അന്നും ഇന്നും
അന്ന് ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും കയറി ഇറങ്ങുമായിരുന്നു. പ്രത്യേകിച്ച് ഗുരുവായൂർ, ശബരിമല എന്നിവിടങ്ങളിൽ എപ്പോഴോ അത് കുറഞ്ഞു. ഒരു തവണ പ്രദക്ഷിണം വെച്ചാൽ വീണ്ടും കാണണമെന്ന അതിയായ മോഹം തിരക്ക് ഇന്നത്തേക്കാൾ കുറവായിരുന്നതിനാൽ പത്ത് പ്രാവശ്യമെങ്കിലും നടയിൽ ചെന്ന് നിൽക്കുമായിരുന്നു. എന്നിട്ടും സംതൃപ്തി പോരാ
പിന്നെപ്പൊഴോ അതിന് മാറ്റം വന്നു. കൃഷ്ണാ നീ എല്ലാ ഇടത്തും ഉണ്ടല്ലോ പിന്നെന്തിന് ഞാൻ നിന്നെത്തേടി അലഞ്ഞു് ബുദ്ധിമുട്ടണം? നീ എന്റെ ഹൃദയത്തിൽ വന്നിരുന്നാൽ സൗകര്യമായിരുന്നു. മനസ്സിൽ സങ്കല്പിച്ച ചിത്രം ആരോ വരച്ചതാണെങ്കിലും അപ്പോഴും ആ മുഖത്ത് ഒരു കുസൃതിച്ചിരി ഞാൻ കണ്ടു. വീട്ടിലെ പൂജാമുറിയിൽ വിളക്ക് വെച്ച് ആരതി ഉഴിഞ്ഞ് അങ്കത്തിന്റെ സ്വഭാവം മാറ്റി.
പതുക്കെ അതിലും താൽപ്പര്യമില്ലാതായി.കാരണം സദാ സമയത്തും കൃഷ്ണ രൂപം മനസ്സിൽ ! നാരായണ മന്ത്രം നാവിൽ 'പിന്നെ വിളക്ക് കൊളുത്തും കണ്ണടച്ച് ഇരിക്കും കൃഷ്ണ രൂപം തെളിയും മുമ്പത്തേക്കാളും സംതൃപ്തി തോന്നുന്നു. എന്റെ ആവലാതികളും പ്രയാസങ്ങളും ചിന്തയിലൂടെ സമർപ്പിക്കയായി. അപ്പോഴും ആ മുഖത്ത് കുസൃതിച്ചിരി മാത്രം
അവസാനം ആവലാതി പറയലും നിന്നു ' സർവ്വം സമർപ്പയാമി എന്ന മന്ത്രം മാത്രം. അത് ധ്യാനിക്കുമ്പോൾ മാത്രമല്ല -നടക്കുമ്പോഴും ഇരിക്കുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും ഒക്കെ! പതുക്കെ പ്രാർത്ഥനയിൽ പരിപൂർണ്ണ സംതൃപ്തി
കൃഷ്ണൻ ജീവിച്ചിരുന്നിട്ടില്ല എന്ന വാദം കേൾക്കുമ്പോൾ ആദ്യമൊക്കെ ദേഷ്യം കലശലായി വന്നിരുന്നു. പിന്നെ തോന്നി അവർ പറയുന്നത് ശരിയാണ് എന്ന്. കാരണം കൃഷ്ണൻ ഇരിക്കുന്നത് എന്റെയും എന്നെപ്പോലുള്ളവരുടേയും ഹൃദയത്തിലല്ലേ? പിന്നെ അവരെങ്ങിനെ കൃഷ്ണനെ കാണും? അറിയും? ഇപ്പോൾ എന്നെ പരിപൂർണ്ണമായും സമർപ്പിച്ചിരിക്കുന്നു. എന്റെ മോഹങ്ങളും ദു:ഖങ്ങളും എല്ലാം സമർപ്പിച്ചിരിക്കുന്നു. മനസ്സ് ശാന്തം ! ദൈനംദിന ജീവിതത്തിൽ ഉത്സാഹം ആവേശം ഭക്ഷണം കഴിക്കുമ്പോൾ മുമ്പെങ്ങും തോന്നാത്ത രുചി. അനുഭവിക്കുന്ന ഓരോന്നിലും കൃഷ്ണ സാന്നിദ്ധ്യം.
കൃഷ്ണാ! ഈ ജുബ്ബയും ബനിയനും എല്ലാം അഴിച്ച് അകത്ത് കയറാൻ പ്രയാസമാണ് നീ എപ്പോഴും എന്റെ ഉള്ളിൽത്തന്നെ ഇരുന്നാൽ മതി. ക്ഷേത്രത്തിന് പുറത്ത് നിന്ന് തൊഴാം എന്താ? സമ്മതമല്ലേ? അപ്പോഴും ആ മുഖത്ത് കുസൃതിച്ചിരി. പിന്നെ വേദിയിലേക്ക് കയറിയാൽ സരസ്വതീ പ്രവാഹം പോലെ. ഈ വിഷയങ്ങളൊക്കെ എന്നിൽ നിന്ന് ഗമിച്ചതാണോ? ആയിരിക്കാം. പക്ഷെ അതൊന്നും പറഞ്ഞത് ഞാനല്ല എന്റെ ശരീരം ഒരു മാധ്യമം മാത്രം. എല്ലാം ആ കുസൃതി ക്കാരൻ ഒപ്പിച്ച പണിയാണ്. അതെ ! എല്ലാം കൃഷ്ണന്റെ ലീല നാരായണ!

namastE,
മറുപടിഇല്ലാതാക്കൂHere are a few prayers of mine published in Bhakthapriya and other magazines--
(1)
കൃഷ്ണജാഗരം
നേരം ദിവ്യവിഭാതവേള, ഹരി തൻ നിദ്രാലയം നിർത്തിയാ
നീലക്കൺകൾ തുറന്നു, വീണ്ടുമലസം പൂട്ടീ, മയങ്ങീടുവാൻ;
ദേഹം തെല്ലു തിരിഞ്ഞു, കൈകളരികിൽ തപ്പുന്നു, സ്വപ്നാലസം,
വേണൂസ്പർശം, ഉടൻ സ്മിതോദയം! ഇതാ ശ്രീകൃഷ്ണസൂര്യോദയം!
(2)
കൃഷ്ണാശനം
മേൽപ്പുത്തൂരരുളുന്ന ദിവ്യകവിതാക്ഷീരാന്നമല്ലോ ഭുജി-
ച്ചീടുന്നൂ മൃദുഹാസമോടെ ഭഗവാൻ ശ്രീലപ്രഭാതങ്ങളിൽ;
പൂന്താനം മധുരം കലർത്തിയരുളും പാനപ്പയസ്സാഹരി—
ച്ചാണാക്കണ്ണൻ ഉറങ്ങിടുന്നതു നിശാകാലത്തു നാൾതോറുമേ!
(3)
കൃഷ്ണകേളി
കേളിക്കൂത്തിലുലഞ്ഞഴിഞ്ഞു ചിതറും നീലച്ചുരുൾ കൂന്തലിൻ
സ്വാച്ഛന്ദ്യത്തെയടക്കി നീലമയിലിൻ പീലിക്കിരീടത്തിനാൽ
ചേലിൽപ്പിന്നെയുമമ്മ നീലയഴകിൻ സർവസ്സ്വമായ് മാറ്റവേ,
ആശ്ലേഷത്തെയഴിച്ചു ചാടിയകലും ലീലാവിലോലാ! ജയ!
(4)
കൃഷ്ണതീർത്ഥാടനം
പൂജയ് ക്കായ് മഴ തോരവേ ഹരിയിതാ കേറുന്നു, ഗോപീഗണ --
ത്തോടൊപ്പം തുളസീവനം വിടരുമാ ഗോവർദ്ധനത്തിൽ സ്വയം;
നേരം സന്ധ്യ; ചെരാതുകൾ തെളിയവേ, പാടുന്നു തീർത്ഥാടകർ :—
"മേഘത്തിന്നകിടുമ്മവെച്ച കുളിരാം ശൈലക്കിടാവേ, ജയ!”
(5)
കൃഷ്ണപ്രിയം
താനേ തന്നെ കൊഴിഞ്ഞ പീലിയിളകും പീഡം; ദയാഭൂമിയിൽ—
ത്താനേ വീണു നിറന്ന ഗുഞ്ജമണികൾ കോർത്തുള്ള മാലാവ്രജം;
താനേ തന്നെ ചുരന്ന പാലുനിറയെപ്പാനം; വസന്തത്തിലോ
താനേ വന്നു ചുഴന്ന ഗോപവനിതാസഖ്യം മുരാരീപ്രിയം!
[പീഡം = ശിരോലങ്കാരം; ഗുഞ്ജാ = കുന്നിക്കുരു]
(6)
കൃഷ്ണോത്സവം
നീലം, കൃഷ്ണ ! ചുരുണ്ട കൂന്തലി; ലരക്കെട്ടിൽ തുകിൽത്തുണ്ടിലോ,
പീതം; ചുണ്ടിലതീവ ശോണിമ; ചിരിത്തെല്ലിൽ നിലാവിൻ നിറം;
മാറിൽ ചേർന്നൊരു കുന്നിമാലയിലതിശ്യാമാരുണങ്ങൾ; ഭവ—
ദ്ദേഹത്തിൽ നിറമൊക്കെയൊത്തു കൊടിയേറുന്നുണ്ടു വർണ്ണോത്സവം!
(7)
കൃഷ്ണദർശനം
കാതിൽ സ്നേഹ രഹസ്യമന്ത്രമരുളും രാധാമുഖം; ചുണ്ടിലോ
നാദത്തിൻ പ്രണവം നുകർന്നു മൃദുവായ് പാടുന്ന പുല്ലാംകുഴൽ;
പീലിക്കൺകൾ നിറഞ്ഞൊരാ മുടിയിലോ നീലോജ്ജ്വലൽസൌഭഗം;
മാറിൽപ്പൂവനമാല; കൃഷ്ണഭഗവൻ! തന്നാലുമീ ദർശനം!
(8)
കൃഷ്ണാശരീരി
കണ്ണൻ പോയി മറഞ്ഞതെങ്ങു ? നിറയും കണ്ണോടെ കാളിന്ദി തൻ
മണ്ണിൽ തേടിയലഞ്ഞു കാലുകൾ തളിർ പോലാകെ വാടീടവേ;
നെഞ്ചിൽ തേങ്ങലുയർന്ന രാധിക മുദാ കേൾക്കുന്നു ഹൃത്തിൻ ഗുഹയ്-
ക്കുള്ളിൽ നി "ന്നമലേ, നതാർത്തഹൃദയംതാനെന്നൊളിത്താവളം !”
(9)
കൃഷ്ണജലദം
മേഘത്തിൻ നീലവർണ്ണം ചുരുൾമുടി നിറയെച്ചൂടിനിൽക്കും മുരാരേ,
മേഘം പെയ് യുന്ന പോൽ നിൻ മുരളികയരുളീടുന്നിതാ രാഗവർഷം;
*മേഘജ്യോതിസ്സുപോൽ നിൻ ചിരിയുടെ പരമോദാരമാം ഉർവ്വരത്വം
പേർത്തും പോക്കുന്നു വേഗം നമിതജനമനോഭൂമിതന്നൂഷരത്വം!
[*മേഘസന്ദേശം, 10 ]
(10)
കൃഷ്ണബാഷ്പം
"രാവെത്തീ ഹരികൃഷ്ണ ! നിർത്തുക കളിക്കൂത്തൊക്കെയും സത്വരം
മേലോക്കെക്കഴുകാം, വിളക്കു തെളിയിച്ചീടാം, തുടങ്ങാം ജപം;"
ഈ വാക്കിൻ മുനയേറ്റു നീറി, യരുമക്കൂട്ടാളികൾ പോയ് മറ—
ഞ്ഞീടും കാഴ്ച നിനച്ചു കണ്ണനണിയും കണ്ണീർ തുടയ് ക്കാവു നാം !
namastE,
മറുപടിഇല്ലാതാക്കൂHere are a few more published prayers --
(11)
കൃഷ്ണാഹ്വാനം
കണ്ണാ ! നീ വരികെന്റെ ഹൃത്തി, ലവിടം ഭാവസ്ഥിരം; രാധികാ—
നാമത്തിൻ തുളസീശതം വളരുമാ ഭൂവിന്നു വൃന്ദാവനം !
ഓടപ്പൊൻകുഴലിന്റെ ഗീതമവിടെക്കേൾക്കാവു നിത്യം ഹരേ !
ഗോപസ്ത്രീജനനൂപുരദ്ധ്വനി ചുഴന്നീടാവു നിൻ ഗീതിയെ !
(12)
കൃഷ്ണദയ
ഗൌരോരസ്സിലെയംശുകം മുറുകിയാത്ത്വക്കിൽ തുടുപ്പേറവേ,
രാധയ് ക്കൊട്ടുളവായ നീറ്റലുടനേ പാടേ കുളിർപ്പിയ് ക്കുവാൻ
ചാണക്കല്ലിലരച്ചു താമരയിലക്കിണ്ണത്തിൽ മാലേയമോ—
ടാലേപത്തിനു തൂവലും കനിവുമായെത്തും ഹരേ, പാഹി മാം !
(13)
കൃഷ്ണനാമധേയം
മേഘം മൂടിയിരുണ്ടു നേരം; ഇളകും മാർഗ്ഗപ്രദീപങ്ങളിൽ
സ്നേഹം വറ്റി; യണഞ്ഞു കാറ്റിലകലെ സ്തംഭത്തിലെദ്ദീപവും;
പേടിപ്പാന്പുകൾ കാലിലേറിയിഴയുന്പോഴെൻ ഹരേ ! നിന്റെയാ—
പ്പേരെൻ നാവിൽ നിറച്ചു പോംവഴിയകക്കണ്ണിൽ തെളിച്ചീടണേ!
(14)
കൃഷ്ണമഞ്ജീരം
കൈലാസേശ്വരവാദിതം ഡമരുവിൻ ഗംഭീര നാദങ്ങളും
വാഗ് ദേവീധൃതവല്ലകീ വിരചിതം രാഗങ്ങളും, ശ്രീഹരേ !
യാഗത്തിൽ വരസാമവേദിയരുളും മന്ത്രങ്ങളും കേൾക്കുവേൻ
കേളീലോലത നിന്റെ കാൽത്തളകളിൽ ചേർക്കുന്ന ഗീതങ്ങളിൽ!
(15)
കൃഷ്ണതത്വമസി
പിന്നിൽക്കൂടിയണഞ്ഞു കൃഷ്ണമിഴികൾ പൊത്തുന്നു രാസേശ്വരീ—
ഹസ്തങ്ങൾ ; സ്വരമൊട്ടു മാറ്റി ഹരിയോടാരാഞ്ഞു തന്വങ്ഗിയാൾ :—
"കൺകൾപൊത്തുവതാര്, നീ പറയുമോ? കാണട്ടെ നിൻ ചാതുരി!"
ചന്ദ്രൻ ചന്ദ്രിക തന്നെയെന്നറിയുവോൻ ചൊല്ലുന്നു:— " നീയെന്ന ഞാൻ !”
(16)
കൃഷ്ണവംശി
കാളിന്ദിക്കടവിൽ ഘടം നിറയുവാൻ വെള്ളത്തിലാഴ് ത്തീടവേ,
കേൾപ്പൂ നാഥ ! തവാർദ്ര രാഗമധുരം വേണൂരവം ദൂരെ ഞാൻ;
വായ് പൊത്തീട്ടു കുടത്തെ മൂകമുഖയായ് മാറ്റുന്നു ഞാ; നെങ്കിലും
രാഗം, കൃഷ്ണ ! മുഴക്കിടുന്നു മമഹൃദ് കുംഭത്തെയുച്ചൈസ്തരം !
(17)
കൃഷ്ണനിദ്ര
നീലക്കൺകളടഞ്ഞു, ചന്ദ്രവദനം കൂന്പുന്നു പൂപോൽ; ഇടം—
കൈയ് യിൽ വംശിക മെല്ലെയങ്ഗുലിയയഞ്ഞൂരുന്നു നിശ്ശബ്ദയായ് !
ശ്വാസം ദീർഘതരം; കിനാവിലിളകീടുന്നൂ മിഴിക്കോണുകൾ —
ലോകം കാക്കുമഖണ്ഡമന്ദഹസിതം മാത്രം നിരന്തം, ചിരം !!!
(18)
കൃഷ്ണകൈതവം
"അമ്മേ, എൻപ്രിയവേണുവിൽ വരളലേറീടുന്നു ശീതത്തിനാൽ—
ത്തന്നാലും പുതുവെണ്ണ നീണ്ട കുഴലിന്നുള്ളിൽപ്പുരട്ടീടുവാൻ!"
എന്നീയർത്ഥനയോതി വെണ്ണയുരുളക്കിണ്ണം യശോദാംബയിൽ
നിന്നാർജിച്ചു മരങ്ങൾ തീർത്ത മറവിൽ മായും മുരാരേ! ജയ!
(19)
കൃഷ്ണവിവർത്തം
ഒറ്റത്തന്ത്രിയണിഞ്ഞ തംബുരു വലംകൈയാലെ മീട്ടി, പ്പുറ—
ക്കണ്ണില്ലാത്തൊരു സൂരദാസനരുളാൽ ചെയ് യുന്നു കൃഷ്ണാർച്ചനം;
മുന്നിൽപ്പുല്ലിലിരുന്നു നീലമിഴിയാൽ നോക്കിസ്മിതം തൂകിടും
കണ്ണൻ വാങ് മയനായി മാറിയുണരുന്നാ ശുദ്ധസങ് ഗീതിയിൽ !
(20)
കൃഷ്ണസമാഗമം
അങ്ങേകുന്ന പുനസ്സമാഗമസുഖം നെഞ്ചിൽത്തുടിയ് ക്കുന്പൊഴാ--
ണെന്നിൽബ്ബോധമുദിപ്പ; തത്ഭുതമയം ഭാവൽക്കലീലാശതം!
കയ് പെന്തെന്നറിയാതെയെങ്ങിനെയിവന്നാകും സ്വദിയ് ക്കാൻ മധൂ—
നിഷ്യന്ദം ? വിരഹങ്ങളും തവദയാദാനപ്രകർഷം ഹരേ !