2016, നവംബർ 21, തിങ്കളാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം -ഭാഗം -22 കർമ്മ സന്യാസയോഗം തിയ്യതി21/11/2016

അർജ്ജുനൻ സംശയം ഉന്നയിക്കുന്നു  ഹേ കൃഷ്ണാ!കർമ്മ സന്യാസത്തേയും കർമ്മയോഗത്തേയും അങ്ങ് പ്രശംസിക്കുന്നു.ഇവയിൽ ഏതാണ് ഏറ്റവും ശ്രേഷ്ടം? അതിന് ഭഗവാൻ മറുപടി പറയുന്നു

അർജ്ജുനാ! സാംഖ്യ യോഗവും -- (കർമ്മസന്യാസവും )കർമ്മയോഗവും രണ്ടും വേറെ വേറെ ആണെന്ന് അജ്ഞാനികൾ മാത്രമേ പറയൂ!കർമ്മത്തെ യജ്ഞമാക്കാൻ രണ്ടു വഴികളുണ്ട്.1 ഞാനാണ് ഇതെല്ലാം ചെയ്യുന്നത് എന്ന ഭാവം കളയുക 2 കർമ്മത്തിന്റെ ഫലം അനുഭവിക്കണം എന്ന ചിന്ത വെടിയുക ഇതിൽ ഞാനാണ് ഇതെല്ലാം ചെയ്യുന്നത് എന്ന ഭാവം വെടിയുന്നതിനെ സാംഖ്യം അല്ലെങ്കിൽ കർമ്മ സന്യാസം എന്നു പറയുന്നു. ഫലം ഇച്ഛിക്കാതെ ചെയ്യുന്ന യജ്ഞത്തെ കർമ്മയോഗം എന്നു പറയുന്നു ഇവ രണ്ടും രണ്ടല്ല ഒന്നാണ്. സാംഖ്യത്തേയും കർമ്മയോഗത്തേയും ഒന്നായി ആര് കാണുന്നുവോ അവനാണ് യാഥാർത്ഥ്യം അറിയുന്നവൻ' സന്യാസം കർമ്മയോഗം അനുഷ്ഠിക്കാതെ പ്രാപിക്കാൻ പ്രയാസമാണ്. കർമ്മത്തിലൂടെ അന്തഃകരണ ശുദ്ധി നേടി ആത്മാനുസന്ധാനം ചെയ്യുന്നവൻ ബ്രഹ്മപദം പ്രാപിക്കുന്നു.

ആത്മസാക്ഷാത്കാരം അഥവാ മോക്ഷം അതിനുള്ള സാധനാ പദ്ധതികളിൽ കർമ്മയോഗത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുകയാണ് ഭഗവാൻ ഇവിടെ ചെയ്യുന്നത്. നിഷ്കാമമായി കർമ്മം അനുഷ്ഠിക്കുന്നവൻ സർവ്വ ചരാചരങ്ങളിലും ഞാനാണ് എന്നറിയുന്നു.അങ്ങിനെയുള്ളവൻ കർമ്മം ചെയ്താലും ബന്ധിക്കപ്പെടുന്നില്ല. യോഗിയായ തത്ത്വജ്ഞാനി ഏത് പ്രവൃത്തി ചെയ്യുമ്പോഴും ഇന്ദിയങ്ങൾ അവയുടെ വിഷയങ്ങളിൽ വ്യാപരിക്കുന്നു. അല്ലാതെ താൻ ഒന്നും ചെയ്യുന്നില്ല എന്നു കരുതുന്നു' കർമ്മങ്ങളൊക്കെയും ഈശ്വരാർപ്പണമായി സംഗം വെടിഞ്ഞ് ചെയ്യുന്നവൻ വെള്ളത്തിലെ താമര എപ്രകാരം നനക്കപ്പെടുന്നില്ലയോ അതേ പോലെ പാപത്താൽ ബന്ധിക്കപ്പെടുന്നില്ല.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ