അയ്യപ്പൻ ഹിന്ദുക്കളുടെ ദൈവമല്ലെന്ന് കാശി മഠാധിപതി
++++++++++++++++++++++++++++++++++++++++++++++++
പ്രതികരണം
ഒന്നാമത് മഠാധിപതി പറഞ്ഞത് ഏത് ഭാഷയിൽ? ആരാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്? ഒരു മഠാധിപതി ഇങ്ങിനെ പറയില്ല കാരണം ഒരു മഠാധിപതി അദ്വൈതിയും വേദാന്തിയും ആയിരിക്കും. ദൈവങ്ങൾ എന്ന ബഹു വചനമോ ഹിന്ദുക്കളുടെ ദൈവം എന്നോ പറയാനിടയില്ല. അയ്യപ്പൻ ഹിന്ദുക്കളുടെ ദൈവ മല്ല എന്ന് പറയുമ്പോൾ വേറെ ആരുടേയോ ദൈവമാണ് എന്ന അർത്ഥം വരുന്നു. അപ്പോൾ ഓരോ മതത്തിനും പ്രത്യേകം പ്രത്യേകം ദൈവമോ? ഒരു മഠാധിപതി ഇങ്ങിനെ പറയില്ല.
ധർമ്മശാസ്താവിനെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും നിരവധി വ്യത്യസ്ഥ കഥ ക ളാ ണ് കേൾക്കുന്നത് എന്നാൽ ഇതിലെ വാസ്തവം എന്താണ്.? പാലാഴിമഥനം കഴിഞ്ഞ് അമൃത് അസുരന്മാരിൽ നിന്നും വീണ്ടെടുത്ത് ദേവന്മാർക്ക് കൊടുത്ത ശേഷം മോഹിനീരൂപം കാണുവാൻ പരമശിവൻ മോഹം പ്രകടിപ്പിച്ചതും തുടർന്ന് ശാസ്താവിന്റെ ഉൽപ്പത്തിയും പറയുന്നത് കമ്പ രാമായണം ബാലകാണ്ഡത്തിലാണ്. ശുര പത്മാവ് എന്ന അസുരനുമായുള്ള യുദ്ധത്തിൽ ഇന്ദ്രന്റെ പത്നിയായ ശചീദേവിയെ കാത്തുകൊള്ളുവാൻ ഇന്ദ്രൻ ശാസ്താവിനെ നിയോഗിച്ചു എന്ന വിവരം സ്കാന്ദപുരാണം ആസുര കാണ്ഡത്തിൽ ഉള്ളതാണ്. ഇങ്ങിനെയുള്ള ചെറിയ ചെറിയ വിവരണങ്ങളേ ശാസ്താവിനെ കുറിച്ച് നമുക്ക് ലഭിക്കുന്നുള്ളൂ എന്നാൽ മേൽ പറഞ്ഞ രണ്ട് സംഭവങ്ങളും നടന്നത് ഭൂമിയിലല്ല. അയതിനാൽ ഭൂമിയിലെ മനുഷ്യനെ സംബന്ധിച്ച് ഇത് ഇല്ലാത്ത കഥയാണ്,
പതിനാല് ലോകങ്ങൾ ഉണ്ട് എന്നും അവിടങ്ങളിൽ ഒക്കെ വ്യത്യസ്ഥരായ ജീവി സമൂഹമാണ് ഉള്ളതെന്നുമുള്ള ഋഷി വചനങ്ങൾ വിശ്വസിക്കുന്ന ഒരാൾക്കേ ശാസ്താവിന്റെ അസ്തിത്വം വിശ്വസിക്കാനാകു
എന്നാൽ ധർമ്മശാസ്താവ് ആരെന്ന് ഭഗവദ് ഗീത വ്യക്തമായി പറയുന്നുണ്ട്. യദായ ദാഹി ധർമ്മസ്യ --- എന്നു തുടങ്ങുന്ന ശ്ളോകവും അടുത്ത ശ്ലോകവും അതിന് ഉത്തരം പറയുന്നുണ്ട്. എവിടെ അധർമ്മം ഉണ്ടാകുന്നുവോ അവിടെ അധർമ്മത്തെ നിഷ്കാസനം ചെയ്യുവാനും ധർമ്മത്തെ ശാസിച്ച് നിലനിർത്താനും കാലാകാലങ്ങളിൽ ഞാൻ അവതരിക്കും - ഇങ്ങിനെയുള്ള അവതാരങ്ങളെ ആണ് ധർമ്മശാസ്താവ് എന്ന് പായുന്നത്. അതായത് ധർമ്മശാസ്താവ് വ്യക്തി സങ്കല്പമല്ല എന്ന് സാരം.
ധർമ്മത്തെ ഉയർത്താൻ വരുന്ന ധർമ്മശാസ്താവ് അയ്യപ്പൻ ആയിരിക്കണം.അതായത് 5 ഇന്ദ്രിയങ്ങളെയും നിയന്ത്രിച്ചവൻ ആയിരിക്കണം. അവൻ മഹിഷീ മർദ്ദനൻ ആയിരിക്കണം. അവൻ 12 വർഷം സ്ത്രീസ്പർശമില്ലാത്ത ബ്രഹ്മചാരി ആയിരിക്കണം. അവന്റെ ശരീരലക്ഷണം കുടമണിയുടെ കണ്ഠത്തോട് കൂടിയവൻ മണികണ്ഠൻ ആയിരിക്കും. അവൻ പുലി വാഹനൻ ആയിരിക്കണം അതായത് തന്റെ ഉള്ളിലുള്ള മൃഗത്തെ നിയന്ത്രിച്ചവൻ ആയിരിക്കണം. ഭൂമിയിലെ പ്രവർത്തനമായതിനാൽ ഭൂമിയിലെ നിയമം അനുസരിച്ച് യോഗ്യനായ ഒരു ഗുരുവിനെ അവൻ സ്വീകരിക്കേണ്ടതാണ്. കുടുംബ ജീവിതമാണ് യഥാർത്ഥ ബ്രഹ്മചര്യം എന്ന് ജനങ്ങൾക്ക് കാണിച്ചു കൊടുക്കണം. അധർമ്മത്തെ നേരിടാൻ അതിശക്തനും അതിബുദ്ധിമാനുമായ ഹരിവംശത്തിൽ പെട്ട ആശ്വത്തെ അവൻ വാഹനമായി സ്വീകരിക്കണം - (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ