2017, മാർച്ച് 6, തിങ്കളാഴ്‌ച

തെറ്റിദ്ധരിപ്പിക്കപ്പെട്ട സത്തുകൾ

സത്തായ ആശയത്തോട സമൂഹത്തിൽ ആചരിച്ചിരുന്ന പലതും അസത്തായ ചിന്തയോടെ  വീക്ഷിക്കാൻ പുരോഗമനം എന്ന പേരിൽ തുടങ്ങിയപ്പോൾ  നമുക്ക് നഷ്ടപ്പെട്ടത് ഭദ്രമാകേണ്ട കുടുംബ ബന്ധങ്ങളും മനസ്സമാധാനവുമാണ്. അന്ധവിശ്വാസം  ബ്രാഹ്മണ മേധാവിത്വം  എന്നൊക്കെപ്പറഞ്ഞ് പുരോഗമനവാദികൾ അപഹസിച്ചിരുന്ന പല കാര്യങ്ങളും മന:ശാസ്ത്രപരമായി ആസൂത്രണം ചെയ്യപ്പെട്ടവ ആയിരുന്നു. അജ്ഞാനം നമ്മെ എത്രത്തോളം അധോഗതിയിൽ ആഴ്ത്തുന്നു എന്നതിന് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും.

ഒരു ഗാനമത്സരത്തിൽ പങ്കെടുത്ത കുട്ടികളാരും ലക്ഷണമൊത്ത് ശുദ്ധിയോടെ പാടിയിട്ടില്ല. എന്നാൽ തമ്മിൽ തെറ്റ് കുറഞ്ഞതിനെ നാം തിരെഞ്ഞടുക്കുന്നു. അത് പോലെ വിവിധ മതങ്ങളിലെ പുരോഹിതവർഗ്ഗങ്ങൾ ഒന്നും നേരായ വഴിയിലൂടെ അല്ല സഞ്ചരിക്കുന്നത് എന്നാൽ തമ്മിൽ ഭേദം ഏത് ? എന്ന് ചിന്തിച്ച് വിശകലനം ചെയ്താൽ ഹൈന്ദവ പുരോഹിതർ തമ്മിൽ ഭേദമാണെന്ന് കാണാം. കുറ്റകൃത്യങ്ങൾ മറ്റു മതങ്ങളിൽ 60% ഉണ്ടെങ്കിൽ ഹൈന്ദവ രിൽ അത് 25 % ത്തിൽ താഴെയാണ് എന്ന് കാണാം.

മത പഠനം കൃത്യമായി നടത്തിപ്പോരുന്ന മാറ്റു മതങ്ങളിൽ കുറ്റകൃത്യങ്ങൾ ഏറുകയും അങ്ങിനെ ഒരു പ0നം സർവ്വസാധാരണമല്ലാത്ത ഹൈന്ദവ സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറവായും കാണുന്നു  എന്താണിതിന് കാരണം? ഹൈന്ദവരുടെ അന്ധവിശ്വാസത്തിന്റെ പട്ടികയിൽ എഴുതിത്തള്ളിയ ആചാര അനുഷ്ഠാനങ്ങളുടെ മഹിമ തന്നെ

ഈശ്വരൻ തന്നെ രൂപമെടുത്തതാണ് ഈ പ്രപഞ്ചത്തിലെ ചരാചര ഭാവങ്ങൾ എന്ന് അറിയാത്തവരല്ല നമ്മുടെ ഋഷികൾ. എന്നിട്ടും മനുഷ്യനെ കർമ്മാടിസ്ഥാനത്തിൽ വേർതിരിച്ചതെന്തിന്? എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. അത് സവർണ്ണമേധാവിത്വം എന്ന കൽപ്പിത ആശയത്തിൽ അതിന്റെ യഥാർത്ഥ മുഖം മറഞ്ഞു പോയി. തികച്ചും പ്രകൃതിക്ക് അനുകൂലമായും മന:ശാസ്ത്രപരവുമായ വിഭജനമായിരുന്നു അത്  ലോഹങ്ങളിൽ നമ്മൾ സ്വർണ്ണത്തിന് പ്രാധാന്യം നൽകുന്നു. എന്താ ഇരുമ്പും ലോഹമല്ലേ? മാത്രമല്ല സ്വർണ്ണത്തിനേക്കാൾ മനുഷ്യന് നിത്യജീവിതത്തിൽ ആവശ്യം ഇരുമ്പ് ആണു താനും.  ചന്ദനമരം വൃക്ഷങ്ങളിൽ വെച്ച് ശ്രേഷ്ഠമായി നമ്മൾ കരുതുന്നു. എന്നാൽ നിത്യജീവിതത്തിൽ അതിന് വലിയ പങ്കില്ല . ഇങ്ങിനെ പക്ഷിമൃഗാദികളിലും നമ്മൾ ഉച്ചനീചത്വങ്ങൾ കല്പിച്ചിരിക്കുന്നു. ഇതിന് ഏത് സ്മൃതിയെയാണ് നാം കുറ്റം പറയുക?    ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ