വിവേക ചൂഡാമണി ( പ്രാണ മയ കോശവിവേകം ) ശ്ലോകം - 167 Date - 9/11/2016
കർമ്മേന്ദ്രിയൈഃ പഞ്ചഭിരഞ്ചിതോ/യം.
പ്രാണോ ഭവേത് പ്രാണമയസ്തു കോശഃ
യേനാത്മവാനന്നമയോ/നു പൂർണ്ണഃ
പ്രവർത്തതേ/സൗ സകലക്രിയാസു.
അർത്ഥം
പഞ്ചകർമ്മേന്ദ്രിയങ്ങളാൽ വിശിഷ്ടനും ,ശരീരാന്തര സഞ്ചാരിയുമായ ഈ പ്രാണനാണ് പ്രാണമയ കോശം.പ്രാണന്റെ അനുപ്രവേശം കൊണ്ട് പൂർണ്ണനും പ്രാണനിൽ കൂടിയുള്ള ആത്മ പ്രതിഫലനം കൊണ്ട് ആത്മ വാനും ആയിട്ട് അന്നമയകോശം സകല കർമ്മങ്ങളിലും ഏർപ്പെടുന്നു.'
വിശദീകരണം
അന്നമയ കോശത്തെ വിവരിച്ച ശേഷം പ്രാണ മയകോശവും അനാത്മാവാകുന്നു എന്ന് പ്രതിപാദിക്കാൻ ആരംഭിക്കുന്നു. വിശപ്പ് ദാഹം മുതലായ ധർമ്മങ്ങളാൽ ആത്മാവിനെ ആവരണം ചെയ്യുന്നത് ഈ പ്രാണ മയ കോശമാകുന്നു. ആനന്ദ, വിജ്ഞാന' മനോ മയങ്ങളിൽ കൂടി വരുന്ന ആത്മ പ്രതിഫലനം പ്രാണ മയകോശത്തിൽ കൂടി അന്നമയ കോശത്തിൽ എത്തുന്നതുകൊണ്ടാണ് അന്നമയം ചേതനയുള്ളതായിത്തീരുന്നത്.
168
നൈവാത്മാപി പ്രാണമയോ വായു വികാരോ
ഗന്താ ഗന്താ വായു വദന്തർ ബഹി രേഷ:
യസ് മാത് കിഞ്ചിത് ക്വാപി ന വേത്തീഷ് ട മനിഷ്ടം
സ്വം വാന്യം വാ കിഞ്ചന നിത്യം പരതന്ത്ര:
അർത്ഥം
ബാഹ്യ വായുവിനെ പോലെ അകത്ത് കടന്നും 'പുറത്ത് പോയും വ്യാപരിക്കുന്നതും വായു കാര്യവുമായ ഈ പ്രാണ മയ കോശവും ആത്മാ വല്ല . അതിന് ഒരിടത്തും ഒരിക്കലും യാതൊരു സുഖമോ ദു:ഖമോ തന്നേയോ അന്യ നേയോ അറിഞ്ഞു കൂടാത്തതിനാലും സദാ പരാധീനമായത് കൊണ്ടും പ്രാണ മയ കോശം ആത്മാ വല്ല .
169 ( മനോമയകോശവിവേകം )
ജ്ഞാനേന്ദ്രിയാണി ച മനശ്ച മനോമയ: സ്യാത്
കോ ശോ മമാഹമിതി വസ്തുവി കൽപ്പ ഹേതു:
സംജ്ഞാ ദി ഭേദകല നാ കലി തോ ബലീ യാൻ
തത്പൂർവ്വ കോ ശമനു പുര്യ വിജൃംഭത യ:
അർത്ഥം
ജ്ഞാനേന്ദ്രിയങ്ങളും മനസ്സും കൂടി ചേർന്നതിന് മനോമയകോശം എന്നു പറയുന്നു. ദേഹ ഗേ ഹാദികളിൽ ഞാൻ, എന്റേത് എന്നിങ്ങനെയുള്ള ഭേദ കൽപ്പനയ്ക്ക് കാരണം മനോമയകോശമാകുന്നു. വസ്തുക്കൾക്ക് നാമം രൂപം തുടങ്ങിയ ഭേദം കൽപ്പിക്കാൻ കഴിവുള്ളതും വളരെ ബലമേറിയതുമാണ്. പ്രാണ മയ കോശത്തെ വ്യാപിച്ച് ഇത് പ്രകടമാകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ