2016, നവംബർ 15, ചൊവ്വാഴ്ച

ഭാഗം 4. അന്യന്റെ ചിന്ത കടമെടുക്കുന്നവർ

പാർലമെന്റിൽ സമ്മേനം തുടങ്ങുന്നു.പ്രതിപക്ഷകക്ഷികൾ ഏവരും ചേർന്ന് രാഷ്ട്രപതിയെ കാണാൻ തീരുമാനിക്കുന്നു.കമ്യൂണിസ്റ്റ് പാർട്ടിയും ,കോൺഗ്രസ്സും പിൻ മാറുന്നു.ഇപ്പോൾ രാഷ്ട്രപതിയെ കാണേണ്ടതില്ല എന്ന് തീരുമാനിക്കുന്നു. മമതയും കെജ്രിവാളും കാണാൻ തന്നെ തീരുമാനിക്കുന്നു.

ഇത്രയും കാര്യങ്ങൾ സംഭവിച്ചത്.നോട്ട് പിൻവലിച്ച പരിപാടി പിൻവലിക്കേണ്ടെന്ന് യച്ചൂരി.സംഭവങ്ങൾ സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി എന്ന് സൂചനകൾ. സുപ്രീം കോടതി ഈ കാര്യത്തിൽ ഇടപെടില്ല എന്ന് വ്യക്തമാക്കി.ചാനൽ ചർച്ചകളിൽ രോഷം കൊള്ളുന്നവർ മാറ്റങ്ങൾ കാണുന്നില്ല എന്ന് വ്യക്തം .അവർ തുടങ്ങിയേടത്ത് തന്നെ നിൽക്കുന്നു.

രാഷ്ട്രപതിയെ കണ്ടാൽ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നേ ആവശ്യപ്പെടാനൊക്കൂ! അതിന് 2000 രൂപ എ ടി എം വഴി വരാൻ തുടങ്ങി നാളെ മിക്കവാറും 500 ഉം എത്തും.ഇതിൽ മീതെ എന്ത് പരിഹാരം? ചുമ്മാ രാഷ്ട്രപതിയെ കണ്ട് വണങ്ങി പോരാം എന്ന് മാത്രം.നാളെ പാർലമെന്റിൽ ബഹളം വെക്കാം. നിങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്നിട്ടില്ലല്ലോ എന്ന് വേണ്ടപ്പെട്ടവരെ ബോധിപ്പിക്കാനായി. വേണമെങ്കിൽ സഭ ബഹിഷ്കരിച്ച് നടുത്തളത്തിലോ കെട്ടിടത്തിന്റെ മുകളിലോ കയറി പത്രത്തിൽ പടം വരുത്താം

നോട്ടുകൾ പിൻവലിച്ച സംഭവം പിൻ വലിക്കാൻ പറയാൻ പ്രതിപക്ഷം തയ്യാറല്ല.കാരണം പറഞ്ഞാൽ വില പോകില്ല.പാക്കിസ്ഥാനിൽ നിന്ന്  മോദിജിക്ക് അഭിനന്ദനങ്ങൾ എത്തുന്നു.ഞങ്ങൾക്കും വേണം ഇതുപോലൊരു പ്രധാനമന്ത്രിയെ എന്ന് പാക്ക് പൗരന്മാർ പരസ്യമായി പ്രതികരിച്ചു. ചൈനയും അനുഭാവം പ്രകടിപ്പിച്ചു.ഇതെല്ലാം ജനങ്ങൾ കണ്ടു നിൽക്കേ പ്രതിപക്ഷ കക്ഷികളുടെ എതിർപ്പിന് നാണക്കേടിന്റെ ഛായ മാത്രമാണ്. കെജ്രിവാൾ എന്ന വിദ്വാൻ മോദിജിക്ക് എതിരായി  ഒരു അഴിമതി ആരോപണവുമായി രംഗത്തെത്തി. കെജ്രിവാൾ ആയതിനാൽ യെച്ചൂരി പോലും വിശ്വസിക്കാൻ ഇടയില്ല.അത് കേട്ടിട്ട് ആർക്കും ഒരു വികാരവും തോന്നിയതായി കണ്ടില്ല.

സംഭവം തീവ്രത കുറയുന്നു.സാധാരണ ഗതിയിലേക്ക് സാംപത്തിക രംഗം മടങ്ങിത്തുടങ്ങി.ചിലർ ഇപ്പോളും കുര നിർത്തിയിട്ടില്ല എന്നേ ഉള്ളു. ആരും ആ കുര ഇപ്പോൾ കേട്ടതായി നടിക്കാതായിരിക്കുന്നു.പ്രയാസം അനുഭവപ്പെടുന്നു എങ്കിലും ഇപ്പോളും ജനം ഈ പരിഷ്കാരം ഉൾക്കൊണ്ട് പ്രതികരിക്കുന്നത് പ്രതിഷേധക്കാർക്ക് തലവേദനയാവുന്നു. അതെ എല്ലാം ശരിയായി വരുന്നു! ശുഭലക്ഷണം കണ്ടു തുടങ്ങി!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ