ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം 23 തിയ്യതി 25/11/2016 കർമ്മ സന്യാസയോഗം
യോഗികൾ! ഇവിടെ ശ്രേഷ്ടന്മാരായ വ്യക്തികൾ എന്നർത്ഥം കാഷായ വസ്ത്രമുടുത്ത സ്വാമിമാർ മാത്രമാണ് യോഗികൾ എന്ന് ധരിക്കരുത്.ഞാൻ ആണ് ഇതൊക്കെ ചെയ്തത്,ഞാൻ ഇല്ലെങ്കിൽ കാണാമായിരുന്നു എന്നൊക്കെ പലരും പറയുന്നത് കേൾക്കാം എന്നാൽ ഞാൻ ഇതിനൊന്നും കാരണക്കാരനല്ല ഞാൻ വിധി നടക്കാനുള്ള ഒരു നിമിത്തം മാത്രമാണ്.എന്ന് കരുതി ഓരോ ധർമ്മം അനുഷ്ഠിക്കുന്നവൻ യോഗിയാണ്.എന്നാണ് ഭഗവാൻ പറയുന്നത്.ഞാൻ കർമ്മം ചെയ്യുന്നൂ പിന്നെ വരാനുള്ളത് വരട്ടെ ഭാവി ഒന്നും നമ്മുടെ കയ്യിലല്ലല്ലോ എന്നിങ്ങനെ ചിലർ പറയുന്നത് കേൾക്കാം അവരും സത്യം മനസ്സിലാക്കിയിരിക്കുന്നു.അവരും യോഗികൾ തന്നെ.!
നമ്മുടെ മക്കൾ ഇന്ന രൂപത്തിൽ ആയിരിക്കണം എന്ന് വിചാരിച്ച് ഫലം ഇച്ഛിച്ച് നമ്മൾ മക്കളെ നോക്കുന്നു. എന്നാൽ പൂർവ്വ ജന്മാർജ്ജിതമായി അവൻ മറ്റൊരു വഴിക്ക് നിങ്ങിയാൽ നാം ദുഃഖിക്കുന്നു.ഇവിടെ ദുഃഖത്തിന് കാരണം നമ്മുടെ സ്വപ്നവും മുൻ വിധിയുമാണ്.എന്നാൽ ചിലരുണ്ട് എങ്ങിനെ ആയാലും വേണ്ടില്ല പട്ടിണി ഇല്ലാതെ കഴിഞ്ഞാൽ മതിയായിരുന്നു. എന്ന് കഷ്ടപ്പെട്ടാണ് കഴിയുന്നത് എന്ന് കേൾക്കാൻ ഇടവരരുതേ ഭഗവാനേ എന്ന് പറയുന്നത് കേൾക്കാം. അവർ കുറച്ചുകൂടി ഭേദമാണ്.യോഗാവസ്ഥയെ പ്രാപിക്കാൻ യോഗ്യത ഉള്ളവരാണ് .ശകലം മമതാ ബന്ധം ഉണ്ടെന്ന് മാത്രം.എന്നാൽ സ്നേഹസമ്പന്നരും മക്കളെ നേരാം വണ്ണം നോക്കുകയും.തീരെ ഫലകാംക്ഷയില്ലാത്തവരും.ഉണ്ട്.ഈ ലോകത്ത് ആര് ജനിച്ചാലും അവർക്കൊക്കെ പ്രത്യേകം വിധിയും ഉണ്ട്.അപ്പോൾ നമ്മൾ എന്തിന് അതിനെപ്പറ്റി വേവലാതിപ്പെടണം? നമ്മൾ നമ്മുടെ കർമ്മം ചെയ്യുക.മക്കളെ സാംസ്കാരികമായി ഉന്നതിയിലെത്തിക്കാൻ ശ്രമിക്കുക വിദ്യാഭ്യാസത്തിനുള്ള വഴികൾ തയ്യാറാക്കുക ബാക്കിയെല്ലാം ഈശ്വര നിശ്ചയം പോലെ നടക്കട്ടെ!ഇങ്ങിനെ ചിന്തിക്കുന്നവരുണ്ട്.അവരാണ് സത്യം മനസ്സിലാക്കിയവർ അതിനാൽ അവർ യോഗികളുമാണ്. (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ