2017, മാർച്ച് 8, ബുധനാഴ്‌ച

നാരായണീയം  ദശകം 30  ശ്ലോകം - 4 തിയ്യതി  9/3/2017

ത്വം കാശ്യപേ തപസി സന്നിദധത് തദാനീം
പ്രാപ്തോ/സി ഗർഭമദിതേഃ പ്രണുതോ വിധാത്രാ
പ്രാസൂത ച പ്രകടവൈഷ്ണവദിവ്യരൂപം
സാ ദ്വാദശീശ്രവണപുണ്യദിനേ ഭവന്തം.
            അർത്ഥം
അനന്തരം നിന്തിരുവടി തപോനിഷ്ഠനായ കാശ്യപന്റെ വീര്യത്തിൽ സന്നിധാനം ചെയ്തു കൊണ്ട് അദിതിയുടെ ഗർഭത്തിൽ പ്രവേശിച്ചു! ബ്രഹ്മാവ് അതറിഞ്ഞ് അങ്ങയെ പ്രകീർത്തിച്ചു.അദിതി ദിവ്യമായ വൈഷ്ണവരൂപം വ്യക്തമായി പ്രകാശിപ്പിക്കുന്ന നിന്തിരുവടിയെ ദ്വാദശിയും തിരുവോണവും കൂടിയ പുണ്യദിനത്തിൽ പ്രസവിക്കുകയും ചെയ്തു!
    വിശദീകരണം
തിരുവോണ നാളിന്റെ ആദ്യപാദം അഭിജിത്ത് എന്നറിയപ്പെടുന്നു.ചിങ്ങമാസത്തിലെ ശുക്ലദ്വാദശിയും അഭിജിദംശവും കൂടിയ ദിനഭാഗമാകുന്ന പുണ്യമുഹൂർത്തത്തിന് വിജയ എന്നു കൂടി പേരുണ്ട്!
       ഇവിടെ ഒരു ജനനം എങ്ങിനെ നടക്കുന്നു എന്ന് സൂചിപ്പിക്കുന്നു! മുൻ ജന്മ കർമ്മത്തോട് കൂടിയ ജീവാത്മാവ് പുരുഷന്റെ വീര്യത്തിലാണ് അധിവസിക്കുന്നത്!പ്രാർത്ഥനയോടെ ഗർഭമുണ്ടാകുന്നതിന് മുമ്പേ ദമ്പതികൾ കഴിയണം സൽപുത്രലാഭം ഉദ്ദേശിച്ച്.എന്നാൽ മുൻ ജന്മ കർമ്മ ഫലമായി വല്ല ദുരിതവും പിറക്കാൻ പോകുന്ന ജീവാത്മാവിന് ഉണ്ടെങ്കിൽ മാതാപിതാക്കളുടെ പ്രാർത്ഥന അഥവാ ഭഗവദ് നാമ സങ്കീർത്തനം ജനിക്കാൻ പോകുന്ന ജീവാത്മാവിനേ ഭാഗ്യമുള്ളവനാക്കിത്തീർക്കുന്നു! മുൻജന്മ കർമ്മ ഫലമായി ലഭിക്കുന്ന ദുരിതങ്ങൾ എല്ലാം പെട്ടെന്ന് തരണം ചെയ്യപ്പെടും. അഥവാ തരണം ചെയ്യാൻ പാകത്തിലുള്ള ദുരിതങ്ങളേ ആജനിക്കാൻ പോകുന്ന ജീവാത്മാവിന് ഉണ്ടാകൂ! ആയതിനാൽ ഗർഭം ഉണ്ടാകുന്നതിന് മുമ്പേ തുടങ്ങുന്ന ഭക്തിയോടെയുള്ളനാമജപാദികൾ ഗർഭകാലത്തും തുടരേണ്ടതാണ്!എത്ര തുടരുന്നുവോ അതിനനുസരിച്ച് പിറക്കാൻ പോകുന്ന കുഞ്ഞിന് അത്ഗുണകരമായി ഭവിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ