2017, മാർച്ച് 31, വെള്ളിയാഴ്‌ച

ദോഷൈക ദൃക്കുകൾ

ഏത് കാര്യത്തിലും ദോഷം മാത്രം കണ്ടെത്തുക എന്നത് മലയാളികളുടെ ഒരു ശീലമായി തീർന്നിരിക്കുന്നു. നല്ലത് വല്ലതും ഉണ്ടോ എന്ന് അന്വേഷിക്കുക പതിവില്ല. ക്ഷേത്രത്തിലെ അന്നദാനം പാവപ്പെട്ടവരുടെ വീട്ടിൽ എത്തിക്കണം ചിലരുടെ വാദം ഇതാണ്. ആവാം അതിനൊരു സന്നദ്ധസംഘം രൂപീകരിക്കുക എന്നിട്ട് എത്തിക്കുക. ക്ഷേത്രത്തിലെ അന്നദാനം അവിടെ  ഇരുന്നു കഴിക്കേണ്ടതാണ്. ഈശ്വരനും അന്നത്തിനും സാമുദായികമോ സാമ്പത്തികമോ ആയ ഉച്ച നീചത്വങ്ങൾ ഇല്ല എന്നതിന്റെ സൂചനയായി നടത്തുന്ന അന്ന ദാനം എല്ലാവരും കൂടിച്ചേർന്ന് അനുഭവിക്കേണ്ട ഒന്നാണ്.  പ്രസാദ ഊട്ടും അന്നദാനവും രണ്ടും രണ്ടാണ്. പ്രസാദം തരുമ്പോൾ ദക്ഷിണ കൊടുക്കണം. പ്രസാദ ഊട്ടിനും അത് പതിവുണ്ട്. അതിൽ തെറ്റില്ല.എന്നാൽ അന്ന ദാനത്തിന് എന്തെങ്കിലും കൊടുക്കണം എന്ന് പറയുന്നത് വിവരക്കേടാണ്. ദാനം സ്വീകരിക്കുന്നവൻ ആർക്കും ഒന്നും കൊടുക്കേണ്ടതില്ല.

ക്ഷേത്രത്തിലെ ക്ഷേത്രജ്ഞനും അന്നദാനവും തമ്മിൽ നേരിട്ട് ബന്ധമൊന്നും ഇല്ല. ഈശ്വരന്റെ മുന്നിൽ ഏവരും തുല്യരാണ് എന്ന സത്യം ഭാരവാഹികൾ അന്ന ദാനത്തിലൂടെ പ്രകടിപ്പിക്കുന്നു ' പ്രസാദ ഊട്ട് പ്രത്യേക സാധനങ്ങൾ മാത്രമാണ്. എന്നാൽ അന്നദാനം ഏത് തരത്തിൽ സദ്യ യായോ അല്ലാതെയോ നടത്താം.

ബ്രാഹ്മണർക്ക് അകത്ത് വെച്ചും മററുള്ളവർക്ക് പുറത്ത് വെച്ചും കൊടുക്കുന്നു എന്നാണ് മറ്റൊരു പരാതി. അകത്ത് കഴിക്കുന്നവർ അവിടുത്തെ ക്രിയാദികളിൽ പങ്കെടുക്കുന്നവരാണ്.  അവർക്ക് ക്ഷേത്രത്തിനകത്ത് ചില അധികാര പരിധികളുണ്ട്. എല്ലാവർക്കും അത് കൊടുക്കണം എന്ന് പറഞ്ഞാൽ അത് സാദ്ധ്യമാകുമോ? ഒരു ഓഫീസിൽ മേലധികാരി കൈകാര്യം ചെയ്യുന്ന പണം ഇരിക്കുന്ന പ്രധാനപ്പെട്ട ഡോക്യുമെൻസ് ഇരിക്കുന്ന അലമാറ ഒരു പ്യൂണിന് കൈകാര്യം ചെയ്യാൻ അധികാരമുണ്ടോ? ബ്രാഹ്മണൻ ഒരു ജാതിയാണ് എന്ന തെറ്റായ ധാരണ തിരുത്തിയിട്ടില്ല എന്നല്ലേ അതിനർത്ഥം?

ഒരു ക്ഷേത്രത്തിൽ എന്തെങ്കിലും അനീതി നടക്കുന്നുവെങ്കിൽ അതില്ലായ്മ ചെയ്യുവാൻ ആ പരിസരവാസികൾ തന്നെ ശ്രമിക്കയാണ് വേണ്ടത്.അല്ലാതെ അത് വിളിച്ചുകൂവി നാലാളെ അറിയിക്കയല്ല വേണ്ടത്. അതായത് മലർന്ന് കിടന്ന് മുകളിലേക്ക് തുപ്പരുത് എന്ന് സാരം 
ശ്രീമദ് ഭാഗവത സപ്താഹവും ,അന്നദാനവും ,കുറെ ആവലാതികളും

കേൾക്കാൻ പതിമൂന്നോ പതിനാലോ പേർ. പക്ഷെ ഉച്ചയ്ക്ക് ഉണ് കഴിക്കാൻ ആയിരമോ അതിലധികമോ പേർ ! പരിഹാസത്തോടും പുച്ഛത്തോടും പലരും   പറയുന്നത് കേൾക്കാം. അതിരിക്കട്ടെ! സപ്താഹവും അന്നദാനവും തമ്മിൽ എന്താണ് ബന്ധം? അത് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? !സപ്താഹം നടക്കുമ്പോൾ അന്നദാനം വേണമെന്ന് ഏതെങ്കിലും ഗ്രന്ഥത്തിൽ നിർബ്ബന്ധിച്ചിട്ടുണ്ടോ? അല്ലെങ്കിൽ അന്നദാനം കൂടാതെ സപ്താഹം നടത്തരുതെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?  എന്നാൽ അന്നദാനം നടത്തുന്നു എന്തിന്?

സപ്താഹത്തിൽ പങ്കെടുക്കുന്നവർക്ക് മാത്രം ഭക്ഷണ സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്നൊരു ബോഡ് വെച്ചാൽ ഈ പരാതിയൊന്നും ഉണ്ടാവില്ലല്ലോ! അത് നിങ്ങൾ ചെയ്തോ? ഇല്ല അപ്പോൾ ക്ഷേത്രത്തിൽ ആള് കൂടണം വരുമാനവും വേണം. അത് കിട്ടുന്നുണ്ടല്ലോ? അല്ലാതെ നഷ്ടം സഹിച്ചാണോ നിങ്ങൾ വർഷം തോറും സപ്താഹവും അന്നദാനവും നടത്തുന്നത്? നവവിധ ഭക്തികൾ ഉണ്ട്. ശ്രവണം  കീർത്തനം സ്മരണം  പാദസേവനം അർച്ചനം വന്ദനം ദാസ്യം സഖ്യം  ആത്മ നിവേദനം  എന്നിങ്ങനെ ! അതിൽ ഒന്നു മാത്രമാണ് ശ്രവണം. സപ്താഹ ശ്രവണത്തിന് ഒരാൾ വന്നില്ലെന്ന് വെച്ച് അയാൾക്ക് ഭക്തിയില്ലെന്ന് നിങ്ങൾ എങ്ങിനെ തീരുമാനിച്ചു? ക്ഷേത്രത്തിലെ അന്നദാനം എന്തിന്!? അതിന്റെ മഹത്വം എന്ത്!?

ഈശ്വരന്റെ മുന്നിലും അന്നത്തിനും ജാതിമത ഭേദമോ സാമ്പത്തിക ഉച്ച നീചത്വങ്ങളോ ഇല്ല എന്ന് വിളംബരം ചെയ്യുന്ന ചടങ്ങാണ് ക്ഷേത്രത്തിലെ അന്നദാനം. അപ്പോൾ അതിൽ പങ്കെടുക്കുകയാണ് വേണ്ടത്. അതിന് സപ്താഹം കേട്ടോളണം എന്ന് നിർബ്ബന്ധമില്ല. മാത്രമല്ല. സപ്താഹം കേൾക്കാനും മനസ്സിലാക്കാനും ഭാഗ്യവും അവസരവും ഉള്ളവർ വരുന്നുണ്ട് കേൾക്കുന്നുണ്ട്. മാത്രമല്ല സർക്കാർ ഉദ്യോഗസ്ഥർ മുതൽ കൂലിപ്പണിക്കാർ വരെയുള്ള വർ ഏഴുദിവസം ലീവെടുത്ത് സപ്താഹം കേൾക്കുക എന്നുള്ളത് അസംഭവ്യമാണ് എന്നിരിക്കെ ഈ ആവലാതിയുടെ അർത്ഥമെന്ത് ?

എന്തെങ്കിലും കൊടുത്തേ അന്നം സ്വീകരിക്കാവു! ചില പാണ്ഡിത്യ പ്രകടനം ഇങ്ങിനെ!! അങ്ങിനെ കൊടുത്താൽ അത് ദാനമാകുന്നതെങ്ങിനെ? ഹോട്ടലിൽ കൊടുക്കുന്നതിന് പകരം അമ്പലത്തിൽ കൊടുക്കുന്നു. ദാനത്തിന് പകരം ഒന്നും കൊടുക്കേണ്ടതില്ല. കൊടുത്താൽ അത് ദാനമാകില്ല. പിന്നെ ദക്ഷിണ  അത് ദാനം സ്വീകരിക്കുന്നവനാണ് കൊടുക്കേണ്ടത് അല്ലാതെ ദാനം കൊടുക്കുന്നവനല്ല.  നിങ്ങൾ ഒരു വിദ്യ പഠിക്കാൻ പോകുമ്പോൾ ദക്ഷിണ കൊടുക്കുന്നു. ഗുരു വിദ്യ തരുന്നതിനല്ല നിങ്ങൾ ദക്ഷിണ കൊടുക്കുന്നത്: നിങ്ങളെ ശിഷ്യനായി സ്വീകരിക്കുവാൻ ദക്ഷിണ വേണം. അപ്പോഴും സ്വീകരിക്കുന്നവനാണ് ദക്ഷിണ കൊടുക്കേണ്ടത്.  വിശ്വാമിത്രറേയും ഹരിശ്ചന്ദ്രന്റേയും കഥ പിന്നെന്തിനാണ്? ഈ തത്വം മനസ്സിലാക്കാൻ അതു പകരിക്കും. - തുടരും 
ചോദ്യവും ഉത്തരവും

സാർ ഞാൻ രതീഷ് കോട്ടയ്ക്കൽ മലപ്പുറം ---ഞാൻ ഡോക്റ്റർ ഗോപാലകൃഷ്ണന്റെ കടുത്ത ആരാധകനായിരുന്നു. പക്ഷെ ഇപ്പോൾ അദ്ദേഹം പറയുന്ന പലകാര്യങ്ങളും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഈയിടെ ക്ഷേത്രത്തിലെ അന്നദാനത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഒരു വീഡിയോ കണ്ടു. അർഹിക്കുന്നവനാണ് അന്നദാനം കൊടുക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല ഹോട്ടലിൽ കാശ് കൊടുക്കേണ്ടല്ലോ എന്നാണ് ചിലരുടെ ഉദ്ദേശം എന്നും പറയുന്നു. എന്തെങ്കിലും അങ്ങോട്ട് കൊടുക്കാതെ ക്ഷേത്രത്തിൽ നിന്ന് അന്നം സ്വീകരിക്കരുത് എന്നൊക്കെ ഭഗവദ് ഗീതയിലെ ശ്ലോകം ഉദ്ധരിച്ചു പറ
യുന്നു. എന്റെ അമ്മ ഭാഗവത സപ്താഹം നടക്കുമ്പോൾ ക്ഷേത്രത്തിൽ നിന്നെ ഊണ് കഴിക്കാറുള്ളൂ. പക്ഷേ 70 രുപ അങ്ങോട്ടും 70 രൂപ ഇങ്ങോട്ടും ഓട്ടോ ്രിക്ഷ ചാർജ്ജ് കൊടുക്കുന്നു. അപ്പോൾ എവിടെയാണ് ലാഭം? ഭഗവാന്റെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കണം എന്ന ആവശ്യമാണ് അമ്മയ്ക്ക്. ഈ കാര്യത്തിൽ സാറിന്റെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.

*************************************************************
    മറുപടി

ചിലരങ്ങിനെയാണ് ആരാധകരും ഫാൻസുകാരും കൂടുമ്പോൾ താൻ എന്ത് പറഞ്ഞാലും അത് അവർഅ ്ണ്ണാക്ക് തൊടാതെ വിഴുങ്ങിക്കൊള്ളും എന്നാണ് അവരുടെ ധാരണ. അന്നദാനം സ്വീകരിക്കിനുള്ള അർഹത വിശപ്പാണ്. ക്ഷേത്രം പാവപ്പെട്ടവന് മാത്രമുള്ളതല്ല. പിന്നെ ക്ഷേത്രത്തിൽ പോയാൽ മിക്കവാറും എല്ലാവരും അന്നദാനം കഴിച്ചാലും ഇല്ലെങ്കിലും ഭണ്ഡാരത്തിൽ എന്തെങ്കിലും ഇടാതിരിക്കില്ല. പിന്നെ ആരെങ്കിലും സ്പോൺസർ ചെയ്യുന്നതായിരിക്കും മിക്ക അന്നദാനങ്ങളും. അവർ പാവപ്പെട്ടവന് മാത്രം എന്ന് പറയാറില്ല. രതീഷിന്റെ അമ്മയെ പ്പോലെ ചിന്തിക്കുന്നവരാണ് മിക്ക ആൾക്കാരും. അത് ഊണിന്റെ പൈസ ലാഭിക്കാനാണ് എന്ന് പറയുന്നത്.  ദോഷൈക ദൃക്കുകൾ മാത്രമാണ്. ജാതിഭേദം സാമ്പത്തിക ഭേദം ഒന്നും ഇല്ലാതെ ഭഗവദ് സന്നിധിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുക എന്ന നല്ല വശം ചിലരൊന്നും കാണുന്നില്ല. പിന്നെ ഭഗവദ് ഗീത കണ്ണാടി പോലെയാണ്. ആരാണോ നോക്കുന്നത് അവന്റെ ബിംബം കണ്ണാടിയിൽ പതിയുന്നു. അതേ പോലെ ഏത് ആശയത്തോടെ ഗീതയെ സമീപിക്കുന്നു? ആ ആശയത്തിനനുസരിച്ച് അർത്ഥം കിട്ടുന്നു. എന്നാൽ ഗീതാ മഹത്വം ഇതിൽ നിന്ന് എത്രയോ അകലെയാണ് എന്ന് ധരിക്കുക. എത്ര വലിയ പണ്ഡിതനാണെങ്കിലും നല്ല പോലെ മനനം ചെയ്ത് ഉൾക്കൊള്ളാനാവൂന്നത് സ്വീകരിക്കുക അല്ലാത്തതിനെ തള്ളിക്കളയുക. ബഹുമാനിക്കാം പക്ഷേ ആരാധന അത് ഈശ്വരനോട് മാത്രമാകുന്നതാണ് ഭൗതിക ജീവിതത്തിൽ ഉത്തമം.

2017, മാർച്ച് 30, വ്യാഴാഴ്‌ച

നാരായണീയം (കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തുടരുന്നു) ദശകം - 30  ശ്ലോകം  7 Date  30/3/2017

ഗാത്രേണ ഭാവി മഹി മോചിത ഗൗരവം പ്രാഗ് -
വ്യാവൃണ്വതേവ ധരണീം ചല യന്ന യാസീ:
ഛത്രം പരോഷ്മതി ര ണാർത്ഥമി വാദധാനോ
ദണ്ഡം ച ദാനവജനേ ഷ്വിവ സന്നിധാതും,
            അർത്ഥം
വരാനിരിക്കുന്ന മഹത്വത്തിന് യോജിച്ച ഗൗരവം മുൻകൂട്ടി വെളിവാക്കുമാറുള്ള ശരീരം കൊണ്ട് ഭൂമി കുലുക്കിക്കൊണ്ട് ശത്രുക്കളുടെ ചൂടിനെ തടുക്കുവാനോ എന്ന് തോന്നുമാറ് കുടയും അസുരന്മാരിൽ പ്രയോഗിപ്പാനെന്നവണ്ണം ദണ്ഡവും എടുത്ത് നിന്തിരുവടി നടകൊണ്ടു.
8
താം നർമ്മദോത്തരതടേ ഹയമേധശാലാ-
മാസേദൂഷി ത്വയി രുചാ തവ രുദ്ധനേത്രൈഃ
ഭാസ്വാൻ കിമേഷ ദഹനോ നു സനത്കുമാരോ
യോഗീ നു  കോ/യമിതി ശുക്രമുഖൈഃ ശശങ്കേ.
           അർത്ഥം
നിന്തിരുവടി നർമ്മദയുടെ വടക്കേതീരത്തുള്ള ആ അശ്വമേധശാലയിലേക്ക് അടുത്തു ചെല്ലുമ്പോൾ അവിടുത്ത് തേജസ്സ് കൊണ്ട് കണ്ണഞ്ചിപ്പോയ ശുക്രാചാര്യർ തുടങ്ങിയവർ ഇദ്ദേഹമാര്? സൂര്യനോ? അഗ്നിദേവനോ? യോഗിയായ സനൽകുമാരനോ ആരായിരിക്കാം? എന്ന് സംശയിച്ചു പോയി.
9
ആനീതമാശു ഭൃഗുഭിർമഹസാഭിഭൂതൈ-
സ്ത്വാം രമ്യരൂപമസുരഃ പുളകാവൃതാംഗഃ
ഭക്ത്യാ സമേത്യ സുകൃതീ പരിണിജ്യ പാദൗ
തത്തോയമന്വധൃത മൂർദ്ധനി തീർത്ഥതീർത്ഥം.
              അർത്ഥം
ഉജ്ജ്വല തേജസ്സിന്നടിമകളായിപ്പോയ ഭൃഗുക്കൾ ക്ഷണത്തിൽ എതിരേറ്റ് ആനയിച്ച സുന്ദരാംഗനായ നിന്തിരുവടിയെ പുണ്യശാലിയായ മഹാബലി രോമാഞ്ചകഞ്ചുകിതനായി ഭക്തിയോടെ അടുത്തു വന്ന് കാൽകഴുകിച്ച് എല്ലാ തീർത്ഥങ്ങളേയും ശുദ്ധീകരിക്കുവാൻ പോന്ന തീർത്ഥമായ ആ വെള്ളം തന്റെ ശിരസ്സിൽ ധരിച്ചു.
10
പ്രഹ്ലാദവംശജതയാ ക്രതുഭിർദ്വിജേഷു
വിശ്വാസതോ നു തദിദം ദിതിജോ/പി ലേഭേ
യത്തേ പദാംബു ഗിരിശസ്യ ശിരോഭിലാള്യം
സ ത്വം വിഭോ! ഗുരു പുരിലയ! പാലയേഥാഃ.
             അർത്ഥം
നിന്തിരുവടിയുടെ യാതൊരു പാദ തീർത്ഥം ശ്രീ പരമേശ്വരൻ ശിരസ്സിലേറ്റി ഉപചരിക്കുന്നുവോ? ആ ഈ പാദോ ദകത്തെ അസുരനായിട്ടും ഈ മഹാബലി' പ്രഹ്ളാദന്റെ വംശത്തിൽ പിറന്നത് മൂലമോ വളരെ അധികം യാഗങ്ങൾ അനുഷ്ഠിക്കയാലോ ബ്രാഹ്മണരിൽ തികഞ്ഞ വിശ്വാസം കൊണ്ടോ ലഭിച്ചു. അല്ലയോ വിഭുവായ ഗുരുവായൂരപ്പാ! അവിടുന്ന് എന്നെ രക്ഷിക്കേണമേ!

ദശകം 30 ഇവിടെ പൂർണ്ണമാകുന്നു. 
എന്താണ് പുനർജന്മം?

പുനർജന്മത്തിന് വിശാലമായ ഒരു അർത്ഥ തല മുണ്ട്. ഉണ്ടായതൊന്നും നശിക്കുന്നില്ല. ഉണ്ടായത് എല്ലാം നശിക്കും എന്ന് ആദ്ധ്യാത്മിക ആചാര്യന്മാർ പറയും ' ഇത് രണ്ടും ചേർത്ത് വായിച്ചാൽ സത്യം പിടികിട്ടും. ഉണ്ടായത് നശിക്കുന്നില്ല. പക്ഷെ പരിണാമം സിദ്ധിക്കും. രൂപ നാമങ്ങളും മാറും. അപ്പോൾ രൂപ നാമങ്ങൾ നഷ്ടപ്പെട്ട് പുതിയ രൂപ നാമങ്ങൾ കൈവരും ആദ്യത്തെ രൂപ നാമങ്ങളെ ഉദ്ദേശിച്ചാണ് ഉണ്ടായതെല്ലാം നഷ്ടപ്പെടും എന്ന് പറയുന്നത്. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം -

ഒരു കിലോ വിറക് കത്തിക്കുക  അപ്പോൾ വിറക് എന്ന നാമവും അതിന്റെ രൂപവും നഷ്ടപ്പെടും' പക്ഷെ 700 ഗ്രാം ചാരമുണ്ടെന്ന് കരുതുക ബാക്കി 300 ഗ്രാം ഊർജ്ജമായി പരിണമിച്ചു. സത്യത്തിൽ ഒരു പരിണാമമാണ് സംഭവിച്ചത്. ഈ ചാരത്തിനേയും ഊർജ്ജത്തേയും ആ ഒരു കിലോ വിറകിന്റെ പുനർജന്മമായി കണക്കാക്കാം.

ജീവികളുടെ കാര്യം പറയുമ്പോൾ ചില വ്യത്യാസങ്ങൾ ഉണ്ട് എന്ന് മാത്രം' മനുഷ്യനാണെങ്കിൽ അവന്റെ ജീവിത കർമ്മങ്ങളുടെ ഫലത്തിന് അനുസരിച്ച് പുതിയ ജന്മം കിട്ടുന്നു. മരിക്കുമ്പോൾ ശരീരം പഞ്ചഭൂതങ്ങൾക്ക് കിട്ടുന്നു. അത് മറ്റൊരു രൂപത്തിൽ പരിണമിച്ചു കൊണ്ടേ ഇരിക്കുന്നു. ആത്മാവ് തന്റെ മുൻ ജന്മ കർമ്മഫലമനുസരിച്ച് പുതിയ ശരീരം തേടിപ്പിടിക്കുന്നു. മരണം എന്ന് പറയുന്നത് ഒന്നായത് രണ്ടായിപ്പോകുകയാണ് ഞാൻ മരിച്ചാൽ ക്ഷേത്രത്തോട് കൂടിയ ക്ഷേത്രജ്ഞനായ ഞാൻ ക്ഷേത്രം ഉപേക്ഷിച്ച് ക്ഷേത്രത്തിൽ നിന്നും പുറത്ത് പോകുന്നു. ഈശ്വരനാൽ അത് മറ്റൊരു ഗർഭഗൃഹത്തിൽ പ്രതിഷ്ഠിക്കപ്പെടുന്നു. അതിനാലാണ് സന്താനോൽപ്പാദനവും ഒരു യജ്ഞമാണ് എന്ന് പറയുന്നത്. ആ യജ്ഞത്തിൽ ഞാൻ എന്ന മുൻ ക്ഷേത്രത്തിലെ ക്ഷേത്രജ്ഞൻ പുതിയ ക്ഷേത്രത്തിൽ ഈശ്വരനാൽ പ്രതിഷ്ഠിക്കപ്പെടുന്നു. പുതിയ പ്രതിഷ്ഠയെ ഇവിടെ പുനർജന്മം എന്നു പറയുന്നു.-- ചിന്തിക്കുക..

2017, മാർച്ച് 29, ബുധനാഴ്‌ച

പാഞ്ചാലിയിലൂടെ വ്യാസൻ നമുക്ക് തരുന്നത്.

ഭാഗവതം പരീക്ഷിത്തിനെ കേൾപ്പിക്കുന്ന സന്ദർഭത്തിൽ വ്യാസപുത്രനായ ശുകൻ പരീക്ഷിത്തിനോട് പറയുന്നുണ്ട്. __ മഹാരാജൻ! ഞാനീ പറയുന്നതൊന്നും പരമാർത്ഥങ്ങളല്ല. അങ്ങയ്ക്ക് വിജ്ഞാനവും വൈരാഗ്യവും വരുവാൻ വേണ്ടിയാണ്.-- എന്ന്. പറഞ്ഞ കാര്യങ്ങളിലെ സന്ദർഭങ്ങളാണ് പരമാർത്ഥമല്ല എന്ന് പറഞ്ഞത്. കഥാപാത്രങ്ങൾ ജീവിച്ചിരുന്നിട്ടില്ല എന്നോ ബന്ധങ്ങൾ ഇല്ല എന്നോ അല്ല. മഹാഭാരതം വിഷയം ഭാഗവതത്തിലും ഉണ്ട്. ശുകൻ ഈ പറഞ്ഞത് രണ്ടർത്ഥത്തിലാണ്. ഞാൻ എന്ന് പറഞ്ഞത് ശുകനെ ഉദ്ദേശിച്ചും. ആരൊക്കെ എന്തൊക്കെ തത്വം ആരോടെല്ലാം ഉപദേശിച്ചുവോ അവരേയും ഞാൻ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.

പാഞ്ചാലി എന്നാൽ ധർമ്മം  ശക്തി  വീര്യം ദീർഘവീക്ഷണം  നിഷ്കളങ്ക സൗന്ദര്യം  ഈ അഞ്ചു ഗുണങ്ങൾ ഉള്ളവരെ പാഞ്ചാലി എന്നു പറയുന്നു. പാണ്ഡവന്മാരുടെ മറ്റു ഭാര്യമാരെല്ലാം പാഞ്ചാലി മാരായിരുന്നു. ശിബിരാജകുമാരിയായ ദേവിക യുധീഷ്ഠിരന്റെ പത്നിനിയാണ് അവൾ പാഞ്ചാലിയും ആയിരുന്നു. കാശിരാജ പുത്രിയായ ബലന്ധര ഭീ മസേനന്റെ പത്നിയായിരുന്നു. അവളും പാഞ്ചാലി തന്നെ. അർജ്ജുന പത്നിനിമാരായ  സുഭദ്ര  ഉലു പ്രി  ചിത്രാംഗദ എന്നിവരും പാഞ്ചാലി മാരായിരുന്നു. നകുലന്റെ പത്നി കരേണുമതിയും, സഹദേവന്റെ പത്നി വിജയയും പാഞ്ചാലി മാരായിരുന്നു.

അപ്പോൾ യു ധീഷ്ഠിരന് പാഞ്ചാലിയിൽ പ്രതിവിന്ധ്യൻ ജനിച്ചു എന്ന് പറഞ്ഞാൽ അത് ദേവികയിൽ ജനിച്ച കുട്ടിയാണ് എന്ന് സാരം. കാരണം കൃഷ്ണ യുധീഷ്ഠിരന്റെ പുത്രീ സ്ഥാനമാണ് അലങ്കരിക്കുന്നത്. അപ്പോൾ പഞ്ചപാണ്ഡവൻ മാർക്ക് അവരുടെ ഭാര്യമാരിൽ ജനിച്ച ഒരോ കുട്ടികളെ ഇന്ദ്രപ്രസ്ഥത്തിൽ കൊണ്ടുവന്നു നിർത്തി. സ്വന്തം മക്കളെപ്പോലെ കൃഷ്ണ അവരെ നോക്കി. അവർ പാഞ്ചാലിയുടെ മക്കൾ എന്നറിയപ്പെട്ടു. വനവാസക്കാലത്ത് അവർ അവരുടെ നാട്ടിലേക്ക് പോയി. ഈ മക്കളെ കൈനിലയത്തിൽ വെച്ച് അശ്വത്ഥാമാവ് വധിച്ചപ്പോൾ അശ്വത്ഥാമാവിനെ വധിക്കാനായി അർജ്ജുനൻ പുറപ്പെട്ടപ്പോൾ ഗുരു പുത്രനെ വധിക്കരുത് എന്ന് പറഞ്ഞ് തടഞ്ഞത് ദ്രൗപദി യാ ണ്. സ്വന്തം പ്രസവിച്ച കുഞ്ഞുങ്ങളായിരുന്നുവെങ്കിൽ ദ്രൗപദി ഒരിക്കലും അർജ്ജുനനെ തടയുമായിരുന്നില്ല. ഇന്ന് ആത്മഹത്യ ചെയ്ത, അല്ലെങ്കിൽ വധിക്കപ്പെട്ട കുട്ടികളുടെ അമ്മമാരോട് ചോദിച്ചു നോക്കൂ നിങ്ങളുടെ മക്കളുടെ മരണത്തിന് ഉത്തരവാദികളായവർക്ക് നിങ്ങൾ മാപ്പ് കൊടുക്കുമോ? എന്ന് അപ്പോളറിയാം മാതൃഹൃദയത്തിന്റെ വേദനയുടെ ആഴം.

അപ്പോൾ ഈ സംഭവങ്ങളെല്ലാം ഗഹനമായി മനനം ചെയ്താൽ ഞാൻ പറയുന്ന ഉത്തരമേ കിട്ടു.  നിരവധി രീതിയിൽ തിരിച്ചും മറിച്ചും മനനം ചെയ്തപ്പോഴൊക്കെ പൊരുത്തപ്പെടുന്നില്ല   'ഈ നിഗമനം മാത്രമാണ് കഥാ സന്ദർഭവുമായി പൊരുത്തപ്പെട്ടു പോകുന്നത്.  പിന്തിക്കുക 
പാഞ്ചാലിയും മക്കളും

| പാഞ്ചാലിക്ക് മക്കൾ ഉണ്ടങ്കിൽ അവർ വനവാസക്കാലത്ത് എവിടെയായിരുന്നു?
2. പഞ്ചപാണ്ഡവർ വേഷം മാറി അജ്ഞാതവാസം കഴിച്ചു. ഓരോരുത്തരുടെയും പ്രച്ഛന്ന വേഷം പറയുന്നുണ്ട്. എന്നാൽ മക്കളുടെ വേഷം എന്തായിരുന്നു?
3  പാഞ്ചാലിയെ ദുശ്ശാസനൻ വസ്ത്രാക്ഷേപം നടത്തുമ്പോൾ മക്കൾ എവിടെയായിരുന്നു? അമ്മയെ അപമാനിക്കുന്നത് ഒരു മകനും നോക്കി നിൽക്കില്ല.
4 പാഞ്ചാലിയുടെ പ്രസവം എവിടെ വെച്ചായിരുന്നു? ആരായിരുന്നു കുട്ടികളെ നോക്കിയത്.?
5 ഒരു സ്ത്രീക്ക് ഭർത്താവായി എത്ര പുരുഷന്മാരെ സ്വീകരിക്കാൻ കഴിയും? മരുമകളെ വേശ്യയുടെ ജീവിതം നയിക്കാൻ നിശ്ചയിച്ചിട്ടാണോ മക്കളെ ഒരുമയോടെ നിർത്താൻ കുന്തി തീരുമാനിച്ചത്?
6  ഭഗവാൻ ഈ അധർമ്മത്തിന് കൂട്ടു നിന്നോ?
7  മഹാഭാരതത്തിൽ കൃഷ്ണയുടെ മക്കളെ അശ്വത്ഥാമാവ് വധിച്ചു എന്ന് പറയുന്നില്ലല്ലോ! പാഞ്ചാലിയുടെ മക്കൾ എന്നല്ലേ പറയുന്നത്?
8. അഞ്ച് ലക്ഷണമൊത്തവളെ പാഞ്ചാലി എന്നു പായുന്നു. കൃഷ്ണയ്ക്ക് മാത്രമല്ലല്ലോ പഞ്ച ലക്ഷണം ഉള്ളത്? അപ്പോൾ കൃഷ്ണയുടെ മക്കൾ എന്ന് എങ്ങിനെ തീരുമാനിച്ചു?
9. ഇതിൽ അന്തർലീനമായി വേറെ സംഭവം ഉണ്ടോ എന്ന് നിങ്ങൾ അന്വേഷിച്ചോ?
     ഇത്രയും ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം പറയാമോ? 
ഒറിജിനലിന്റെ കൂടെ ഡ്യൂപ്ലിക്കേറ്റും

Arun jith Chulliparamba

മന്ത്രം ജപിക്കുന്ന നാവുകളേക്കാൾ അദ്ധ്വാനിക്കുന്ന കൈകളേയാണ് ഞാനിഷ്ടപ്പെടുന്നത്
 '   'അന്ന മേ കാത്ത മതങ്ങളിലോ ദൈവങ്ങളിലോ എനിക്ക് വിശ്വാസമില്ല
ബുദ്ധിശൂന്യന്റെ ഏറ്റവും വലിയ ആയുധമാണ് വർഗ്ഗീയത

ഇന്ത്യ കണ്ട ഏറ്റവും ഉത്തമനായ വിശ്വാസിയുടെ വാക്കുകൾ കേൾക്കുമ്പോൾ ഇന്ന് കാണുന്ന കോമരങ്ങളോടൊക്കെ എന്ത് പറയാൻ?
************************************************************
പ്രതികരണം.
 ' വിവേകാനന്ദന്റെ ചിത്രവും വെച്ച് അരുൺ ജിത്ത് ചുള്ളിപ്പറമ്പ് ഇട്ട പോസ്റ്റാണിത്.  ഇതിൽ ആദ്യത്തെ വരി സ്വന്തം മനോധർമ്മമാണ്. ഒന്നാമത് വിവേകാനന്ദൻ മലയാളത്തിൽ ഒന്നും എഴുതിയിട്ടില്ല.  മന്ത്രം ജപിക്കുന്ന നാവുകളെ വിവേകാനന്ദൻ ഒരിക്കലും തള്ളിപ്പറയില്ല. ധ്യാനത്തിന്റെ മഹത്വം നന്നായി അറിയുന്ന വ്യക്തിയാണദ്ദേഹം അപ്പോൾ ഓം കാര മന്ത്രജപം അദ്ദേഹം ഒരിക്കലും നിഷേധിക്കില്ല.  അങ്ങിനെ ഉണ്ട് എന്നാണെങ്കിൽ ഏത് പുസ്തകത്തിൽ? ഏത് അദ്ധ്യായത്തിൽ? എന്ന് വ്യക്തമായി പറയണം. ഓരോ മഹാന്മാരുടെ പേരിലും തോന്നിയത് എഴുതിവിട്ടാൽ അതൊക്കെ അപ്പടി വിഴുങ്ങാൻ അത്ര വലിയ മണ്ടന്മാരാണ് വായനക്കാർ എന്ന് കരുതിയോ? 

2017, മാർച്ച് 28, ചൊവ്വാഴ്ച

അനുഭവത്തിൽ തന്നെ വിശ്വാസമില്ലെങ്കിലോ????

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചർച്ച നടത്തി എന്നു പറയുമ്പോൾ ഇത് രണ്ടു രാജ്യങ്ങളല്ലേ? രാജ്യങ്ങൾക്ക് സംസാരിക്കാൻ കഴിയുമോ? എന്നാരും ചോദിക്കാറില്ല. രണ്ടു രാജ്യങ്ങൾക്കും വേണ്ടി ഓരോ പ്രതിനിധികളാണ് പങ്കെടുത്തത് എന്ന് എല്ലാവർക്കും അറിയാം.  ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ക്രിക്കറ്റ് മാച്ച് നടക്കും എന്ന് പറഞ്ഞാലും ആർക്കും സംശയമില്ല. അതിനായി തിരഞ്ഞെടുക്കപ്പെട്ട കളിക്കാരാണ് കളിക്കുന്നത് എന്നറിയാം. ചർച്ചയിൽ പങ്കെടുത്ത വരല്ല കളിക്കുന്നത് എന്നും അറിയാം. എന്നാൽ സൂര്യപുത്രനാണ് കർണ്ണൻ എന്നു പറയുമ്പോൾ എല്ലാവർക്കും സംശയമായി. ഒരു നക്ഷത്രമായ സൂര്യന് കുട്ടി ജനിക്കുമോ? തുടങ്ങി നിരവധി ചോദ്യങ്ങൾ ഉന്നയിക്കും. ഇത് എന്തിന്റെ അസുഖമാണ്? ഞാൻ ഭാരത പുത്രനാണ് എന്ന് പറയുമ്പോൾ ഇല്ലാത്ത സംശയം കർണ്ണൻ സൂര്യപുത്രനാണ് എന്നു പറയുമ്പോൾ എങ്ങിനെ വന്നു?

ഇവിടെയാണ് മനനം വഴിപിഴക്കുന്നത്. ഒരേ പോലെയുള്ള ചില കാര്യങ്ങൾ വിശ്വസിക്കാം. ചിലത് വിശ്വസിക്കാൻ പറ്റില്ല എന്ന് പറയുന്നതല്ല യുക്തി . സൂര്യൻ നക്ഷത്രമാണ് എന്നറിഞ്ഞു കൊണ്ട് സൂര്യപുത്രൻ എന്ന് പറയുമ്പോൾ ആരാണ് സൂര്യൻ എന്ന് ഇവിടെ വിവക്ഷിക്കുന്നത് എന്ന് ചിന്തിക്കണം. അപ്പോൾ ആദിത്യൻ എന്ന് സൂര്യന് പേരുണ്ടല്ലോ അപ്പോൾ ആദിത്യന്മാർ ആരെന്ന് ചിന്തിക്കണ്ടം, അതിൽ ഒരാളാണ് വിഷ്ണു . അപ്പോൾത്തന്നെ സംഗതി പിടി കിട്ടും. മന്ത്രശക്തിയാൽ കുന്തിയുടെ ഗർഭപാത്രത്തിൽ സൂര്യതേജസ്സ് നിക്ഷേപിച്ചത് വിഷ്ണുവാണ് എന്ന് തീരുമാനിക്കാം. നിഷ്കള സ്വഭാവമായ അതായത് രൂപ രഹി ത മാ യ ബ്രഹ്മത്തിന്റെ സകള ഭാവമാണ് വിഷ്ണു . അതായത് രൂപമില്ലാത്ത പരമാത്മാവ് രൂപമായി മാറിയതാണ് വിഷ്ണു . ആവിഷ്ണുവിന് വായു വിലൂടെയോ  ഭക്ഷണത്തിലൂടെയോ  സൂര്യതേജസ്സ് കുന്തിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കാൻ യാതൊരു പ്രയാസവും ഇല്ല. അതിന് ഒരു ശാരീരിക ബന്ധത്തിന്റെ ആവശ്യം ഇല്ല എന്ന് സാരം - ഇത്രയും കാര്യങ്ങൾ മനനം ചെയ്ത് അഭിപ്രായം രേഖപ്പെടുത്തുക. 
ഇതിഹാസ വ്യാഖ്യാനത്തിലെ പരാജയം

കുന്തീദേവി പാഞ്ചാലി കർണ്ണൻ എന്നീ കഥാപാത്രങ്ങളെ വിലയിരുത്തി ഞാൻ പോസ്റ്റ് ഇട്ടപ്പോൾ പലർക്കും പലതും ഉൾക്കൊള്ളാൻ കഴിയുന്നില്ലത്രേ! ശരി ! ഞാൻ ചില ചോദ്യങ്ങൾ ചോദിക്കുന്നു. അതിന് ഉത്തരം നിങ്ങൾ കണ്ടു പിടിച്ചാൽ മതി. പറ്റുമെങ്കിൽ ആ ഉത്തരം കമന്റ് ആയി ഇടുക.

I  കുന്തീ ദേവി അർജ്ജുനന് കിട്ടിയ സമ്മാനം തുല്യമായി ഭാഗിച്ചെടുത്തോളിൻ എന്നല്ലേ പറഞ്ഞത്? കിട്ടിയ സമ്മാനം ദ്രൗപതി ആയിരുന്നല്ലോ! അപ്പോൾ അവളെയല്ലേ ഭാഗിക്കേണ്ടത്? പക്ഷെ വ്യാഖ്യാനിച്ചവർ എന്താണ് ചെയ്തത്? അവളുടെ ഭർത്താവ് എന്ന സ്ഥാനം ഭാഗിച്ചു. എന്തിന് വേണ്ടി? ഭാരതീയതയെ അപമാനിക്കാൻ . അല്ലേ? യഥാർത്തത്തിൽ പാണ്ഡവർ ചെയ്തതെന്താണ്? അവളെ ഭാഗിച്ചു. ഭർത്താവ് എന്ന സ്ഥാനം അർജ്ജുനൻ ഭാഗിച്ചെടുത്തു. പിതൃസ്ഥാനം യു ധീഷ്ഠിരൻ ഭാഗിച്ചെടുത്തു. സഹോദരസ്ഥാനം ഭീമസേനനും  പുത്ര സ്ഥാനം ന കല സഹദേവൻ മാരും ഭാഗിച്ചെടുത്തു.   ഓർക്കുക - കന്തി പറഞ്ഞത്. ദ്രൗപതിയെ ഭാഗിച്ചെടുക്കാനാണ്  അല്ലാതെ അവളുടെ ഭർത്താവിന്റെ സ്ഥാനം ഭാഗിച്ചെടുക്കാനല്ല  അപ്പോൾ വ്യാഖ്യാനിച്ചവർ തിരുത്തിയത് എന്തിന്?

2. ലൈംഗിക ബന്ധത്തിലുടെ കന്യാചർമ്മം പൊട്ടുമ്പോഴാണ് കന്യ കാ സ്ഥാനം നഷ്ടപ്പെടുന്നത്. ഇവിടെ കർണ്ണന്റെ ജനനത്തിന് ശേഷവും അവൾ കന്യകയായി അറിയപ്പെട്ടു. വ്യാസന്റെ ജനനത്തിന് ശേഷം സത്യവതിയും കന്യകയായി അറിയപ്പെട്ടു അപ്പോൾ ആ രണ്ടു ജനനവും ശാരീരിക ബന്ധത്തിലൂടെ അല്ല എന്ന് ഉറപ്പ് അനുഗ്രഹ ബീജമായിരുന്നു. ഒട്ടും ശ്രേഷ്ഠനല്ലാത്ത വ്യക്തിക്ക് ശ്രേഷ്ഠനായ പുത്രൻ ജനിച്ചാൽ അത് ശാരീരിക ബന്ധത്തിലൂടെ ജനിച്ചതാകാൻ വഴിയില്ലാ പക്ഷെ ആരും അതറിയുന്നില്ല എന്ന് മാത്രം. |

മേൽ പറഞ്ഞ രണ്ടു സംഗതികളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക  
സൂര്യപുത്രൻ

സൂര്യനിൽ നിന്ന് ഗർഭം ധരിക്കുകയോ? വെറും കെട്ടുകഥ ഇതൊക്കെ ബുദ്ധിയുള്ളവൻ വിശ്വസിക്കുമോ!? ഒരു നിരീശ്വരവാദി പറഞ്ഞു നിർത്തി. തുടർന്ന് മുഖ്യ പ്രഭാഷകന്റെ റോളിൽ ഞാൻ വേദിയിലേക്ക് കയറി. യുക്തി രഹിതമായ ഹൈന്ദവ ഗ്രന്ഥങ്ങൾ എന്നാണ് വിഷയം. യുക്തിയുണ്ട് എന്ന് സ്ഥാപിക്കാൻ ഞാനും ഇല്ലെന്ന് സ്ഥാപിക്കാൻ മറ്റു ചിലരും.

മനുഷ്യൻ ചന്ദ്രനിൽ പോയി.  മനുഷ്യൻ വൈദ്യുതി കണ്ടു പിടിച്ചു. മനുഷ്യൻ പുതിയ അത്ഭുതകരമായ ഈ പ്രപഞ്ചം സൃഷ്ടിച്ചൂ എന്താ ശരിയല്ലേ? ഞാൻ ചോദിച്ചു. അതെ എന്ന മർമ്മരം. പക്ഷെ ഇതൊന്നും ഒരാളല്ല ചെയ്തത്. മനുഷ്യ സമൂഹത്തിന് വേണ്ടി ഓരോന്നും ചെയ്യാൻ വിധിക്ക്പ്പെട്ടവർ അത് ചെയ്യുന്നു. എന്താ അതും ശരിയല്ലേ? ആണ് എന്നോ അല്ല പന്നോ തീർപ്പിച്ച് പറയുന്നില്ല. ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു അതെ എന്ന സത്യത്തെ നിങ്ങൾ അംഗീകരിച്ചാൽ വിധിയിൽ നിങ്ങൾ വിശ്വസിക്കുന്നു  എന്ന് വരും അത് നിങ്ങൾക്ക് പോരായ്മയാണ് അല്ലേ? ഏതായാലും സൂര്യനെ ഒരു നക്ഷത്രമായി വിലയിരുത്തിയതാണ് നിങ്ങൾക്ക് പറ്റിയ അമളി. സൂര്യനെ ഒരു സമൂഹമായി കണ്ടു നോക്കൂ! ഈ നക്ഷത്രത്തിന് ഭൂമിയിൽ ജീവനെ നിലനിർത്താൻ ആവശ്യമായ ഊർജ്ജം പകരുക എന്നതാണ് അതിന്റെ ധർമ്മം ദ്വാദശാദിത്യന്മാരാണ് സൂര്യഗോത്രത്തിന് വേണ്ടി ഓരോന്ന് ചെയ്യാൻ വിധിക്കപ്പെട്ടവരിൽ പ്രധാനികൾ. വേറെയും ചിലരുണ്ട്. ദ്വാദശാദിത്യന്മാരിൽ ഒരാളാണ് വിഷ്ണു. അതായത് വാമനൻ. വാമനൻ അദിതിയുടെ പുത്രനാണ് അത് കൊണ്ട് ആദിത്യനാണ്.

ഈ മന്ത്രം നീ ഏത് ദേവനെ മനസ്സിൽ വിചാരിച്ചു ചോല്ലുന്നുവോ ? ആ ദേവന്റെ ഗുണഗണങ്ങളോട് കൂടിയ പുത്രൻ നിനക്ക് ജനിക്കും എന്നാണ് പരമശിവന്റെ അവതാരമായ ദുർവ്വാസാവ് മഹർഷി കുന്തീ ദേവിക്ക് കൊടുത്ത വരം. ഇവിടെ മന്ത്രം ചൊല്ലിയാൽ മതി. ശാരീരിക ബന്ധം വേണം എന്ന് പറഞ്ഞിട്ടില്ല. കാരണം ഭർത്താവാകാൻ പോകുന്ന പാണ്ഡുവിന് അതിന് ശാപം മൂലം സാധ്യമല്ല. അപ്പോൾ മന്ത്രമാണ് ഇവിടെ ജനനത്തിന് മൂലാധാരം. ആ മന്ത്രം ചോല്ലിയതും ദ്വാദശാദിത്യന്മാരിൽ ഒരാളായ വിഷ്ണു അഥവാ വാമനൻ ആണ് കുന്തിയുടെ ഗർഭപാത്രത്തിൽ സൂര്യ തേജസ്സാർന്ന ബീജം സൂക്ഷ്മമായി നിക്ഷേപിച്ചത്. ഇത് ശാരീരിക ബന്ധത്തിലൂടെ ആയിരുന്നില്ല.അപ്പോൾ കർണ്ണൻ ശരിക്കും വൈഷ്ണവ തേജസ്സാണ് എന്നും പറയാം. അതിനാലാണ് വൈഷ്ണവ തേജസ്സുകളായ കൃഷ്ണാർജ്ജുനന്മാരുടെ സഹായത്താൽ മാത്രമെ സൂര്യസൂര്യപുത്രനായ കർണ്ണന്റെ തേജസ്സിനെ ഭൂമിയിൽ നിന്നും പിൻ വലിക്കാനാകൂ!  പിന്നെ ഇതും കെട്ടു കഥയാണ് എന്ന് നിങ്ങൾക്ക് വാദിക്കാം. പക്ഷെ അപ്പോഴും ഒരു ചോദ്യമുയരുന്നു. എത്രയോ പേർക്ക് ശാരീരിക ബന്ധം നടത്തിയിട്ടും പുത്രർ ജനിക്കുന്നില്ല എന്ത് കൊണ്ട്? ശാരീരിക പോരായ്മകളാണെന്ന് നിങ്ങൾ ഉത്തരം പ്രഞ്ഞേക്കാം  അപ്പോളും ഒരു സംശയം ചിലർക്ക് മാത്രം എന്തേ സന്താനോൽപ്പാദന ശേഷി ഇല്ലാത്തത്? ചിന്തിക്കുക 

2017, മാർച്ച് 27, തിങ്കളാഴ്‌ച

മഹാഭാരതത്തിലെ സ്ത്രീ രത്നങ്ങൾ. 1 കുന്തീദേവി

ശൂരസേനമഹാരാജാവിന്റെ പൂത്രി. കുന്തിഭോജന്റെ ദത്തുപുത്രി.ബുദ്ധിമതി.ജ്ഞാനി. കുന്തീദേവി എന്ന് വിളിക്കുന്ന പൃഥയ്ക്ക് വിശേഷണങ്ങൾ ഏറെ. ആർക്കും ഒരു കയ്യബദ്ധം പറ്റും.ജീവിതത്തിൽ ഓരേ ഒരു അബദ്ധം പറ്റി. അത് കൗമാര ചിപല്യമായിരുന്നു. കർണ്ണന്റെ ജനനത്തിന് ആ കൗമാര ചാപല്യം വഴിയൊരുക്കി .പക്ഷെ ജീവിതം മുഴുവനും അതിന് വിലയായി നൽകേണ്ടി വന്നു.  അഥവാ ആവശ്യമായിരുന്ന കർണ്ണന്റെ ജനനത്തിന് ഒരു കാരണം മാത്രമായിരുന്നു ദുർവ്വാസാവിന്റെ വരം പരീക്ഷിക്കാൻ തോന്നിയത്.

പിന്നെ നാം കാണുന്ന കുന്തി പക്വതയാർന്ന ഒരു സ്ത്രീ രത്നമായാണ്. പാഞ്ചാലിയെ അർജ്ജുനൻ വിവാഹം കഴിച്ചു കൊണ്ട് വന്നപ്പോൾ ; അർജ്ജുനന് സമ്മാനം കിട്ടി എന്ന് നകുലൻ വിളിച്ചു പറഞ്ഞപ്പോൾ തുല്യമായി ഭാഗിച്ചെടുത്തോളാൻ കുന്തി പറഞ്ഞത് ഒട്ടും ആലോചിക്കാതെയല്ല. ദിവസവും സഹോദരന്മാർക്ക് എന്ത് കി ട്ടിയാ      ലും ഭാഗിച്ചെടുക്കുകയാണ് പതിവ്. പതിവിന് പിപരീത മാ യി നകുലൻ വിളിച്ചു പറഞ്ഞപ്പോഴേ കിട്ടിയ സമ്മാനത്തിന് എന്തോ പ്രത്യേക ത - ഉണ്ടെന്ന് കുന്തിക്ക് ബോദ്ധ്യമായി. ഏതൊരു വസ്തുവും തുല്യമായി ഭാഗിക്കാൻ കഴിയില്ല. കാരണം ഭാഗിച്ചാൽ രണ്ട് വ്യത്യസ്ഥ സാധനങ്ങളായി 'അപ്പോൾ ഭർത്താവ് എന്ന സ്ഥാനത്തെ ഭാഗിക്കാനല്ല കുന്തി പറഞ്ഞത് പാഞ്ചാലിയെ ഭാഗിക്കാനാണ്. അതായത് ഭർത്താവ് എന്ന സ്ഥാനം അർജ്ജുനന് പിതാവ് എന്ന സ്ഥാനം യു ധീഷ്ഠിരന്  സഹോദരൻ എന്ന സ്ഥാനം ഭീമസേനന് . മക്കളുടെ സ്ഥാനം നകുല സഹദേവൻ മാർക്ക് .  അപ്പോഴേ തുല്യമാകു  പിതാവിന്റെ സ്ഥാനത്തിനും സഹോദരന്റെ സ്ഥാനത്തിനും ഭർത്താവിന്റെ സ്ഥാനത്തിനും വേറെ അവകാശികളില്ല പരിപൂർണ്ണമായും അവകാശം യുധീഷ്ഠിരനും ഭീമനും അർജ്ജുനനും തന്നെ. മക്കൾ എത്ര വേണ മെങ്കിലും ആകാമല്ലോ അത് നകുല സഹദേവൻ മാർക്കും. ഇതാണ് സത്യം . എന്നാൽ പാഞ്ചാലിയെ ഭാഗിക്കുന്നതിന് പകരം പാഞ്ചാലിയുടെ ഭർതൃസ്ഥാനത്തെ ഭാഗിച്ചു കൊണ്ട് കഥ തിരുത്തിക്കുറിക്ക പ്പെട്ടപ്പോൾ ഭാരതീയ സനാതന ധർമ്മം അപഹസിക്കപ്പെട്ടു. അത് തന്നെയായിരുന്നു തിരുത്തിയവരുടെ ഉദ്ദേശവും   അതാണ് കഥയിലൂടെയല്ല. കഥാപാത്രങ്ങളിലുടെ സഞ്ചരിച്ചാലേ സത്യം അറിയാനൊക്കു എന്ന് ഞാൻ പറയുന്നത്. ചിന്തിക്കുക 
സനാതന ധർമ്മ പാഠം  4

സനാതന ധർമ്മം .ശാശ്വതമായ ധർമ്മം അഥവാ സത്യസന്ധമായ ധർമ്മം എന്നൊക്കെ അർത്ഥം വരും. അപ്പോൾ എന്താണ് സത്യം. സത്യം ഒന്നേ ഉള്ളു.ബ്രഹ്മം അഥവാ ഈശശ്വരൻ അഥവാ പരമാത്മാവ്. ബാക്കിയെല്ലാം ആ സത്യത്തെ ആശ്രയിച്ച് നിനിൽക്കുന്നു. അതായത് ബ്രഹ്മ സത്യം ജഗത് മിഥ്യ എന്നർത്ഥം.

അപ്പോൾ അദ്വൈതം അണ് സനാതനം. ആ തത്വത്തെ ഉൾക്കൊള്ളാനുള്ള വഴികളാണ് മറ്റെല്ലാം. ആ വഴികളിലെ പ്രധാന ഭാവമാണ് ഭക്തിരസം. അത് തന്നെ ഒമ്പത് തരത്തിലുണ്ട്. ഈ ഭക്തിയുടെ ആചാരങ്ങളിൽ ഒന്ന് മാത്രമാണ് ക്ഷേത്ര സങ്കൽപ്പം. അദ്വൈതം ഉൾക്കൊണ്ടാൽ ക്ഷേത്രത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നു. കാരണം ഈശ്വരനാൽ ഈശ്വരനെ പ്രതിഷ്ടിച്ച ചരക്ഷേത്രമാണ് ഞാൻ. അങ്ങിനെയുള്ള ഞാൻ എന്നാൽ പ്രതിഷ്ഠിതമായ അചരക്ഷേത്രത്തിലെ ക്ഷേത്രജ്ഞനെ വണങ്ങുന്ന അവസ്ഥയായിരിക്കും ഒരു അദ്വൈതത്തെ ഉൾക്കൊണ്ട ഒരു വ്യക്തിക്ക്. അചരക്ഷേത്രങ്ങളിൽ ചൈതന്യശോഷണം നികത്താനായി ഉത്സവാദി ആഘോഷങ്ങൾ അനിവാര്യം. എന്നാൽ ചരക്ഷേത്രമായ എനിക്ക് ഞാൻ എന്ന ക്ഷേത്രജ്ഞനെ ചൈതന്യവത്താക്കി നിലനിർത്താൻ ഞാൻ തന്നെ അത് എന്ന ഉറച്ച മനസ്സോടെയുള്ള ധ്യാനം മതി. അപ്പോൾ ഒരു അദ്വൈതിയുടെ ഉത്സവം ധ്യാനമാകുന്നു. കൃതയുഗത്തിൽ അതാണ് നടന്നിരുന്നത്.

ആ ഒന്നിനെയല്ലാതെ ഞാൻ  മറ്റൊന്നും  .      കാണുന്നില്ല.  ഒരു അദ്വൈതിക്ക് ഒരു സജ്ജനത്തെ കണ്ടാൽ മതി ക്ഷേത്ര ദർശന ഫലം കിട്ടുന്നു. കാരണം ഈശ്വരനാൽ പ്രതിഷ്ഠിക്കപ്പെട്ട ഈശ്വരൻ എന്ന ക്ഷേത്രജ്ഞനാണ് സജ്ജനം. അപ്പോൾ ആ ഉന്നതമായ മാനസികാവസ്ഥ ലഭിക്കും വരെ യുള്ള അഭ്യാസ പദ്ധതിയിൽ പെട്ടതാണ് ക്ഷേത്ര ദർശനവും തുടർന്നുള്ള ചടങ്ങുകളും. ഇത് നിഷേധിക്കപ്പെടേണ്ടതല്ല. എെ എ എസ് പാസ്സായ ഒരുവൻ എൽ പി വിദ്യഭ്യാസത്തെ എന്തിന് നിഷേധിക്കണം?  ചിന്തിക്കുക 

2017, മാർച്ച് 26, ഞായറാഴ്‌ച

ഒരു സി.പി.എം അനുഭാവിയുടെ അജ്ഞാനശകലം

Arun jith Chulliparamba

ലോകാ സമസ്താ സുഖിനോ ഭവന്തു ഈ ശ്ലോകം അതിന് തൊട്ടു മുന്നിലുള്ള വരി കൂടി ചേർത്ത് വായിക്കാം. ഗോ ബ്രാഹ്മണേഭ്യഃ ശുഭമസ്തു നിത്യം  ലോകാ സമസ്താ സുഖിനോ ഭവന്തു   എന്ന് വെച്ചാൽ പശുക്കൾക്കും ബ്രാഹ്മണർക്കും ശുഭം ഉണ്ടായിരിക്കട്ടെ എന്നാൽ സമസ്ത ലോകത്തിനും ശുഭം ഭവിക്കും.. എപ്പടി!
**************************************************************
 പ്രതികരണം

ഹൈന്ദവ ഗ്രന്ഥങ്ങളെ അപമാനിക്കുക എന്ന് മാത്രമാണ്  ഈരവിദ്വാന്റെ ഉദ്ദേശം. വായിൽ തോന്നിയത് വിളിച്ചു പറയുക. അല്ല വിവരമുള്ളവർ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ഉണ്ടാകാൻ വഴിയില്ലല്ലോ!

അത് ഉപനിഷത്തിലെ സ്വസ്തി മന്ത്രമാണ് . അതിന്റെ പൂർണ്ണരൂപം ഇതാണ്
          ഓം സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
           ന്യായേണമാർഗ്ഗേണ മഹിം മഹീശാഃ
           ഗോ ബ്രാഹ്ണേഭ്യഃ ശുഭമസ്തു നിത്യം
            ലോകാ സമസ്താ സുഖിനോ ഭവന്തു.
ഇവിടെ ബ്രാഹ്മണൻ എന്നതിന് സജ്ജനം എന്നാണ് അർത്ഥം.ഗോ എന്നതിന്  വേദം  ജ്ഞാനം  ഭൂമി  ഇന്ദ്രിയം  പശു. എന്നൊക്കെ അർത്ഥം  ഇവിടെ പശു എന്നതിന് സാധു ജീവികൾ എന്നർത്ഥം.ക്രൂര ജീവികളെ മൃഗം എന്നും സാധു ജീവികളെ പശു എന്നും പ്രയുന്നു. മഹി എന്നാൽ ഭൂമി .മഹീശഃ എന്നതിന് രാജാക്കന്മാർ എന്നർത്ഥം അപ്പോൾ ആ മന്ത്രത്തിന്റെ അർത്ഥം ഇതാണ്.

രാജാക്കന്മാർ ന്യായമായ മാർഗ്ഗത്തിലൂടെ ഭരിച്ചു കൊണ്ട് സകല വേദങ്ങൾക്കും  ഭൂമിക്കും  ഇന്ദ്രിയങ്ങൾക്കും  ജ്ഞാനത്തിനും സാധു ജീവികൾക്കും, സജ്ജനങ്ങൾക്കും സുഖം ഭവിക്കട്ടെ അങ്ങിനെ ലോകത്തിൽ എല്ലാ ഇടത്തും സൗഖ്യം ഭവിക്കട്ടെ!!

സംസ്കൃതം പഠിക്കുകയോ അത് നമ്മുടെ സനാതനധർമ്മത്തിന്റെ മാതൃഭാവമാണെന്ന ബഹുമാനമോ ഇല്ലാത്ത അജ്ഞാനികൾക്ക് നേരെ വിപരീതമായേ തോന്നു. കാരണം അത്രയ്ക്കും വിഷം അവരിൽ കുത്തിവെക്ക്പ്പെട്ടിരിക്കുന്നു.



2017, മാർച്ച് 24, വെള്ളിയാഴ്‌ച

സനാതന ധർമ്മ പാഠം  2

ഈ പ്രപഞ്ചം ഈശ്വരനാണ് സൃഷ്ടിച്ചതെങ്കിൽ ഈശ്വരനെ ആര് സൃഷ്ടിച്ചു? എന്ന് സൃഷ്ടിച്ചു?  ഈ ചോദ്യങ്ങൾ ചിലരൊക്കെ ഉന്നയിക്കാറുണ്ട്. ഈശ്വരനെ ആരെങ്കിലും സൃഷ്ടിച്ചു എന്ന് പറഞ്ഞാൽ ആ ഒന്നല്ലെ ഈശ്വരൻ? അയാളെ ആരു സൃഷ്ടിച്ചു എന്ന് ചോദിച്ചാൽ എന്ത് പറയും ? അപ്പോൾ അതായിരിക്കും ഈശ്വരൻ. അതിന് ഉത്തരമായി ഋഷികൾ നമ്മോട് പറഞ്ഞത് ഈശ്വരൻ അജനാണ് എന്നാണ്. ജനിക്കാത്തവൻ എന്നർത്ഥം. ജനിക്കാത്തവനാണെങ്കിൽ അങ്ങിനെ ഒന്നില്ല എന്ന് ചിലർ വിലയിരുത്തി. അങ്ങിനെ നിരീശ്വരവാദം ഉടലെടുത്തു. എന്നാൽ സത്യം എന്താണ്? നമുക്കാ ഒന്ന് പരിശോധിക്കാം.

71ചതുർയുഗം ചേർന്നത് 1 മന്വന്തരം . അങ്ങിനെ യുള്ള 14 മന്വന്തരം ചേർന്നാൽ ഒരു കല്പം. ഒരു കല്പം എന്നാൽ ബ്രഹ്മാവിന്റെ ഒരു പകൽ. പിന്നെ രാത്രി കല്പമാണ്. അപ്പോൾ ബ്രഹ്മാവിന് നിദ്രയാണ്. ആ സമയം പരിപൂർണ്ണ പ്രളയം ആണ്. അപ്പോൾ ഈ പ്രപഞ്ചത്തിൽ മാത്രമല്ല ഈ ബ്രഹ്മാണ്ഡത്തിൽ തന്നെ ഒന്നും ഉണ്ടാകില്ല. എല്ലാം ആ പരാശക്തിയിൽ അഥവാ ബ്രഹ്മത്തിൽ ലയിച്ചു പോകും. കാലവും കൂടി ലയിക്കും. നിശ്ചലം .പതിനാല് ലോകവും അതിനുമുകളിലുള്ള വൈകുണ്ഠവും ചേർന്നതാണ് ഒരു ബ്രഹ്മാണ്ഡം. അങ്ങിനെ അനേകം ബ്രഹ്മാണ്ഡങ്ങൾ ഉണ്ടത്രേ! ഓരോ ബ്രഹ്മാണ്ഡത്തിനും ത്രിമൂർത്തികൾ വേറെ വേറെ ഉണ്ട്.

കാലവും കൂടി പ്രളയത്തിൽ ലയിച്ചാൽ പിന്നെങ്ങിനെ എന്ന്? എന്നുള്ളതിന് ഉത്തരം ലഭിക്കും? അടുത്ത പകൽ കല്പത്തിൽ ആദ്യം മുതൽ ഒന്ന് എന്നു തുടങ്ങണം. അതിന് മുമ്പുള്ള പകൽകല്പം വിസ്മൃതിയിലാണ്ടു പോയി. അതിനെ പ്പറ്റി ഒരന്വേഷണം നടത്തിയാൽ യാതൊരു ഫലവും ഇല്ല. എന്നാൽ എന്നുമുതലാണ് ഈ സൃഷ്ടി തുടങ്ങിയത്? എന്നുള്ളതിന് ചെറിയോരു സൂചനയുണ്ട്. ബ്രഹ്മാവിന് 50 വയസ്സ് കഴിഞ്ഞു. 51 ആം വയസ്സിലേക്ക് കടക്കുന്ന ആദ്യദിവസം പകൽ ആണ് ഇപ്പോൾ. 1 പകൽകല്പവും 1 രാത്രികൽപ്പവും ചേർന്നാൽ 1 ബ്രഹ്മ ദിവസം അങ്ങിനെ 30 ബ്രഹ്മ ദിവസം ചേർന്നാൽ ഒരു ബ്രഹ്മ മാസം അങ്ങിനെ 12 ബ്രഹ്മമാസം ചേർന്നാൽ 1 ബ്രഹ്മ വർഷം. അങ്ങിനെ 50 ബ്രഹ്മ വർഷം കൾിഞ്ഞു. 51 ആം വയസ്സിലെ ആദ്യ പകൽ.  14 മന്വന്തരത്തിൽ 6 മന്വന്തരരം കഴിഞ്ഞു 7-ആം മന്വന്തരത്തിൽ 27 ചതുർയുഗം കഴിഞ്ഞു 28-ആം ചതുർയുഗത്തിൽ കലിയുഗം 5000 വർഷം പിന്നിട്ട് നിൽക്കുകയാണിപ്പോൾ അപ്പോൾ ബ്രഹ്മാവ് സൃഷ്ടിക്കപ്പെട്ട ആ ദിവസമാണ് ഈശ്വരസാന്നിദ്ധ്യം നാം ഋഷികളിലൂടെ അറിയുന്നത്. യാഥാർത്ഥ്യം ഈശ്വരനേ അറിയു. നമുക്ക് അറിയണമെങ്കിൽ മോക്ഷം നേടണം ആ പരബ്രഹ്മത്തിൽ ലയിക്കണം പരബ്രഹ്മത്തിൽ ലയിച്ചാൽ പിന്നെ നമുക്ക് എന്ന് പറയാൻ പറ്റില്ലോ! അതല്ലാതെ വേറെ വഴിയില്ല.  ചിന്തിക്കുക 
സനാതന ധർമ്മ പാഠം --1

മൂന്ന് പോസ്റ്റുകളിലായി ആമുഖം പറഞ്ഞു. ഇനി സനാതന ധർമ്മ പാഠത്തിൽ ആദ്യം എന്ത് പഠിക്കണം? ഞാൻ ആരാണ് എന്നാണ് ആദ്യം പഠിക്കേണ്ടത്. കാരണം വിഷയങ്ങൾ പഠിക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതും ഞാനാണ്. അപ്പോൾ ഞാൻ ആരാണ് എന്ന് ആദ്യം പഠിക്കണം. ശങ്കരാചാര്യർ പറയുന്നത് നോക്കുക.

നാഹം ദേഹോ നേന്ദ്രിയാണ്യന്തരംഗോ
നാഹംകാര,പ്രാണവർഗ്ഗോന ബുദ്ധിഃ
ദാരാപത്യക്ഷേത്ര വിത്താദി ദുരഃ
സാക്ഷീ നിത്യഃ പ്രത്യഗാത്മാ ശിവോഹം
             അർത്ഥം
ഞാൻ ദേഹമല്ല. ഇന്ദ്രിയങ്ങളോ അന്തരംഗങ്ങളോ അല്ല.ഞാൻ അഹംകാരമല്ല, പ്രാണവർഗ്ഗങ്ങളോ ബുദ്ധിയോ അല്ല.ഭാര്യയോ വീടോ ധനമോ അല്ല .ഇതിനെല്ലാം സാക്ഷിയായി നിൽക്കുന്ന സാക്ഷാൽ ശിവനാണ് ഞാൻ
               വിശദീകരണം
ഞാൻ എന്ന് പറയുന്നത് സാക്ഷാൽ ബ്രഹ്മമാണ്. ശിവൻ എന്ന് ഉദ്ദേശിച്ചത് ബ്രഹ്മത്തെ അഥവാ ഈശ്വരനെ ആണ്. ഞാൻ ഈശ്വരനാണെങ്കിൽ ആ ഈശ്വരനെ പൊതിഞ്ഞു നിൽക്കുന്ന ശരീരം ക്ഷേത്രമാകുന്നു. ശരീരത്തെ ക്ഷേത്ര എന്നു പറയുമ്പോൾ അതിനകത്തുള്ള ശിവനെ ക്ഷേത്രജ്ഞൻ എന്നു പറയുന്നു. ഇത് തന്നെ യാണ് ഭഗവാൻ ഗീതയിലും പ്രഞ്ഞിട്ടുള്ളത്   ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭി ധീയതേ ! എന്ന്.

അപ്പോൾ
സനാതന ധർമ്മ പാഠം - ആമുഖം - തുടർച്ച

ഇന്ദ്രിയനിഗ്രഹം

ആദ്ധ്യാത്മിക രംഗത്ത് ഏവരും പറയുന്ന വാക്കാണ് ഇന്ദ്രിയ നിഗ്രഹം വേണം എന്നത് .. അനാവശ്യമായ ഒന്നും ഈ പ്രപഞ്ചത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ല. മാത്രമല്ല ഇന്ദ്രിയങ്ങൾ ഇല്ലാതെ ഒരാൾക്ക് ജീവിക്കാനും പറ്റില്ല. അങ്ങിനെയിരിക്കെ ഇന്ദ്രിയ നിഗ്രഹം എന്നതിന്റെ അർത്ഥം എന്താണ്? ഇന്ദ്രിയങ്ങളെ ആണോ നിഗ്രഹിക്കേണ്ടത്? ചിന്തിക്കേണ്ട വിഷയമാണിത്. കഠോപനിഷത്ത് പ്രകാരം ഞാൻ എന്ന ആത്മാവിന്റെ വാഹനമായ ശരീരമെന്ന രഥത്തിന്റെ കുതിരകളാണ്. അപ്പോൾ കുതിര കളെ നിഗ്രഹിച്ചാൽ എന്റെ ശരീരമായ രഥം എങ്ങിനെ സഞ്ചരിക്കും?

ഇന്ദിയങ്ങൾ രണ്ടു തരത്തിലാണ് ഒന്ന് ജ്ഞാനേന്ദ്രിയങ്ങൾ രണ്ട് കർമ്മേന്ദ്രിയങ്ങൾ. അന്ത: കരണത്തിന്റെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുക എന്നതാണ് കർമ്മേനിയങ്ങളുടെ ധർമ്മം. അപ്പോൾ അവയെ എന്തിന് നിയന്ത്രിക്കണം? അല്ലെങ്കിലെ അത് അന്ത: കരണത്തിന്റെ നിയന്ത്രണത്തിലാണ്. പിന്നെ ജ്ഞാനേന്ദ്രിയങ്ങൾ ആണെങ്കിൽ വിഷയങ്ങളെ പിടിച്ചെടുത്ത് അന്ത: കരണത്തിന് സമർപ്പിക്കുക എന്നതാണ് അവരുടെ ധർമ്മം.

അപ്പോൾ നിയന്ത്രണം ആവശ്യം അന്ത: കരണത്തിലാണ്. മനസ്സും ബുദ്ധിയും ചിത്തവും അഹങ്കാരവും ചേർന്നതാണ് അന്ത: കരണം. ഇന്ദ്രിയങ്ങൾ പിടിച്ചെടുത്ത വിഷയങ്ങളെ അന്ത: കരണത്തിലേക്ക് സമർപ്പിക്കുമ്പോൾ മനസ്സാണ് അത് ആദ്യം സ്വീകരിക്കുന്നത് തുടർന്ന് സങ്കൽപ്പങ്ങളും സ്വപ്നങ്ങളും നെയ്യുകയായി. അപ്പോൾ ബുദ്ധി അവയെ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുന്നു. ആ തീരുമാനം ലഭിച്ചാൽ കർമ്മേന്ദ്രിയങ്ങൾ അവ നടപ്പിലാക്കുന്നു. അപ്പോൾ നിയന്ത്രണം വേണ്ടത് മനസ്സിനാണ്  ആര് നിയന്ത്രിക്കണം? ബുദ്ധി നിയന്ത്രിക്കണം. ബുദ്ധി എങ്ങിനെ നിയന്ത്രിക്കണം? ജ്ഞാനത്താൽ നിയന്ത്രിക്കണം. ചുരുക്കിപ്പറഞ്ഞാൽ മനോനിയന്ത്രണം ആണ് ആവശ്യം. അതായത് തീരുമാനം എടുക്കുന്നത് ബുദ്ധിയാണ്. അതിന് പകരം മനസ്സ് തീരുമാനമെടുക്കുന്നതിനെ തടയണം അഥവാ നിയന്ത്രിക്കണം എന്നർത്ഥം. അല്ലാതെ സ്വയം തീരുമാനമെടുക്കാൻ കഴിയാത്ത ഇന്ദ്രിയങ്ങളുടെ നേരെ നിഗ്രഹത്തിന് പുറപ്പെടരുത് എന്ന് സാരം. അങ്ങിനെ പുറപ്പെട്ടാൽ അത് അപകടത്തിലേ അവസാനിക്കു_ - ചിന്തിക്കുക 

2017, മാർച്ച് 22, ബുധനാഴ്‌ച

സനാതന ധർമ്മ പാഠം ആ മുഖം

എന്താണ് കാമം ? എന്താണ് നിഷ്കാമം ?

കാമം എന്നാൽ ആഗ്രഹം. സ്ത്രീക്ക് പുരുഷനോടും പുരുഷന് സ്ത്രീയോടും തോന്നുന്ന വികാരമാണ് കാമം എന്നാണ് പൊതുധാരണ. ആഗ്രഹം ആണെങ്കിൽ എന്തിനോടും ഉള്ള മോഹം കാമമല്ലേ? എനിയ്ക്ക് നല്ലൊരു ജോലി വേണം ഭദ്രമായ കുടുംബ ജീവിതം വേണം  എന്റെ മക്കൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം കൊടുക്കണം എന്നിങ്ങനെയുള്ള ആഗ്രഹങ്ങളും കാമമല്ലേ? അതില്ലാതെ ജീവിക്കുവാൻ പറ്റുമോ? അപ്പോൾ നിഷ്കാമി ആയി ഒരു വന് എങ്ങിനെ ജീവിക്കാൻ പറ്റും?

മേൽ പറഞ്ഞ കാര്യങ്ങളൊന്നും കാമമല്ല. അത് മനുഷ്യന്റെ സ്വഭാവം മാത്രമാണ്. ആ സ്വഭാവം പ്രകടിപ്പിക്കുന്നത് ആഗ്രഹ രൂപത്തിൽ ആണെന്ന് മാത്രം. മേൽ പറഞ്ഞവയൊന്നും ഭൗതിക ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്തതാണ്.  അപ്പോൾ കാമം എന്താണ്?

ജന്മനാ ഓരോ ജീവിക്കും അതാത് സമൂഹത്തിൽ ഓരോ സ്ഥാനങ്ങളും അവസ്ഥകളും ഈശ്വരനാൽ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ആ അവസ്ഥയിലെത്താനുള്ള വഴി ക ളിൽ ചിലതാണ് മേൽ പറഞ്ഞ മോഹങ്ങൾ എന്നാൽ അവനവന്റെ അവസ്ഥയ്ക്ക് യോജിക്കാത്ത മോഹങ്ങൾ അസാധാരണമാണ്. ആ മോഹങ്ങളെയാണ് കാമം എന്ന് വിവക്ഷിക്കുന്നത്. ഒരദ്ധ്യാപകന് നിശ്ചയിക്കപ്പെട്ട ശമ്പളമുണ്ട്. പക്ഷെ ഒരു ജില്ലാ കലക്റ്റർ വാങ്ങുന്ന ശമ്പളം വേണം എന്ന് മോഹിക്കുന്നത് കാമമാണ്. ഒരുവളെ സ്നേഹിക്കാനും വിവാഹം കഴിക്കാനും തൈത്തിരിയോ പനിഷത്ത് അധികാരം നൽകുന്നുണ്ട്. എന്നാൽ വിവാഹിതനായ വ്യക്തി വീണ്ടും ഒരു വ ളു മാ യി അടുക്കുന്നത് കാമമാണ്. അപ്പോൾ അവനവന്റെ അവസ്ഥയ്ക്ക് യോജിക്കാത്ത തരത്തിലുള്ള ആഗ്രഹങ്ങളെ കാ മം എന്നു പറയുന്നു. ഇത്തരത്തിലുള്ള ധർമ്മ വിരുദ്ധമായ കാമങ്ങളെ ഒഴിവാക്കുക എന്നതാണ് നിഷ്കാമം എന്നതിന്റെ പ്രാഥമികാർത്ഥം'  ചിന്തിക്കുക.

സനാതന ധർമ്മ പാഠം      ?ആ മുഖം

1. മുകളിലേക്ക് നോക്കി നടക്കുന്നവർ.

          നടക്കുന്നത് ഭൂമിയിൽ നോക്കുന്നത് ആകാശത്തേക്കും മുഖമടച്ച് വീഴാൻ വേറെ കാരണമൊന്നും വേണ്ട. നമ്മുടെ സമൂഹത്തിലെ പലരും പറയുന്നത് വേദാന്തം. പക്ഷെ നയിക്കുന്നതോ? ഭൗതിക ജീവിതവും. എന്നാൽ വേദാന്തം അറിയണ്ടേ? അദ്വൈതം അറിയണ്ടേ? വേണം. പക്ഷെ എന്തിന്? മിക്കവാറും പേർക്ക് ഉത്തരം പറയാൻ പ്രയാസമാണ്.

ബ്രഹ്മ സത്യം ജഗത് മിഥ്യ എന്ന അദ്വൈത സിദ്ധാന്തം . സർവ്വ ചരാചരങ്ങളിലും ഉള്ളത് ഒരേ ശക്തിയാണെന്നും ഞാൻ നീ എന്നീ തോന്നലുകൾ മായ എന്ന അജ്ഞാനത്താലാണെന്ന് ബോധ്യപ്പെടുകയും ആ ബോധം അഥവാ ജ്ഞാനം വെച്ച് സർവ്വ ചരാചരങ്ങളേയും ബഹുമാനിക്കാനും അത് വഴി ഞാൻ പ്രത്യേക തയുള്ളവനും ശ്രദ്ധിക്കപ്പെടേണ്ടവനും ആണെന്ന അഹംകാരം ഇല്ലാതാകുവാനും സർവ്വരിലും കാരുണ്യം വർഷിക്കാനും അതുവഴി ഉന്നതമായ അവസ്ഥയിൽ എത്തുവാനും വേണ്ടി മാത്രമാണ്. ഭ3തിക ജീവിതത്തിൽ ഞാൻ എന്നും നീ എന്നും ഉള്ള വ്യവഹാരത്തിൽ പ്രകടിപ്പിക്കാൻ ഉള്ളതല്ല.

ഇവിടെ ഒന്നു മാത്രമേ ഉള്ളൂ ഞാൻ നീ എന്നത് മായയാണെന്നും ഞാൻ തന്നെയാണ് നീ എന്നും പറഞ്ഞ് ഒരു കടയിൽ നിന്നും സാധനം എടുത്താൽ കടക്കാരൻ സമ്മതിക്കുമോ? ഈ ഒരു അവസ്ഥയെ ആധാരമാക്കിയാണ് വിശിഷ്ടാദ്വൈതവും  ദ്വൈതാ ദ്വൈതവും ഉടലെടുത്തത്. കഠോപനിഷത്ത് പ്രകാരം അനുഭവിക്കുന്നത് ഇന്ദ്രിയ മനോ ബുദ്ധികളോട് കൂടിയ ആത്മാവാണ്. എന്നാണ്.  അപ്പോൾ ഈ ശരീരത്തിൽ ഇരുന്നു കൊണ്ട് ആത്മാവ് അനുഭവിക്കുമ്പോൾ ആ അനുഭവം മിഥ്യ ആണെന്ന് പറയാൻ പറ്റുമോ? അപ്പോൾ ബ്രഹ്മ സത്യം ജഗത് മിഥ്യ എന്നുള്ളതിന് കുറേ കൂടി അഗാധമായ അർത്ഥ തലമുണ്ടെന്ന് വ്യക്തം. - ചിന്തിക്കുക

2017, മാർച്ച് 21, ചൊവ്വാഴ്ച

യാഥാർത്ഥ്യവും കവിഭാവനയും

നീ ഏതു രൂപത്തിൽ എന്നെ കാണുന്നുവോ? ആ രൂപത്തിൽ ഞാൻ നിന്റെ കൂടെ ഉണ്ട്.  എന്ന ഗീതാവചന മനുസരിച്ച് ഭഗവാനെ ഏത് രൂപത്തിൽ വേണമെങ്കിലും കാണാം. പക്ഷെ അതൊക്കെ ഒരാളുടെ ഭാവന മാത്രമാണ്. ആയതിനാൽ ആ ഭാവനയ്ക്ക് അനുസരിച്ച് സ്തുതികളോ ശ്ലോകങ്ങളോ കാവ്യങ്ങളോ രചിച്ചാൽ അത് യാഥാർത്ഥ്യമല്ല. അയാളുടെ കാഴ്ചപ്പാട് മാത്രമാണ്.

കാ മാരി  എന്ന പദം കേട്ടാൽ പരമശിവൻ എന്ന് കവി ഭാഷ പക്ഷെ പരമശിവൻ കാമാരി അല്ല നിഷ്കാമി ആണ് രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. തപസ്സ് ചെയ്യുന്ന വേളയിൽ കാമദേവൻ ബാണം പ്രയോഗിച്ചു എന്നും പരമശിവൻ ക്രോധത്താൽ തൃക്കണ്ണ് തുറന്നപ്പോൾ കാമദേവൻ ഭസ്മമായി  എന്ന കഥയുമായി ബന്ധപ്പെട്ടാണ് കാമാരി എന്ന കവിഭാവനയിൽ അത് പരമശിവനായത്. ശരിക്കും കാമാരി എന്ന പദത്തിന് അർഹരായവരുണ്ടെങ്കിൽ അത് നര നാരായണന്മാരും  സനകാദികളുമാണ്.  ബാക്കിയുള്ളവരൊക്കെ നിഷ്കാമികളാണ്.

കാമദേവന്റെ ശത്രുവല്ല പരമശിവൻ തപസ്സ് മുടക്കാൻ വന്നപ്പോൾ ദേഷ്യപ്പെട്ടു എന്ന് മാത്രം - മാത്രമല്ല അതൊരു വിധിയും ആണ്. കാമദേവൻ ഒരു വ്യക്തിയല്ല ഒരു വികാരമാണ്. ഒരു വ്യക്തി എന്ന ഭാവത്തിൽ സങ്കൽപ്പിച്ചതാണ് ' കാമത്തിന്റെ പരിസമാപ്തി വേണമെങ്കിൽ രതി (സംഭോഗം)  വേണം അതായത് കാമദേവന്റെ സഹധർമ്മിണി രതീദേവി എന്ന് പറഞ്ഞാൽ കാമസം പൂർത്തിക്ക് സഹായകം രതി ആണ് എന്ന് സാരം.

ക്ഷയരോഗത്തെ ഒരു വ്യക്തി എന്ന നിലയിൽ കണ്ട് ഒരു മന്ത്രം അഥർവ്വവേദത്തിലുണ്ട്. ഏത് ചരാചര വസ്തുവിനേയും ചൈതന്യം നൽകി ആദരിക്കുക എന്നത് പൗരാണിക വേദസാഹിത്യ സംസ്കാരമാണ്. പഞ്ചഭൂതങ്ങൾക്ക് ചൈതന്യ വ്യക്തിത്വം നൽകി അഗ്നിദേവൻ, വരുണ ദേവൻ, വായുദേവൻ ഭൂമീദേവി, ഇന്ദ്രൻ എന്നിങ്ങനെ പേരുകൾ നൽകി കഥയാക്കി അതിൽ വേദാന്ത തത്വം ഗോപ്യമായി വെയ്ക്കുന്ന കൂലിനമായ സാഹിത്യ സംസ്കാരം ആണ് ഭാരതീയ സനാതന ധർമ്മത്തിന്റെ വ്യക്തിത്വം. - ചിന്തിക്കുക. 
സംശയ നിവാരണം

ശ്രീജേഷ് പുത്തൂർ -സാർ, വേട്ടൈയ്ക്കൊരു മകൻ അയ്യപ്പനും വേട്ടേക്കരൻ കിരാതമൂർത്തിയായ ശിവനും അല്ലേ?
          ' മറുപടി

വേട്ടൈയ്ക്കരൻ  ഇതൊരു തമിഴ് പദമാണ് - ഇവിടെ മകൻ എന്നതിന് തമിഴിൽ ഒരു വൻ അല്ലെങ്കിൽ ഒരാൾ എന്നർത്ഥം. വേട്ടയ്ക്കായി തുനിഞ്ഞിറങ്ങിയ ഒരു വൻ' എന്നർത്ഥം അത് കിരാതമൂർത്തിയാണ്. ഇനി വേട്ടേക്കരൻ - വേട്ടയ്ക്കായി ഉള്ള കരത്തോട് കൂടിയവൻ  അതും കിരാതമൂർത്തി തന്നെ ' വേട്ടൈയെക്കാരുമകൻ എന്നത് തമിഴ് പദവും വേട്ടേക്കരൻ എന്നത് മലയാളപദവും ആണ് രണ്ടും ഒന്നു തന്നെ

വേട്ടെയ്ക്കൊരു മകൻ അയ്യപ്പാ  :- എന്ന ഭക്തിഗാനമാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്ന് തോന്നുന്നു 'അതിന്റെ ശരിയായ അർത്ഥം -വേട്ടൈക്ക് ആയി തുനിഞ്ഞ ഒരുവന്റെ മകനായ അയ്യപ്പാ  എന്നാണ്. അതായത് വേട്ടൈയെക്കാരുമകൻ എന്നത് അയ്യപ്പന്റെ  വിശേഷണമല്ല മറിച്ച് ശിവന്റെ വിശേഷണമാണ് എന്ന് സാരം.

2017, മാർച്ച് 20, തിങ്കളാഴ്‌ച

ചോദ്യവും ഉത്തരവും

സാർ ഞാൻ ബിനീഷ്,തിരുമണിക്കര ,മലപ്പുറം -+എന്റെ സംശയം ഇതാണ്. ഹിമവാന്റെ പുത്രിയാണ് പാർവ്വതി എന്നു പറയുന്നു. എന്നാൽ ഹിമവാൻ എന്നത് ഹിമാലയ പർവ്വതമല്ലേ? അപ്പോൾ അങ്ങിനെ എന്താണ് പറയുന്നത്? എനിക്ക് സംശയം ഇങ്ങിനെ ചോദിക്കാനേ അറിയൂ എന്റെ സംശയം സാറിന് മനസ്സിലായി എന്ന് കരുതുന്നു.

                 ഉത്തരം
പണ്ട് പ്രധാനപ്പെട്ട വ്യക്തികൾ, രാജാക്കന്മാർ എന്നിവർ രാജ്യത്തിന്റെ അല്ലെങ്കിൽ സ്ഥലത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്നു. ഗുണത്തിന്റെ പേരിലും അറിയപ്പെട്ടിരുന്നു. ഉദാഹരണം കേകയൻ,ശൗബ്യൻ,ഭോജരാജാവ്, ദ്രുപദൻ എന്നിങ്ങനെ .ദ്രുപദം എന്നാൽ വൃക്ഷം. വൃക്ഷം കൊടിയടയാളമിയത് കൊണ്ട് ദ്രുപദൻ എന്ന് പറയുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ നിമം യജ്ഞസേനൻ എന്നാണ്. യജ്ഞസേനന്റെ പുത്രി ആയതിനാൽ കൃഷ്ണയെ യജ്ഞസേനി എന്നും. ദ്രുപദന്റെ പുത്രി എന്ന നീലയ്ക്ക് ദ്രൗപദി എന്നും വിളിക്കുന്നു.

അത് പോലെ ഹിമാലയം സംരക്ഷിക്കുന്ന നേതാവിനേ ഹിമവാൻ എന്നും അദ്ദേഹത്തിന്റെ പുത്രി ആയതിനാൽ ഹൈമവതി എന്നും ഹിമാലയം പർവ്വതമാണല്ലോ അത് നോക്കുന്ന വനെ പർവ്വത രാജൻ എന്നും അദ്ദേഹത്തിന്റെ പുത്രി ആയതിനാൽ പാർവ്വതി എന്നും പറയുന്നു. ഹിമവാന്റെ യഥാർത്ഥ നാമം ഇപ്പോൾ ഓർമ്മയില്ല. ഏതോ ഒരു പുരാണത്തിൽ ഉണ്ട്. ഓർമ്മ വരുന്നില്ല. കിട്ടുമ്പോൾ ഉടനെ പോസ്റ്റ് ചെയ്യാം.
എന്റ്റെഎന്റ്റെ ഗ്രൂപ്പിൽ ഒരുത്തൻ ഇട്ട മെസ്സേജ് ആണ് ...ഹിന്ദു സംസ്കാരത്തെ പുച്ഛിക്കുന്ന   അവന് ഒരു മറുപടി കൊടുക്കണം

"ഈ പൂജ്യം കണ്ടു പിടിച്ചത് ആര്യഭട്ട ആണെന്നാണല്ലോ പഠിപ്പിച്ചത്,  അദ്ദേഹം കലിയുഗത്തിലാണ് ജീവിച്ചിരുന്നത് എന്നും പറയുന്നു.  അപ്പോൾ അതിനും മുൻപുള്ള ദ്വാപര യുഗത്തിൽ ജീവിച്ചിരുന്ന കൗരവർ 100 പേരാണ്‌ എന്നും അതിനെക്കാൾ മുൻപുള്ള ത്രേതായുഗത്തിൽ ജീവിച്ചിരുന്ന രാവണന് 10 തലയുണ്ടായിരുന്നു എന്നും ആരാണ് എണ്ണിത്തിട്ടപ്പെടുത്തിയത് ?"


. ഗ്രൂപ്പിൽ ഒരുത്തൻ ഇട്ട മെസ്സേജ് ആണ് ...ഹിന്ദു സംസ്കാരത്തെ പുച്ഛിക്കുന്ന   അവന് ഒരു മറുപടി കൊടുക്കണം

"ഈ പൂജ്യം കണ്ടു പിടിച്ചത് ആര്യഭട്ട ആണെന്നാണല്ലോ പഠിപ്പിച്ചത്,  അദ്ദേഹം കലിയുഗത്തിലാണ് ജീവിച്ചിരുന്നത് എന്നും പറയുന്നു.  അപ്പോൾ അതിനും മുൻപുള്ള ദ്വാപര യുഗത്തിൽ ജീവിച്ചിരുന്ന കൗരവർ 100 പേരാണ്‌ എന്നും അതിനെക്കാൾ മുൻപുള്ള ത്രേതായുഗത്തിൽ ജീവിച്ചിരുന്ന രാവണന് 10 തലയുണ്ടായിരുന്നു എന്നും ആരാണ് എണ്ണിത്തിട്ടപ്പെടുത്തിയത് ?"
****************************"*""******************************
പ്രതികരണം
  ഈ പ്രപഞ്ചത്തിലുള്ള സർവ്വ ശാസ്ത്രങ്ങളും വേദത്തിൽ നിന്ന് ഉദ്ഭവിച്ചതാണ്.ആയതിനാൽ വേദപഠനം നടത്തിയവർക്ക് എല്ലാ ശാസ്ത്രങ്ങളും അറിയാമായിരുന്നു. പക്ഷെ അതൊരു ന്യൂനപക്ഷമായിരുന്നു. ജനങ്ങളിലേക്ക് ഓരോ ശാസ്ത്രവും എത്തിക്കാൻ ചിലർ തയ്യാറായി. അങ്ങിനെ പൂജ്യത്തെ കുറിച്ചുള്ള വീവരങ്ങൾ ആര്യഭടനാണ് ആദ്യം പൊതുജന ശ്രദ്ധ പിടിച്ച് പറ്റിയത്.മഹാവിഷ്ണുവിൽ നിന്ന് ബ്രഹ്മാവ് വസിഷ്ഠൻ തുടങ്ങിയവർ വേദം പഠിച്ചു. ചിലർ പ്രകൃതിയിൽ നിന്നും ചികഞ്ഞെടുത്തു.  ആ വേദ സത്യങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാൻ ഋഷിമാർ തയ്യാറായി. ആ ഋഷിമാരാണ് ശാസ്ത്രത്തെ കഥാരൂപത്തിൽ എത്തിച്ചത്. അപ്പോൾ അവർക്ക് പത്തും നൂറും ഒക്കെ അറിയാമായിരുന്നു. രാവണന് പത്ത് തല എന്നത് പിൽക്കാലത്ത് വന്ന തിരുത്താണ് ദശമുഖൻ എന്നാണ് പേര്. ബഹുമുഖപ്രതിഭ എന്ന് പറയുമ്പോൾ ഒന്നിലധികം മുഖമുണ്ടെന്ന് ധരിച്ചാൽ എങ്ങിനെ ഇരിക്കും? അത് പോലെ ദശമുഖൻ എന്ന പേര് വരാൻ കാരണം നാല് വേദങ്ങൾ ആറ് ശാസ്ത്രങ്ങൾ എന്നിവയിൽ പണ്ഡിതനായത് കൊണ്ടാണ്.

വിമാനം കണ്ട് പിടിച്ചത് റൈറ്റ് സഹോദരന്മാരല്ലേ! പിന്നെങ്ങിനെ രാമായണത്തിൽ പുഷ്പക വിമാനം വന്നു? അപ്പോൾ റൈറ്റ് സഹോദരന്മാർക്ക് ശേഷമാണ് രാമായണ കഥ നടന്നത് എന്ന് പറഞ്ഞാൽ എങ്ങിനെ ഇരിക്കും? ആധുനിക കാലഘട്ടത്തിൽ ജനങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയത് അവരായിരിക്കാം . ആര്യഭടന് മുമ്പേ ഇവിടെ ലക്ഷാർച്ചനകളൊക്കെ നടന്നിരുന്നു. വാച്ച് ഉണ്ടികുന്നതിന് മുമ്പേ ഇവിടെ നിഴൽ നോക്കി കൃത്യമായി സമയം പറഞ്ഞിരുന്നു. അപ്പോൾ ദശം ശതം മുതലായ പേരിൽ അറിഞ്ഞിരൂന്ന പത്ത് നൂറ്  എന്നിവയുടെ വ്യവഹാരം പണ്ടും നടന്നിരുന്നു. ഭാരതീയ സംസ്കാരത്തേ അവഹേളിക്കാൻ തുനിഞ്ഞിറങ്ങിയവർക്ക് ഇതൊന്നും ഉൾക്കൊള്ളാനാവില്ല


.
രണ്ട് ഗ്രൂപ്പുകൾ അനാഥമായി കിടക്കുന്നു.SREE KRISHNA LOVERS ,ഭാരതസ്ത്രീ ഗൃഹത്തിലും സമൂഹത്തിലും പല തവണ മറ്റുള്ളവർക്ക് മെസ്സേജ് നൽകി അതൊന്ന് ഉഷാറാക്കാൻ യാതൊരു പ്രതികരണവും ഇല്ല അതിനാൽ അവ രണ്ടും ഏറ്റെടുക്കുന്നു. ചിലപ്പോൾ കുറച്ചു കൂടി ശ്രദ്ധയമായ പേര് ഇട്ടു എന്നും വരും. ഇത് വരെ ആരും അതിൽ ശ്രദ്ധിക്കാത്തതിനാൽ ആർക്കും വിഷമം ഉണ്ടാവില്ല എന്ന് കരുതൂന്നു.  തുവ്വൂർ കൃഷ്ണകുമാർ 
ശനിയാഴ്ച നടന്ന സംവാദം  - തുടർച്ച

മൗനം നീണ്ടു പോയപ്പോൾ ഞാൻ തന്നെ മൗനം ഭഞ്ജിച്ചു. സത്യത്തിൽ നിങ്ങൾ കണ്ണു കൊണ്ട് കണ്ടു എന്നു പറയുന്നവ പോലും നിങ്ങൾ കണ്ടിട്ടില്ല. ചന്ദ്രൻ , സൂര്യൻ, നക്ഷത്രങ്ങൾ ഇവയൊന്നും. നിങ്ങൾ എന്താണോ കണ്ടതായി തോന്നുന്നത്? അത് സൂര്യൻ, രാത്രീ എന്താണോ കണ്ടതായി തോന്നുന്നത് അത് ചന്ദ്രൻ , നക്ഷത്രങ്ങൾ അല്ലേ? അവയുടെ യഥാർത്ഥ രൂപ മോ ഭാവമോ നിങ്ങൾക്ക് കാണാൻ കഴിഞ്ഞിട്ടുണ്ടോ? ഇല്ല. നിങ്ങൾക്കെന്നല്ല ആർക്കും കഴിഞ്ഞിട്ടില്ല. അതിരിക്കട്ടെ ഇപ്പോൾ ആരാണ് കേരളം ഭരിക്കുന്നത്?

പ്രമോദ് - LDF ഗവർമ്മെന്റ് ആണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്?
ഞാൻ - നിങ്ങൾ പറയുന്ന ഈ LDF ഗവർമ്മെന്റിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?
പ്രമോദ് - അതൊരു വ്യക്തിയോ സ്ഥാപനമോ മറ്റോ ആണോ കാണാൻ?
ഞാൻ - അപ്പോൾ വ്യക്തമായി കാണാൻ കഴിയാത്തതും എന്നാൽ ഉള്ളതും ആയ കാര്യങ്ങൾ ഉണ്ട് ഇല്ലേ?   സദസ്സിൽ നിന്ന് ശരിയാണ് എന്ന മുറുമുറുപ്പ്.
ഞാൽ - അപ്പോൾ ഈശ്വരൻ ഉണ്ടെങ്കിൽ കാണേണ്ടതാണ് എന്ന വാദത്തിൽ വല്ല കഴമ്പും ഉണ്ടോ? സദസ്സിൽ നിന്നും ഇല്ല എന്ന ശബ്ദം.
ഞാൻ - ഭഗവദ് ഗീത ശരിക്കും പഠിച്ചിരുന്നെങ്കിൽ നിരീശ്വരവാദവുമായി ആരും നടക്കില്ലായിരുന്നു.
പ്രമോദ് - അപ്പോൾ ചാർവ്വാകനോ?
ഞാൻ - അദ്ദേഹത്തിന്റെ നാട് ഏതാണ്? ഏത് കാലഘട്ടത്തിൽ? മാതാപിതാക്കൾ ആരെല്ലാം ഒന്നു പറയു .
പ്രമോദ് - അറിയില്ല
ഞാൻ - അറിയാൻ ശ്രമിച്ചാലും ഫലമില്ല കാരണം അങ്ങിനെ ഒരാൾ ജീവിച്ചിരുന്നിട്ടില്ല. അന്വേഷിച്ചാൽ കിട്ടുന്ന വിവരം ഇതാണ്.1  ചാർവാകൻ നിരീശ്വരവാദിയായിരുന്നു 2  ചാർവ്വാക  ൻ എന്ന ഒരാൾ ജീവിച്ചിരുന്നിട്ടില്ല എന്നാണ് ചില പണ്ഡിതന്മാരുടെ നിഗമനം. 3. ചാർവ്വാക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ബൃഹസ്പതി ആണ്. ഇതിൽ നിന്ന് നമുക്ക് എന്ത് മനസ്സിലാക്കാം? ബൃഹസ്പതിയുടെ ചില സിദ്ധാന്തങ്ങൾ ചിലർക്ക് ചാരുവായതായി. അതായത് പ്രിയപ്പെട്ടതായി അതിനാൽ ചാരുവായ വാക്ക് ഉച്ചരിക്കുന്നവൻ - ചാർവ്വാ   കൻ' അത്ര മാത്രം.
പ്രമോദ് - എന്നാലും അത് നിരീശ്വര വാദമല്ലേ?
ഞാൻ - അല്ല പ്രത്യക്ഷത്തിൽ മാത്രം വിശ്വസിക്കുക എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്  ഈശ്വരൻ പ്രത്യക്ഷ നല്ലല്ലോ അതിനാൽ നിരീശ്വര വാദമാണെന്ന് നിങ്ങളെപ്പോലുള്ളവർ വിലയിരുത്തി. സത്യത്തിൽ വിഷയം മറ്റൊന്നാണ്. പ്രത്യക്ഷത്തിൽ വിശ്വസിച്ചാലേ അപ്രത്യക്ഷ മാ യി രിക്കുന്നതിനെ അറിയാൻ കഴിയൂ  അപ്പോൾ ഇതെങ്ങിനെ നിരീശ്വരവാദമാകം?

നീണ്ട മൗനം - ശരി ഞാൻ പോകുന്നു. ഈ മൗനത്തിന് ഞാൻ എന്തിന് കാവൽ നിൽക്കണം?  സദസ്സിൽ നിന്നൊരു കമന്റ് _ മാഷ് പറഞ്ഞത് ശരിയാ LKG ആദ്യം പാസ്സാവുക എന്നാ ട്ടാകാം ഹയർ സെക്കൻഡറി യെ കുറിച്ച് ആലോചിക്കാൻ! 

2017, മാർച്ച് 19, ഞായറാഴ്‌ച

ശനിയാഴ്ച്ച നടന്ന സംവാദം

ഈശ്വരവിശ്വാസവും നിരീശ്വരവാദവും  എന്ന വിഷയത്തെ കുറിച്ച് ഒരു സംവാദം സംഘടിപ്പിക്കുന്നു. സാർ പങ്കെടുക്കണം. വെള്ളിയാഴ്ച്ച രാത്രിയിൽ ഒരു ഫോൺ. സ്ഥലം പെരിന്തൽമണ്ണ.ഒരു ആർട്സ് ക്ലബ്ബിന്റെ ഹാൾ . ആകാം പക്ഷെ വാദം നിയന്ത്രിക്കാൻ പ്രാപ്തിയുള്ള ഒരാൾ വേണം. അവർസമ്മതിച്ചു. പതിനൊന്ന് മണിയോടെ ഞാൻ സ്ഥലത്തെത്തി. റിട്ടയേഡ് സംസ്കൃത അദ്ധ്യാപകൻ ശ്രീ ശങ്കരൻ കുട്ടി മേനോൻ ആണ് യോഗം നിയന്ത്രിക്കുന്നത്. ഏകദേശം അമ്പതോളം ആളുകൾ സന്നിഹിതരായിരുന്നു.

മാന്യമായ ഭാഷയായിരിക്കണം. വിഷയത്തിൽ നിന്നും വിട്ടുപോകരുത്  ഒരാൾ സംസാരിച്ച ശേഷം അപരൻ സംസാരിക്കുക. വിഷയം  ഈശ്വരവിശ്വാസവും നിരീശ്വരവാദവും  ശ്രീ ശങ്കരൻ കുട്ടി മേനോൻ ആമുഖമായി പറഞ്ഞു. ചിദാനന്ദ പുരി സ്വാമികളെ പോലെ ഒരാളായാൽ നന്നായിരുന്നു. ഒരു നിരീശ്വരവാദി പ്രതികരിച്ചു. ആദ്യം എൽ കെ ജി കഴിയട്ടെ എന്നിട്ടാകാം ഹയർ സെക്കന്ഡറി പെട്ടെന്ന് ഞാൻ മറുപടി പറഞ്ഞു. കുറിതൊട്ട ചില പ്രേക്ഷകർക്ക് എന്റെ മറുപടി ക്ഷ പിടിച്ചു. ആദ്യം കൃഷ്ണകുമാർ മാഷ് സംസാരിക്കു - ശങ്കരൻ കുട്ടി മേനോൻ പറഞ്ഞു. ഞാൻ സംസാരിച്ചാൽ അതിൽ കേറി പിടിക്കാമല്ലോ! എങ്കിൽ അതൊന്നു കാണണമല്ലോ ! ഞാനും ഒരു പരീക്ഷണത്തിന് തയ്യാറായി
ഞാൻ - സാർ ഞാനെന്തിനാ ഇവിടെ വന്നത്? ( ചോദ്യം ശങ്കരൻ കുട്ടി മാസ്റ്ററോട് )
മാസ്റ്റർ - ഇവിടുത്തെ സംവാദത്തിന് ക്ഷണിച്ചതിനാൽ  എന്താ?
ഞാൻ - അപ്പോൾ ക്ഷണിച്ചില്ലെങ്കിൽ വരില്ലായിരുന്നു അല്ലേ?
മാസ്റ്റർ - അതെ.
ഞാൻ - സാറിന്റെ കൈകളിലൊക്കെ ധാരാളം ചുളിവുകൾ കാണുന്നുണ്ടല്ലോ?
മാസ്റ്റർ - അത് പിന്നെ എനിക്ക് 76 വയസ്സായി അപ്പോൾ ചുളിവ് സ്വാഭാവികം.
ഞാൻ - അപ്പോൾ പ്രായം ഇല്ലായിരുന്നെങ്കിൽ ചുളിവ് ഉണ്ടാകുമായിരുന്നില്ല അല്ലേ?
മാസ്റ്റർ - അതെങ്ങിനെ? പ്രായം കൂടുമ്പോഴല്ലേ ചുളിവ് വരിക? മാഷ് എന്താ ഉദ്ദേശിക്കുന്നത്?
ഞാൻ - അല്ല. ഓരോ സംഭവങ്ങൾക്കും ഓരോ കാരണമുണ്ട് അല്ലേ?
മാസ്റ്റർ - അതെ: കാരണമില്ലാതെ എങ്ങിനെ സംഭവങ്ങൾ ഉണ്ടാകും?
ഞാൻ - അപ്പോൾ നാം കാണുന്ന ഈ പ്രപഞ്ചത്തിനും ഒരു കാരണമുണ്ടാകണമല്ലോ അല്ലെ?
മാസ്റ്റർ - അതെ !
ഞാൻ - എനിക്കിത്ര യേ പറയാനുള്ളൂ - ഞാനിരുന്നു.

കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം പ്രമോദ് എന്നൊരാൾ പറഞ്ഞു. ആ കാരണത്തെയാണോ ഈശ്വരൻ എന്ന് പറയുന്നത്? പക്ഷെ ഉള്ളത് കാണും ഇല്ലാത്തത് കാണില്ല. ഈശ്വരനുണ്ടെങ്കിൻ കാണണമല്ലോ?

ഞാൻ - ഉള്ളത് കാണില്ല ഇല്ലാത്തത് കാണും.
പ്രമോദ് - ഹ ഹ ഇത് നല്ല വിഡ്ഢിത്തമാണ് ഇങ്ങിനെയാണോ വാദിക്കാൻ വരുന്നത്?
ഞാൻ - No entry തോക്ക് and fire - അതായത് തോക്കിന്റെ ഉള്ളിൽ കയറി വെടി വെക്കരുത് എന്ന്. ഭൂമി സൂര്യനെ ചുറ്റുന്നു . എന്ന് നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?
പ്രമോദ്--ഉണ്ട്.
ഞാൻ --അത് നിങ്ങൾ കണ്ടിട്ടുണ്ടോ?
പ്രമോദ്--അത് അനുഭവമാണ്.
ഞാൻ --കണ്ട അനുഭവം ഉണ്ടോ എന്നാണ് ചോദിച്ചത്!
പ്രമോദ്--ഇല്ല.
ഞാൻ--അതേ സമയം സൂര്യോദയവും സൂര്യാസ്തമയവും നിങ്ങൾ കണ്ടിരിക്കും ഇല്ലേ?
പ്രമോദ്--ഉണ്ട്.
ഞാൻ --അപ്പോൾ ഭൂമി സൂര്യനെ ചുറ്റുക എന്ന സത്യം നിങ്ങൾ കാണുന്നില്ല. ഇല്ലാത്ത സൂര്യോദയവും സൂര്യാസ്തമയവും നിങ്ങൾ കണ്ടിട്ടും ഉണ്ട്. അല്ലേ? ( കുറച്ചു നേരം നിശ്ശബ്ദത) പോസ്റ്റ് തുടരും)
അറിയപ്പെടേണ്ട വ്യക്തിത്വം   Sri. Rajeev Kunnekkat

ശാന്തമായി വലിയ ആലഭാരങ്ങളൊന്നും ഇല്ലാതെ കാര്യമാത്രപ്രസക്തമായ പോസ്റ്റുകൾ മാത്രം ഇടുന്ന വ്യക്തി. നേരിട്ട് പരിചയമില്ലെങ്കിലും പോസ്റ്റിലൂടെ ഒരാത്മ ബന്ധം എനിക്ക് അദ്ദേഹത്തോട് തോന്നിയിട്ടുണ്ട്. കുലീനമായ ഭാഷ യാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ആദ്ധ്യാത്മിക മായി ഏത് കാര്യത്തിലും അഗാധമായ പാണ്ഡിത്യം ഏവരേയും ആകർഷിക്കുന്ന ഘടകമാണ് ലൈക്കും കമന്റും ഒന്നും ഇടാറില്ലെങ്കിലും ശ്രീ രാജീവ്ജിയുടെ .    പോസ്റ്റുകളെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്.

വേദാന്തം എന്ത് എന്ന് അദ്ദേഹത്തിന് സംശയരഹിതമായി അറിയാം .ഓരോ പോസ്റ്റും വിജ്ഞാനഗർഭം ധരിച്ചവ. ഭക്തി യോഗത്തിന് പ്രാധാന്യം നൽകി ഈ അടുത്ത സമയത്ത് ഇട്ട പോസ്റ്റ് വളരെ വിജ്ഞാനപ്രദവും പഠനാർഹവുമാണ്. താന്ത്രിക കർമ്മങ്ങളെ കുറിച്ചും വേദാന്തത്തെ കുറിച്ചും ആഴത്തിലുള്ള പഠനവും മനനവും അദ്ദേഹത്തിന്റെ പോസ്റ്റുകളിൽ നിഴലിച്ച് കാണാം. ശരിക്കും ഒരു ആചാര്യനാണദ്ദേഹം.

ആദ്ധ്യാത്മിക പഠനം ഹൈന്ദവസമൂഹത്തിൽ നടക്കുന്നില്ല എന്ന് വിലപിക്കുന്നവർ ഞാൻ പറഞ്ഞ ശ്രീ പ്രദീപ് കുമാർ, ശ്രീഭട്ടതിരി മുളവന ,ശ്രീമതി സാവിത്രി ഇളയത്ത് ,ശ്രീ രാജീവ് കുന്നേക്കാട് മുതലായവരുടെ പോസ്റ്റുകൾ സ്ഥിരം വായിച്ചാൽ മതി. നമ്മുടെ ഭാരതീയ സനാതന ധർമ്മത്തെ കുറിച്ചുള്ള ആധികാരികമായ ജ്ഞാനം നമുക്ക് ലഭിക്കും.

ലളിതമായ ആഖ്യാന ശൈലി ശ്രീ രാജീവ്ജിയുടെ പോസ്റ്റുകളുടെ .    പ്രത്യേകതയാണ്. ആർക്കും പെട്ടെന്ന് മനസ്സിലാക്കാവുന്ന ജാടകളൊന്നും ഇല്ലാത്ത രചനാ ശൈലി ഹൃദ്യമാണ്. പഠിതാക്കൾ ശ്രീ രാജീവ്ജിയുടെ പോസ്റ്റുകൾ ഷെയർ ചെയ്ത് വെക്കുന്നത് ഉപകാരപ്രദമായിരിക്കും .

ഇന്ന് കണ്ടത്

"****ഏത് കഴുതയ്ക്കും ഒരു വിശ്വാസിയായി ജീവിക്കാൻ കഴിയും ഒരു നിരീശ്വരവാദിയായിരിക്കുക എന്നത് കുറച്ച് ബുദ്ധിമ്മുട്ടുള്ള കാര്യമാണ്    Rejimon Thuravoor
************************************************************
പ്രതികരണം
            മര്യാദയ്ക്ക് ഒരു കാര്യം പറയുവാൻ പോലും നിങ്ങൾക്ക് കഴിയുന്നില്ലല്ലോ സുഹൃത്തെ! നിരീശ്വരവാദം ഒരു വിശ്വാസമല്ലേ! അപ്പോൾ കഴുത എന്ന ഗണത്തിൽ നിങ്ങളും പെടുമെന്ന് ചിന്തിക്കാനുള്ള വിവേകം പോലും ഇല്ലല്ലോ!അതേ സമയം ഈശ്വരവിശ്വാസിയായി ജീവിക്കാൻ എന്നായിരുന്നു പറഞ്ഞിരുന്നെങ്കിൽ നിങ്ങളുടെ ആശയം വ്യക്തമാകുമായിരുന്നു. ഇതേ പോലെയുള്ള വാദഗതികളല്ലേ നിങ്ങൾക്ക് നിരത്തുവാനുള്ളത്?വേറെയും .   ചിലർ പല കാര്യങ്ങളും പറഞ്ഞു. പറഞ്ഞതൊക്കെ ആചാരങ്ങളെ പറ്റിയാണ്. ഈശ്വരവിശ്വാസം ഉള്ളതിനാൽ ആചാരങ്ങൾ യുക്തിയല്ലാത്തത് സ്വീകരിക്കണമെന്നില്ല. ഞാൻ ഈശ്വര വിശ്വാസി മാത്രമല്ല ഈശ്വരന്റെ അസ്ഥിത്വത്തെ അംഗീകരിക്കുകയും ചെയ്യുന്നു. യുക്തി ഭദ്രവും ശാസ്ത്ര നിബദ്ധവും ആയ ആചാരങ്ങൾ മാത്രമേ അനുഷ്ഠിക്കാറുള്ളൂ!

ആചാരങ്ങളിൽ മനഃശാസ്ത്രത്തിന് വളരെ ബന്ധമുണ്ട് എന്ന് നിങ്ങൾക്ക് അറിയില്ല. സർവ്വം നിഷേധിക്കുക എന്നത് യുക്തി വാദമല്ല. അതാണ് അന്ധമായ വിശ്വാസം. ഒരു സാമൂഹ്യമര്യാദ എന്ന നിലയിലുള്ള ആചാരങ്ങളുണ്ട്. അവ നിഷേധിക്കുന്നത് സമൂഹത്തിൽ നിന്ന് ഒറ്റപ്പെടാനേ സഹായിക്കൂ. ഇവിടെ ഏത് കഴുതയ്ക്കും എന്ന പദപ്രയോഗം തന്നെ നിങ്ങളുടെ സംസ്കാരത്തെ കുറിക്കുന്നു. എല്ലാം നിഷേധിച്ച് ഒരു തലതിരിഞ്ഞ വ്യക്തിത്വമല്ല ഒരു യുക്തി വാദിയുടേത്. യുക്തമായ ശാസ്ത്രീയ മായ അടിയുറപ്പോടെ ഒരൂ കാര്യത്തെ പിൻ തുടരുന്നതാണ് യുക്തിവാദം. സത്യത്തിൽ എന്തിനേയും നിഷേധിക്കുക എന്നതല്ലേ നിങ്ങൾ പറഞ്ഞ പോലെ ഏത് കഴുതയ്ക്കും ചെയ്യാവുന്നത്? ശരിക്കും ഒരു ഈശ്വരവിശ്വാസിയാകണമെങ്കിൽ വേ.  ദോപനിഷത്തുക്കളെ കുറിച്ച് ഒരു ബോധമുണ്ടായാലേ പറ്റൂ! ക്ഷേത്രത്തിൽ പോകുന്നതോ ചില ആചാരങ്ങൾ ചെയ്യുന്നതോ അല്ല ഈശ്വരവിശ്വാസത്തിന്റെ ലക്ഷണം.

ഇങ്ങനെ വികലമായ ഒരു ധാരണയാണ് ഈശ്വരവിശ്വാസത്തെ കുറിച്ച് നിങ്ങൾക്ക് ഉള്ളത്. എന്താണ് ഈശ്വര വിശ്വാസം എന്ന് യുക്തി പരമായി ചിന്തിക്കുക. എന്നിട്ട് അതിൽ യുക്തി കാണാനില്ലെങ്കിൽ അത് പറയുക. ഞാൻ പല തവണ പറഞ്ഞു ഒരു മാന്യമായ സംവാദത്തിന് തയ്യിറുണ്ടെങ്കിൽ അത് പറയുക എന്ന്. നിങ്ങൾ ഒന്നും അത് കണ്ടതായേ   ഭാവിക്കുന്നില്ല, എന്താണതിന് അർത്ഥം? നീങ്ങളൂടെ വാദങ്ങൾക്ക് അധിക നേരം പിടിച്ചു നിൽക്കാനാവില്ല എന്ന്. നിങ്ങളുടെ ഒക്കെ പോസ്റ്റിന്റെ ,കമന്റിന്റെ ഒക്കെ ഭാഷാ ശൈലി തന്നെ അത് വ്യക്തമാക്കുന്നു. കഷ്ടം!!!!
അറിയപ്പെടേണ്ട വ്യക്തിത്വം   Savithri p Elayath

ശ്രീ പ്രദീപ്കുമാർ  ശ്രീ ഭട്ടതിരി മുളവന എന്നിവരെ കുറിച്ച് പോസ്റ്റ് ഇട്ടപ്പോഴേക്കും പല ഫോണുകളും വന്നു. ഇനി ആരുടെയൊക്കെ പോസ്റ്റുകളാണ് സാർ ഉപകാരപ്രദമായിട്ടുള്ളത്? പഠിക്കാൻ പറ്റിയത്? എന്നൊക്കെ ചോദിച്ചു കൊണ്ട്. വളരെ ശ്രദ്ധിക്കപ്പെടേണ്ട വ്യക്തിയാണ് ശ്രീമതി സാവിത്രി ഇളയത്ത്.ആദ്യകാലത്ത് ഇട്ടിരുന്ന പോസ്റ്റിനേക്കാൾ മേന്മയേറിയതാണ് ഇപ്പോൾ അവർ ഇടുന്ന പോസ്റ്റുകൾ. യഥാർത്ഥത്തിൽ ഉള്ള ആത്മീയ കിര്യങ്ങൾ അവർ ഉൾക്കൊണ്ടിരിക്കുന്നു. വളരെ മുമ്പു തന്നെ അവരുടെ പോസ്റ്റുകൾ ഞാൻ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ ഇടുന്ന പോസ്റ്റുകളെല്ലാം ഉന്നത നിലവാരം പുലർത്തുന്നവയാണ്.

ഭക്തിമാർഗ്ഗത്തിന് ഏറെ പ്രാധാന്യം നൽകുന്ന പോസ്റ്റുകളാണ്. ജീവാത്മാ പരമാത്മാ എെക്യത്തെകുറിച്ച് ഉള്ള പോസ്റ്റ് വളരെ നിലവാരമുള്ളതാണ്. സ്വയം അറിയാത്തവരെ കുറിച്ച് ഒരു കംപ്യൂട്ട്രിന്റെ ഉദാഹരണത്തിലൂടെ വ്യക്തമാക്കി പോസ്റ്റ് ഇട്ടത് വളരെ ഉന്നതമായ ഒരു ചിന്താധാരയുടെ പിൻബലത്തെ ഓർമ്മിപ്പിക്കുന്നു. ആദ്ധ്യാത്മിക പഠനം നടത്തുന്നവർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ശ്രീമതി സാവിത്രിയുടെ പോസ്റ്റുകൾ.ആയതിനാൽ അതും പഠിതാക്കൾ ഷെയർ ചെയ്യുന്നത് നന്നായിരിക്കും.

2017, മാർച്ച് 18, ശനിയാഴ്‌ച

ഇന്ന് കണ്ടത് കേരള യുക്തിവാദി സംഘം ഗ്രൂപ്പിൽ എനിക്കുള്ള കമന്റ്

***വിശ്വാസികൾ ആണ് മറ്റുള്ളവരുടെ ജീവിതത്തിൽ ബുദ്ധിമ്മുട്ട് ഉണ്ടാക്കുന്നത്. പിന്നെ നിരീശ്വരവാദികൾ ആകാൻ കുറച്ച് ബുദ്ധിമ്മുട്ടുള്ള കാര്യമാണ് സുഹൃത്തേ! അതിൽ സ്വന്തം മസ്തിഷ്കം കൊണ്ട് ചിന്തിക്കുക എന്നതാണ് ആദ്യത്തെ ബുദ്ധിമ്മുട്ട് ***Syam Kumar.
************************************************************
         പ്രതികരണം
വിശ്വാസികൾ ആണ് മറ്റുള്ളവരുടെ ജീവിതത്തിൽ ബുദ്ധിമ്മുട്ട് ഉണ്ടാക്കുന്നത് എന്ന് പറയുമ്പോൾ ആരാണ് ഈ മറ്റുള്!വർ? നിങ്ങളെപ്പോലുള്ള അവിശ്വാസികൾ അല്ലേ? വിശ്വാസികൾ നിങ്ങൾക്ക് എന്ത് ബുദ്ധിമ്മുട്ട് ഉണ്ടാക്കുന്നു? അവരുടെ വാദങ്ങൾക്ക് നിങ്ങൾക്ക് മറുപടി കൃത്യമായി പറയാനില്ല അപ്പോൾ ബുദ്ധിമ്മുട്ട് ഉണ്ടാകുന്നു അല്ലേ? ഈ പ്രപഞ്ചത്തിൽ ത്തന്നെ നിരീശ്വരവാദം ഇല്ല. അപ്പോൾ ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കുക പ്രയാസം തന്നെയാണ്. സംശയം ഇല്ല. ആദ്യത്തെ ബുദ്ധിമ്മുട്ട് മസ്തിഷ്കം കൊണ്ട് ചിന്തിക്കയാണ് എന്ന് പറഞ്ഞല്ലോ അത് വളരെ ശരിയാണ്. കാരണം ഞങ്ങളുടെ ഒക്കെ ചിന്ത മനസ്സിലാണ്.മസ്തിഷ്കം ഒരു ആന്തരിക അവയവമാണ്. മനസ്സ് അവയവമല്ല.മസ്തിഷ്കത്തിന്റെ ജോലി വേറെയാണ്. മനസ്സ് കൊണ്ട് ചിസങ്കൽപ്പിച്ച് ബുദ്ധി അംഗീകരിക്കുന്നു. അത് പ്രാവർത്തികമാക്കുന്നു.

അല്ലെങ്കിലും പ്രകൃതി വിരുദ്ധമായ കാര്യങ്ങളാണ് നിങ്ങൾ¡ക്ക് പ്രിയം. നിങ്ങളുടെ ഇടയിലെ ഒരു വിദ്വാൻ ചുംബന സമരത്തെഅനുകൂലിക്കണം എന്നും പറഞ്ഞ് പോസ്റ്റ് ഇട്ടത് കണ്ടു. എത്ര മനോഹരമായ സംസ്കാരം!!! കഷ്ടം!

എന്തിനെ വേണമെങ്കിലും വിമർശിക്കാം. പക്ഷെ അതിനെ പ്പറ്റി പഠിക്കണം. അല്ലാതെ വായിൽ തോന്നിയത് വിളിച്ചു പറയുകയല്ല. ഈശ്വര വിശ്വാസത്തിൽ സയൻസിന് പ്രാധാന്യമുണ്ട് എന്നത് നിങ്ങളിൽ എത്ര പേർക്ക് അറിയാം? ഏതെങ്കിലും അനാചാരത്തെ മാത്രം മുൻ നിർത്തിയല്ല ഈശ്വര വിശ്വാസം അളക്കേണ്ടത്. എന്താണ് നിങ്ങളുടെ വാദം? ഒരു മാന്യമായ ഭാഷയിലുള്ള സംവാദത്തിന് നിങ്ങൾ തയ്യാറുണ്ടെങ്കിൽ അത് പറയുക.  ദൈവം ഇല്ല എന്ന് ആർക്ക് വേണമെങ്കിലും വിളിച്ചു പറയാം. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല     എന്നു പറയുന്നവരെ ഇപ്പോളും കാണാം അതിൽ കവിഞ്ഞ പ്രാധാന്യമൊന്നും നിങ്ങളുടെ വാദത്തിനില്ല.

2017, മാർച്ച് 17, വെള്ളിയാഴ്‌ച

അറിയപ്പെടേണ്ട വ്യക്തിത്വം   ശ്രീ ഭട്ടതിരി മുളവന

ആദ്ധ്യാത്മിക മായ കാര്യങ്ങളിൽ വേറിട്ട ഒരു ശൈലിയാണ് ശ്രീ ഭട്ടതിരിയുടേത്. ജന്മ സിദ്ധമായി ലഭിച്ച ആഢ്യസംസ്കാരത്തിന്റെ പ്രതിഫലനം ഓരോ വാക്കിലും നിഴലിക്കുന്നതായി കാണാം. നിറകുടം തുളുമ്പില്ല എന്ന ചൊല്ല് ഇദ്ദേഹത്തിന്റെ കാര്യത്തിൽ അർത്ഥവത്താണ്. വലിയ ജ്ഞാനി ആയിരുന്നിട്ടും ഞാൻ ആരുമല്ല എന്ന അദ്ദേഹത്തിന്റെ ഭാവം ഒരു ആഢ്യസംസ്കാരത്തിന്റെ സൂചനയാണ്.

എന്താണ് അദ്ദേഹത്തിന്റെ പോസ്റ്റുകളുടെ പ്രത്യേകത? വേണ്ടത് വേണ്ടിടത്ത് വേണ്ട പോലെ പറയുക.പലപ്പോഴും ഒരു ഓർമ്മപ്പെടുത്തലുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റുകൾ. മറ്റു പ്രഗത്ഭരുടെ വാക്കുകളിലൂടെ തന്റെ ഉദ്ദേശം വ്യക്തമാക്കുന്നു. വളരെക്കാലമായി ഞാൻ നിരന്തരം ശ്രദ്ധിക്കുന്ന പോസ്റ്റുകളാണ് അദ്ദേഹത്തിന്റേത്.  ഭാരതീയ സനാതന ധർമ്മ വ്യവസ്ഥിതി ലോകത്തിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമാണ് എന്ന് വിവിധ തെളിവുകൾ നിരത്തി ഞാനടക്കമുള്ളവർ വലിയ പോസ്റ്റ്ക¡ൾഇടുമ്പോൾ  വോൾട്ടയറുടെ വാക്കിലൂടെ അദ്ദേഹം വളരെ ലളിതമായി ചെറിയ കുറിപ്പുകളിലൂടെ വ്യക്തമാക്കി. ഭർതൃഹരിയുടെ വാക്കിലൂടെ അല്പജ്ഞാനികളുടെ അഹങ്കാരം ലളിതമായി പറഞ്ഞു.അദ്ദേഹം മുമ്പ് പോസ്റ്റ് ചെയ്ത മനസാ വാചാ കർമ്മണാ  എന്ന പ്രയോഗത്തിന്റെ പ്രസക്തി അദ്ദേഹത്തിന്റെ ആത്മ ജ്ഞാനം പ്രകടമാക്കുന്നു.

വേദങ്ങളിലെ സ്ത്രീകളെ കുറിച്ചുള്ള കാഴ്ച്ചപ്പാട് അദ്ദേഹം വിശദീകരിച്ചത് ശ്രദ്ധേയമാണ്. ആദ്ധ്യാത്മിക പഠനം നമുക്ക് ലഭിക്കുന്നില്ല എന്ന് പലരും മുറവിളി കൂട്ടുമ്പോൾ പ്രാഥമിക പാഠം മുതൽ ഉള്ള കാര്യങ്ങളൊക്കെ ഇദ്ദേഹത്തിന്റെ പോസ്റ്റുകളിലുണ്ടെന്ന് ആരും തിരിച്ചറി യുന്നില്ല എന്നു തോന്നുന്നു. സനാതന ധർമ്മത്തെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ശ്രീ ഭട്ടതിരിപ്പാടിന്റെ പോസ്റ്റുകൾ വളരെ ഉപകാരപ്രദമാണെന്നതിൽ യാതൊരു സംശയവും ഇല്ല. അതിനാൽ തന്നെ ഇദ്ദേഹത്തിന്റെ പോസ്റ്റൂകൾ ഷെയർ ചെയ്യപ്പെടേണ്ടതാണ്.

2017, മാർച്ച് 16, വ്യാഴാഴ്‌ച

അറിയപ്പെേണ്ട വ്യക്തിത്വം--ശ്രീ പ്രദീപ് കുമാർ വിശ്വജീവൻ

കുറച്ചു കാലമായിട്ടെ ഉള്ളൂ ശ്രീ പ്രദീപ് എഫ് ബിയിൽ സജീവമാകാൻ തുടങ്ങിയിട്ട്. കുറച്ചു കാലത്തിനുള്ളിൽ തന്നെ വളരെ നിലവാരമുള്ളതും വിജ്ഞാനപ്രദവും ആയ കുറെ പോസ്റ്റുകൾ അദ്ദേഹത്തിന്റെതായി വന്നു. ബ്രഹ്മം  ,അദ്വൈതം  വേദാന്തം എന്നിങ്ങനെ ഒരെ അത്ഥം കൽപ്പിക്കാവുന്നതും വ്യത്യസ്ഥ ഭാവങ്ങളോട് കൂടിയതും ആയ വിഷയത്തീിനെ തലനാലിഴകീറി പരിശോധിച്ച് ആവാഹിച്ചെടുത്തതിനെ  ഉത്സവിപ്പിക്കുകയാണ്  പ്രദീപ് ചെയ്യുന്നത്. ഇതേ വിഷയം പലരും പറഞ്ഞിട്ടുണ്ട്. അവയിലൊന്നും കാണാത്ത ഒരു ആത്മാർത്ഥത ഇദ്ദേഹത്തിന്റെ പോസ്റ്റുകളിൽ നിഴലിക്കുന്നു.

പഠിച്ചത് അപ്പടി പകർത്തുകയല്ലചെയ്യുന്നത്! മനനം ചെയ്ത് ശുദ്ധീകരിച്ച് ഉത്തായതാക്കി സവിപ്പിക്കുകയാണ്. ആദ്ധ്യാത്മിക പഠനം നടത്തുന്നവർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് പ്രദീപിന്റെ പോസ്റ്റുകൾ അതിനാൽ തന്നെ അദ്ദേഹത്തിന്റെ സ്റ്റുകൾ ഷെയർ ചെയ്യുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് ഏതെങ്കിലും ഒരു ഗൂഢലക്ഷ്യത്തോട് കൂടിയ പോസ്റ്റുകളല്ല. സത്യത്തെ സത്യന്ധമായി പറയുകയാണ്. ഇതിൽ കാപട്യമോ വിധേയത്വമോ ഒന്നും തന്നെ ഇല്ല. ആയതിനാൽ ഭാരതീയ സനാതന ധർമ്മത്തെ കുറിച്ച് അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജന പ്രദമിയിരിക്കും ശ്രീ പ്രദീപിന്റെ പോസ്റ്റുകൾ!!!!

2017, മാർച്ച് 15, ബുധനാഴ്‌ച

ഭാഷയുടെ പരിമിതികൾ!!

വേദാന്ത പഠന. ത്തിനും വിശദീകരണത്തിനും നമ്മൾ ഉപയോഗിക്കുന്ന ഭാഷകളുടെ പരിമിതികൾ പലപ്പോഴും തടസ്സമാകാറുണ്ട്! നിരവധി ചോദ്യം ചെയ്യലുകളിലൂടെ മാത്രമേ അത് ഉൾക്കൊള്ളാനാകൂ. സ്നേഹം ഭക്തി മുതലായവയെ വിശദീകരിക്കുമ്പൾ പലരും പലരൂപത്തിൽ പറയും . എന്നാൽ ഈ രൂപങ്ങളൊന്നും വിഷയത്തിന് അന്യമല്ല. കാരണം ഓരോരുത്തരുടെ അനുഭവം അവരുടെ ജ്ഞാനത്തിനനുസരിച്ച് വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്യുന്നത്.

നിഷ്കാമ പ്രേമം എന്നു പറയുമ്പോൾ ഇവിടെ പ്രേമത്തോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന കാമത്തിന്റെ നിരാസമാണ് എന്ന് പലരും കരുതുന്നു. എന്നാൽ അത് ശരിയല്ല. കാമം എന്ന വികാരത്തിന്റെ സ്ഥൂല ഭാവം മാത്രമേ നാം വിലയിരുത്താറുള്ളൂ. സൂക്ഷ്മമായി പരിശോധിച്ചാൽ കാമം കൂടാതെയുള്ള സ്നേഹത്തിന് അസ്ഥിത്വമില്ല. കാരണം സ്നേഹം മറ്റൊന്നിനെ നമ്മിലേക്ക് ആന്തരികമായി ബന്ധിപ്പിക്കുന്നതാണ്. ഈ ബന്ധത്തിന്റെ ശൈലി പരിശോധിക്കണം. ദൂരെ ഒന്നുമായുള്ള സ്നേഹം അതിനെ ആരാധന എന്ന് വിവക്ഷിക്കാം. സാഹിത്യത്തിൽ അതിനെ വിപ്രലംഭ ശൃംഗാരം എന്നു പറയുന്നു. ഞാൻ തന്നെ എല്ലാം എന്ന അടിയുറച്ച വിശ്വാസം അതാണ് ഒടുവിൽ കിട്ടുന്ന നിഷ്കാമ പ്രേമം. അത് ജ്ഞാനവുമാണ്. അപ്പോൾ സ്നേഹം ഭക്തി ജ്ഞാനം എന്നിവ ഒന്നിന്റെ പല ഭാവങ്ങളാണെന്ന് തോന്നും പക്ഷെ എല്ലാം ഒന്ന് തന്നെ!  ചിന്തിക്കുക 

2017, മാർച്ച് 14, ചൊവ്വാഴ്ച

ഒരു മനോരോഗിയുടെ ജല്പനങ്ങൾ!!!!

രവീന്ദ്രനാഥ് ടി.കെ എന്ന യുക്തിയില്ലാത്ത യുക്തിവാദിയുടെ ജല്പനങ്ങൾ ശ്രദ്ധിക്കുക

(ചുംബനസമരം ഒരു തെറ്റോ അശ്ലീലമോ അല്ല! എന്നും അത് മൂർച്ചയേറിയ ഒരു പ്രതിഷേധരൂപമാണെന്നും ആധുനിക മനസ്സുള്ളവർക്ക് അറിയാം ഇനിയും ആ ആധുനികത ഉൾക്കൊള്ളാത്തവരെ അത് ബോധ്യപ്പെടുത്തുക എന്നതാണ് യഥാർത്ഥ ജനാധിപത്യവാദിയുടെ കടമ.( ചുംബനസമരത്തെ പിൻതുണയ്ക്കുക  എന്ന രവീന്ദ്ര നാഥ് ടി കെ യുടെ പോസ്റ്റിൽ നിന്ന്)

തുടർന്ന് പൊങ്കാലയെ പ്പറ്റി അയാൾ പറയുന്നു ---അടുക്കളയിൽ നടത്തേണ്ടത് അങ്ങാടിയിൽ നടത്തുന്നതാണ് അനാശാസ്യം

പ്രതികരണം

ഇത്രയും വിവരദോഷിയായ ഒരു വ്യക്തിയെ വേറെ കാണാൻ പറ്റുമോ എന്നതാണ് ഇപ്പോഴത്തെ സംശയം. ചുംബന സമരം അശ്ലവും തെറ്റും അല്ലത്രെ! ഇക്കണക്കിന് പോയാൽ സംഭോഗ സമരവും ഇയാൾ ന്യായീകരിക്കുമല്ലോ? പൊങ്കാലയുടെ മഹത്വമോ എെതിഹ്യമോ അറിയാത്തവൻ എന്ന് പറഞ്ഞാൽ മാത്രം പോരാ എന്താണ് സംസ്കാരം എന്നുപോലും ഇവന് അറിയില്ല. ഒരു ജനാധിപത്യവാദിയുടെ കടമ ഈ ചുംബന സമരത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണത്രേ! നോക്കൂ ! ഇവൻ ശരിക്കും മനോരോഗിയല്ലേ? ഇക്കണക്കിന് പോയാൽ ഇയാൾ സ്വന്തം ഭാര്യയേോ മകളേയോ ചുംബന സമരത്തിന് പ്രോത്സാഹിപ്പിക്കുമല്ലോ!

ഇതാണോ യുക്തി വാദം? ഇവനെ ഒക്കെ അംഗീകരിക്കുന്ന വ്യക്തികളുടെ സംസ്കാരം എന്തായിരിക്കും? ശരിക്കും വ്യഭിചാരത്തെ സദാചാരമായി കാണുകയല്ലേ ഇവൻ ചെയ്യുന്നത്? ആറ്റുകാൽ പൊങ്കാല ഇവന്റെ കണ്ണിൽ അനാശാസ്യവും.ശരിക്കും സദാചാര പോലീസ് കളിക്കേണ്ടത് ഇവനെ പോലുള്ളവരുടെ നെഞ്ചത്താണ്. ഭാരതീയ സനാതന ധർമ്മത്തിലെ പവിത്രമായ യുക്തിവാദത്തെ വ്യഭിചചാര ശാലയിൽ കൊണ്ടു പോയി കെട്ടുന്ന ഇവനെ പോലുള്ളവരെ തിരിച്ചറിയുക. നിങ്ങൾ ആരെയെങ്കിലും കല്ലെറിയാൻ ആഗ്രഹിക്കുന്നു വെങ്കിൽ ഇത്തരക്കാരായ സംസ്കാര ശൂന്യരുടെ നെഞ്ചിലേക്കാകട്ടെ!!!
വേണമെങ്കിൽ ചക്ക വേരിലും!!!!!!!!!!

ഒരു സ്ത്രീ സഖാവിന് പാട്ട് പഠിക്കാൻ മോഹം. ആദ്ധ്യാത്മിക പ്രഭാഷകനും പ്രായമുള്ള വ്യക്തിയുമാണല്ലോ! പെൺകുട്ടി സുരക്ഷിതയായിരിക്കും പിതാവ് സഖാവ് വിധി എഴുതി. ഇരുപത് കാരി പുത്രി സഖാവിനെ എന്നെ ഏൽപ്പിച്ചു. എല്ലാ കാര്യത്തിലും പരീക്ഷണം നടത്തുന്ന എനിക്ക് കിട്ടിയ അവസരം ശരിക്കും വിനിയോഗിക്കാൻ തീരുമാനിച്ചു. തിയറിയും പ്രാക്റ്റിക്കലും ഒരേ പോലെ കൊണ്ടു പോകണമെന്ന് നിർബ്ബന്ധമുള്ള ഞാൻ സപ്ത സ്വരങ്ങളുടെ മാഹാത്മ്യം ശാസ്ത്രമനുസരിച്ച് വ്യാഖ്യാനിച്ചും നോട്ട് കൊടുത്തു. സ് എന്ന പ്രകൃതിയുടെ ശബ്ദത്തിനോട് കൂടി  അ എന്ന ജീവന്റെ ശബാ്ദവും കൂടി ചേർന്നപ്പോൾ സ ആയി  സ്+അ=സ.

ഇതിന്റെ മറ്റൊരു രൂപമാണ് ശിവലിംഗം. പിന്നെ ശിവലിംഗത്തിന്റെ ശാസ്ത്രീയവും ആദ്ധ്യാത്മികവും മനഃശ്സ്ത്രപരവുമായ കാര്യങ്ങൾ വിവരിച്ചു. സഖാവ് പുത്രി അന്തം വിട്ടിരുന്നു. ഇത്രയും ശാസ്ത്രമുണ്ടോ ശിവലിംഗത്തിന്?? രണ്ടു മണിക്കൂർ ക്ലാസ് കഴിഞ്ഞപ്പോളേക്കും സഖാവ് പെൺകൊടിക്ക് എന്തോ ഒരു മനം മാറ്റം. ക്ലാസ് തുടരവേ സഖാവ് പെൺകൊടി പറഞ്ഞു. സാർ ഇങ്ങിനെയുള്ള കാര്യങ്ങൾ പറഞ്ഞു തരാൻ ആളില്ലാത്തത് കൊണ്ടാ ഞാനൊക്കെ !!!!!!!! മുഴുമിപ്പിച്ചില്ല.  മനസ്സിലായി! ഞാൻ പ്രതികരിച്ചു. ഏത് രാഷ്ട്രീയത്തിൽ വേണമെങ്കിലും വിശ്വസിച്ചോളൂ! പക്ഷെ നമ്മുടെ ഭാരതീയ സംസ്കൃതിയെ പ്പറ്റി പഠിക്കണം.  അത് പഠിച്ചാൽ !!!! സാർ ,ഒരിക്കലും !!!!!അവൾ മുഴുമിപ്പിക്കാതെ നിർത്തി.    കമ്യൂണിസ്റ്റ് ആകില്ല എന്ന് അല്ലേ? എന്റെ ചോദ്യത്തിന് ഒരു മന്ദഹാസമായിരുന്നു മറുപടി. സംഗീതത്തിനൊപ്പം ആദ്ധ്യാത്മിക കാര്യങ്ങൾ കൂടി പഠിപ്പിക്കുന്നതിൽ ഞാൻ വളരെ ശ്രദ്ധിച്ചു. ഒരു ദിവസം ചന്ദനക്കുറിയും കുങ്കുമ പ്പൊട്ടുമായി സഖാവ് പെൺകൊടി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. പാട്ടിനേക്കാൾ ആദ്ധ്യാത്മിക വിഷയം മനസ്സിലാക്കാനാണ് അവൾക്ക് താൽപ്പര്യം എന്ന് എനിക്ക് ബോധ്യമായി.

പിതാവ് സഖാവിനും ഈയിടെയായി ചില മനം മാറ്റങ്ങൾ. ഉത്തർപ്രദേശിലെ വിജയം മോദിയുടെ നല്ല ഭരണത്തിനുള്ള ജനങ്ങളുടെ വിധിയാണെന്ന് ഈയിടെ തുറന്നു സമ്മതിച്ചു. ചുംബന സമരം ചെയ്തവരെ ചൂല് കൊണ്ട് കൈകാര്യം ചെയ്യണമെന്ന് പിതാവും പുത്രിയും മോഴിഞ്ഞു. നാല് മാസങ്ങൾക്ക് ശേഷം സഖാവ് പെൺകൊടി ഭജനകൾ പാടാൻ തുടങ്ങി. ഗീത വായിക്കാൻ തുടങ്ങി. അടങ്ങി ഒതുങ്ങി കഴിയുന്ന ഒരു ശാലീന പെൺകൊടി യായി രൂപാന്തരം പ്രാപിച്ചു. ഇന്ന് ശ്രീരാമനും ശ്രീകൃഷ്ണനും അവൾക്ക് പ്രിയപ്പെട്ടതാണ്. മറ്റ് സഖാവ് സുഹൃത്തുക്കളുമായി ഇപ്പോൾ വലിയ അടുപ്പം അച്ഛനും മകൾക്കും ഇല്ലെന്നാണ് പൊതുജന സംസാരം!!!!
പരശുരാമഗർവ്വ ഭംഗമോ?????

പരശുരാമ ഗർവ്വ ഭംഗം എന്ന് തലക്കെട്ട് കാണാം .സത്യത്തിൽ പരശുരാമന് ഗർവ്വ് ഉണ്ടായിരുന്നോ? തീർച്ചയായും ഇല്ല. മഹാവിഷ്ണുവിനെ തപസ്സ് ചെയ്ത രാമന് വിഷ്ണു തന്റെ ശക്തി പ്രദാനം ചെയ്യുകയാണ് ചെയ്തത്. കൈലാസത്ത് ചെന്ന് പരമശിവന്റെ ശിഷ്യത്വം സ്വീകരിച്ച് പരശു എന്ന വെൺമഴു നേടുവാനും തുടർന്ന് ദുഷ്ടരായ ക്ഷത്രിയ വംശത്തെ ഉൻമൂലനം ചെയ്യുവാനും ശ്രീരാമാവതാരകാലത്ത് തന്ന വൈഷ്ണവചൈതന്യം ശ്രീരാമന് നൽകാനും ആണ് മഹാവിഷ്ണു ആവശ്യപ്പെട്ടത്. ശ്രീരാമനെ എങ്ങിനെ തിരിച്ചറിയും ? എന്ന രാമന്റെ ചോദ്യത്തിന് ഉത്തരമായി മഹാവിഷ്ണു വൈഷ്ണവചാപം നൽകി. ഇത് കുലയ്ക്കുന്നവൻ ആരോ അവൻ തന്നെ ശ്രീരാമൻ എന്ന് പറയുകയും ചെയ്തൂ.

സീതാസ്വയം വര സംഭവം അറിഞ്ഞ പരശുരാമന് ദശരഥപുത്രനായ ശ്രീരാമൻ തന്നെയാണ് മഹാവിഷ്ണു എന്ന് അറിയാഞ്ഞിട്ടല്ല. എങ്കിലും ഉറപ്പ് വരുത്തണമല്ലോ ! അതിനായി കൃത്രിമമായ കോപം അഭിനയിച്ച് ശ്രീരാമനെ വഴിയിൽ തടയുകയായിരുന്നു. തന്റെ ഗുരുവായ പരമശിവന്റെ വില്ല് ആയ ത്രയംബകം ഒടിച്ചതിലുള്ള ദേഷ്യമാണ് പരശുരാമനെ ശ്രീരാമഗതി തടയാൻ പ്രേരിപ്പിച്ചത് എന്നൊക്കെ ചിലർ വ്യാഖ്യാനിക്കുന്നത് കാണാം. അതിൽ യാതൊരു വാസ്തവവും ഇല്ല. മഹാവിഷ്ണു തന്നെയാണോ ശ്രീരാമൻഎന്ന് ഉറപ്പ് വരുത്തുക മാത്രമാണ് പരശുരാമൻ ചെയ്തത്. തുടർന്ന് ശ്രീരാമനെ പരശുരാമൻ സ്തുതിക്കുന്നും ഉണ്ട് അദ്ധ്യാത്മ രാമായണത്തിൽ! അതായത് പരശുരാമന് ഗർവ്വോ അഹംകാരമോ ഇല്ലായിരുന്നു എന്ന് സാരം. തന്റെ തേജസ്സ് ശ്രീരാമന് നൽകിയപ്പോൾ കുലച്ച വൈഷ്ണവ ചാപം പരശുരാമന് തന്നെ തിരികെ നൽകി. ഈ ചാപം ദ്വാപരയുഗത്തിൽ കംസൻ ദ്വന്ദ യുദ്ധത്തിന് വരുമ്പോൾ ഇത് കുലയ്ക്കുകയാണെങ്കിൽ നീ എന്നെ പരാജയപ്പെടുത്തിയതായി കരുതാം എന്ന് പറയണം എന്നും പറഞ്ഞു. കാരണം കംസനും പരശുരാമനും യുദ്ധമുണ്ടായാൽ അത് കംസന്റെ മരണത്തിൽ ആയിരിക്കും കലാശിക്കൂുക. അത് പാടില്ല കാരണം കംസന്റെ അന്തകനാകാനുള്ള നിയോഗം ശ്രീകൃഷ്ണനാണ്. അതിനാലാണ് ഇങ്ങിനെ ഒരു നിർദ്ദേശം ശ്രീരാമൻ വെച്ചത്. ദ്വാപരയുഗത്തിൽ കംസൻ യുദ്ധത്തിന് പരശുരാമനെ ക്ഷണിക്കുകയും. പരശുരാമൻ ഈ വില്ല് കുലച്ചാൽ നീ എന്നെ പരാജയപ്പെടുത്തിയതായി കരുതാം എന്നും പറഞ്ഞു. കംസൻ നിഷ്പ്രയാസം വില്ലു കുലച്ചു. അപ്പോൾ പരശുരാമൻ പറഞ്ഞു. നീ ഇത് മഥുരയിൽ കൊണ്ട് വെച്ചു പൂജിക്കുക. എന്നെങ്കിലും ആരെങ്കിലും ഈ വില്ല് ഇനി കുലയ്ക്കുകയാണെങ്കിൽ അവൻ നിന്നെ വധിക്കുന്നതായിരിക്കും. കംസൻ ചിീന്തിച്ചു. ഇതിന് മുമ്പ് ശ്രീരാമൻ മാത്രമാണ് ഇത് കുലച്ചിട്ടുള്ളത്. ഇനി ഇതാരും കുലയ്ക്കാൻ പോകുന്നില്ല. വില്ല് മഥുരയിൽ രഹസ്യമായി സൂക്ഷിച്ചു. പിന്നീട് അപ്രതീക്ഷിതമായി മഥുരയിൽ വില്ല് വെച്ചിരുന്ന സ്ഥലത്തെത്തി ശ്രീകൃഷ്ണൻ അത് കുലയ്ക്കുകയും മുറിക്കുകയും ചെയ്തു. പിറ്റെ ദിവസം തന്നെ കംസവധവും നടന്നു. 

2017, മാർച്ച് 13, തിങ്കളാഴ്‌ച

ശൂർപ്പണഖയും രാമലക്ഷ്മണന്മാരും

കാമ സ്വരൂപിയാണ് ശൂർപ്പണഖ. ശൂർപ്പകം എന്നാൽ മുറം . മുറം പോലെ ചെവി ഉള്ളവൾ ശൂർപ്പണഖ. വലിയ മുറം പോലെ തോന്നിക്കുന്ന ചെവിയുള്ളവർക്ക് കാമം ക്രമാതീതമായി ഉണ്ടാകുമെന്ന് ശരീര ലക്ഷണ ശാസ്ത്രം പറയുന്നു. സുന്ദരന്മാരായ രാമലക്ഷ്മണന്മാരെ കണ്ടപ്പോൾ താൻ വിവാഹിതയാണെന്ന കാര്യം പോലും മറന്ന് ആ സുന്ദരപുരുഷന്മാരുടെ കൂടെ രമിക്കുവാനുള്ള അഭിവാഞ്ഛ ശൂർപ്പണഖക്ക് ഉണ്ടായി . അതിന് തടസ്സം ആയി നിൽക്കുന്നത് സീതയാണ് എന്ന് ധരിച്ച ശൂർപ്പണഖ അവളെ കൊന്ന് ഭക്ഷിക്കാനായി ശ്രമിച്ചതും പെട്ടെന്ന് ലക്ഷ്മണൻ വാളുമായി ചാടിവീഴുകയും ചെയ്തു. വാൾമുനയാൽ ശൂർപ്പണഖയുടെ നാസികാകുചങ്ങൾ ഛേദിക്കപ്പെട്ടു.

ഇവിടെ ഒരു നാടകീയ അവതരണം നടത്തിയിരിക്കുകയാണ്. രാമായണത്തിൽ രാമനും ലക്ഷ്മണനുംസൂർ.പ്പണഖയോട് പറയുന്ന കാര്യങ്ങൾ കവിഭാവന മാത്രമാണ്. ഒരിക്കലും രാമനോ ലക്ഷ്മണനോ ശൂർപ്പണഖയെ കളിയാക്കുകയില്ല. അവൾ കാമരൂപിണിയാണ് എന്ന് നമ്മെ ധരിപ്പിക്കാനാണ് കവി അങ്ങോട്ടും ഇങ്ങോട്ടും അവളെ നടത്തിച്ചത്. കാമ ഭാവത്തിൽ ഭഗവാനെ പ്രാപിക്കാൻ കഴിയില്ല. ഭക്തിമൂലമേ ഭഗവാനെ പ്രാപിക്കാൻ കഴിയൂ. എന്ന് നമ്മെ ബോധിപ്പിക്കുകയാണ് ഋഷി ചെയ്യുന്നത്. അടുത്ത ജന്മത്തിൽ കുബ്ജ യായി കംസന്റെ കൊട്ടാരത്തിലെ കുറിക്കൂട്ടുകാരിയായി ജോലി ചെയ്തിരുന്ന അവളുടെ മുതുകിലെ കൂന് മാറ്റി സുന്ദരിയാക്കിത്തീർത്തു ഭഗവാൻ ശ്രീകൃഷ്ണൻ. അന്നുമുതൽ സദാ സമയത്തും ഭഗവദ് സാമീപ്യം അവൾ അനുഭവിച്ചു. ഭക്തിയോടെ അവൾ മുക്തി നേടുകയും ചെയ്തു. 
നാരായണീയം  ദശകം 30 ശ്ലോകം  5 തിയ്യതി --13/3/2017

പുണ്യാശ്രമം തമഭിവർഷതി പുഷ്പവർഷൈർ-
ഹർഷാകുലേ സുരകുലേ കൃതതൂര്യഘോഷേ
ബദ്ധ്വാഞ്ജലിം ജയജയേതി നൂതഃ പിതൃഭ്യാം
ത്വം തത്ക്ഷണേ പടുതമം വടുരൂപമാധാഃ.
             അർത്ഥം
ദേവഗണങ്ങൾ സന്തോഷപരവശരായി പെരുമ്പറ മുഴക്കിക്കൊണ്ട് ആ പുണ്യാശ്രമത്തിലെങ്ങും പൂമഴ വർഷിക്കുമ്പോൾ തൊഴുതുകൊണ്ട് നിന്തിരുവടി ജയിച്ചാലും ജയിച്ചാലും എന്ന് മാതാപിതാക്കളാൽ സ്തുതിക്കപ്പെട്ട അവിടുന്ന് ഉടനെത്തന്നെ സമർത്ഥമായ വടുവേഷം അഥവാ ബ്രഹ്മചാരി വേഷം കൈക്കൊണ്ടു.
6
താവത് പ്രജാപതിമുഖൈരുപനീയ മൗഞ്ജീ-
ദണ്ഡാജിനാക്ഷവലയാദിഭിരർച്യമാനഃ
ദേദീപ്യമാനവപുരീശ! കൃതാഗ്നികാര്യ-
സ്ത്വം പ്രാസ്ഥിഥാ ബലിഗൃഹം പ്രകൃതാശ്വമേധം.
             അർത്ഥം
അല്ലയോ സർവ്വേശ്വര! അപ്പോൾ കാശ്യപൻ തുടങ്ങിയവരാൽ ഉപനയനം നടത്തിയവനായിട്ട് മേഖല ദണ്ഡം, കൃഷ്ണാജിനം അക്ഷമാല മുതലായവ കൊണ്ട് സത്കൃതനായ അവിടുന്ന് ഉജ്ജ്വല തേജസ്വിയായി അഗ്നിപൂജ ചെയ്ത് അശ്വമേധയാഗം നടന്നുകൊണ്ടിരിക്കുന്ന മഹാബലിയുടെ യാഗശാലയിലേക്ക് യാത്ര പുറപ്പെട്ടു.

       വിശദീകരണം

വടുവേഷധാരിയായ ഭഗവാന്റെ വാമനാവതാരം നടന്നത് ദേവലോകത്ത് ആകാനെ തരമുള്ളൂ. കാരണം കാശ്യപന്റെ വാസം ദേവലോകത്താണ്. ദേവന്മാരുടെ പിതാവാണല്ലോ കാശ്യപൻ. അപ്പോൾ വാമനാവതാരം വ്യാസൻ പറഞ്ഞത് വിശ്വസിക്കാനേ തരമുള്ളൂ. പിന്നെ ഭഗവാൻ ഭൂമിയിലേക്ക് വരികയാണ് ചെയ്തത്. ആയതിനാൽ വാമനാവതാരം മനുഷ്യാവതാരമല്ല. മാത്രമല്ല ശ്രീരാമൻ ,ശ്രീകൃഷ്ണൻ എന്നീ ഭൂമിയിലെ അവതാരങ്ങളുടെ ബാല്യകൗമാരാദികൾ വാമനാവതാരത്തിൽ വ്യക്തമാക്ക്പ്പെട്ടിട്ടില്ല. അപ്പോൾ അവതാരം കഴിഞ്ഞ ശേഷം ഭൂമിയിൽ ആഗതനായതാണ്.

2017, മാർച്ച് 12, ഞായറാഴ്‌ച

ഭാഗം-2  ഒരു കർമ്മയോഗിയുടെ പടയോട്ടം

വളരെ ദീർഘവീക്ഷണത്തോടെയും അടുക്കും ചിട്ടയോടും കൂടിയുള്ള കർമ്മ പദ്ധതിയും ആണ് മോദി ജിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത്. ധീരമായ ചുവടുവെപ്പുകൾ വേണ്ടിവരും ഓരോ കർമ്മ പദ്ധതിക്കും. കള്ളപ്പണക്കാരെ തുരത്തുവാനും ഭാരതത്തിലെ സമ്പദ് വ്യവസ്ഥിതി സുസ്ഥിരമാക്കുവാനും കൈക്കൊണ്ട ധീരമായ നടപടി സുദീർഘമായ ഒരു പഠനത്തിന് ശേഷം നടപ്പാക്കിയതാണെന്ന് ഏതൊരു സാധാരണക്കാരനും ഇന്ന് അനുഭവമാണ്. നോട്ട് നിരോധനത്തിന്റെ ബാലാരിഷ് ടുകളൊന്നും ഈ മാർച്ച് മാസത്തിൽ അനുഭവപ്പെടുന്നില്ല. ആലോചിക്കാതെ എടുത്ത തീരുമാനം എന്ന് മുറവിളി കൂട്ടിയ ബുദ്ധിജീവികളുടെ രോദനം ആലോചിക്കാതെയുള്ളതായിരുന്നു എന്ന് ഇന്ന് ജനം തിരിച്ചറിഞ്ഞു.

മോദി ജിയുടെ പ്രവർത്തനത്തെ അതിന്റെ നേരായ ദിശയിൽ നോക്കിക്കാണുന്നതിൽ ഇടത് വലത് പക്ഷങ്ങൾ പരാജയപ്പെട്ടു. അഥവാ അസഹിഷ്ണുത അവരെ നേരായ വഴിക്ക് നയിക്കുന്നില്ല. മോദി ജിയോട് കിടപിടിക്കാൻ പാകത്തിലുള്ള ഒരു നേതാവിനെ ഇടത് വലത് കക്ഷികളിൽ മഷിയിട്ട് നോക്കിയാൽ പോലും പൊതുജനങ്ങൾക്ക് കാണുവാൻ കഴിയുന്നില്ല.  പഞ്ചാബും ഗോവയും ബി ജെ പിയുടെ ഭരണ പോരായ്മയുടെ ഫലമാണ് എന്ന് വിളിച്ചു കൂവുന്നവർ യാഥാർത്ഥ്യം കാണുന്നില്ല.

രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്മ പുതിയ നിയമനിർമ്മാണം നടത്തുന്നതിൽ മോദി ജിക്ക് തടസ്സമായിരുന്നു. ആയതിനാൽ ആ പോരായ്മ നികത്തുക അതായിരുന്നു പ്രഥമ ലക്ഷ്യം. ഗോവയിലും പഞ്ചാബിലും കാര്യമായി ശ്രദ്ധ ചെലുത്തിയിട്ടില്ല. ഉത്തർപ്രദേശിലും ദേവഭൂമിയിലും മാത്രമാണ് ശ്രദ്ധിച്ചത് അത് വിജയം കണ്ടു. ഇനിയാണ് മോദി ജിയുടെ ശരിക്കുള്ള ഭരണം കാണാൻ പോകുന്നത്. അതിന്റെ ഗുണം കൊണ്ടുചെന്നെത്തിക്കുക 2019ലെ വൻ ഭൂരിപക്ഷത്തിലായിരിക്കും. ഗോധ്രയില്ലം മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലെല്ലാം ബി ജെ പി വൻ വിജയം കൊയ്തുവെങ്കിൽ വർഗ്ഗീയത മോദി ജിയുടെ പേരിൽ ആരോപിച്ച കള്ളക്കഥയാണ് എന്ന് ഇന്ന് ഭാരത സമൂഹം ഉറച്ചു വിശ്വസിക്കുന്നു. മോദി ജിയെ നരാധമൻ എന്ന് വിശേഷിപ്പിച്ച നരാധമനായ കമൽ ഇപ്പോൾ മൗന വ്രതത്തിലാണ്. സമ്പദ് വ്യവസ്ഥ സാധാരണ ഗതിയിലായപ്പോൾ എം.ടിയും മൗനവ്രതത്തിലാണ്. എം ടിയുടെ പ്രഖ്യാപനം അറിവില്ലായ്മ ആണെങ്കിൽ നരാധമനായ കമലിന്റെ പ്രസ്താവന വർഗ്ഗീയവും അസഹിഷ്ണുതയും മൂലമാണെന്ന് മാത്രം.
ഒരു കർമ്മയോഗിയുടെ  പടയോട്ടം

അവഹേളനത്തിന്റെയും കുറ്റപ്പെടുത്തലുകളുടേയും  വചനങ്ങൾ കർണ്ണ പുടങ്ങളിൽ പതിക്കുമ്പോളും അവയെ ഒന്നും ഗൗനിക്കാതെ തന്നിൽ നിക്ഷിപ്തമായ കർമ്മ പദ്ധതികളുമായി യാതൊരു മനഃചാഞ്ചല്യവും ഇല്ലാതെ മുന്നോട്ട് പോകാൻ ഒരു യോഗിക്കേ കഴിയൂ! അതെ അതാണ് നരേന്ദ്രമോദി!

നോട്ട് പിൻ വലിക്കലിനെ തുടർന്ന് നേരിട്ട നിന്ദകൾ, യാതൊരു വർഗ്ഗീയ ചിന്താഗതികളും സ്വപ്നത്തിൽ പോലും ഉണ്ടായിട്ടില്ലാത്ത നരേന്ദ്രമോദിക്ക് ന്യൂനപക്ഷ ധ്വംസകൻ എന്ന പട്ടം ചാർത്തിക്കൊടുക്കാൻ ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കയായിരുന്നു! മുസ്ലീം ഭൂരിപക്ഷപ്രദേശത്ത് കൂടി വൻ ഭൂരിപക്ഷത്തോടെ ബി ജെ പി വിജയിച്ചപ്പോൾ എന്താണ് പറയേണ്ടത് എന്നറിയാതെ കേരളത്തിലെ ഇടത് വലത് മതേതര കക്ഷികൾ ഭ്രാന്ത് പറയുന്നത് കേൾക്കുമ്പോൾ സഹതാപം തോന്നുന്നു. വർഗ്ഗീയ ധ്രുവീകരണമാണത്രേ ഉത്തർപ്രദേശിലെ വിജയത്തിന് കാരണം. വർഗ്ഗീയ ധ്രുവീകരണം എന്നത് കൊണ്ട് എന്താണ് ഇവർ ഉദ്ദേശിക്കുന്നത് ആവോ? മുന്നോക്ക വർഗ്ഗങ്ങൾ എന്ന് പറയുന്നവരേയും പിന്നോക്കക്കാർ എന്ന് പറയുന്നവരേയും ഒരുമിച്ചു കൊണ്ടുപോകാൻ കഴിഞ്ഞു ബിജെ പി ക്ക്  എന്നതാണ് സത്യം ആ സത്യം അംഗീകരിക്കാൻ മറ്റുള്ളവർക്ക് കഴിയുന്നില്ല

സ്വന്തം കുടുംബക്കാര്യം നോക്കാതെ നാടു നോക്കുന്നവനാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും എന്ന് ജനം തിരിച്ചറിഞ്ഞു. നോട്ട് അസാധുവാക്കിയത് നാടിന്റെ നന്മയ്ക്ക് വേണ്ടിയാണെന്ന് അവർ തിരിച്ചറിഞ്ഞു. അന്ധമായ മോദി, ബി ജെ പി വിരോധം മൂലം അസംബന്ധം പറയുന്നവരെ ജനം തള്ളിക്കളഞ്ഞു.  ഗോവയിലേത് ആവശ്യമാണ്. കാരണം 2019ലെ തിരഞ്ഞെടുപ്പിൽ ഒരു ശ്രദ്ധ ഉണ്ടാകുന്നത് നല്ലതാണ്. അല്ലെങ്കിൽ അമിതാവേശത്തിൽ ചിലരെങ്കിലും അത് നിസ്സാരമാക്കിയേക്കാം. നല്ല കഴിവുള്ളവരെ ജയിച്ച സംസ്ഥാനങ്ങളിൽ ശ്രദ്ധിച്ചു നിയമിക്കാൻ ഗോവാ പരാജയം കാരണമായേക്കും


2017, മാർച്ച് 9, വ്യാഴാഴ്‌ച

സത്യം കണ്ടെത്താൻ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കണം!!!!

ഇതിഹാസ പുരാണങ്ങളിലെ സത്യാവസ്ഥ മനസ്സിലാക്കാൻ കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ചേ മതിയാകൂ. ഇന്ന് കാണുന്ന പ്രസിദ്ധന്മാരുടെ വിവർത്തനങ്ങളിൽ ഒക്കെ എന്താണോ സംസ്കൃത കൃതിയിൽ ഉള്ളത് അത് മലയാളത്തിലേക്ക് ആക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്! പക്ഷെ അതിനെ സംസ്കരിച്ച് എടുത്ത് മനസ്സിലാക്കേണ്ട ബാധ്യത നമുക്കാണ്. കഥ അതേ പോലെ എടുത്താൽ അത് വെറും മിത്ത് മാത്രമായിപ്പോകും. ചരിത്രം അങ്ങിനെ മിത്ത് എന്നറിയപ്പെടും അതാണ് സംഭവിക്കുന്നതും.

ഇവിടെയില്ലാത്തത് വേറെ എവിടേയും കാണില്ല. എന്ന് വ്യാസൻ പറഞ്ഞത് മനസ്സിൽ വെച്ചു കൊണ്ടായിരിക്കണം നാം ഇതിഹാസപുരാണങ്ങളെ സമീപിക്കേണ്ടത്. വിദേശികളുടെ കൈകടത്തലുകൾ ഏറെ നടന്നതിന് ശേഷമുള്ള മഹാഭാരതവും രാമായണവും ആധികാരിക മെന്ന് കരുതി അതിനെ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് വിശ്വസിച്ച് മുന്നോട്ട് പോയാൽ സത്യം വളരെ അകലെയാകും. കഥാപാത്രങ്ങളിലൂടെ ധർമ്മമനുസരിച്ച് വ്യാഖ്യാനിച്ചാലേ സത്യം മുന്നിൽ തെളിയൂ!

മഹാവിഷ്ണുവിന്റെ നാഭിപ്രദേശത്ത് നിന്നും ജനിച്ച ബ്രഹ്മാവ് ഇരിക്കുന്നത് താമരയിൽ അപ്പോൾ സൃഷ്ടിക്ക് മുമ്പേ താമര ഉണ്ടായിരുന്നോ? എന്ന ചോദ്യം ചിലർ ചോദിക്കാറുണ്ട്. ഇവിടെ താമര എന്നത് മലയാള പദമാണ്. സംസ്കൃതത്തിൽ. പദ്മം  എന്നാണ്. പദ്മം എന്നതിന്  ചോദി നക്ഷത്രമെന്നും ഷഡാധാരത്തോട് കൂടിയവൻ എന്നും ആണ് അർത്ഥം  താമര എന്നൊരു അർത്ഥവും ഉണ്ട് എന്ന് മാത്രം . അപ്പോൾ പദ്മസംഭവൻ എന്ന് പറയുമ്പോൾ. ചോദി നക്ഷത്രത്തിൽ പ്രത്യക്ഷമായവനും ഷഡാധാരത്തോട് കൂടിയവൻ എന്നുമാണ് അർത്ഥം . അത് പിൽക്കാലത്ത് ആരോ താമരയിൽ ആസനസ്ഥനാക്കി എന്നുമാത്രം.

ആദ്യമായി പരമാത്മാവ് രൂപമെടുത്തപ്പോൾ നിൽക്കാൻ ഒരു സ്ഥാനം വേണമല്ലോ അതാണ് സലിലം  ഖരവും ജലവും അല്ലാത്ത അവസ്ത വ്യക്തമായി പറയാൻ കഴിയാത്തതിനാൽ അവ്യക്തം എന്നു പറയുന്നു. ചിലരതിനെ കാരണജലം എന്നും പറയുന്നു. ആ സലിലത്തിൽ പ്രപഞ്ചരൂപമായ ഇലയുടെ ആകൃതിയും കൂടെ പിറന്നു. അതിനെ ആലില എന്ന് പിന്നീടുള്ളവർ സംബോധന ചെയ്തു! ആ ആലിലയിൽ അഥവാ ആസ്ഥാനമായ അടയാളത്തിൽ രൂപമെടുത്ത വിഷ്ണുവിന്റെ നാഭിപ്രദേശത്ത് നിന്നും ഷഡാധാരത്തോട് കൂടിയവനും ചോദി നക്ഷത്രത്തിലാണ് എന്ന് പിൽക്കാലത്ത് തെളിഞ്ഞതും ആയ ബ്രഹ്മാവിന് പദ്മാകൃതിയിലുള്ള ആസനം ജനിക്കുമ്പോഴേ കൂടെ വന്നു! ജ്ഞാനം നേടിയ ബ്രഹ്മാവ് സൃഷ്ടി തുടങ്ങിയപ്പോൾ പതിനാലു ലോകങ്ങളിൽ ഏറ്റവും മുകളിലുള്ള സത്യലോകം സൃഷ്ടിച്ച് അത് സ്വന്തമാക്കുകയും അതിനും മുകളിൽ വൈകുണ്ഠം തീർത്ത് വിഷ്ണുവിന് നൽകുകയും ചെയ്തു. അഥവാ എപ്പോഴൊക്കെ ആദിയിൽ സൃഷ്ടി നടത്തി യോ അപ്പോഴൊക്കെ വിഷ്ണുവിന്റെ ആസ്ഥാനമായ വൈകുണ്ഠവും സൃഷ്ടിച്ചു! .
പാഞ്ചാലിയുടെ ചിരിയോ കുരുക്ഷേത്ര യുദ്ധത്തിന് കാരണം???????

അധർമ്മത്തെ സ്നേഹിക്കുന്ന മാനസികരോഗികളെ ക്കൊണ്ട് പൊറുതി മുട്ടി. അസുരശിൽപ്പിയായ മയൻ തീർത്ത അത്ഭുത മായ ഇന്ദ്രപ്രസ്ഥസ്ഥത്തിൽ ജലഭ്രംശമുണ്ടായിരുന്നു എന്നും ദുര്യോധനൻ അതിൽ അറിയാതെ വീണപ്പോൾ പാഞ്ചാലി കൈകൊട്ടിച്ചിരിച്ചു എന്നും ആ പരിഹാസം ദുര്യോധനന് സഹിക്കാൻ കഴിഞ്ഞില്ലെന്നും അതാണ് കുക്ഷേത്രയുദ്ധത്തിന് കാരണം എന്നൊക്കെ ചിലർ കാച്ചി വിടുന്നത് കേൾക്കാം . എന്നാൽ സത്യം എന്താണ്? ഒരു തെരുവു പെണ്ണിന്റെ സ്വഭാവമാണോ രാജകുമാരിയായ ദ്രൗപതിക്കുള്ളത്?

ഹസ്തിന പുരിയിലെ യുവരാജാവാണ് ദുര്യോധനൻ അദ്ദേഹം എത്തുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടാകില്ലേ? പ്രത്യേകതയാർന്ന കൊട്ടാരത്തിന്റെ പ്രത്യേകതകൾ ദുര്യോധനനെ ധരിപ്പിക്കണ്ടേ? അല്ലാതെ അതിഥികളെ കളിയാക്കുകയാണോ ആതിഥേയ ധർമ്മം? അങ്ങിനെ വന്നാൽ കുറ്റം പാണ്ഡവരുടേതല്ലേ? ധർമ്മിഷ്ഠനായ യുധീഷ്ഠിരൻ അങ്ങിനെ ഒരു രാജാവിനെ അപമാനിക്കാൻ പാകത്തിൽ കൊട്ടാരത്തിന്റെ സവിശേഷത മറച്ചു വെക്കുമോ? അത് അക്ഷന്തവ്യമായ തെറ്റായി പ്പോകില്ലേ? കൊട്ടാരത്തിലെ രാജകുമിരിമാർ പുറത്ത് സഞ്ചരിക്കാത്തവരാണ്. അവർ അന്തഃപുര വാസികളാണ്.

 ഇങ്ങിനെയൊക്കെ ആയിട്ടും ദുര്യോധനൻ വെള്ളത്തിൽ വീണുവെങ്കിൽ അത് പരീക്ഷിക്കാൻ ശ്രമിച്ചതാകാനേ വഴിയുള്ളു.  അപ്പോഴും പാഞ്ചാലി കൈകൊട്ടിച്ചിരിച്ചിരിക്കാൻ വഴിയില്ല. മഹാഭാരതം എഴുതപ്പെട്ടത് അന്നത്തെ സംസ്കൃത ഭാഷയിലാണ്. അത് ഇന്നത്തെ സംസ്കൃത ഭാഷയിലേക്ക് മോഴിമാറ്റം നടത്തി. വീണ്ടും അത് പ്രാദേശിക ഭാഷയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. ഇത്രയൊക്കെ പരിണാമം കഴിഞ്ഞപ്പോളേക്കും മഹാഭാരതം എന്ന ചരിത്രവസ്തുത എെതിഹ്യമോ കെട്ടുകഥയോ ആയി രൂപാന്തരപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ അന്നത്തെ സാഹചര്യവും ഒരു രാജാവിന്റെ അവസ്ഥയും ചിന്തിക്കാതെ തോന്നിയ പോലെ വിലയിരുത്തുകയാണ് ഓരോരുത്തരും ചെയ്യുന്നത്. പാഞ്ചാലി കൈകൊട്ടിച്ചിരിച്ച് അപഹസിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറയാനാകും കാരണം ഇത് സുരക്ഷയുടെ പ്രശ്നം കൂടിയാണ്. വരുന്ന മഹാന്മാരെ അപഹസിക്കുക എന്നത് ഭാരതീയ സംസ്കരമല്ല. ശത്രുവാണെങ്കിൽ പോലും.   ചിന്തിക്കുക 

2017, മാർച്ച് 8, ബുധനാഴ്‌ച

നാരായണീയം  ദശകം 30  ശ്ലോകം - 4 തിയ്യതി  9/3/2017

ത്വം കാശ്യപേ തപസി സന്നിദധത് തദാനീം
പ്രാപ്തോ/സി ഗർഭമദിതേഃ പ്രണുതോ വിധാത്രാ
പ്രാസൂത ച പ്രകടവൈഷ്ണവദിവ്യരൂപം
സാ ദ്വാദശീശ്രവണപുണ്യദിനേ ഭവന്തം.
            അർത്ഥം
അനന്തരം നിന്തിരുവടി തപോനിഷ്ഠനായ കാശ്യപന്റെ വീര്യത്തിൽ സന്നിധാനം ചെയ്തു കൊണ്ട് അദിതിയുടെ ഗർഭത്തിൽ പ്രവേശിച്ചു! ബ്രഹ്മാവ് അതറിഞ്ഞ് അങ്ങയെ പ്രകീർത്തിച്ചു.അദിതി ദിവ്യമായ വൈഷ്ണവരൂപം വ്യക്തമായി പ്രകാശിപ്പിക്കുന്ന നിന്തിരുവടിയെ ദ്വാദശിയും തിരുവോണവും കൂടിയ പുണ്യദിനത്തിൽ പ്രസവിക്കുകയും ചെയ്തു!
    വിശദീകരണം
തിരുവോണ നാളിന്റെ ആദ്യപാദം അഭിജിത്ത് എന്നറിയപ്പെടുന്നു.ചിങ്ങമാസത്തിലെ ശുക്ലദ്വാദശിയും അഭിജിദംശവും കൂടിയ ദിനഭാഗമാകുന്ന പുണ്യമുഹൂർത്തത്തിന് വിജയ എന്നു കൂടി പേരുണ്ട്!
       ഇവിടെ ഒരു ജനനം എങ്ങിനെ നടക്കുന്നു എന്ന് സൂചിപ്പിക്കുന്നു! മുൻ ജന്മ കർമ്മത്തോട് കൂടിയ ജീവാത്മാവ് പുരുഷന്റെ വീര്യത്തിലാണ് അധിവസിക്കുന്നത്!പ്രാർത്ഥനയോടെ ഗർഭമുണ്ടാകുന്നതിന് മുമ്പേ ദമ്പതികൾ കഴിയണം സൽപുത്രലാഭം ഉദ്ദേശിച്ച്.എന്നാൽ മുൻ ജന്മ കർമ്മ ഫലമായി വല്ല ദുരിതവും പിറക്കാൻ പോകുന്ന ജീവാത്മാവിന് ഉണ്ടെങ്കിൽ മാതാപിതാക്കളുടെ പ്രാർത്ഥന അഥവാ ഭഗവദ് നാമ സങ്കീർത്തനം ജനിക്കാൻ പോകുന്ന ജീവാത്മാവിനേ ഭാഗ്യമുള്ളവനാക്കിത്തീർക്കുന്നു! മുൻജന്മ കർമ്മ ഫലമായി ലഭിക്കുന്ന ദുരിതങ്ങൾ എല്ലാം പെട്ടെന്ന് തരണം ചെയ്യപ്പെടും. അഥവാ തരണം ചെയ്യാൻ പാകത്തിലുള്ള ദുരിതങ്ങളേ ആജനിക്കാൻ പോകുന്ന ജീവാത്മാവിന് ഉണ്ടാകൂ! ആയതിനാൽ ഗർഭം ഉണ്ടാകുന്നതിന് മുമ്പേ തുടങ്ങുന്ന ഭക്തിയോടെയുള്ളനാമജപാദികൾ ഗർഭകാലത്തും തുടരേണ്ടതാണ്!എത്ര തുടരുന്നുവോ അതിനനുസരിച്ച് പിറക്കാൻ പോകുന്ന കുഞ്ഞിന് അത്ഗുണകരമായി ഭവിക്കും.
ഭാഗം  2. അയ്യപ്പൻ ഹിന്ദുക്കളുടെ ദൈവമല്ലെന്ന് കാശിമഠാധിപതി
+++++++++++++++++++++++++++++++++++++++++++++++++++++++

സർവ്വ ചരാചര വസ്തുക്കളിലും കുടി കൊള്ളുന്നത് ഞാൻ തന്നെ ! എന്ന ഗീതാശാസ്ത്ര വാക്യം അനുസരിക്കുന്ന ഹിന്ദുവിന് കാണുന്നതൊക്കെ ഈശ്വര ചൈതന്യമാണ്! ആ നിലയ്ക്ക് മേൽ പറഞ്ഞ വാചകം ഒരു മഠാധിപതിയുടെ വായിൽ നിന്ന് വീഴേണ്ടതല്ല. അതിനാൽ അങ്ങിനെ പറഞ്ഞിട്ടില്ല എന്നു കരുതുന്നു. അങ്ങിനെത്തന്നെയാണ് പറഞ്ഞതെങ്കിൽ ഹൈന്ദവ ദർശനം അറിയാത്ത മഠാധിപതിയോ? എന്ന് സംശയിക്കേണ്ടി വരും

ടൈഗർ വരദാചാര്യ  എന്ന ഒരു സംഗീതജ്ഞൻ ഉണ്ടായിരുന്നു അദ്ദേഹത്തെ ഒരു പുലിയുടെ രൂപം നൽകി ചിത്രീകരിച്ചാൽ എങ്ങിനെയിരിക്കും? ലതാ മങ്കേഷ്കറെ ഒരു വാനം പാടി പക്ഷിയായി ചിത്രീകരിച്ചാൽ എങ്ങിനെയിരിക്കും? അതേ പോലെ അധർമ്മത്തിന്റെ പ്രതീ രൂപമായ ഒരു സ്ത്രീയുടെ ടൈറ്റിൽ ആയി പായപ്പെട്ട താണ്  മഹിഷി '   ഈ പദത്തിന് നിരവധി അർത്ഥങ്ങൾ ഉണ്ട്. നിരവധി വ്യാഖ്യാനങ്ങളും ഉണ്ട്.  ഭാര്യ  എരുമ എന്നീ അർത്ഥങ്ങൾ പ്രധാനമായും മഹിഷി എന്ന പദത്തിന് ഉണ്ട്.

ഇവിടെ ഭാര്യ അഥവാ സഹധർമ്മിണി എന്ന അർത്ഥം എടുത്തു നോക്കൂ  പ്രത്യേകം ആരുടെ എന്ന് പറയാതെ വെറും മഹിഷി അഥവാ സഹധർമ്മിണി എന്ന് പറഞ്ഞാൽ അത് ഈശ്വരന്റെ എന്ന അർത്ഥമേ ലഭിക്കൂ.  ആ മഹിഷി എന്ന സഹധർമ്മിണി ബ്രഹ്മാവിനെ തപസ്സ് ചെയ്തു ഹരിഹര പുത്രന് മാത്രമേ തന്നെ വധിക്കാൻ കഴിയാവു- അപ്പോൾ അവൾ അധർമ്മി കൂടിയാണ് അതായത് സാക്ഷാൽ ധർമ്മശാസ്താവിന് മാത്രമേ തന്നെ ശുദ്ധീകരിച്ച് സഹധർമ്മിണിയാക്കാൻ കഴിയാവു  എന്നർത്ഥം. അതിനാലാണ് ബ്രഹ്മാവ് ആ വരം കൊടുത്തതും

അവസാനം ധർമ്മശാസ്താവിന്റെ മനുഷ്യാവതാരമായ അയ്യപ്പൻ അഥവാ മണികണ്ഠൻ അവളെ മർദ്ദിച്ചു അതായത് സംസ്കരിച്ചു അപ്പോൾ പഴയ ഗാലവ മഹർഷിയുടെ പുത്രയായ ലീല തന്നെയായി ലീലയെ വിവാഹം കഴിച്ചത് ത്രിമൂർത്തികളുടെ ചേർച്ചയായ ദത്തൻ ആയിരുന്നു.  ആ ദത്തന്റെ വേറൊരു ഭാവമാണ് ധർമ്മശാസ്താവ് ഹരിഹരപുത്രൻ ആണെങ്കിലും സൃഷ്ടി സ്വരൂപമായ ബ്രഹ്മാവിന്റെ സാന്നിദ്ധ്യം ഇവിടെ ഉണ്ട്. ആയതിനാൽ ദത്തന്റെ പുനർജന്മം തന്നെയാണ് ധർമ്മശാസ്താവ്   അപ്പോൾ അസംസ്കൃത യാ യ  സഹധർമ്മിണിയെ സംസ്കരിച്ചു മണികണ്ഠനെന്ന ധർമ്മശാസ്താവ്  എന്നെ വിവാഹം കഴിക്കണം എന്ന ലീലയുടെ ആവശ്യം മണികണ്ഠൻ അംഗീകരിച്ചു. പക്ഷെ കന്നി സ്വാമികൾ വരാത്ത അന്ന് നിന്നെ വിവാഹം കഴിക്കാം എന്ന് പറഞ്ഞിരിക്കയാണ്.  അതായത് അധർമ്മം കൊടികുത്തി വാഴുന്ന കാലം  അന്ന് കൽക്കിയായി വരുന്ന നേരം ധർമ്മത്തിന്റെ പ്രതീകമായ ശുദ്ധീകരിക്കപ്പെട്ട ലീലയെ സഹധർമ്മിണിയായി ധർമ്മശാസ്താവിന് സ്വീകരിച്ചേ മതിയാകൂ - ഉൾക്കൊള്ളാൻ പ്രയാസമാണ് അല്ലേ? സത്യം അങ്ങിനെയാണ് പെട്ടെന്ന് ഉൾക്കൊള്ളാൻ ആകില്ല - ചിന്തിക്കുക.

2017, മാർച്ച് 7, ചൊവ്വാഴ്ച

1. പുത്രധർമ്മം  ഭാഗം  2

ധാർമ്മികമായുള്ള രക്ഷിതാക്കളുടെ ആഗ്രഹത്തെ സഫലീകരിക്കുകയാണ് പുത്രധർമ്മത്തിൽ പ്രധാനമായി ഉള്ളത്! അച്ഛൻ. അമ്മ. ഗുരു  അതിഥി  എന്നിവരിലൂടെയാണ് ഈശ്വരൻ നമുക്ക് അനുഗ്രഹത്തെ തരുന്നത്. ഇവരെയൊക്കെ നിഷേധിച്ചോ അധിക്ഷേപിച്ചോ നടക്കുന്ന ഒരുവന് ഈശ്വരാനുഗ്രഹം ഉണ്ടാകില്ല .കാരണം ഈശ്വര അനുഗ്രഹം വരുന്ന വഴികളാണ് ഇവർ !!.അപ്പോൾ ആ വഴി നിഷേധിച്ചാലോ? ചിന്തിക്കുക

ഇവരിൽ അതിഥിയെ നാം കാര്യമായി എടുക്കാറില്ല! അതിന്റെ പ്രാധാന്യം പലരും മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം . വിവാഹം പിറന്ന നാൾ മുതലായ ഗൃഹത്തിലേ വിശിഷ്ട ദിവസങ്ങളിൽ അതിഥിയെ ക്ഷണിക്കുന്നത് അവരുടെ സന്തോഷത്തോടെയുള്ള അനുഗ്രഹം നേടാനാണ്.

രാമായണത്തിൽ പിതാവായ ദശരഥൻ മരിച്ചെങ്കിലും അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു രാമൻ രാജാവാകുക എന്നത്. പിതാവിന്റെ ആ ആഗ്രഹം നിവർത്തിക്കാൻ വേണ്ടി മാത്രമാണ് വനവാസത്തിന് ശേഷം രാമൻ രാജ്യം സ്വീകരിച്ചത്. അല്ലാതെ രാമന് രാജാവാകാൻ മോഹമുണ്ടായിട്ടല്ല. എന്നാൽ പല അജ്ഞാനികളും രാമന് രാജാവാകാൻ ആഗ്രഹമുണ്ടായിരുന്നു. ബുദ്ധൻ ചെയ്തതുപോലെയാണ് രാമൻ ചെയ്യേണ്ടിയിരുന്നത് എന്നൊക്കെ പറഞ്ഞിട്ടുണ്ട്! ഒരിക്കൽ ഇങ്ങിനെ പറഞ്ഞ ഒരാളോട് ഞാൻ ചോദിച്ചു    പതിനാല് വർഷം കഴിഞ്ഞിട്ടും രാമൻ വന്നില്ലെങ്കിൽ താൻ അഗ്നിപ്രവേശം നടത്തും എന്നു പറഞ്ഞ ഭരതനെ പോലുള്ള ഒരു സഹോദരൻ ബുദ്ധന് ഉണ്ടായിരുന്നോ? എന്ന്. അയാൾ അവിടെ കിടന്ന് ഉരുണ്ടു കളിക്കുകയാണ് പിന്നെ ചെയ്തത്! സന്ദർഭം സൂക്ഷ്മമായി പഠിച്ച് വിലയിരുത്താതെ തോന്നിയത് വിളിച്ചു പറയുന്ന ഇത് പോലുള്ള പണ്ഡിതർ എന്ന് സ്വയം അഭിമാനിക്കുന്നവരാണ് ഹൈന്ദവ സമൂഹത്തിന്റെ ശാപം! (ചിന്തിക്കുക) 

2017, മാർച്ച് 6, തിങ്കളാഴ്‌ച

തെറ്റിദ്ധരിപ്പിക്കപ്പെട്ട സത്തുകൾ

സത്തായ ആശയത്തോട സമൂഹത്തിൽ ആചരിച്ചിരുന്ന പലതും അസത്തായ ചിന്തയോടെ  വീക്ഷിക്കാൻ പുരോഗമനം എന്ന പേരിൽ തുടങ്ങിയപ്പോൾ  നമുക്ക് നഷ്ടപ്പെട്ടത് ഭദ്രമാകേണ്ട കുടുംബ ബന്ധങ്ങളും മനസ്സമാധാനവുമാണ്. അന്ധവിശ്വാസം  ബ്രാഹ്മണ മേധാവിത്വം  എന്നൊക്കെപ്പറഞ്ഞ് പുരോഗമനവാദികൾ അപഹസിച്ചിരുന്ന പല കാര്യങ്ങളും മന:ശാസ്ത്രപരമായി ആസൂത്രണം ചെയ്യപ്പെട്ടവ ആയിരുന്നു. അജ്ഞാനം നമ്മെ എത്രത്തോളം അധോഗതിയിൽ ആഴ്ത്തുന്നു എന്നതിന് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും.

ഒരു ഗാനമത്സരത്തിൽ പങ്കെടുത്ത കുട്ടികളാരും ലക്ഷണമൊത്ത് ശുദ്ധിയോടെ പാടിയിട്ടില്ല. എന്നാൽ തമ്മിൽ തെറ്റ് കുറഞ്ഞതിനെ നാം തിരെഞ്ഞടുക്കുന്നു. അത് പോലെ വിവിധ മതങ്ങളിലെ പുരോഹിതവർഗ്ഗങ്ങൾ ഒന്നും നേരായ വഴിയിലൂടെ അല്ല സഞ്ചരിക്കുന്നത് എന്നാൽ തമ്മിൽ ഭേദം ഏത് ? എന്ന് ചിന്തിച്ച് വിശകലനം ചെയ്താൽ ഹൈന്ദവ പുരോഹിതർ തമ്മിൽ ഭേദമാണെന്ന് കാണാം. കുറ്റകൃത്യങ്ങൾ മറ്റു മതങ്ങളിൽ 60% ഉണ്ടെങ്കിൽ ഹൈന്ദവ രിൽ അത് 25 % ത്തിൽ താഴെയാണ് എന്ന് കാണാം.

മത പഠനം കൃത്യമായി നടത്തിപ്പോരുന്ന മാറ്റു മതങ്ങളിൽ കുറ്റകൃത്യങ്ങൾ ഏറുകയും അങ്ങിനെ ഒരു പ0നം സർവ്വസാധാരണമല്ലാത്ത ഹൈന്ദവ സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറവായും കാണുന്നു  എന്താണിതിന് കാരണം? ഹൈന്ദവരുടെ അന്ധവിശ്വാസത്തിന്റെ പട്ടികയിൽ എഴുതിത്തള്ളിയ ആചാര അനുഷ്ഠാനങ്ങളുടെ മഹിമ തന്നെ

ഈശ്വരൻ തന്നെ രൂപമെടുത്തതാണ് ഈ പ്രപഞ്ചത്തിലെ ചരാചര ഭാവങ്ങൾ എന്ന് അറിയാത്തവരല്ല നമ്മുടെ ഋഷികൾ. എന്നിട്ടും മനുഷ്യനെ കർമ്മാടിസ്ഥാനത്തിൽ വേർതിരിച്ചതെന്തിന്? എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. അത് സവർണ്ണമേധാവിത്വം എന്ന കൽപ്പിത ആശയത്തിൽ അതിന്റെ യഥാർത്ഥ മുഖം മറഞ്ഞു പോയി. തികച്ചും പ്രകൃതിക്ക് അനുകൂലമായും മന:ശാസ്ത്രപരവുമായ വിഭജനമായിരുന്നു അത്  ലോഹങ്ങളിൽ നമ്മൾ സ്വർണ്ണത്തിന് പ്രാധാന്യം നൽകുന്നു. എന്താ ഇരുമ്പും ലോഹമല്ലേ? മാത്രമല്ല സ്വർണ്ണത്തിനേക്കാൾ മനുഷ്യന് നിത്യജീവിതത്തിൽ ആവശ്യം ഇരുമ്പ് ആണു താനും.  ചന്ദനമരം വൃക്ഷങ്ങളിൽ വെച്ച് ശ്രേഷ്ഠമായി നമ്മൾ കരുതുന്നു. എന്നാൽ നിത്യജീവിതത്തിൽ അതിന് വലിയ പങ്കില്ല . ഇങ്ങിനെ പക്ഷിമൃഗാദികളിലും നമ്മൾ ഉച്ചനീചത്വങ്ങൾ കല്പിച്ചിരിക്കുന്നു. ഇതിന് ഏത് സ്മൃതിയെയാണ് നാം കുറ്റം പറയുക?    ചിന്തിക്കുക 

2017, മാർച്ച് 5, ഞായറാഴ്‌ച

അയ്യപ്പൻ ഹിന്ദുക്കളുടെ ദൈവമല്ലെന്ന് കാശി മഠാധിപതി
++++++++++++++++++++++++++++++++++++++++++++++++
                   പ്രതികരണം

ഒന്നാമത് മഠാധിപതി പറഞ്ഞത് ഏത് ഭാഷയിൽ? ആരാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്? ഒരു മഠാധിപതി ഇങ്ങിനെ പറയില്ല കാരണം ഒരു മഠാധിപതി അദ്വൈതിയും വേദാന്തിയും ആയിരിക്കും.  ദൈവങ്ങൾ എന്ന ബഹു വചനമോ ഹിന്ദുക്കളുടെ ദൈവം എന്നോ പറയാനിടയില്ല. അയ്യപ്പൻ ഹിന്ദുക്കളുടെ ദൈവ മല്ല എന്ന് പറയുമ്പോൾ വേറെ ആരുടേയോ ദൈവമാണ് എന്ന അർത്ഥം വരുന്നു. അപ്പോൾ ഓരോ മതത്തിനും പ്രത്യേകം പ്രത്യേകം ദൈവമോ? ഒരു മഠാധിപതി ഇങ്ങിനെ പറയില്ല.

ധർമ്മശാസ്താവിനെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും നിരവധി വ്യത്യസ്ഥ കഥ ക ളാ ണ് കേൾക്കുന്നത് എന്നാൽ ഇതിലെ വാസ്തവം എന്താണ്.? പാലാഴിമഥനം കഴിഞ്ഞ് അമൃത് അസുരന്മാരിൽ നിന്നും വീണ്ടെടുത്ത് ദേവന്മാർക്ക് കൊടുത്ത ശേഷം മോഹിനീരൂപം കാണുവാൻ പരമശിവൻ മോഹം പ്രകടിപ്പിച്ചതും തുടർന്ന് ശാസ്താവിന്റെ ഉൽപ്പത്തിയും പറയുന്നത് കമ്പ രാമായണം  ബാലകാണ്ഡത്തിലാണ്.  ശുര പത്മാവ് എന്ന അസുരനുമായുള്ള യുദ്ധത്തിൽ ഇന്ദ്രന്റെ പത്നിയായ ശചീദേവിയെ കാത്തുകൊള്ളുവാൻ ഇന്ദ്രൻ ശാസ്താവിനെ നിയോഗിച്ചു എന്ന വിവരം സ്കാന്ദപുരാണം ആസുര കാണ്ഡത്തിൽ ഉള്ളതാണ്. ഇങ്ങിനെയുള്ള ചെറിയ ചെറിയ വിവരണങ്ങളേ ശാസ്താവിനെ കുറിച്ച് നമുക്ക് ലഭിക്കുന്നുള്ളൂ  എന്നാൽ മേൽ പറഞ്ഞ രണ്ട് സംഭവങ്ങളും നടന്നത് ഭൂമിയിലല്ല. അയതിനാൽ ഭൂമിയിലെ മനുഷ്യനെ സംബന്ധിച്ച് ഇത് ഇല്ലാത്ത കഥയാണ്,

പതിനാല് ലോകങ്ങൾ ഉണ്ട് എന്നും അവിടങ്ങളിൽ ഒക്കെ വ്യത്യസ്ഥരായ ജീവി സമൂഹമാണ് ഉള്ളതെന്നുമുള്ള  ഋഷി വചനങ്ങൾ വിശ്വസിക്കുന്ന ഒരാൾക്കേ ശാസ്താവിന്റെ അസ്തിത്വം വിശ്വസിക്കാനാകു

എന്നാൽ ധർമ്മശാസ്താവ് ആരെന്ന് ഭഗവദ് ഗീത വ്യക്തമായി പറയുന്നുണ്ട്.  യദായ ദാഹി ധർമ്മസ്യ --- എന്നു തുടങ്ങുന്ന ശ്ളോകവും അടുത്ത ശ്ലോകവും അതിന് ഉത്തരം പറയുന്നുണ്ട്. എവിടെ അധർമ്മം ഉണ്ടാകുന്നുവോ അവിടെ അധർമ്മത്തെ നിഷ്കാസനം ചെയ്യുവാനും ധർമ്മത്തെ ശാസിച്ച് നിലനിർത്താനും കാലാകാലങ്ങളിൽ ഞാൻ അവതരിക്കും - ഇങ്ങിനെയുള്ള അവതാരങ്ങളെ ആണ് ധർമ്മശാസ്താവ് എന്ന് പായുന്നത്. അതായത് ധർമ്മശാസ്താവ് വ്യക്തി സങ്കല്പമല്ല എന്ന് സാരം.

ധർമ്മത്തെ ഉയർത്താൻ വരുന്ന ധർമ്മശാസ്താവ് അയ്യപ്പൻ ആയിരിക്കണം.അതായത് 5 ഇന്ദ്രിയങ്ങളെയും നിയന്ത്രിച്ചവൻ ആയിരിക്കണം. അവൻ മഹിഷീ മർദ്ദനൻ ആയിരിക്കണം. അവൻ 12 വർഷം സ്ത്രീസ്പർശമില്ലാത്ത ബ്രഹ്മചാരി ആയിരിക്കണം. അവന്റെ ശരീരലക്ഷണം കുടമണിയുടെ കണ്ഠത്തോട് കൂടിയവൻ മണികണ്ഠൻ ആയിരിക്കും.  അവൻ പുലി വാഹനൻ ആയിരിക്കണം അതായത് തന്റെ ഉള്ളിലുള്ള മൃഗത്തെ നിയന്ത്രിച്ചവൻ ആയിരിക്കണം. ഭൂമിയിലെ പ്രവർത്തനമായതിനാൽ ഭൂമിയിലെ നിയമം അനുസരിച്ച് യോഗ്യനായ ഒരു ഗുരുവിനെ അവൻ സ്വീകരിക്കേണ്ടതാണ്. കുടുംബ ജീവിതമാണ് യഥാർത്ഥ ബ്രഹ്മചര്യം എന്ന് ജനങ്ങൾക്ക് കാണിച്ചു കൊടുക്കണം. അധർമ്മത്തെ നേരിടാൻ അതിശക്തനും അതിബുദ്ധിമാനുമായ ഹരിവംശത്തിൽ പെട്ട ആശ്വത്തെ അവൻ വാഹനമായി സ്വീകരിക്കണം - (തുടരും) 
ചോദ്യവും ഉത്തരവും

പ്രദീപ് പാണ്ടിക്കാട്-മലപ്പുറം -സാർ ചിലരെ സാർ ഫ്രണ്ട് ലിസ്റ്റിൽ നിന്നും ബ്ലോക്ക് ചെയ്യുന്നു എന്താണതിന് കാരണം?

മറുപടി. - നമ്മുടെ വാക്കുകളുടെ യാഥാർത്ഥ്യം മനസ്സിലാക്കാതെ വെറും രാഷ്ട്രീയ കണ്ണിലൂടെ കാണുന്ന വരെ ഫ്രണ്ട് ആയി നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. സമകാലീന പ്രശ്നങ്ങളിൽ നമുക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കും അത് പറയുമ്പോൾ എതിർ പാർട്ടിക്കാരനാണ് എന്ന് ധരിച്ച് പ്രതികരിക്കുന്ന അജ്ഞാനികളെ അകറ്റി നിർത്തുന്നതാണ് നല്ലത്. ഇന്നത്തെ കൊലപാതക രാഷ്ട്രീയത്തെ അപലപിക്കുകയോ മോദിയുടെ നോട്ട് പരിഷ്കരണം നല്ലതാണെന്ന് ലോക സാമ്പത്തിക ശാസ്ത്രജ്ഞർ വിലയിരുത്തുമ്പോൾ അതിനെ അനുകൂലിക്കുകയോ ചെയ്യുമ്പോൾ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരെ ഒഴിവാക്കും.  അല്ലാതെ ഒന്നും ഇല്ല. മനുഷ്യനെ അഭിപ്രായ സ്വാതന്ത്ര്യമുള്ള പൗരനായി കാണാൻ കഴിയാത്തവരെ ഒഴിവാക്കുന്നതല്ലേ നല്ലത്? ചിലരുടെ പ്രൊഫൈൽ നോക്കിയാൽത്തന്നെ അത് വ്യക്തമാകും.

പ്രദീപ് - 'ഹൈന്ദവീയതയ്ക്കെതിെരെ ഉള്ള ഏതിനേയും സാറ് ശക്തമായി വിമർശിക്കുന്നുണ്ട്. അപ്പോൾ സാറ് ബി.ജെപി അനുഭാവിയാണെന്ന് ചിലർക്ക് അഭിപ്രായമുണ്ട്.

മറുപടി.  അത് ശരി ഹൈന്ദവീയതയ്ക്ക് എതിരായി നടക്കുന്ന കാര്യങ്ങളിൽ എന്നെപ്പോലെയുള്ളവരല്ലാതെ വേറെ ആരാണ് പ്രതികരിക്കുക? പിന്നെ കേരളത്തിലെ ബി.ജെ.പി ക്കാരുടെ ഇന്നത്തെ പ്രവർത്തന ശൈലിയോട് എനിയ്ക്ക് യോജിക്കാനാവില്ല. മാർക്സിസ്റ്റ്  കോൺഗ്രസ് മുതലായ പാർട്ടിയിലെ നേതാക്കളുടെ വാക്കുകൾക്ക് മറുപടി പറയുക എന്ന ധർമ്മമല്ലാതെ മറ്റൊന്നും കാര്യമായി ചെയ്യുന്നുണ്ടോ എന്ന കാര്യം സംശയമാണ് ദിവസവും കൊലപാതകങ്ങൾ അരങ്ങേറുന്നു. ഗവർണ്ണറുടെ ശ്രദ്ധയിൽ ഇതിന്റെ ഗൗരവം പതിപ്പിക്കുന്നതിൽ വിജയിച്ചു എന്ന് പറയാനാകില്ല. രാഷ്ട്രപതിയുടെ അടിയന്തിര ശ്രദ്ധ ഇതിൽ പതിഞ്ഞേ മതിയാകു  ചല രാഷ്ട്രീയ പാർട്ടികളിലും തീ വ്രവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ട് എന്നാണ് സാഹചര്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.  മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും പാർട്ടി യുടെ നിയന്ത്രണം വിട്ടു പോയിരിക്കുന്നു. പാർട്ടിയിലെ പ്രാധാന്യം നിലനിർത്താനുള്ള വെപ്രാളങ്ങളാണ് ഇപ്പോൾ കാണിക്കുന്നത്. തെറ്റ് ചെയ്താൽ ശാസിച്ചു അണികളെ അടക്കി നിർത്താൻ പറ്റിയ നേതാക്കൾ അവർക്ക് ഇന്ന് ഉണ്ട് എന്ന് വിശ്വസിക്കാൻ വയ്യ ഒരു ചെറിയ ന്യൂനപക്ഷമെങ്കിലും ഇവരുടെ വരുതിക്ക് നിൽക്കാത്തവരായി ഉണ്ട് എന്നതാണ് സത്യം . ആ ന്യൂനപക്ഷമാണ് അപകടവും. ഇതൊക്കെ വിസ്തരിച്ച് കേന്ദ്ര നേതൃ!ത്വത്തേയോ രാഷ്ട്രപതിയേയോ അറിയിക്കുന്നതിൽ കേരള ബി.ജെ.പി ഘടകം പരാജയമാണ് എന്നാണ് ഇത് വരെയുള്ള അനുഭവം വ്യക്തമാക്കുന്നത്.

പിന്നെ ആത്യന്തികമായി എന്റെ ഫീൽഡ് ആദ്ധ്യാത്മികതയും സംഗീതവുമാണ്. രാഷ്ട്രീട്രീയമ ല്ല.   പിന്നെ അഭിപ്രായങ്ങൾ പറയുകയും വിലയിരുത്തുകയും ചെയ്യും എന്ന് മാത്രം' 
കൊല്ലാനായി നടക്കുന്നവരോട് !

സഹോദരന്മാരേ, നിങ്ങളുടെ മതമോ രാഷ്ട്രീയമോ ഞാൻ നോക്കുന്നില്ല. നിങ്ങളാൽ കൊല ചെയ്യപ്പെട്ടവരുടെ മതവും രാഷ്ട്രീയവും ഞാൻ നോക്കുന്നില്ല. ഒന്നറിയാം മനുഷ്യൻ മനുഷ്യനെയാണ് കൊല്ലുന്നത്.  എന്തിന് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആർക്ക് വേണ്ടി എന്ന് ചിന്തിച്ചിട്ടുണ്ടോ? നേട്ടം വല്ലതും ഉണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ? മനോഹരമായിത്തീരേണ്ട ജന്മം പാഴാക്കുകയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

മരിച്ചവനെ കുറിച്ച് ദുഃഖിക്കുന്നില്ല കാരണം അവൻ അറിഞ്ഞോ അറിയാതേ യോ ചെയ്ത പാപങ്ങൾ മുഴുവൻ നിങ്ങൾ ഏറ്റെടുത്തിരിക്കുന്നു. ശിഷ്ട ജീവിതത്തിൽ അവൻ ചെയ്യാനിരുന്ന പാപങ്ങൾ നിങ്ങൾ വധിച്ചതിനാൽ അവന് ചെയ്യേണ്ടതായും വരുന്നില്ല  അടുത്ത ജന്മം ശ്രേഷ്ഠമായ കുലം അവന് ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നു.  എന്നാൽ നിങ്ങളോ?

മരിച്ചവന്റെ അമ്മയുടെ ഭാര്യയുടെ  മക്കളുടെ ശാപം നിങ്ങളിൽ ചേക്കേറിയിരിക്കുന്നു. സമാധാനപരമായി മദ്യത്തിന്റെ സഹായമില്ലാതെ നിങ്ങൾക്ക് ഒന്നുറങ്ങാൻ കഴിയുന്നുണ്ടോ? സ്വന്തം മകൻ കൊലയാളിയാണെന്നറിഞ്ഞ നിങ്ങളുടെ അമ്മയുടെ മനസ്സിലെ വേദന നിങ്ങൾ കാണുന്നുണ്ടോ? അഥവാ അമ്മയുടെ സ്നേഹം അമ്മയുടെ ഹൃദയം ഇവ കാണാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരിലാണ് നിങ്ങൾ മറ്റുള്ളവന്റെ നേരെ കത്തി വീശുന്നത്? ഇന്ന് ഇവിടെയുള്ള ഒരു പ്രത്യയശാസ്ത്രത്തിലും മനുഷ്യൻ മനുഷ്യനെ വധിക്കണം എന്ന് പറയുന്നില്ലല്ലോ? എങ്ങിനെയാണ്  ഒരിക്കൽ അമ്മിഞ്ഞപ്പാൽ നുകർന്നിരുന്ന നിങ്ങൾ മറ്റൊരു വ ന്റെ നേരെ കത്തി വീശാൻ തുടങ്ങിയത്? എന്ന് മുതലാണ് തുടങ്ങിയത്?

നിങ്ങൾക്ക് അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം .  എന്നാണോ? ഹൈന്ദവ ആചാരങ്ങൾ അന്ധവിശ്വാസവും കാപട്യവും ആണെന്ന് നിങ്ങൾ പഠിച്ചത്? അന്ന് മുതൽ നിങ്ങൾ നരാധമന്മാരായി. നിങ്ങൾക്ക് വെള്ളവും ഊർജ്ജവും തന്ന് വളർത്തുന്നവർ കുടുംബ വാഴ്ച സ്ഥിരമായി നില നിർത്താനായി ഒപ്പിക്കുന്ന കളിയാണ് എന്ന റിയാനുള്ള വിവേകം നിങ്ങൾക്കില്ലാതെ പോയി 1

പുനർജന്മം ശാസ്ത്രമാണ് 85% തെളിയിക്കപ്പെട്ടതും ആണ്. നീ ചയോ നി യിൽ ജനിക്കാനായി നിങ്ങൾ ബുക്ക് ചെയ്ത വിവരം നിങ്ങൾ അറിയുന്നില്ല  ഒരു അഭിസാരികയുടെ പുത്രനോ പുത്രിയോ ആയി ജനിക്കാം. തീവ്രവാദിയുടെ യോ എയ്ഡ്സ് രോഗിയുടെ യോ പുത്രനോ പുത്രിയോ ആയി ജനിക്കാം. സമുഹത്തിന്റെ അവഗണനയും പീഡനങ്ങളും ഏറ്റുവാങ്ങാം. നിങ്ങളേപ്പോലുള്ളവർ ഇനിയും പുതിയ തലമുറയായി വരാം. അവർക്ക് പീഡനവും അവഹേളനവും ഏറ്റുവാങ്ങുന്ന നിങ്ങളുടെ പുനർജന്മത്തെ നോക്കി ബ്രാഹ്മണ മേധാവിത്വം എന്ന് പറഞ്ഞ് അലറാം' ഗത്യന്തരമില്ലാതെ വീണ്ടും നിങ്ങൾക്ക് അവരുടെ കൂടെ കൂടാം വീണ്ടും ആരും കൊലകൾ നടത്താം  ഒരു തുടർ സീരിയൽ പോലെ: iiiii

2017, മാർച്ച് 4, ശനിയാഴ്‌ച

ഞാൻ മരിക്കുന്നില്ല

ഈ ബ്രഹ്മാണ്ഡത്തിൽ ഞാൻ മാത്രം ! ഞാൻ എന്റെ ഉള്ളിൽ ലയിച്ചിരിക്കുന്ന മായയാൽ അനേകങ്ങളായി രൂപമെടുത്തു  ഓരോ രൂപത്തിനും അതിന്റെ തായ കാലയളവും സ്വഭാവവും എന്നിൽ ലയിച്ചിരിപ്പുണ്ടായിരുന്നു. ആ കാലയളവിന് അന്ത്യവും ഉണ്ടായിരുന്നു. ഈ അന്ത്യത്തെ മരണം എന്ന് വിളിച്ചു പോന്നു. അങ്ങിനെ വിളിച്ചതും ഞാൻ അനേകമായിത്തീർന്ന രൂപങ്ങൾ തന്നെ. സത്യത്തിൽ ഞാൻ ഒന്നും ചെയ്യുന്നില്ല' ഞാൻ നിർഗ്ഗുണ പരബ്രഹ്മമാകുന്നു.

ഇതെല്ലാം പറയുന്നതും കേൾക്കുന്നതും ഞാൻ തന്നെ കേൾക്കാൻ വേറെ ഒന്നില്ലാത്ത കാരണം ഞാൻ എന്നോട് തന്നെ പറയുന്നു. ഫലത്തിൽ ഞാൻ ഒന്നും പറയുന്നും ഇല്ല. വേറെ ആരും ഇല്ലാത്തതിനാൽ കേൾക്കുന്നും ഇല്ല.  അതെ ഞാൻ നിർഗ്ഗുണ പരബ്രഹ്മമാകുന്നു.

അപ്പോൾ ഈ പ്രപഞ്ച വ്യവഹാരം എന്റെ ഉള്ളിൽ ചലിക്കുന്ന ചില സ്പന്ദനങ്ങൾ മാത്രമാകുന്നു. അഥവാ എന്റെ സങ്കൽപ്പമാകുന്നു. കാലം എന്നിൽ ലയിക്കുന്നതിനാൽ എന്റെ ജനനവും സംഭവിക്കുന്നില്ല അതെ ഞാൻ അജനാകുന്നു '

ഞാൻ ഒന്നും ചെയ്യുന്നില്ല ഞാൻ ഒന്നിനേയും സൃഷ്ടിക്കുകയോ സംഹരിക്കുകയോ ചെയ്യുന്നില്ല. അതൊക്കെ സ്വഭാവം മാത്രം എന്റെ ഉണർവിനാൽ ഉണർന്ന രൂപങ്ങൾ അവയുടെ സ്വഭാവം പ്രകടിപ്പിക്കുന്നു എന്ന് മാത്രം ഇതൊന്നും വേറെ ആരും ഇല്ലാത്തതിനാൽ ആരും അറിയുന്നുമില്ല. അതെ ഞാൻ നിർഗുണ പരബ്രഹ്മമാകുന്നു. എനിക്ക് മരണമില്ല . 
നാരായണീയം ദശകം 30 ശ്ലോകം 2 തിയ്യതി 4/3/2017

പുത്രാർത്തി ദർശന വ ശാദ ദിതിർ വിഷണ്ണാ
തം കാശ്യപം നിജപതിം ശരണം പ്രപന്നാ
ത്വത്പൂജനം തദുദിതം ഹി പയോവ്രതാഖ്യം
സാ ദ്വാദശാഹമചരത് ത്വയി ഭക്തിപൂർണ്ണാ
           അർത്ഥം
ദേവമാതാവായ അദിതി പൂത്രന്മാരുടെ കഷ്ടത കണ്ട് ദുഃഖിക്കുന്നവളായി തന്റെ ഭർത്താവായ ആ കാശ്യപമഹർഷിയെ ശരണം പ്രാപിച്ചു. അദ്ദേഹം ഉപദേശിച്ച പ്രസിദ്ധിയുള്ള പയോ വ്രതമെന്ന് പേരായ നിന്തിരുവടിയുടെ ഭജനം അവൾ തികഞ്ഞ ഭക്തിയോട് കൂടി മുടങ്ങാതെ പന്ത്രണ്ട് ദിവസം ആചരിച്ചു പോന്നു.
    ഉത്തമ സന്താന ലബ്ധിക്ക് ഈ പ യോ വ്രതം വി ശേഷപ്പെട്ടതാണെന്ന് പൗരാണിക ഋഷികൾ പറയുന്നു.
3
തസ്യാവധൗ ത്വയി നിലീനമതേരമൂഷ്യാഃ
ശ്യാമശ്ചതുർഭുജവപുഃ സ്വയമാവിരാസീഃ
നമ്രാം ച താമിഹ ഭവത്തനയോ ഭവേയം
ഗോപ്യം മദീക്ഷണമിതി പ്രലപന്നയാസീഃ
               അർത്ഥം
വ്രതം അവസാനിക്കുമ്പോൾ അങ്ങയിൽ മുഴുകിയ മനസ്സോട് കൂടിയ ഇവളുടെ മുമ്പിൽ ശ്യാമള വർണ്ണനും ചതുർബാഹുവുമായി അവിടുന്നു സ്വയം പ്രത്യക്ഷനായി.  ഈ സമയം തൃപ്പാദങ്ങളിൽ നമസ്കരിച്ച അവളോട്  ഞാൻ ഭവതിയുടെ പുത്രനായി അവതരിക്കുന്നുണ്ട്  ഈ ദർശനം ആരുമറിയരുത്  എന്നരുളിച്ചെയ്തിട്ട് മറയുകയും ചെയ്തു. 

2017, മാർച്ച് 3, വെള്ളിയാഴ്‌ച

ഞാൻ എന്ന പ്രയോഗം രണ്ടർത്ഥത്തിലും

ഭഗവദ് ഗീതയിൽ ഭഗവാൻ ഞാൻ എന്ന് പറയുന്നത് പരമാത്മാവിനെ ഉദ്ദേശിച്ചാണ്. ഇവിടെ അമ്പാടിയിൽ ഓടിക്കളിച്ച വൃന്ദാവനത്തിൽ ഗോപികമാരോടൊത്ത് കേളിയാടിയ കൃഷ്ണനല്ല ഗീതാകാരനായ കൃഷ്ണൻ - സന്ദീപാനന്ദ ഗിരി അടക്കം പല സ്വാമിമാരും മററു പ്രഭാഷകരും തട്ടിവിടുന്നത് കേട്ടിട്ടുണ്ട്. എന്തിനാണ് ഇങ്ങിനെയൊരു പ്രഖ്യാപനം ? അത് സത്യവിരുദ്ധമാണെന്ന് സമർത്ഥിച്ചാലോ?

ഒമ്പതാം അദ്ധ്യായം പതിനൊന്നാം ശ്ലോകം ശ്രദ്ധിക്കുക

അവജാനന്തി മാം മൂഢ മാനുഷിം തനുമാശ്രിതം
പരം ഭാവമജാനന്തോ മമ ഭൂത മഹേശ്വരം
          അർത്ഥം
സമസ്ത ഭൂതങ്ങളുടെയും മഹേശ്വരനായ എന്റെ പരമസ്വരൂപത്തെ അറിയാത്ത മൂഢന്മാർ മനുഷ്യ ശരീര ധാരിയായ എന്നെ നരദേഹി എന്ന് മാത്രം ധരിച്ച് അപമാനിക്കുന്നു.

ഇവിടെ എന്റെ എന്നും എന്നെ എന്നും പറയുന്നത് ശ്രീകൃഷ്ണ ശരീരത്തെ ഉദ്ദേശിച്ചല്ലേ? പരമാത്മാവിന് ശരീരം ഇല്ലല്ലോ! നരദേഹി എന്ന് പറഞ്ഞ് അപമാനിക്കണമെങ്കിൽ അങ്ങിനെ ഒരു ശരീരം വേണമല്ലോ! ഇത് എങ്ങിനെ ചിന്തിച്ചാലും വ്യാസന്റെ ഭാവന അല്ലെങ്കിൽ സങ്കല്പം ആയി കാണാൻ കഴിയില്ല. ഗീത അർജ്ജുനൻ കൃഷ്ണൻ എന്നീ കഥാപാത്രങ്ങളിലൂടെയുള്ള നാടകീയ അവതരണമാണെങ്കിൽ മേൽ പറഞ്ഞ ശ്ലോകത്തിന്റെ ആവശ്യമെന്ത്?  അപ്പോൾ കൃഷ്ണന്റെ ചരിത്രപരമായ അസ്ഥിത്വത്തെ കുറിക്കുന്ന ഈ ശ്ലോകം എന്താ എല്ലാവരും കണ്ടില്ലെന്ന് നടിക്കുന്നത്?  ഇനി പതിനൊന്നാം അദ്ധ്യായത്തിൽ ഏഴാം ശ്ലോകം ശ്രദ്ധിക്കുക

ഇ ഹൈക സ്ഥം ജഗത് കൃത്സ്നം പശ്യാദ്യ സച രാചരം
മമ ദേഹേ ഗൂഡാകേശ യച്ചാന്യ ദ് ദ്രഷ്ടുടുമിച്ഛ സി

  :: അർത്ഥം
ഹേ അർജ്ജു നാ! ചരാചരാത്മകമായ മുഴുവൻ ജഗത്തും മറ്റു വല്ലതും കാണാൻ നീ കൊതിക്കുന്നുവെങ്കിൽ അതു മെല്ലാം എന്റെ ദേഹത്തിൽ ഇവിടെ ഇപ്പോൾ ഒന്നിച്ച് സ്ഥിതി ചെയ്യുന്നതായി കണ്ടു കൊൾക

     ''..  ഇവിടെ എന്റെ ദേഹത്തിൽ എന്ന് പറയുമ്പോൾ എന്റെ എന്ന പ്രയോഗം പരമാത്മാവ് എന്ന അർത്ഥമാണെങ്കിലും ശരീരത്തോട് കൂടിയ ഞാൻ പരമാത്മാവ് തന്നെയാണ് എന്ന് ഉറപ്പാണല്ലോ! അപ്പോഴും ശ്രീകൃഷ്ണൻ എന്ന ശരീര ധാരിയായ വ്യക്തി ഉണ്ടായിരുന്നു എന്ന് വ്യക്തമാണല്ലോ!

അപ്പോൾ ഞാൻ എന്റെ എന്നെ എന്നീ പ്രയോഗങ്ങൾ പരമാത്മാവ് എന്ന അർത്ഥത്തിലാണെങ്കിലും ആ പരമാത്മാവ് രൂപമെടുത്തതാണ് കൃഷ്ണൻ എന്ന അർത്ഥ മാ ണ് വരുന്നത്. അപ്പോൾ കൃഷ്ണൻ എന്ന ശരീരത്തോട് കൂടിയ കഥാപാത്രം ഇല്ല എന്ന് പറയുന്നത് ശരിയാണോ?   ചിന്തിക്കുക. .
ഭഗവദ് ഗീത പിന്നീട് ചേർക്കപ്പെട്ടതോ???

പലരും ഉന്നയിക്കുന്ന വാദമാണത്! ഭഗവദ് ഗീത പിൽക്കാലത്ത് മഹാഭാരതത്തിൽ ചേർക്കപ്പെട്ടതാണ് എന്ന്! അപ്പോൾ ഗീത പറഞ്ഞതെപ്പോഴായിരിക്കും? അത് യുദ്ധം തുടങ്ങുന്നതിന് മുമ്പ് ആണ് എന്ന കാര്യം ഉറപ്പാണല്ലോ! അപ്പൊ അത് മാത്രം പിന്നീട് ചേർക്കപ്പെട്ടു എന്ന് പറയുന്നതിന്റെ അർത്ഥമെന്ത്?

യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഉപദേശിക്കപ്പെട്ട ഗീത നമ്മുടെ മുന്നിലെത്തുന്നത് യുദ്ധം തുടങ്ങി ഭീഷ്മർ വീണതിന് ശേഷമാണ്. ഭീഷ്മർ വീണ വിവരം  ധൃതരാഷ്ട്ര രോട് പറയാനായി ചെന്നപ്പോൾ എന്താ ഉണ്ടായത് എന്ന് വിശദമായി പറയൂ എന്ന ധൃത രാഷ്ട്രരുടെ ചോദ്യത്തിന് മറുപടി സഞ്ജയൻ  പറയുമ്പോൾ കൂടെ പറയുന്നതാണ് ഭഗവദ് ഗീത.  അപ്പോൾ നമ്മുടെ മുന്നിൽ ഗീത അവതരിപ്പിക്കപ്പെട്ടത് ഭീഷ്മർ വീണതിന് ശേഷമാ ണെങ്കിലും ഉപദേശിച്ചത് യുദ്ധം തുടങ്ങുന്നതിന് മുമ്പാണ്.

അപ്പോൾ മഹാഭാരത സംഭവങ്ങളിലെ ഒരു സംഭവമാണ് ഗീത അപ്പോൾ പിന്നെ പിന്നീട് ചേർത്തതാണ് എന്ന് പറയുന്നതിൽ അർത്ഥമെന്ത്?  അങ്ങിനെയാണെങ്കിൽ ഗീത ഏത് സമയത്ത് ഉപദേശിച്ചു? യുദ്ധസമയത്തല്ലെങ്കിൽ ഈ ചോദ്യോത്തരങ്ങളുടെ ഘടന വേറെ ആയിരിക്കുമല്ലോ!  ഭഗവാൻ ശ്രീകൃഷ്ണൻ എന്ന അവതാരത്തിന്റെ മഹിമ കുറച്ച് സാധാരണ ഒരു മനുഷ്യന് ഉണ്ടായേക്കാവുന്ന വികാര വിചാരങ്ങളോട് കൂടിയവൻ ആണ് എന്ന് വരുത്തി തീർക്കുന്നത് ചിലർക്ക് പഞ്ചാമൃതം കഴിക്കുന്നതിന് തുല്യമാണ്.  സനാതന ധർമ്മത്തിന്റെ പേരും പറഞ്ഞ് ഒരു സംഘടന നടത്തുന്ന പ്രചരണങ്ങളിൽ ചിലതാണ് _ രാമനും കൃഷ്ണനും അവതാരങ്ങളല്ല.  ജീവാത്മാവും പരാമാത്മാവും ഒന്നല്ല എന്നൊക്കെ  ഇത്തരം അജ്ഞാന ജനകമായ പ്രസ്താവനകൾക്കെതിരെ ശബ്ദിക്കേണ്ട കാലഘട്ടം വളരെ വൈകിയിരിക്കുന്നു. - രാജയോഗത്തെ കൂട്ട് പിടിച്ച് ഇത്തരം അവതാരങ്ങളെ അവഹേളിക്കുന്ന അൽപ്പ ജ്ഞാനികളെ ഹൈന്ദവ സമൂഹം ഇനിയെങ്കിലും തിരിച്ചറിയണം - ചിന്തിക്കുക 

2017, മാർച്ച് 2, വ്യാഴാഴ്‌ച

സനാതന ധർമ്മത്തിന്റെ ശത്രുക്കൾ!!?

ഒരു കമന്റിലെ ഒരു വാചകം ശ്രദ്ധിക്കുക--ആശ്രമവാസിക പർവ്വത്തിൽ അർജ്ജുനൻ കൃഷ്ണനോട് ഞാൻ ഗീത മറന്നു പോയെന്നും വീണ്ടും ഗീത പറയണം എന്നും ആവശ്യപ്പെടുന്നു! എന്നാൽ അപ്പോൾ താനും ഭഗവദ് ഗീത മറന്ന് പോയെന്ന് ആണ് കൃഷ്ണൻ പറയുന്നത്  ഈശ്വരന് മറവിയോ? ---അർജ്ജുൻ അച്ചു
++++++++++++++++++++++++++++++++++++++++++++++++++++++
പ്രതികരണം
         വളരെ വികലമായതും സത്യവുമായി യാതൊരു ബന്ധമില്ലാത്തതുമാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ ആശ്രമവാസിക പർവ്വത്തിൽ അങ്ങിനെ ഒരു സംഭവമില്ല! കൃഷ്ണൻ ഈശ്വരാവതാരമല്ല എന്ന് സ്ഥാപിക്കാൻ കാണിച്ച ഒരു നീചമായ പ്രസ്താവന ! ആദ്ധ്യാത്മികമായി വളരെ സത്യസന്ധമായ കാര്യങ്ങൾ പറയുക എന്നിട്ട് പതുക്കെ രാമനേയും കൃഷ്ണനേയും അതിൽ നിന്ന് പുറത്താക്കി വേറെ പലതിനേയും അവിടെ പ്രതിഷ്ഠിക്കുക! ചില ആദ്ധ്യാത്മിക സംഘടനകളുടെ ഇന്നത്തെ രീതിയാണത്!

ഹൈന്ദവ സമൂഹം ജാഗ്രതയോടെ ഇരിക്കണം! ഇത്തരത്തിലുള്ള അടിസ്ഥാന രഹിതങ്ങളായ കാര്യങ്ങൾ പറയുന്ന സംഘടന ഏതായാലും അതിനെ ഹൈന്ദവ സമൂഹം പടിയടച്ച് പിണ്ഡം വെക്കുക തന്നെ വേണം! വ്യാസനേക്കാൾ വലിയ ജ്ഞാനികളോ? മഹാഭാരതത്തെ ദുർവ്യാഖ്യാനം ചെയ്ത് കൊണ്ട് ഹൈന്ദവരിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് തങ്ങളുടേതായ വഴിക്ക് കൊണ്ടുവരുവാനുള്ള ശ്രമമാണ് ചിലർ സ്വീകരിക്കുന്നത്! ഹൈന്ദവീയ ആത്മീയ സംഘടനയാണല്ലോ എന്ന് കരുതി പലരും പല സംഘടനകളേയും അംഗീകരിക്കുന്നു!  ഇത് അപകടമാണ്! അർജ്ജുൻ അച്ചു ഉന്നയിക്കുന്ന വാദം ഇത് വരെ കേൾക്കാത്തതാണ്! അപ്പോൾ ഒരു കാര്യം തീർച്ച ! കൃഷ്ണനെ അവതാരമല്ലാതാക്കാൻ അണിയറയിൽ ഗൂഢ നീച ശ്രമം നടക്കുന്നുണ്ട് എന്ന്    - ചിന്തിക്കുക 

2017, മാർച്ച് 1, ബുധനാഴ്‌ച

ചോദ്യവും ഉത്തരവും

സാർ ഞാൻ രാമകൃഷ്ണൻ അങ്ങാടിപ്പുറം മലപ്പുറം -സാറിന്റെ ഒരു പോസ്റ്റിൽ കണ്ടു വാൽമീകി രാമായണ മല്ല അദ്ധ്യാത്മ രാമായണമാണ് ആധികാരികമായിട്ടുള്ളത് എന്ന്. അത് എങ്ങിനെ എന്നൊന്ന് വിശദീകരിച്ചു തരുമോ?
+++++++++++++++++++++++++++++++++++++++++++++++++++++++
ഉത്തരം
             രത്നാകരൻ മഹർഷി ആയതിന് ശേഷം സപ്തർഷികൾ അദ്ദേഹത്തോട് പറഞ്ഞത് ലോകത്തിൽ വെച്ച് ഏറ്റവും ഉത്തമനായ ഒരു പുരുഷനെ പ്പറ്റി ഒരു കാവ്യം രചിക്കണം എന്നാണ്! ഇവിടെ ശ്രദ്ധിക്കേണ്ട ഒന്നുണ്ട് രാമാവതാരത്തെ കുറിച്ച് എഴുതാനല്ല പറഞ്ഞത് ഉത്തമനായ മനുഷ്യനെ പറ്റി കാവ്യം എഴുതാനാണ്! അത് ആരെന്ന് അന്വേഷിക്കുമ്പോളാണ് നാരദരുടെ ആഗമനവും തുടർന്ന് രാമ ചരിതം വരാൻ പോകുന്ന കാര്യങ്ങളടക്കം നാരദർ വാൽമീകിയോട് പറയുന്നതും! ആ കഥയെ കാവ്യമാക്കുകയാണ് വാൽമീകി ചെയ്തത്! മാത്രമല്ല രാമായണം എഴുതുന്ന സമയത്ത് രാമൻ ചെറുപ്പമാണ്! രാമനെ വാൽമീകി അറിയുകയും ഇല്ല! രാമായണം എഴുതിത്തീർത്ത് തനിക്കും ഈ ചരിത്രത്തിൽ ഒരു നിയോഗമുണ്ട് എന്ന് നാരദനാൽ അറിയപ്പെട്ട വാൽമീകി തമസാ നദിയുടെ തീരത്ത് ആശ്രമം കെട്ടി താമസിക്കുന്ന കാലത്താണ് വനവാസത്തിന് നിയോഗിക്കപ്പെട്ട രാമൻ വാൽമീകിയുടെ ആശ്രമത്തിൽ എത്തുന്നത്!  വരാൻ പോകുന്ന യൂദ്ധ വർണ്ണന അടക്കം നടത്തിയ വാൽമീകീ അത് ഭാവനയിൽ എഴുതിയ സന്ദർഭങ്ങൾ ഏറെ ഉണ്ടെന്ന് വ്യക്തമല്ലേ? ഹനുമാനും രിമനും തമ്മിലുള്ള സംഭാഷണവും ബാലി വധവും അപ്പോൾ നടന്നിട്ടില്ല! അപ്പോൾ സംഭവം ശരിയാണെങ്കിലും അവർ തമ്മിലുള്ള സംഭാഷണങ്ങൾ മഹർഷിയുടെ ഭാവനയല്ലേ? കാരണം രാമനെ കണ്ടുമുട്ടിയ സമയത്ത് ബാലിവധം ഭാവി കാര്യമല്ലേ?

എന്നാൽ അദ്ധ്യാത്മ രാമായണം അവതാര ചരിത്രമാണ് ഉത്തമപുരുഷ കാവ്യമല്ല! മാത്രമല്ല പരമശിവൻ പാർവ്വതീക്ക് ഉപദേശിച്ചു കൊടുക്കുന്ന തത്വങ്ങളോട് കൃടിയ രാമചരിതമാണ്!രാമൻ മഹാവിഷ്ണുവിന്റെ അവതാരം എന്ന് പറഞ്ഞാലും ശിവന്റെ അവതാരം എന്ന് പറഞ്ഞാലും ശരി തന്നെ കാരണം സാക്ഷാൽ പരബ്രഹ്മത്തിന്റെ മൂന്ന് ഭാവങ്ങളാണല്ലോ ത്രിമൂർത്തികൾ!  മാത്രമല്ല ഖരദൂഷണന്മാരോട് ശിവൻ പറയുന്നുണ്ട് അടുത്ത ജന്മത്തിൽ ഞാൻ രാമനായി വന്ന് നിങ്ങൾക്ക് മോക്ഷം തരും എന്ന്!

അപ്പോൾ നടന്നത് എന്ത് എന്ന് വ്യക്തമായി ശിവന് അറിയാം! ഈശ്വരാവതാരമായ വ്യാസൻ അതിനെ ബ്രഹ്മാണ്ഡ പുരാണത്തിൽ ചേർക്കുകയും ചെയ്തു! ഗീത പറഞ്ഞ കൃഷ്ണനെ മനസ്സിലാക്കിയ വ്യാസൻ പരമശിവൻ പറഞ്ഞ രാമായണവും വള്ളിപുള്ളി വിടാതെ മനസ്സിലാക്കി നമുക്ക് തന്നു!  ഈ കാരണത്താലാണ് വാൽമീകി രാമായണത്തേക്കാൾ ആധികാരികത അദ്ധ്യാത്മ രാമായണത്തിനാണ് എന്ന് പ്രഞ്ഞത്!!!
വായിക്കാൻ പറ്റാത്തവ

രാമായണത്തിലും ഭാഗവതത്തിലും ഓരോ രംഗങ്ങൾ എനിക്ക് വായിക്കാൻ കഴിയാറില്ല. ഭരതൻ രാമനെ കാണാൻ പോകുന്ന രംഗം രാമന്റെ പാദം സ്പർശിച്ച മണ്ണിൽ കിടന്നുരുളുന്ന രംഗം ശ്രീരാമ പാദുകം ശിരസ്സിലേറ്റി തിരിച്ചു നടക്കുന്ന രംഗം  കണ്ണുകൾ നിറയും ഗദ്ഗദം മൂലം പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ അപശ്രുതി ആ ഭാഗം വരുമ്പോൾ അതൊഴിവാക്കി ബാക്കി വായിക്കും.

ഭാഗവതത്തിൽ കുചേലന്റെ ദ്വാരകാ സന്ദർശനം കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളും കുചേലന്റെ മാനസികാവസ്ഥയും ഭഗവദ് കാരുണ്യത്തെക്കുറിച്ച് പറയുമ്പോൾ ഓർക്കുമ്പോൾ കണ്ണുകൾ ഈറനണിയുന്നു. ഗദ്ഗദം മൂലം വായിക്കാൻ കഴിയുന്നില്ല. ആ ഭാഗവും വായിക്കാതെ വിടുകയാണ് പതിവ്. അവിൽ ഒരു പിടി വാരി വായിലേക്ക് ഇടുമ്പോൾ മുതൽ ദു:ഖം. എന്താ ഇങ്ങിനെ? അറിയില്ല. വേറെ ആർക്കെങ്കിലും ഇത്തരം അനുഭവ മുണ്ടോ? അതും അറിയില്ല. ഏതായാലും ഈ രണ്ടു സംഭവങ്ങളും എന്നും എന്നെ കരയിച്ചിട്ടേ ഉള്ളു' അതിനാൽ ആ ഭാഗങ്ങൾ വായിക്കാതെ വിടുന്നു.