്ക് ഉണ്ടായത്? എന്നിങ്ങനെ യുള്ള വാർത്തകൾ ഇത് വരെ കണ്ടില്ല. എന്ത് കൊണ്ട്?

എെ ഡി കാർഡ് കയ്യിലില്ലാത്ത അന്യദേശത്തൊഴിലാളികളുടെ കഷ്ടപ്പാട് പറയുന്നത് കേട്ടു.എന്ത് കൊണ്ട് അവരുടെ കയ്യിൽ എെ ഡി കാർഡ് ഇല്ലാ? ഇത് വർഷങ്ങൾക്ക് മുമ്പേ സംഘടിപ്പിക്കേണ്ടത് അല്ലേ? അത് ആരുടെ കുറ്റം? അതിന് അവർക്ക് വീടില്ല എന്നാണെങ്കിൽ അതിന് മോദി കുറ്റക്കാരനാകുമോ? ഈ കഴിഞ്ഞ രണ്ടു വർഷം കൊണ്ടാണോ അവർക്ക് വീടില്ലാതായത്? അവനവൻ ചെയ്യേണ്ടതായ കാര്യങ്ങൾ ചെയ്യാതെ പിന്നീട് പ്രയാസങ്ങൾ വരുമ്പോൾ ഭരണകർത്താക്കളെ പഴി ചാരുന്നതിൽ എന്താണ് യുക്തി? അവനവന്റെ രക്ഷക്ക് അത്യാവശ്യം വേണ്ടത് ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ?

നിലമ്പൂർ ഭാഗത്ത് ആദിവാസികൾക്കായി നീക്കിവെച്ച സംഘ്യ വകമാറ്റി ചിലവാക്കുന്നു എന്ന പരാതി കേൾക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. ആ പാവങ്ങളുടെ ദുരിതം ഈ നോട്ട് പിൻവലിച്ചതിന്റെ ക്രെഡിറ്റിൽ ചേർക്കാൻ ശ്രമിക്കുന്നത് ശരിയായ രീതിയല്ല. നോട്ട് പിൻ വലിച്ചില്ലായിരുന്നെങ്കിലും അവരുടെ ദുരിതങ്ങൾ നീങ്ങില്ല.

ബീവറേജ് ഷോപ്പിൽ എന്ത് കൊണ്ട് പഴയ നോട്ട് എടുത്തുകൂടാ?എന്നാൽ ബാങ്കിന്റെ മുന്നിലുള്ള ക്യൂവിന് കുറച്ച് സമാധാനം ഉണ്ടാകില്ലേ? അടുത്ത ചോദ്യം ഇതാണ്. ശരിയാണ്.അപ്പോൾ അരി വാങ്ങാൻ നിയന്ത്രണം കള്ള് കുടിക്കാൻ സൗകര്യം .ഇതായിരിക്കും പിന്നെയുള്ള പരാതി.തുടർന്ന് ധാരാളം മോദിയേ അവഹേളിച്ചു കൊണ്ടുള്ള ട്രോളുകളും. !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ