യാഥാർത്ഥ്യവും കവിഭാവനയും
നീ ഏതു രൂപത്തിൽ എന്നെ കാണുന്നുവോ? ആ രൂപത്തിൽ ഞാൻ നിന്റെ കൂടെ ഉണ്ട്. എന്ന ഗീതാവചന മനുസരിച്ച് ഭഗവാനെ ഏത് രൂപത്തിൽ വേണമെങ്കിലും കാണാം. പക്ഷെ അതൊക്കെ ഒരാളുടെ ഭാവന മാത്രമാണ്. ആയതിനാൽ ആ ഭാവനയ്ക്ക് അനുസരിച്ച് സ്തുതികളോ ശ്ലോകങ്ങളോ കാവ്യങ്ങളോ രചിച്ചാൽ അത് യാഥാർത്ഥ്യമല്ല. അയാളുടെ കാഴ്ചപ്പാട് മാത്രമാണ്.
കാ മാരി എന്ന പദം കേട്ടാൽ പരമശിവൻ എന്ന് കവി ഭാഷ പക്ഷെ പരമശിവൻ കാമാരി അല്ല നിഷ്കാമി ആണ് രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. തപസ്സ് ചെയ്യുന്ന വേളയിൽ കാമദേവൻ ബാണം പ്രയോഗിച്ചു എന്നും പരമശിവൻ ക്രോധത്താൽ തൃക്കണ്ണ് തുറന്നപ്പോൾ കാമദേവൻ ഭസ്മമായി എന്ന കഥയുമായി ബന്ധപ്പെട്ടാണ് കാമാരി എന്ന കവിഭാവനയിൽ അത് പരമശിവനായത്. ശരിക്കും കാമാരി എന്ന പദത്തിന് അർഹരായവരുണ്ടെങ്കിൽ അത് നര നാരായണന്മാരും സനകാദികളുമാണ്. ബാക്കിയുള്ളവരൊക്കെ നിഷ്കാമികളാണ്.
കാമദേവന്റെ ശത്രുവല്ല പരമശിവൻ തപസ്സ് മുടക്കാൻ വന്നപ്പോൾ ദേഷ്യപ്പെട്ടു എന്ന് മാത്രം - മാത്രമല്ല അതൊരു വിധിയും ആണ്. കാമദേവൻ ഒരു വ്യക്തിയല്ല ഒരു വികാരമാണ്. ഒരു വ്യക്തി എന്ന ഭാവത്തിൽ സങ്കൽപ്പിച്ചതാണ് ' കാമത്തിന്റെ പരിസമാപ്തി വേണമെങ്കിൽ രതി (സംഭോഗം) വേണം അതായത് കാമദേവന്റെ സഹധർമ്മിണി രതീദേവി എന്ന് പറഞ്ഞാൽ കാമസം പൂർത്തിക്ക് സഹായകം രതി ആണ് എന്ന് സാരം.
ക്ഷയരോഗത്തെ ഒരു വ്യക്തി എന്ന നിലയിൽ കണ്ട് ഒരു മന്ത്രം അഥർവ്വവേദത്തിലുണ്ട്. ഏത് ചരാചര വസ്തുവിനേയും ചൈതന്യം നൽകി ആദരിക്കുക എന്നത് പൗരാണിക വേദസാഹിത്യ സംസ്കാരമാണ്. പഞ്ചഭൂതങ്ങൾക്ക് ചൈതന്യ വ്യക്തിത്വം നൽകി അഗ്നിദേവൻ, വരുണ ദേവൻ, വായുദേവൻ ഭൂമീദേവി, ഇന്ദ്രൻ എന്നിങ്ങനെ പേരുകൾ നൽകി കഥയാക്കി അതിൽ വേദാന്ത തത്വം ഗോപ്യമായി വെയ്ക്കുന്ന കൂലിനമായ സാഹിത്യ സംസ്കാരം ആണ് ഭാരതീയ സനാതന ധർമ്മത്തിന്റെ വ്യക്തിത്വം. - ചിന്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ