2016, നവംബർ 10, വ്യാഴാഴ്‌ച

ക്ഷേത്ര ചൈതന്യരഹസ്യം 5

നാം കാണുന്ന സൗരയൂഥം മാത്രമല്ല ആകാശത്ത് കാണുന്ന അനേക കോടി നക്ഷത്രങ്ങളും അവയുടെ ചുറ്റുപാടും പലപ്പോഴും കണ്ടേക്കാവുന്ന മറ്റു യൂഥങ്ങളുമെല്ലാം ഉൾപ്പെടുന്ന അനന്തമായ ഈ ബ്രഹ്മാണ്ഡം മനുഷ്യന്റെ അനുഭൂതിയിൽ ഒരു സത്യം തന്നെയാണ്.അങ്ങിനെയുള്ള ബ്രഹ്മാണ്ഡം ഇന്ന് കാണുന്ന രീതിയിൽ ഉരുത്തിരിഞ്ഞു വന്നവസ്തുവിന്റെ എല്ലാം(Matter)മൂലരൂപമായിരുന്ന  ആദിശക്തി(Primordial Energy)യിൽ നിന്നായിരുന്നുവെന്ന മന്ത്രശാസ്ത്രാടിസ്ഥാനം ഇന്നത്തെ ആധുനിക ശാസ്ത്ര സിദ്ധാന്തത്തോട്(Modern Scientific Theory)അത്ഭുതാവഹമായ സാമ്യം വഹിക്കുന്നുണ്ട്.ഈ വസ്തുവിനെ ജഡമെന്ന് ആധുനിക ശാസ്ത്രജ്ഞർ കാണുമ്പോൾ ജ്ഞാന ദർശിയായ ഭാരതീയ ഋഷി ഈ മൂല വസ്തുവിനെ ചൈതന്യരൂപമായിട്ടാണ് ദർശിച്ചത് (Consciousness)

ഈ മൂല വസ്തുവിന്റെ പരിണാമ പ്രക്രിയയെ സർഗ്ഗ പ്രക്രിയ എന്ന് പറയാം.ആദിമമായ ഈ മൂലവസ്തുവിൽ അജ്ഞാതമായ ഏതോ ഒരു കാരണം കൊണ്ട് സ്ഫോടനം ഉണ്ടാകുകയും അങ്ങിനെ തരംഗരൂപിയായ ഊർജ്ജമായി പരിണമിച്ച ആ മൂലവസ്തു ക്രമത്തിൽ പല നിലകളിലായി ഘനീഭവിച്ചപ്പോൾ അത് മനസ്സായും ,പഞ്ചഭൂതങ്ങളായും പരിണമിക്കുകയും ചെയ്തുവെന്നത്രേ ആർഷഭാരത സിദ്ധാന്തം.

സ്ഫോടനത്തിന് മുമ്പുള്ള നിശ്ചല ചൈതന്യത്തെയാണ് പരബ്രഹ്മ മെന്ന് വേദാന്തികളും ,പരമശിവനെന്ന് താന്ത്രികന്മാരും പറഞ്ഞിരുന്നത്.സൃഷ്ടി പ്രക്രിയയുടെ ആദ്യമായി ഉണ്ടാകുന്ന ചലനമാണ് ഇന്ന് കാണുന്ന പരിണതപ്രപഞ്ചത്തിന്റെ ഉദ്ഭവസ്ഥാനമായ പ്രകൃതി ശക്തി.ആ ശക്തിയെ ത്തന്നെയാണ് താന്ത്രികന്മാർ ജഗന്മാതാവെന്ന നിലയിൽ പ്രകീർത്തിക്കുന്നത്.

ആദിമമായി ഉണ്ടായ ഈ സ്ഫോടനം അഥവാ ചലനം അഥവാ സ്പന്ദനം ആണ് ഓംകാരം മാധവ്ജീയുടെ ക്ഷേത്ര ചൈതന്യ രഹസ്യം എന്ന ഗ്രന്ഥത്തിൽ വളരെ വിശദമായി ഇവ വർണ്ണിക്കുന്നുണ്ട്.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ