2017, മാർച്ച് 22, ബുധനാഴ്‌ച

സനാതന ധർമ്മ പാഠം      ?ആ മുഖം

1. മുകളിലേക്ക് നോക്കി നടക്കുന്നവർ.

          നടക്കുന്നത് ഭൂമിയിൽ നോക്കുന്നത് ആകാശത്തേക്കും മുഖമടച്ച് വീഴാൻ വേറെ കാരണമൊന്നും വേണ്ട. നമ്മുടെ സമൂഹത്തിലെ പലരും പറയുന്നത് വേദാന്തം. പക്ഷെ നയിക്കുന്നതോ? ഭൗതിക ജീവിതവും. എന്നാൽ വേദാന്തം അറിയണ്ടേ? അദ്വൈതം അറിയണ്ടേ? വേണം. പക്ഷെ എന്തിന്? മിക്കവാറും പേർക്ക് ഉത്തരം പറയാൻ പ്രയാസമാണ്.

ബ്രഹ്മ സത്യം ജഗത് മിഥ്യ എന്ന അദ്വൈത സിദ്ധാന്തം . സർവ്വ ചരാചരങ്ങളിലും ഉള്ളത് ഒരേ ശക്തിയാണെന്നും ഞാൻ നീ എന്നീ തോന്നലുകൾ മായ എന്ന അജ്ഞാനത്താലാണെന്ന് ബോധ്യപ്പെടുകയും ആ ബോധം അഥവാ ജ്ഞാനം വെച്ച് സർവ്വ ചരാചരങ്ങളേയും ബഹുമാനിക്കാനും അത് വഴി ഞാൻ പ്രത്യേക തയുള്ളവനും ശ്രദ്ധിക്കപ്പെടേണ്ടവനും ആണെന്ന അഹംകാരം ഇല്ലാതാകുവാനും സർവ്വരിലും കാരുണ്യം വർഷിക്കാനും അതുവഴി ഉന്നതമായ അവസ്ഥയിൽ എത്തുവാനും വേണ്ടി മാത്രമാണ്. ഭ3തിക ജീവിതത്തിൽ ഞാൻ എന്നും നീ എന്നും ഉള്ള വ്യവഹാരത്തിൽ പ്രകടിപ്പിക്കാൻ ഉള്ളതല്ല.

ഇവിടെ ഒന്നു മാത്രമേ ഉള്ളൂ ഞാൻ നീ എന്നത് മായയാണെന്നും ഞാൻ തന്നെയാണ് നീ എന്നും പറഞ്ഞ് ഒരു കടയിൽ നിന്നും സാധനം എടുത്താൽ കടക്കാരൻ സമ്മതിക്കുമോ? ഈ ഒരു അവസ്ഥയെ ആധാരമാക്കിയാണ് വിശിഷ്ടാദ്വൈതവും  ദ്വൈതാ ദ്വൈതവും ഉടലെടുത്തത്. കഠോപനിഷത്ത് പ്രകാരം അനുഭവിക്കുന്നത് ഇന്ദ്രിയ മനോ ബുദ്ധികളോട് കൂടിയ ആത്മാവാണ്. എന്നാണ്.  അപ്പോൾ ഈ ശരീരത്തിൽ ഇരുന്നു കൊണ്ട് ആത്മാവ് അനുഭവിക്കുമ്പോൾ ആ അനുഭവം മിഥ്യ ആണെന്ന് പറയാൻ പറ്റുമോ? അപ്പോൾ ബ്രഹ്മ സത്യം ജഗത് മിഥ്യ എന്നുള്ളതിന് കുറേ കൂടി അഗാധമായ അർത്ഥ തലമുണ്ടെന്ന് വ്യക്തം. - ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ