ഭാഗം 5. ക്ഷേത്ര ചൈതന്യരഹസ്യം
ആദ്ധ്യാത്മികമായി ഉയർന്ന സംസ്കാരം ഉള്ള അജനാഭവർഷം എന്ന ഭാരതത്തിൽ എല്ലാ ഭാഗത്തും തല ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ക്ഷേത്രങ്ങൾ കാണാം.അനാദി കാലം മുതലേ ക്ഷേത്രങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് ശ്രീരാമൻ പ്രതിഷ്ഠ നടത്തിയ രാമേശ്വരവും.,ദ്വാപരയുഗത്തിൽ രുക്മിണീ സ്വയം വര സമയത്തുള്ള ക്ഷേത്ര ദർശന വിശദീകരണവും. സത്യത്തിൽ വൈദികകാലത്തുള്ള ഹോമ യജ്ഞങ്ങളുടെ ചെറിയ പതിപ്പ് മാത്രമാണ് ക്ഷേത്രത്തിലെ ആരാധനാ ക്രമങ്ങൾ
ഒരു ജനതയുടെ സാമൂഹ്യജീവിതത്തിൽ ക്ഷേത്രങ്ങൾ വഹിക്കുന്ന പങ്ക് പ്രധാനമാണ്.കല സാഹിത്യം ശാസ്ത്രംമുതലായവ വളർന്നതും പുഷ്പിച്ചതും ക്ഷേത്രങ്ങളെ അധികരിച്ചായിരുന്നു.നഗരങ്ങളും ഗ്രാമങ്ങളും സംവിധാനം ചെയ്യപ്പെട്ടതു തന്നെ ക്ഷേത്രത്തെ മുൻ നിർത്തിയാണ് .
യുഗ പരിവർത്തനങ്ങളിലൂടെ മനുഷ്യരുടെ കഴിവുകൾ കുറഞ്ഞു പോയി.അങ്ങിനെ കലിയുഗമാകുമ്പോളേക്കും വൈദികമായ ആരാധനാ സമ്പ്രദായം താന്ത്രിക കർമ്മമായി പരിണയിക്കുകയാണ് ഉണ്ടായതെന്ന് മാധവ് ജി പറയുന്നു.
ഭൂരിപക്ഷം ജനങ്ങളും ക്ഷേത്ര വിഗ്രഹം ഈശ്വരന്റെ രൂപമാണെന്നും രൂപമില്ലാത്ത ഈശ്വരന് എന്ത് നിയമം മൂലമാണ് രൂപം കൽപ്പിച്ചതെന്നും ചോദിക്കാറുണ്ട്. എന്നാൽ ബ്രഹ്മാണ്ഡത്തിന്റെ കൊച്ചു പതിപ്പാണ് മനുഷ്യൻ എന്നും മനുഷ്യ ശരീരത്തിന്റെ പ്രതീകമാണ്ക്ഷേത്രം എന്നതുമാണ് വസ്തുത. ഒരു മനുഷ്യന്റെ ഉള്ളിലെ ഈശ്വര ചൈതന്യത്തെലബാഹ്യ ചക്ഷുസ്സ് കൊണ്ട് കാണുവാൻ കഴിയില്ല. അപ്പോൾ ക്ഷേത്ര വിഗ്രഹം ചൈതന്യത്തെ സ്വീകരിക്കുന്ന ഒരു പാത്രം മാത്രമാണ്. ആ വിഗ്രഹത്തിൽ കുടി കൊള്ളുന്ന ശക്തി വിശേഷത്തിന് ആരും രൂപം കൽപ്പിച്ചിട്ടില്ല. ഒരു കിണ്ടിയിൽ നിറച്ച് വെള്ളം നിറച്ചു എന്ന് കരുതി വെള്ളത്തിന്റെ രൂപം കിണ്ടിയുടേത് പോലെ ആണ് എന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്? ചിന്തിക്കുക. ക്ഷേത്ര വിഗ്രഹം ഈശ്വരന്റെ രൂപമല്ല.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ