2016, നവംബർ 11, വെള്ളിയാഴ്‌ച

മററുള്ളവരുടെ ചിന്ത കടമെടുക്കുന്നവർ

നമുക്ക് ഈശ്വരൻ വിശേഷബുദ്ധി തന്നിരിക്കുന്നത് ഉപയോഗിക്കാനാണ്. അത് ഉപയോഗിക്കാതെ മറ്റുള്ളവരുടെ ബുദ്ധി കടമെടുക്കുകയാണ് പലരും ചെയ്യുന്നത്. ഒരു വലിയ വൃക്ഷം മുറിച്ചിട്ടാൽ ആ നിമിഷം അതിന്റെ ഇലകൾ വാടിപ്പോകില്ല അതിനാൽ ഇലയ്ക്ക് യാതൊന്നും പറ്റിയിട്ടില്ല എന്നു കരുതരുത് 'രണ്ടു ദിവസം കഴിയുമ്പോഴേക്കും അതും വാടിപ്പോകും

500  1000 നോട്ടുകൾ പിൻവലിച്ചതിനെപ്പറ്റി നിരവധി കമൻറുകൾ കണ്ടു' എതിർത്തവർ ഉന്നയിക്കുന്ന വാദഗതികൾ കണ്ടാൽ ഇവരൊക്കെ വെള്ളരിക്കാപ്പട്ടണത്തിലെ പ്രജകളാണെന്നേ തോന്നു!വക്കീലായ ഒരുത്തൻ പ്രധാനമന്ത്രിയെ തെറിയിൽ മുക്കി. ചിലർ അംബാനിക്ക് രക്ഷ നൽകി എന്ന അർത്ഥത്തിൽ പോസ്റ്റ് ഇട്ടു ഇതൊക്കെ ഉള്ളിലുള്ള അന്യായമായ അനുഭവങ്ങൾ നിഷേധിക്കപ്പെട്ടതിലുള്ള അമർഷം പല രൂപത്തിലും പുറത്ത് വരുന്ന ഒരു തരം മാനസിക വിഭ്രാന്തിയാണ്.

ഒരാൾ പറഞ്ഞു എന്റെ അടുത്ത് ഒരു കോടി കള്ളപ്പണമുണ്ടെന്ന് കരുതുക ഞാൻ പതിനായിരം രൂപ വെച്ച് 500 പേരുടെ അടുത്ത് മാറാൻ ഏല്പിച്ചു' 200 രൂപ കൂലിയായി കൊടുത്തു എനിക്ക് ചിലവായത് ഒരു ലക്ഷം രൂപ അത് വഴി 99 ലക്ഷം വൈറ്റ് മണിയായി  എങ്ങിനെയുണ്ട് ബുദ്ധി?

ഇവിടെ ഒരു ലക്ഷം ചിലവാക്കി 99 ലക്ഷം പുതിയ നോട്ടകളാക്കി എന്നതല്ലാതെ അത് വൈറ്റ് മണി ആയിട്ടില്ല' ആ പണത്തിന് സോഴ്സ് കൃത്യമായി പറഞ്ഞാലേ വൈറ്റ് മണി ആകും! കുറച്ചു കാലം അത് സൂക്ഷിക്കാം. അല്ലറ ചില്ലറ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. പക്ഷെ ക്രയവിക്രയം ക്രെഡിറ്റ് കാർഡ് മുഖേന നിർബന്ധമാക്കാൻ അധികം താമസമില്ല. അപ്പോൾ ചിലപ്പോൾ ചായ കുടിക്കാനും സിഗരറ്റ് വാങ്ങിക്കാനും മാത്രം ഉപയോഗിക്കാൻ പറ്റുമായിരിക്കും.

അംബാനിക്ക് സേവ ചെയ്യുന്നു എന്നാണ് മറ്റൊരാരോപണം അംബാനിക്ക് എങ്ങിനെ സഹായകമാകും? ഇപ്പോൾ ഉള്ള ആസ്തിയുടെ കണക്ക് സർക്കാറിന് റ അടുത്തുണ്ട് ഇനി വരുന്നതിനൊക്കെ തെളിവും ഉണ്ട്. വൻകിട വ്യവസായികളുടെ കാര്യങ്ങൾ വീക്ഷിക്കാൻ പ്രത്യേകം യൂനിറ്റും ഉണ്ട്. ഒരു സൗജന്യം അവർക്ക് ചെയ്ത് കൊടുത്താൽ രാജ്യത്തിന് വൻ നേട്ടമുണ്ടാകുമെങ്കിൽ ആ സൗജന്യം ചെയ്ത് കൊടുത്താലെന്ത്? പതിനായിരം പേർക്ക് നല്ല ശമ്പളനിരക്കിൽ ജോലി കിട്ടാൻ സാദ്ധ്യതയുള്ള ഒരു ഫാക്റ്ററിക്ക് ചില ആനുകൂല്യങ്ങൾ നൽകിയാൽ എന്താണ് തെറ്റ്? പതിനായിരം ചെറുപ്പക്കാർക്ക് നല്ല മാന്യമായ ശമ്പളം കിട്ടുന്ന ഒരു പ്രവർത്തനം ഒരു ഭരണാധികാരിയും നിസ്സാര കാരണം പറഞ്ഞ് മുടക്കില്ല   ഇത്രയും പേരുടെ ജീവിത ഭദ്രത ഒരു നിസ്സാര കാര്യമാണോ?

അതാ പറഞ്ഞത് രാജ്യസ്നേഹമുള്ളവർക്കും കാര്യം നന്നായി പോകണം എന്ന് ചിന്തിക്കുന്നവർക്കും മാത്രമേ ഇങ്ങിനെ ചിന്തിക്കാൻ കഴിയൂ ! ഇന്ന് കാണുന്ന എതിർപ്പുകളിൽ ഭൂരിഭാഗവും മോദി വിരോധം മാത്രമാണ്. മോദി ഒരു കമ്യൂണിസ്റ്റ് ക്കാരനോ മറ്റ് മതത്തിൽ പെട്ടവനോ ആയിരുന്നെങ്കിൽ ഈ എതിർപ്പ് നേർ പകുതി പോലും ഉണ്ടാകുമായിരുന്നില്ല എന്നത് പകൽ പോലെ സത്യമാണ്.

ആർക്കും സത്യമറിഞ്ഞുകൂടാ എനിക്കും അറിയില്ല' പക്ഷെ ആദ്ധ്യാത്മിക വിഷയമാണെങ്കിൽ പോലും അന്യരുടെ ചിന്ത അയാൾ എത്ര വലിയ പണ്ഡിതനാണെങ്കിലും ഞാൻ കടമെടുക്കാറില്ല ഋഷിവര്യന്മാരെ ഗുരുവായി കണ്ട് ശ്രദ്ധ ചെലുത്തുന്നു' ഉപയോഗിക്കുന്നത് എന്റെ ബുദ്ധി മാത്രം' അത് കടമായോ വാടകയ്ക്കൊ എടുക്കാറില്ല. അതിനാൽത്തന്നെ സാഹചര്യം നിരൂപണം ചെയ്യാൻ സാധിക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിക്കും ഞാൻ എന്റെ ബുദ്ധി പണയം വെച്ചിട്ടും ഇല്ല.

ഒരു കോടി രൂപ കള്ളപ്പണമുള്ളവർ കള്ളപ്പണക്കാരന്റെ ഇടയിലെ BPL കാരനാണ് ഏറ്റവും ദരിദ്രൻ - 100 കോടിയിൽ അധികമുള്ളവന്റെ കാര്യമേ ഇപ്പോൾ ഉദ്ദേശിച്ചിട്ടേ ഉള്ളൂ ആദ്യം തയ് വേരറുക്കണം ബാക്കിയുള്ളവ താനേ ഉണങ്ങിക്കൊള്ളും. ചിന്തിക്കുക ആരുടേയും ചിന്ത കടമായോ വാടകയ്ക്കോ എടുക്കാതിരിക്കുക -

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ