2017, മാർച്ച് 13, തിങ്കളാഴ്‌ച

നാരായണീയം  ദശകം 30 ശ്ലോകം  5 തിയ്യതി --13/3/2017

പുണ്യാശ്രമം തമഭിവർഷതി പുഷ്പവർഷൈർ-
ഹർഷാകുലേ സുരകുലേ കൃതതൂര്യഘോഷേ
ബദ്ധ്വാഞ്ജലിം ജയജയേതി നൂതഃ പിതൃഭ്യാം
ത്വം തത്ക്ഷണേ പടുതമം വടുരൂപമാധാഃ.
             അർത്ഥം
ദേവഗണങ്ങൾ സന്തോഷപരവശരായി പെരുമ്പറ മുഴക്കിക്കൊണ്ട് ആ പുണ്യാശ്രമത്തിലെങ്ങും പൂമഴ വർഷിക്കുമ്പോൾ തൊഴുതുകൊണ്ട് നിന്തിരുവടി ജയിച്ചാലും ജയിച്ചാലും എന്ന് മാതാപിതാക്കളാൽ സ്തുതിക്കപ്പെട്ട അവിടുന്ന് ഉടനെത്തന്നെ സമർത്ഥമായ വടുവേഷം അഥവാ ബ്രഹ്മചാരി വേഷം കൈക്കൊണ്ടു.
6
താവത് പ്രജാപതിമുഖൈരുപനീയ മൗഞ്ജീ-
ദണ്ഡാജിനാക്ഷവലയാദിഭിരർച്യമാനഃ
ദേദീപ്യമാനവപുരീശ! കൃതാഗ്നികാര്യ-
സ്ത്വം പ്രാസ്ഥിഥാ ബലിഗൃഹം പ്രകൃതാശ്വമേധം.
             അർത്ഥം
അല്ലയോ സർവ്വേശ്വര! അപ്പോൾ കാശ്യപൻ തുടങ്ങിയവരാൽ ഉപനയനം നടത്തിയവനായിട്ട് മേഖല ദണ്ഡം, കൃഷ്ണാജിനം അക്ഷമാല മുതലായവ കൊണ്ട് സത്കൃതനായ അവിടുന്ന് ഉജ്ജ്വല തേജസ്വിയായി അഗ്നിപൂജ ചെയ്ത് അശ്വമേധയാഗം നടന്നുകൊണ്ടിരിക്കുന്ന മഹാബലിയുടെ യാഗശാലയിലേക്ക് യാത്ര പുറപ്പെട്ടു.

       വിശദീകരണം

വടുവേഷധാരിയായ ഭഗവാന്റെ വാമനാവതാരം നടന്നത് ദേവലോകത്ത് ആകാനെ തരമുള്ളൂ. കാരണം കാശ്യപന്റെ വാസം ദേവലോകത്താണ്. ദേവന്മാരുടെ പിതാവാണല്ലോ കാശ്യപൻ. അപ്പോൾ വാമനാവതാരം വ്യാസൻ പറഞ്ഞത് വിശ്വസിക്കാനേ തരമുള്ളൂ. പിന്നെ ഭഗവാൻ ഭൂമിയിലേക്ക് വരികയാണ് ചെയ്തത്. ആയതിനാൽ വാമനാവതാരം മനുഷ്യാവതാരമല്ല. മാത്രമല്ല ശ്രീരാമൻ ,ശ്രീകൃഷ്ണൻ എന്നീ ഭൂമിയിലെ അവതാരങ്ങളുടെ ബാല്യകൗമാരാദികൾ വാമനാവതാരത്തിൽ വ്യക്തമാക്ക്പ്പെട്ടിട്ടില്ല. അപ്പോൾ അവതാരം കഴിഞ്ഞ ശേഷം ഭൂമിയിൽ ആഗതനായതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ