2016, നവംബർ 1, ചൊവ്വാഴ്ച

ഭാഗം --ഹിന്ദുക്കൾ മൗനം ഭഞ്ജിക്കണം  ഞാനും ഭഞ്ജിക്കുന്നു.

ഏതൊരു കാര്യവും ജനങ്ങളിലേക്ക് പെട്ടെന്നെത്തണമെങ്കിൽ സത്തായ ഉപദേശങ്ങൾ കൊണ്ട് സാദ്ധ്യമല്ല.അനുഭവം വന്നാൽ പെട്ടെന്ന് ഉൾക്കൊള്ളും. ജാതീയത ഇല്ല .നാം എല്ലാവരും ഒന്നിക്കണം എന്നൊക്കെ ഞാനടക്കമുള്ള പ്രഭാഷകരും മറ്റു സനാതന ധർമ്മ വിശ്വാസികളായ പണ്ഡിതരും പറഞ്ഞിട്ടും നടന്നില്ല എന്നാൽ ഈ അടുത്ത കാലത്തായി ഹൈന്ദവ മനസ്സുകൾ ഒന്നിക്കാൻ തുടങ്ങിയിരിക്കുന്നു. ഈശ്വരൻ അതിനുള്ള മാർഗ്ഗങ്ങൾ ഒരോ ദിവസവും നമുക്ക് തന്നു കൊണ്ടിരിക്കുന്നു. വിവേകമില്ലാത്തവരുടെ പ്രവൃത്തികൾ നമ്മുടെ ഏകീകരണത്തിന് സാദ്ധ്യത ഒരുക്കുന്നു. അതിന് വേണ്ടി അധർമ്മവും അക്രമവും നടത്തുന്നവരെ നന്ദിയോടെ സ്മരിക്കാം

ഇന്ന് മലപ്പുറം കോടതിപ്പടിയിൽ സ്ഫോടനം നടന്നിരിക്കുന്നു.നമ്മുടെ കേരളവും ഭീകരവാദത്തിന്റെ കളിത്തൊട്ടിലായിരിക്കുന്നു എന്ന സത്യത്തെ യാണ് ബോധ്യപ്പെടുത്തുന്നത്.ഇടതു പക്ഷവും വലതു പക്ഷവൂം മാത്രമാണല്ലോ ഇതുവരെ കേരളം ഭരിച്ചിട്ടുള്ളത്.അവരുടെ നിലപാടുകൾ ഇവിടെ ഭീകരവാദികൾക്ക് വളം വെച്ചു കൊടുക്കുന്ന രീതിയിലായിരുന്നു എന്ന് ഇതിനേക്കാൾ വലിയ തെളിവ് വേണ്ട.ഇടതു പക്ഷമന്ത്രിമാർ ക്ഷേത്രസംബന്ധമായ കാര്യങ്ങൾ തുടങ്ങിയിരിക്കുന്നു. ഹറാമാണ് എന്ന് അറിഞ്ഞിട്ടും ജലീൽ പുംഗവൻ ശബരിമലയിൽ എത്തി പ്രസാദം വാങ്ങിയിരിക്കുന്നു.മുജാഹുദ്ദീൻ ബാലുശ്ശേരിയുടെ ഭാഷയിൽ ജലീൽ ചെയ്തത് ശിർക്ക് ആണ്. ഇതിൽ നന്മയുണ്ടോ ദുരുദ്ദേശമുണ്ടോ എന്ന ഒരു കാര്യം അവിടെ നിൽക്കട്ടെ .പണ്ട് ഒരദ്ധ്യാപകന്റെ കഥ കേൾക്കൂ

ഒരു സ്കൂളിൽ AEO വിസിറ്റിന് വന്നിരിക്കുന്നു. ആറാം ക്ലാസ്സിൽ കരീം മാസ്റ്റ റുടെ ക്ലാസ്സിൽ AEO കയറി. കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കൂ എന്ന് പറഞ്ഞു കരിം മാസ്റ്റർ ഒരു കുട്ടിയോട് ചോദിച്ചു --താജ്മഹൽ എവിടെ സ്ഥിതി ചെയ്യുന്നു? കുട്ടി മറുപടി പറഞ്ഞു --പാക്കിസ്ഥാനിൽ --കരിം മാസ്റ്റർ പറഞ്ഞു  Very Good  ഇരിക്കൂ! AEO കോപത്തോടെ ചോദിച്ചു. എന്താണ് ഹേ കുട്ടി തെറ്റായി ഉത്തരം നൽകിയിട്ട് കുട്ടിയെ തിരുത്താതെ അഭിനന്ദിക്കുന്നത്?
അപ്പോൾ കരിം മാസ്റ്റർ പറഞ്ഞു--സാർ കഴിഞ്ഞാഴ്ച്ച ഇതേ ചോദ്യം അവനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ആഫ്രിക്കയിൽ ആണെന്നാ! ഇന്ന് പാക്കിസ്ഥാനിൽ എത്തിയില്ലേ? തീർച്ചയായും അടുത്താഴ്ച്ചയാകുമ്പോളേക്കും അവൻ താജ് മഹലിനെ ഇന്ത്യയിൽ എത്തിക്കും --ഇതാണ് എനിക്കും പറയാനുള്ളത് എന്ത് ഉദ്ദേശിച്ചായാലും ജലീൽ ശിർക്കിനെ അവഗണിച്ചില്ലേ? ഒക്കേ പതുക്കെ ശരിയാകും . ഇനി ഹൈന്ദവ ദേവീ ദേവന്മാരല്ലാതെ രക്ഷയില്ല എന്ന് എല്ലാവർക്കും ഏകദേശം ബോധ്യമായിത്തുടങ്ങിയിരിക്കുന്നു.

കളി കാര്യമായിത്തുടങ്ങിയിരിക്കുന്നു. കമ്യൂണിസ്റ്റ് പാർട്ടിക്കും മുസ്ലിം സമുദായത്തിനും അണികളുടെ നേർക്കുള്ള നിയന്ത്രം കൈമോശം വന്നിരിക്കുന്നു. അണികളെ നിയന്ത്രിച്ച് ഏകമായ രീതിയിൽ കോണ്ടു പോകാൻ ഇന്ന് കഴിവുള്ള സംഘടന RSS മാത്രമാണ്.അത് തന്നെയാണ് ഹൈന്ദവർക്കുള്ള പ്രധാനപ്പെട്ട നേട്ടവും.

ഇന്ന് ഇവിടെ നടക്കുന്ന ഓരോ കാര്യവും അടുത്ത 5 വർഷം കൂടി മോഡിക്ക് പ്രധാനമന്ത്രിയായി രാജ്യം ഭരിക്കാനുള്ള അവകാശം നൽകുന്നവയാണ് എന്ന് നമുക്ക് സന്തോഷിക്കാം.കേരളവും ബി ജെ പി ക്ക് എത്തിപ്പിടിക്കാൻ അധികം കാത്തിരിക്കേണ്ടി വരില്ല എന്ന സൂചന ലഭിച്ചു തുടങ്ങിയിരിക്കുന്നു. അതിനുള്ള സാഹചര്യം മുതലാക്കിയാൽ മാത്രം മതി. ഓ രാജ ഗോപാലിന്റെ ഈ അടുത്ത കാലത്തെ ചില പ്രസ്താവനകൾ അതിന് വേണ്ടി തയ്യാറാക്കിയ സ്ക്രിപ്പ്റ്റിലെ ഡയലോഗ് മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിന് ബിജെ പിയുടെ എതിർപ്പും സ്ക്രിപ്റ്റിലുള്ളതാണ്.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ