ചിലരൊക്കെ കരുതുന്നു എല്ലാം കഴിഞ്ഞെന്ന്
ഒരു ഇലക്ഷൻ വന്നാൽ ബി ജെ പിയുടെ കഥകഴിഞ്ഞു .അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ മോദി പ്രതിപക്ഷത്ത് ഇരിക്കുന്നത് കാണാം എന്നിങ്ങനെ സങ്കൽപ്പങ്ങൾ നെയ്ത് ഒരുകൂട്ടം ഇരിപ്പുണ്ട്.എന്നാൽ ഇലക്ഷൻ ലോകസഭയിലേക്ക് വേണമെങ്കിൽ ഇനിയും ഏറെ താമസമുണ്ട്.ഒരു ആറു മാസം കഴിയുമ്പോളേക്കും ഇപ്പോളത്തെ നോട്ട് പിൻവലിച്ചതിന്റെ ഗുണം അനുഭവിക്കാറാകും പിന്നെ വീഴുന്ന വോട്ടുകളൊന്നും വേറെ എവിടേയും പോകില്ല.ചിലർ ഇത് മനസ്സിലാക്കിയിട്ടുണ്ട് എതിർക്കുന്നവരുടെ ഇടയിൽ.ബീഹാർ മുഖ്യമന്ത്രി മോദിയെ അനുകൂലിച്ചതും പ്രശംസിച്ചതും ഈ ഒരു തിരിച്ചറിവിന്റെ വെളിച്ചത്തിലാണ്.അദ്ദേഹം ഇനി ബീജെപി യുമായി ധാരണയിലെത്തിയാലും അത്ഭുതപ്പെടാനില്ല.
അന്ധമായ മോദീ വിരോധം ചിലരെ സത്യം കാണാൻ കഴിയാത്ത വിധം അന്ധരാക്കിയിരിക്കുന്നു.യുക്തിപരമായു നിയമപരമായും മോദിയുടെ ദീർഘവീക്ഷണത്തെ കവച്ചു വെക്കാൻ ഇന്നത്തെ മറ്റു പാർട്ടിക്കാർക്ക് കഴിയുന്നില്ല.താൽക്കാലിക കയ്യടി കിട്ടുന്നതിൽ അവർ പുളകം കൊള്ളുന്നു. തങ്ങൾ ഏത് തരത്തിൽ തന്ത്രങ്ങൾ മെനയണം എന്ന് ആർക്കും ഒരു രൂപവുമില്ല.തങ്ങൾ വിചാരിച്ചതിലും വളരെ ഉയർന്ന നിലയിലാണ് മോദിയുടെ ചിന്തയും പ്രവൃത്തിയും എന്ന് പലർക്കും അറിയാം എന്നാൽ അത് സമ്മതിക്കാൻ ദുരഭിമാനം സമ്മതിക്കുന്നില്ല.നോട്ട് പിൻ വലിച്ചതിന്റെ പേരിലുള്ള പ്രയാസങ്ങളുടെ കണക്ക് പതുക്കെ ചാനലുകളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.കാണിക്കുന്നതൊക്കെ പഴയ ക്യൂ വിന്റെ ചിത്രങ്ങളും വീഡിയോകളും.ചാനലുകൾക്ക് ഇത് പ്രക്ഷേപണം ചെയ്ത് ചെയ്ത് വിരസത അനുഭവപ്പെടാൻ തുടങ്ങി കാണുന്നവർക്കും തഥൈവ.
ദീർഘവീക്ഷണം ഇല്ലാതെ നടപ്പാക്കി എന്നു പറയുന്നത് സാധാരണക്കാരന്റെ ബുദ്ധിമ്മുട്ട് നോക്കിയാണ്.ഇത് മൂലം ആത്മഹത്യ ചെയ്ത ഒരുവന്റെ വിവരം കിട്ടാൻ വേണ്ടി കിണഞ്ഞ് ശ്രമിച്ചു.കിട്ടിയില്ല.പിന്നെ മുമ്പെങ്ങോ തൂങ്ങി മരിച്ച വ്യക്തിയുടെ ഫോട്ടോ ഇട്ട് തൃപ്തിപ്പെട്ടു.പിടിക്കപ്പെട്ട ബി ജെ പി പ്രവർത്തകർ എന്ന് പറയുന്നവരുടെ ചിത്രങ്ങൾ ഇട്ട് പരിഹസിച്ചു നോക്കി.പക്ഷേ ഏറ്റില്ല കാരണം നിക്ഷ്പക്ഷമായി നിയമം നടത്തുന്നതിന്റെ തെളിവാണല്ലോ അത് ബിജെപി ആണെന്ന് പറഞ്ഞ് അയാളെ കുറ്റ വിമുക്തനാക്കിയില്ലല്ലോ! അതെ രാജ്യം പുതിയ ശാന്തയിലേക്ക് കുതിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ