പാഞ്ചാലിയിലൂടെ വ്യാസൻ നമുക്ക് തരുന്നത്.
ഭാഗവതം പരീക്ഷിത്തിനെ കേൾപ്പിക്കുന്ന സന്ദർഭത്തിൽ വ്യാസപുത്രനായ ശുകൻ പരീക്ഷിത്തിനോട് പറയുന്നുണ്ട്. __ മഹാരാജൻ! ഞാനീ പറയുന്നതൊന്നും പരമാർത്ഥങ്ങളല്ല. അങ്ങയ്ക്ക് വിജ്ഞാനവും വൈരാഗ്യവും വരുവാൻ വേണ്ടിയാണ്.-- എന്ന്. പറഞ്ഞ കാര്യങ്ങളിലെ സന്ദർഭങ്ങളാണ് പരമാർത്ഥമല്ല എന്ന് പറഞ്ഞത്. കഥാപാത്രങ്ങൾ ജീവിച്ചിരുന്നിട്ടില്ല എന്നോ ബന്ധങ്ങൾ ഇല്ല എന്നോ അല്ല. മഹാഭാരതം വിഷയം ഭാഗവതത്തിലും ഉണ്ട്. ശുകൻ ഈ പറഞ്ഞത് രണ്ടർത്ഥത്തിലാണ്. ഞാൻ എന്ന് പറഞ്ഞത് ശുകനെ ഉദ്ദേശിച്ചും. ആരൊക്കെ എന്തൊക്കെ തത്വം ആരോടെല്ലാം ഉപദേശിച്ചുവോ അവരേയും ഞാൻ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.
പാഞ്ചാലി എന്നാൽ ധർമ്മം ശക്തി വീര്യം ദീർഘവീക്ഷണം നിഷ്കളങ്ക സൗന്ദര്യം ഈ അഞ്ചു ഗുണങ്ങൾ ഉള്ളവരെ പാഞ്ചാലി എന്നു പറയുന്നു. പാണ്ഡവന്മാരുടെ മറ്റു ഭാര്യമാരെല്ലാം പാഞ്ചാലി മാരായിരുന്നു. ശിബിരാജകുമാരിയായ ദേവിക യുധീഷ്ഠിരന്റെ പത്നിനിയാണ് അവൾ പാഞ്ചാലിയും ആയിരുന്നു. കാശിരാജ പുത്രിയായ ബലന്ധര ഭീ മസേനന്റെ പത്നിയായിരുന്നു. അവളും പാഞ്ചാലി തന്നെ. അർജ്ജുന പത്നിനിമാരായ സുഭദ്ര ഉലു പ്രി ചിത്രാംഗദ എന്നിവരും പാഞ്ചാലി മാരായിരുന്നു. നകുലന്റെ പത്നി കരേണുമതിയും, സഹദേവന്റെ പത്നി വിജയയും പാഞ്ചാലി മാരായിരുന്നു.
അപ്പോൾ യു ധീഷ്ഠിരന് പാഞ്ചാലിയിൽ പ്രതിവിന്ധ്യൻ ജനിച്ചു എന്ന് പറഞ്ഞാൽ അത് ദേവികയിൽ ജനിച്ച കുട്ടിയാണ് എന്ന് സാരം. കാരണം കൃഷ്ണ യുധീഷ്ഠിരന്റെ പുത്രീ സ്ഥാനമാണ് അലങ്കരിക്കുന്നത്. അപ്പോൾ പഞ്ചപാണ്ഡവൻ മാർക്ക് അവരുടെ ഭാര്യമാരിൽ ജനിച്ച ഒരോ കുട്ടികളെ ഇന്ദ്രപ്രസ്ഥത്തിൽ കൊണ്ടുവന്നു നിർത്തി. സ്വന്തം മക്കളെപ്പോലെ കൃഷ്ണ അവരെ നോക്കി. അവർ പാഞ്ചാലിയുടെ മക്കൾ എന്നറിയപ്പെട്ടു. വനവാസക്കാലത്ത് അവർ അവരുടെ നാട്ടിലേക്ക് പോയി. ഈ മക്കളെ കൈനിലയത്തിൽ വെച്ച് അശ്വത്ഥാമാവ് വധിച്ചപ്പോൾ അശ്വത്ഥാമാവിനെ വധിക്കാനായി അർജ്ജുനൻ പുറപ്പെട്ടപ്പോൾ ഗുരു പുത്രനെ വധിക്കരുത് എന്ന് പറഞ്ഞ് തടഞ്ഞത് ദ്രൗപദി യാ ണ്. സ്വന്തം പ്രസവിച്ച കുഞ്ഞുങ്ങളായിരുന്നുവെങ്കിൽ ദ്രൗപദി ഒരിക്കലും അർജ്ജുനനെ തടയുമായിരുന്നില്ല. ഇന്ന് ആത്മഹത്യ ചെയ്ത, അല്ലെങ്കിൽ വധിക്കപ്പെട്ട കുട്ടികളുടെ അമ്മമാരോട് ചോദിച്ചു നോക്കൂ നിങ്ങളുടെ മക്കളുടെ മരണത്തിന് ഉത്തരവാദികളായവർക്ക് നിങ്ങൾ മാപ്പ് കൊടുക്കുമോ? എന്ന് അപ്പോളറിയാം മാതൃഹൃദയത്തിന്റെ വേദനയുടെ ആഴം.
അപ്പോൾ ഈ സംഭവങ്ങളെല്ലാം ഗഹനമായി മനനം ചെയ്താൽ ഞാൻ പറയുന്ന ഉത്തരമേ കിട്ടു. നിരവധി രീതിയിൽ തിരിച്ചും മറിച്ചും മനനം ചെയ്തപ്പോഴൊക്കെ പൊരുത്തപ്പെടുന്നില്ല 'ഈ നിഗമനം മാത്രമാണ് കഥാ സന്ദർഭവുമായി പൊരുത്തപ്പെട്ടു പോകുന്നത്. പിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ