2016, നവംബർ 17, വ്യാഴാഴ്‌ച

ഇന്നത്തെ ചിന്താവിഷയം--വിജയ് മല്യയുടേതടക്കമുള്ള വമ്പൻമാരുടെ കടം എഴുതിത്തള്ളിയോ?

കേന്ദ്ര ധനകാര്യവകുപ്പ്,മന്ത്രി പറയുന്നു ഇവരുടെയൊന്നും കടം എഴുതിത്തള്ളിയിട്ടില്ല എന്ന് ബാങ്ക് പറയുന്നു എഴുതിത്തള്ളി എന്ന്.എന്താണ് ഇതിലെ വാസ്തവം?
         ഒരു കോടി ലോട്ടറി അടിച്ചവന്റെ കയ്യിൽ ഒരു കോടി രൂപ ഉണ്ട് എന്നാണ് സാധാരണക്കാർ കരുതുക.എന്നാൽ 35%ആണെന്ന് തോന്നുന്നു ടാക്സ് കിഴിച്ച് 65 ലക്ഷമേ അയാളുടെ പക്കൽ വന്നു ചേരൂ!അപ്പോൾ കേൾക്കുന്നതിലെ സത്യം അറിയാൻ ശ്രമിക്കണം.കേട്ടപാതി കേൾക്കാത്ത പാതി പ്രതികരിക്കുന്നത് വിവരക്കേടാണ്. ഇവിടെ എന്താണ് സംഭവിച്ചത് എന്ന് നോക്കാം

ലോൺ പുതുക്കുക എന്നൊരേർപ്പാടുണ്ട്. പരോക്ഷമായി അത് തന്നെയാണ് ഇവിടേയും സംഭവിച്ചത്. 10 ലക്ഷം രൂപ ഞാൻ ബാങ്കിൽ നിന്നും ലോൺ എടുത്താൽ അത് തിരിച്ചടക്കേണ്ടതിന് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. പരിധി കഴിഞ്ഞാൽ നിയമപരമായി ഞാൻ കുറ്റക്കാരനായി.ഞാൻ ആ ലോൺ അടച്ചാൽ കുറ്റ വിമുക്തനായി.പഴയ അക്കൗൺട് ക്ലോസ് ചെയ്തു. ലോൺ തിരിച്ചടച്ചതിനാലും,കുറ്റ വിമുക്തനായതിനാലും പുതിയ ലോൺ എടുക്കുവാൻ ഞാൻ അർഹനാണ്.ഞാൻ പുതിയ ലോൺ എടുക്കുന്നു. അപ്പോൾ അത് പുതിയ അക്കൗൺടിലാണ്.ഞാൻ അട്കേണ്ട തുക അടച്ചു തീർത്തു.പക്ഷെ പുതിയ കടം എടുത്തതിനാൽ ഞാൻ അത്രയും തുകയ്ക്ക് ബാദ്ധ്യസ്ഥനും ആണ്

ഇവിടെ വമ്പന്മാരുടെ അക്കൗൺട് ക്ലോസ് ചെയ്തിട്ടില്ല.അനിശ്ചിതമായി അക്കൗൺട് ക്ലോസ് ചെയ്യാതിരുന്നാൽ അത് നിയമ വിരുദ്ധവും ബാങ്കിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതുമാണ്. അതിനാൽ അത് ക്ലോസ് ചെയ്ത് എപ്രകാരമാണോ ലോൺ പുതുക്കുന്നത് അതേ പോലെ ചെയ്യണം.എന്നാൽ പണം അടയ്ക്കാത്തതിനാൽ ലോൺ പുതുക്കുക എന്ന് പറയാൻ പറ്റില്ല അപ്പോൾ പഴയഅക്കൗൺട് എങ്ങിനെ ക്ലോസ് ചെയ്യും? അപ്പോൾ അത് ക്ലോസ് ചെയ്താലേ പുതിയ അക്കൗൺടിലേക്ക് പണം മാറ്റാൻ പറ്റുകയുള്ളു.അതിന് ഒറ്റ വഴിയേ ഉള്ളു പഴയ അക്കൗൺടിലെ പണം എഴുതിത്തള്ളുക എന്നിട്ട് പുതിയ അക്കൗൺടിലേക്ക് അത് മാറ്റുക.അപ്പോൾ പഴയ അക്കൗൺടിലെ പണം എഴുതി ത്തള്ളി എന്നു പറഞ്ഞാൽ ആ പണം അവർ അടക്കേണ്ടതില്ല എന്നല്ല അർത്ഥം.പുതിയ അക്കൗൺടിൽ ചേർത്ത കഴിഞ്ഞ അക്കൗൺടിലേ ലോണിനും പലിശക്കും അവർ ബാധ്യസ്ഥരാണ്. ബാങ്കിനാണെങ്കിൽ എഴുതിത്തള്ളി എന്നേ പറയാൻ പറ്റൂ! ചിന്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ