ഭഗവദ് ഗീത ഒരു പുനരവലോകനം--ഭാഗം -16 തിയ്യതി--8/11/2016
എല്ലാ കർമ്മങ്ങളും ഈശ്വരനിൽ സമർപ്പിച്ച് ആത്മ ബോധത്തോടെ നിഷ്കാമ മായി കർമ്മം ചെയ്യുവാൻ ഭഗവാൻ അർജ്ജുനനെ ഉപദേശിക്കുന്നു.എന്റെ ഈ അഭിപ്രായത്തെ ശ്രദ്ധയോടെ അസൂയ ഇല്ലാതെ ആര് അനുസരിക്കുന്നുവോ അവൻ കർമ്മ ബന്ധങ്ങളിൽ നിന്ന് മോചിതനാകുന്നു. ഇവിടെ ശ്രദ്ധ എന്ന് ' പറയുന്നത് വിശാലമായ ഒരു അർത്ഥ തലത്തിലാണ് ശാസ്ത്രത്തിൽ പറയുന്നതും ആചാര്യ വചനങ്ങളും ഗൗരവമായി കണക്കിലെടുത്ത് മനനം ചെയ്ത് സ്വാംശീ' കരിക്കാനുള്ള ബുദ്ധിയുടെ കഴിവിനെയാണ് ശ്രദ്ധ എന്ന് ഇവിടെ വിവക്ഷിക്കുന്നത്.
ആരാണോ എന്റെ ഈ വചനത്തെ അസൂയ ഉള്ളവരായി അനുസരിക്കാത്തത്? വിവേകമില്ലാത്ത അവർ നശിച്ചവരായിത്തീരുന്നു' ശാസ്ത്ര പരിജ്ഞാനം ഉള്ളവർ പോലും സ്വന്തം വാസനക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നത് ജീവികളാണെങ്കിൽ അവയുടെ സ്വഭാവം കാണിക്കും അത് അടക്കിവെച്ചതുകൊണ്ട് എന്ത് കാര്യം? അപ്പോൾ ശ്രദ്ധ ഉണ്ടങ്കിലേ കാര്യമുള്ളൂ എന്ന് സാരം. ഇന്ദ്രിയങ്ങൾ വഴി പിടിച്ചെടുക്കുന്ന വിഷയം ഇന്ദ്രിയങ്ങൾക്ക് സുഖം പകരുന്നവ ആണെങ്കിലും വ്യക്തി എന്ന നിലക്ക് അത് നാശത്തെ പ്രദാനം ചെയ്യുന്നു. അതിനാൽ ഇന്ദ്രിയ വിഷയങ്ങൾക്ക് അധീനനാകാതിരിക്കണം'
എത്ര ഗുണമില്ലാത്തതാണെങ്കിലും നന്നായി അനുഷ്ഠിക്കപ്പെടുന്നതാണെങ്കിൽ സ്വധർമ്മം തന്നെയാണ് പര ധർമ്മത്തേക്കാൾ ശ്രേഷ്ഠം: ഇത്രയും ഭഗവാൻ പറഞ്ഞപ്പോൾ അർജ്ജുനന് ഒരു സംശയമുണ്ടായി. ഒരു മനുഷ്യൻ ആഗ്രഹിക്കാതിരുന്നിട്ടും ആരുടെ പ്രേരണ മൂലമാണ് പാപം ചെയ്യുന്നത്? അതിനുത്തരം ഭഗവാൻ പറയുന്നു.
രജോഗുണത്തിൽ നിന്നുണ്ടായതും അനുഭവിച്ചിട്ടും ആർത്തി തീരാത്തതും പാപ സ്വഭാവിയുമായ കാമമാണ്, ഇതിൽ നിന്നും ക്രോധവും ഉണ്ടാകുന്നു. നല്ലത് ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരുവന്റെ ഇച്ഛാ ശക്തിയുടെ ശത്രു. പുക കൊണ്ട് തീയ്യും, അഴുക്ക് കൊണ്ട് കണ്ണാടിയും എ പ്രകാരം മൂടപ്പെടുന്ന വോ അത് പോലെ ഈ കാ മം മൂലം ജ്ഞാനം മറയ്ക്കപ്പെടുന്നു. ഒരു ജ്ഞാനിയുടെ വിവേകം ഇതിനാൽ മൂടപ്പെടുന്നു. പഞ്ചേന്ദ്രിയങ്ങളും, മനസ്സും ബുദ്ധിയും ഈ കാമത്തിന്റെ ഇരിപ്പിടമാകുന്നു. ഈ കാ മം ജ്ഞാനത്തെ മറച്ചിട്ട് ജീവനെ മോഹിപ്പിക്കുന്നു. അത് കൊണ്ട് അർജ്ജു നാ: നീ ആദ്യം തന്നെ ഇന്ദ്രിയങ്ങളെ ഒതുക്കിയിട്ട് ജ്ഞാന വിജ്ഞാനാദികളെ നശിപ്പിക്കുന്ന ഈ കാമത്തെ കൊന്നുകളയു'
ഇന്ദ്രിയങ്ങൾ വിഷയങ്ങളെക്കാൾ ശേഷ്ഠമാണ് മനസ്സ് ഇന്ദ്രിയങ്ങളേക്കാൾ ശ്രേഷ്ഠമാണ് ബുദ്ധി മനസ്സിനേക്കാൾ ശ്രേഷ്ഠമാണ്. ഈ ആത്മാവ് ബുദ്ധിയേക്കാൾ ശ്രേഷ്ഠമാണ് അതിനേക്കാൾ ശ്രേഷ്ഠമായത് വേറൊന്ന് ഇല്ല. ആയതിനാൽ ആത്മാവിനെ അറിഞ്ഞ് വിവേക യുക്തമായ ബുദ്ധി കൊണ്ട് മനസ്സിനെ നിശ്ചലമാക്കി കാമരൂപിയായ ശത്രു വിന നീ നശിപ്പിക്കുക '(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ