ഭാഗം-1 സനാതന ധർമ്മവും കമ്മ്യൂണിസവും
യദി ഹാസ് തി തദന്യത്ര യന്നേ നാസ്തി ന കുത്ര ചിത്-- ഇവിടെ ഇല്ലാത്തതൊന്നും മറ്റെവിടെയും കാണാനാകില്ല - ഈ വ്യാസവചനം എന്നെ വളരെയധികം സ്വാധീനിച്ച ഒന്നാണ് 'വളരെ വിശാലമായ അർത്ഥ തലത്തിലാണ് അദ്ദേഹം അത് പറഞ്ഞിട്ടുള്ളത് മഹാഭാരതം എന്ന ഇതിഹാസത്തിൽ ഉള്ളത് എന്നതിലുപരി മഹാഭാരത ദേശത്ത് എന്ന വിശാലമായ വീക്ഷണവും അതിലുണ്ട് ഈ കാര്യം മനസ്സിൽ വെച്ചു കൊണ്ടുള്ള ഒരന്വേഷണമായിരുന്നു എന്റെ പഠനം
കമ്മ്യൂണിസത്തെപ്പറ്റി പഠിക്കാനും എന്നെ പ്രേരിപ്പിച്ചത് ഈ വാക്യം തന്നെ മാർക്സിന്റെ - സർവ്വ രാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ! എന്ന ആഹ്വാനം ഉപനിഷത് വാക്യമായ വസുധൈവ കുടുംബകം -എന്ന മഹാവാക്യത്തിൽ നിന്നും ഉദയം കൊണ്ടതാണ്. ലോകത്തെ ഒരു കുടുംബമായി കാണാതെ ഇങ്ങിനെയൊരു ആഹ്വാനത്തിന് സാദ്ധ്യമല്ല.
ലോകത്തെ ഒരു കുടുബമായി കാണാൻ കഴിയാത്ത ഒരു സമൂഹത്തോട് സർവ്വ രാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ എന്ന് ഏതോ ഒരു മൂലയിൽ നിന്ന് കൊണ്ട് മാർക്സ് ആഹ്വാനം ചെയ്തപ്പോൾ ആ വാക്യം ഏറ്റു പാടാൻ ആളുണ്ടായെങ്കിലും ഫലുണ്ടായില്ല. ഇവിടെ മനശ്ശാസ്ത്രപരമായ ഒരു ഘടകമുണ്ട്. ഒരു വിവാഹത്തിന് പൊതുവായി ക്ഷണിക്കുന്നതും വ്യക്തിപരമായി പ്രത്യേകം ക്ഷണിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടല്ലോ!
വസുധൈവ കുടുംബകം എന്നത് ഓരോരുത്തരും ഉൾക്കൊണ്ട് അവനവന്റെ സംസ്കാരം അതിനനുസരിച്ച് വികസിപ്പിച്ചെടുക്കുവാനുള്ള ഉപാധിവാക്യമാണ്.ഒരു വ്യക്തി അങ്ങിനെ ഉൾക്കൊണ്ടാലേ ഒരു വീട് ഉൾക്കൊള്ളൂ. ഒരു വീട് ഉൾക്കൊണ്ടാലേ ഒരു സമൂഹം ഉൾക്കൊള്ളു ഒരു സമൂഹം ഉൾക്കൊണ്ടാലേ ഒരു രാജ്യം ഉൾക്കൊള്ളു' അങ്ങിനെ പടിപടിയായി നിസ്വാർത്ഥ ഭാവത്തിലേക്ക് മനുഷ്യനെ ഉയർത്താനുള്ള ദിവ്യമന്ത്രമാണ് വസുധൈവ കുടുംബകം
ലോകം വ്യത്യസ്ഥമായ അതിരുകളാൽ വേർതിരിക്കപ്പെട്ടപ്പോൾ ഓരോ പൗരനും എന്റെ രാജ്യം എന്ന അവസ്ഥയിലേക്ക് ചുരുങ്ങി.പരസ്പരം പൊരുത്തപ്പെടാത്ത സംസ്കാരങ്ങളും മതങ്ങളും ആവിർഭവിച്ചപ്പോൾ ഭൂമി ഒരു കുടുംബം എന്ന മഹത്തായ ആശയം ഭാരതീയ സനാതന ധർമ്മ വ്യവസ്ഥിതിയുടെ അഭിമാനമായി മാത്രം നിലകൊണ്ടു. എന്റെ മക്കൾക്ക് മാത്രമായി ഞാൻ കൊടുക്കേണ്ട ഉപദേശം പൊതുവായി കുട്ടികൾക്ക് കൊടുക്കുമ്പോൾ എന്റെ മക്കൾ അത് കാര്യമായി എടുത്തോളണമെന്നില്ല. മാർക്സിന്റെ ഈ ആഹ്വാനവും അത്തരത്തിൽ പെട്ട ഒന്നായിപ്പോയി. ' (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ