ഇന്നത്തെ ചിന്താവിഷയം
ബ്രഹ്മാവിന് രജോഗുണം ശിവന് തമോഗുണം വിഷ്ണുവിന് സത്യഗുണം. ഇത് വൈഷ്ണവരുടെ സിദ്ധാന്തമല്ലേ? പലരും ചോദിക്കുന്ന ചോദ്യമാണിത്. എന്നാൽ അത് മനസ്സിലാക്കിയതിലെ അപാകതകളാണ് എന്നതാണ് സത്യം .
ഈശ്വരൻ ഗുണാതീത നാണ് അതായത് ത്രിഗുണങ്ങൾക്കും അതീതനും പരമമായ സത്വം മാത്രം ഉള്ളതുമാണ്. ഇവിടെ അവരുടെ കർമ്മങ്ങൾക്കാണ് ഗുണങ്ങൾ ഉള്ളത്.
സൃഷ്ടി --നിർമ്മാണ പ്രക്രിയ ആണ്. അപ്പോൾ അതിന് പിന്നിൽ ഒരു ഉദ്ദേശം ഉണ്ട്. ഉദ്ദേശം ഉണ്ടെങ്കിൽ അതിന് പിന്നിൽ ആഗ്രഹവും ഉണ്ട്. സത്തായ ആഗ്രഹമാണെങ്കിലും അത് കാമമാണ്. ആയതിനാൽ സൃഷ്ടി രജോഗുണമാണ്. ആ സൃഷ്ടി ചെയ്യുന്ന ഈശ്വര ഭാവമായ ബ്രഹ്മാവിൽ രജോഗുണം ആരോപിച്ചു എന്ന് മാത്രം' എന്നാൽ ബ്രഹ്മാവ് ഗുണാതീതനാണ്.
സംഹാരം - നശിപ്പിക്കൽ നശിപ്പിക്കണമെങ്കിൽ അതിന് പിന്നിൽ ക്രോധ ഭാവം വേണം ക്രോധം തമോഗുണവും ആണ്. അപ്പോൾ സംഹാരത്തിനാണ് തമോഗുണം പരമശിവ നല്ല പക്ഷെ സം ഹാരം നടത്തുന്നതിനാൽ താമസ ഗുണം പരമശിവനിൽ ആരോപിച്ചിരിക്കയാണ്. പരമശിവൻ ഗുണാതീതനാണ്.
'സംരക്ഷണം. അതിന്ന് പിന്നിൽ കാമത്തിന്റേയോ ക്രോധത്തിന്റെയോ സാന്നിദ്ധ്യമില്ലാത്തതിനാൽ സത്വഗുണമാണ്ട് ആയതിനാൽ അത് കൈകാര്യം ചെയ്യുന്ന വിഷ്ണുവിൽ സത്വഗുണം ആരോപിച്ചിരിക്കുന്നു. വിഷ്ണുവും ഗുണാതീതനാണ് ചിന്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ