ചോദ്യവും ഉത്തരവും
സാർ ഞാൻ രാമകൃഷ്ണൻ അങ്ങാടിപ്പുറം മലപ്പുറം -സാറിന്റെ ഒരു പോസ്റ്റിൽ കണ്ടു വാൽമീകി രാമായണ മല്ല അദ്ധ്യാത്മ രാമായണമാണ് ആധികാരികമായിട്ടുള്ളത് എന്ന്. അത് എങ്ങിനെ എന്നൊന്ന് വിശദീകരിച്ചു തരുമോ?
+++++++++++++++++++++++++++++++++++++++++++++++++++++++
ഉത്തരം
രത്നാകരൻ മഹർഷി ആയതിന് ശേഷം സപ്തർഷികൾ അദ്ദേഹത്തോട് പറഞ്ഞത് ലോകത്തിൽ വെച്ച് ഏറ്റവും ഉത്തമനായ ഒരു പുരുഷനെ പ്പറ്റി ഒരു കാവ്യം രചിക്കണം എന്നാണ്! ഇവിടെ ശ്രദ്ധിക്കേണ്ട ഒന്നുണ്ട് രാമാവതാരത്തെ കുറിച്ച് എഴുതാനല്ല പറഞ്ഞത് ഉത്തമനായ മനുഷ്യനെ പറ്റി കാവ്യം എഴുതാനാണ്! അത് ആരെന്ന് അന്വേഷിക്കുമ്പോളാണ് നാരദരുടെ ആഗമനവും തുടർന്ന് രാമ ചരിതം വരാൻ പോകുന്ന കാര്യങ്ങളടക്കം നാരദർ വാൽമീകിയോട് പറയുന്നതും! ആ കഥയെ കാവ്യമാക്കുകയാണ് വാൽമീകി ചെയ്തത്! മാത്രമല്ല രാമായണം എഴുതുന്ന സമയത്ത് രാമൻ ചെറുപ്പമാണ്! രാമനെ വാൽമീകി അറിയുകയും ഇല്ല! രാമായണം എഴുതിത്തീർത്ത് തനിക്കും ഈ ചരിത്രത്തിൽ ഒരു നിയോഗമുണ്ട് എന്ന് നാരദനാൽ അറിയപ്പെട്ട വാൽമീകി തമസാ നദിയുടെ തീരത്ത് ആശ്രമം കെട്ടി താമസിക്കുന്ന കാലത്താണ് വനവാസത്തിന് നിയോഗിക്കപ്പെട്ട രാമൻ വാൽമീകിയുടെ ആശ്രമത്തിൽ എത്തുന്നത്! വരാൻ പോകുന്ന യൂദ്ധ വർണ്ണന അടക്കം നടത്തിയ വാൽമീകീ അത് ഭാവനയിൽ എഴുതിയ സന്ദർഭങ്ങൾ ഏറെ ഉണ്ടെന്ന് വ്യക്തമല്ലേ? ഹനുമാനും രിമനും തമ്മിലുള്ള സംഭാഷണവും ബാലി വധവും അപ്പോൾ നടന്നിട്ടില്ല! അപ്പോൾ സംഭവം ശരിയാണെങ്കിലും അവർ തമ്മിലുള്ള സംഭാഷണങ്ങൾ മഹർഷിയുടെ ഭാവനയല്ലേ? കാരണം രാമനെ കണ്ടുമുട്ടിയ സമയത്ത് ബാലിവധം ഭാവി കാര്യമല്ലേ?
എന്നാൽ അദ്ധ്യാത്മ രാമായണം അവതാര ചരിത്രമാണ് ഉത്തമപുരുഷ കാവ്യമല്ല! മാത്രമല്ല പരമശിവൻ പാർവ്വതീക്ക് ഉപദേശിച്ചു കൊടുക്കുന്ന തത്വങ്ങളോട് കൃടിയ രാമചരിതമാണ്!രാമൻ മഹാവിഷ്ണുവിന്റെ അവതാരം എന്ന് പറഞ്ഞാലും ശിവന്റെ അവതാരം എന്ന് പറഞ്ഞാലും ശരി തന്നെ കാരണം സാക്ഷാൽ പരബ്രഹ്മത്തിന്റെ മൂന്ന് ഭാവങ്ങളാണല്ലോ ത്രിമൂർത്തികൾ! മാത്രമല്ല ഖരദൂഷണന്മാരോട് ശിവൻ പറയുന്നുണ്ട് അടുത്ത ജന്മത്തിൽ ഞാൻ രാമനായി വന്ന് നിങ്ങൾക്ക് മോക്ഷം തരും എന്ന്!
അപ്പോൾ നടന്നത് എന്ത് എന്ന് വ്യക്തമായി ശിവന് അറിയാം! ഈശ്വരാവതാരമായ വ്യാസൻ അതിനെ ബ്രഹ്മാണ്ഡ പുരാണത്തിൽ ചേർക്കുകയും ചെയ്തു! ഗീത പറഞ്ഞ കൃഷ്ണനെ മനസ്സിലാക്കിയ വ്യാസൻ പരമശിവൻ പറഞ്ഞ രാമായണവും വള്ളിപുള്ളി വിടാതെ മനസ്സിലാക്കി നമുക്ക് തന്നു! ഈ കാരണത്താലാണ് വാൽമീകി രാമായണത്തേക്കാൾ ആധികാരികത അദ്ധ്യാത്മ രാമായണത്തിനാണ് എന്ന് പ്രഞ്ഞത്!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ