കാത്തിരുന്ന നിമിഷങ്ങൾ
ഭാരതത്തിലെ അഴിമതിയും മറ്റും എങ്ങിനെയാണ് ഇല്ലാതാകുക?സജ്ജനങ്ങൾ ഇതേ വരെ ചിന്തിച്ചിരുന്ന ഒന്നാണ്.അതെ അത് ഇല്ലാതാക്കാനായി നിയോഗിക്ക്പ്പെട്ടവൻ അവന്റെ പടയോട്ടം ആരംഭിച്ചിരിക്കുന്നു.അവിശ്വസനീയമായി ഏവരും അമ്പരന്നു നിൽക്കുന്നു.കള്ളപ്പണക്കാർക്കും ഹവാല ഇടപാടുകാർക്കും ഇനി അറിയാതെ ദൈവമേ എന്ന് വിളിക്കാം
പലർക്കും സമനില തെറ്റിയിരിക്കുന്നു.ഇന്നലെ സൂര്യാസ്തമയം വരെ തങ്ങൾ നോക്കുമ്പോൾ വളരെ സുന്ദരികളായി കാണപ്പെട്ട 500 1000 നോട്ട്കെട്ടുകൾ പെട്ടെന്ന് വിരൂപകളായി..അവ പെട്ടെന്ന് തന്നെ പന്ത്രണ്ട് മണിയോടെ ഇഹലോകവാസം വെടിഞ്ഞു.രണ്ട് ദിവസം മരണാനന്തര ക്രിയകൾക്കായി സമയം അനുവദിച്ചു.അമ്പത് ദിവസം കൊണ്ട് മരണാനന്തര ക്രിയകൾ പൂർത്തിയാക്കണം.എന്നാൽ അവർക്ക് മോക്ഷം കിട്ടും.
എൈസക് തോമസ് ഒരു പമ്പര വിഡ്ഢിത്തം എഴുന്നള്ളിച്ചു.അക്ഷരാർത്ഥത്തിൽ ഞാനും ഞെട്ടിപ്പോയി..അഞ്ഞൂറ് ആയിരം നോട്ടുകൾ കുറെ കൂടുതൽ കൊണ്ട് പോകുമ്പോൾ അതിന്റെ സോഴ്സ് പറയാനാണ് പ്രയാസം എന്ന്.അല്ലയോ മന്ത്രി പുംഗവാ അങ്ങിനെ സോഴ്സ് പറയാൻ പ്രയാസമുള്ളതിനെയാണ് കള്ളപ്പണം എന്ന് പറയുന്നത്. അതില്ലാതാക്കാൻ തന്നെയാണ് ഈ തീരുമാനം.അവസാനം ഒരു കാര്യം കൂടി പറഞ്ഞു എല്ലാം സഹിക്കുക അല്ലാതെന്ത് ചെയ്യും? ആ പദം ഇവിടുത്തെ സജ്ജനങ്ങളായ ജനസമൂഹം പല അന്യായം നടക്കുമ്പോഴും പല തവണ പറഞ്ഞിട്ടുള്ളതാണ്. ഇന്ന് ആ വാചകം മന്ത്രിക്കും ഉപയോഗിക്കേണ്ടിവന്നു. പൂന്താനത്തിന്റെ വരികൾ പ്രസക്തങ്ങളായ നിമിഷങ്ങൾ. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ-------
ഇത് മോദിജിയുടെ ശക്തമായ മുന്നറിയിപ്പാണ്.കള്ളപ്പണം വെളുപ്പിക്കാൻ ന്യായമായ സാവകാശം തന്നു.അത് കാര്യമാക്കിയില്ല.ഇതേ പോലെ കാര്യമാക്കാതെ തള്ളിക്കളയുന്ന പലതും ഉണ്ട്. ഒന്ന് ആലോചിക്കുക. പോക്കിരി രാജ എന്ന സിനിമയിൽ മമ്മുട്ടിക്ക് ഒരു ഡയലോഗുണ്ട്. ഞാനും എന്റെ കളിക്കാരും സ്റ്റ്രോങ്ങാ! ഡബിൾ സ്റ്റ്രോങ്ങ്. അതെപോലെ മോഡിജിയും കളിക്കാരും സ്റ്റ്രോങ്ങാ!ഡബിൾ സ്റ്റ്രോങ്ങ്!
ഭാരതത്തിന്റെ പല ഭാഗത്ത് നിന്നും സാമ്പത്തിക വിദഗ്ധർ മോദിജിയുടെ ഈ പ്രഖ്യാപനത്തെ വാനോളം പുകഴ്ത്തുമ്പോൾ കേരളത്തിൽ നിന്ന് അപശബ്ദം കേൾക്കുന്നു. ശരിയാണ് പഴഞ്ചൊല്ലിൽ പതിരില്ല. അമ്മയെ തല്ലിയാലും രണ്ടഭിപ്രായം ഇതാണ് പഴഞ്ചൊല്ല്.
ഇന്ന് കാലത്ത് ഒരു മുസൽമാനായ സുഹൃത്തിനെ കണ്ടു.മാഷേ നിങ്ങളുടെ മോദിയെ സമ്മതിച്ചിരിക്കുന്നു.എന്റെ മോദിയോ? അപ്പോൾ നിങ്ങൾ ഈ നാട്ടുകാരനല്ലേ? അതല്ല ഞാൻ ബിജെപിക്കാരനല്ലല്ലോ! മാഷ് ആരാ എന്നറിയില്ല പക്ഷെ മൊദിയെ മാഷക്ക് ഇഷ്ടമാണല്ലോ അത് കൊണ്ട് പറഞ്ഞതാ!അയാൾ തുടർന്നു.മാഷേ മോദി ഒരിക്കലും ഒരു വർഗ്ഗീയവാദിയോ ഒന്നും അല്ല നേരും നെറിയും ഉള്ള മനുഷ്യനാ.ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും ശക്തനായ ഭരണാധികാരി.. അയാളുടെ മനസ്സ് മാറിയതിൽ തെല്ല് അത്ഭുതം തോന്നാതിരുന്നില്ല കാരണം ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ അയാൾ മോദിജിക്കെതിരെ ശക്തമായി വിമർശനം നടത്തിയ വ്യക്തിയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ