2016, നവംബർ 13, ഞായറാഴ്‌ച

ഭാഗം 6ക്ഷേത്ര ചൈതന്യ രഹസ്യം

മനുഷ്യനിലുള്ള ഈശ്വര ചൈതന്യം പൂർണ്ണ വളർച്ചയിൽ എത്തിയിട്ടില്ല.ബാഹ്യമായും ആന്തരികമായും ഉള്ള അവയവങ്ങളുടേയും ,മനസ്സിന്റെ വിവിധ തലങ്ങളുടേയും ,പൂർണ്ണ നിയന്ത്രണം ഇതു വരേയും അവന്റെ ഇച്ഛാ ശക്തിക്ക് വിധേയമായിക്കഴിഞ്ഞിട്ടില്ല.മനുഷ്യ ശരീരത്തിൽ അല്പമെങ്കിലും ബോധാവസ്ഥയെ പ്രാപിച്ചിരിക്കുന്ന ഈശ്വര ചൈതന്യത്തെ ക്രമമായി വികസിപ്പിച്ചെടുത്ത് പരമപദത്തിലേക്ക് എത്തിക്കുകയാണ് മനുഷ്യന്റെ ജീവിതോദ്ദേശം .ഇത് തന്നെ യാണ് പരമ പുരുഷാർത്ഥമായ മോക്ഷവും.ആ മോക്ഷത്തിന് വേണ്ടി പരിശ്രമിക്കാനുള്ള വിവിധ മാർഗ്ഗങ്ങളാണ് ഇന്ന് ഹിന്ദു ധർമ്മം വികസിപ്പിച്ചെടുത്തിട്ടുള്ള സാധനാ മാർഗ്ഗങ്ങൾ അഥവാ ഉപാസനാ മാർഗ്ഗങ്ങൾ.

മറ്റൊരു രീതിയിലും മുക്തിയിലേക്കുള്ള പ്രയാണത്തെ കാണാം.ഏത് സാധനാ മാർഗ്ഗങ്ങളായാലും അതിൽ അന്തർഭവിച്ച് കിടക്കുന്നത് യോഗശാസ്ത്ര തത്ത്വങ്ങളാണ്. മന്ത്ര യോഗവും ഹo യോഗവും രാജയോഗവും  ലയ യോഗവുമെല്ലാം യോഗശാസ്ത്രത്തിന്റെ വ്യത്യസ്ഥ പതിപ്പുകൾ മാത്രമാണ്. പല ഉപായങ്ങളിലൂടെയും യോഗിചെയ്യുന്നത് അവന്റെ ശരീരത്തിലെ ഏറ്റവും താഴത്തെ നിലയായ മൂലാധാര ചക്രത്തിൽ മൂന്നര ചുററായി സർപ്പാ കൃതിയിൽ ഉറങ്ങിക്കിടക്കുന്ന പരമ തത്ത്വമായ അന്തശ്ചയ്ത ന്യത്തെ - ഇതിനെ കുണ്ഡലിനീ ശക്തിയെന്നും പറയും. അതിനെ മെല്ലെ ഉണർത്തി മുകളിലായി കിടക്കുന്ന ആധാര ചക്രങ്ങളിലൂടെ മുകളിൽ കയറ്റി ശിരസ്സിൽ ആയിരം ഇതളുകൾ ഉണ്ടെന്ന് സങ്കൽപ്പിക്കുന്ന സഹസ്രാര പത്മ ചക്രത്തിൽ ഇരുന്നരുളുന്ന പരമശിവ പദത്തിൽ യോജിപ്പിക്കുകയാണ്. ഇത് തന്നെയാണ് മുക്തി. ഇവിടെയാണ് പഴയ ഒരു കവിതയുടെ പ്രസക്തി.

എളുപ്പമായുള്ള വഴിയേ ചിന്തിച്ചാൽ
ഇടയ്ക്കിടെയാറു പടിയുണ്ട്.
പടിയാവും കടന്നവിടെ ചെല്ലുമ്പോൾ
ശിവനെക്കാണാകും ശിവശംഭോ! 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ