2016, നവംബർ 29, ചൊവ്വാഴ്ച

ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം -25 തിയ്യതി  -29/11/2016

സർവ്വവ്യാപിയായ പരമാത്മാവ് ആരുടേയും പാപങ്ങളേയോ പുണ്യങ്ങളേയോ ഏറ്റെടുക്കുന്നില്ല.കാരണം ഇവിടെ പരമാത്മാവ് മാത്രമേ ഉള്ളു. ശരീരത്തിന് ഉള്ളിൽ  പ്രവേശിച്ച ആത്മാവും പുറത്തുള്ള  ആത്മാവും ഒന്ന് തന്നെ ' ഒരു കളത്തിന്നടിയിൽ ഒരു കുടം വെച്ചാൽ കുടത്തിനുള്ളിലെ ജലവും കൂടത്തിന് പുറത്തെ ജലവും കളത്തിലെ ജലം തന്നെയാണല്ലോ അത് പോലെ എല്ലാവർക്കും അതായത്ശരീരം എടുത്താൽ ദ്വൈതഭാവമാകുമല്ലോ അപ്പോളാണല്ലോ ഒന്നിൽ കൂടുതലുണ്ട് എന്ന് തോന്നുന്നത്!അവയ്ക്കൊക്കെ സ്വഭാവം മാത്രമേ കൊടുത്തിട്ടുള്ളു താനും.അപ്പോൾ ജീവാത്മാവ് ചെയ്യുന്ന കർമ്മങ്ങൾ അതിന്റെ ഫലം എന്നിവ ആ ജീവാത്മാവിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.പരമാത്മാവിന് ഇതിൽ യാതൊരു ബന്ധവും ഇല്ല.എത്ര ലളിതമായി വ്യാഖ്യാനിച്ചാലും ഓരോരുത്തരും സ്വയം മനനം ചെയ്ത് പഠിക്കേണ്ട ഒന്നാണിത്

ആത്മജ്ഞാനം മൂലം ആരുടെ അജ്ഞാനമാണോ നശിക്കുന്നത്?അവർക്ക് സൂര്യനെപ്പോലെ പരമതത്ത്വം ബോധ്യപ്പെടുന്നു ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാൻ ശ്രമിക്കാം .ഒരു സ്ഫടിക പാത്രത്തിലും ഒരു കറുത്ത നിറമുള്ള പാത്രത്തിലും കുടിക്കാനുള്ള വെള്ളം വെച്ചിരിക്കുന്നു.കറുത്ത പാത്രത്തിലെ വെള്ളത്തിനെ കറുപ്പ് ബാധിക്കുന്നില്ല അത് വെള്ളം ഇരിക്കുന്ന പാത്രം എന്ന ശരീരത്തിന്്രെ മാത്രമാണ്. അത് പോലെ ഇന്ദ്രിയ നിഗ്രഹം നടത്താത്ത ശരീരത്തിന്റെ ചേഷ്ടകൾ അതിനുള്ളിലുള്ള ആത്മാവിനെ ബാധിക്കുന്നില്ല. ശരീരത്തിന്റെ സ്വഭാവം ആത്മാവിൽ ആരോപിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ അനുഭവിക്കുന്നതും ചെയ്യുന്നതും ആത്മാവാണ് എന്ന് ശങ്കരാചാര്യർ പറയുന്നു. പ്രത്യക്ഷത്തിൽ ആചാര്യർ പറയുന്നത് വിരുദ്ധമാണെന്ന് തോന്നാം. എന്നാൽ ആചാര്യർ പറയുന്നതിന്റെ പൊരുളെന്ത്?

നമ്മൾ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും കുടുംബത്തിലെ വേറൊരാൾ ചെയ്ത പ്രവൃത്തിയുടെ ഫലം മററുള്ളവർ സമൂഹത്തിൽ അനുഭവിക്കുന്നതായി കാണാം എന്നാൽ അയാൾ യാതൊരു പാപവും ഏൽക്കുന്നില്ല'അച്ഛൻ കള്ളപ്പണം ഉപയോഗിക്കുകയോ സ്ത്രീകളെ അപമാനിക്കുകയോ ചെയ്താൽ അത് സമൂഹത്തിൽ മക്കളെ ബാധിക്കും. ചീത്തപ്പേരുണ്ടാകും. അപമാനിതരാകും. പക്ഷെ യഥാർത്ഥത്തിൽ അച്ഛൻ ചെയ്ത കർമ്മഫല ങ്ങൾ മക്കൾ അനുഭവിക്കുന്നില്ല. അതാണ് പാപമോ പുണ്യമോ ആത്മാവ് ഏറ്റെടുക്കുന്നില്ല  എന്ന് പറയുന്നത് (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ