2017, മാർച്ച് 9, വ്യാഴാഴ്‌ച

സത്യം കണ്ടെത്താൻ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കണം!!!!

ഇതിഹാസ പുരാണങ്ങളിലെ സത്യാവസ്ഥ മനസ്സിലാക്കാൻ കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ചേ മതിയാകൂ. ഇന്ന് കാണുന്ന പ്രസിദ്ധന്മാരുടെ വിവർത്തനങ്ങളിൽ ഒക്കെ എന്താണോ സംസ്കൃത കൃതിയിൽ ഉള്ളത് അത് മലയാളത്തിലേക്ക് ആക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്! പക്ഷെ അതിനെ സംസ്കരിച്ച് എടുത്ത് മനസ്സിലാക്കേണ്ട ബാധ്യത നമുക്കാണ്. കഥ അതേ പോലെ എടുത്താൽ അത് വെറും മിത്ത് മാത്രമായിപ്പോകും. ചരിത്രം അങ്ങിനെ മിത്ത് എന്നറിയപ്പെടും അതാണ് സംഭവിക്കുന്നതും.

ഇവിടെയില്ലാത്തത് വേറെ എവിടേയും കാണില്ല. എന്ന് വ്യാസൻ പറഞ്ഞത് മനസ്സിൽ വെച്ചു കൊണ്ടായിരിക്കണം നാം ഇതിഹാസപുരാണങ്ങളെ സമീപിക്കേണ്ടത്. വിദേശികളുടെ കൈകടത്തലുകൾ ഏറെ നടന്നതിന് ശേഷമുള്ള മഹാഭാരതവും രാമായണവും ആധികാരിക മെന്ന് കരുതി അതിനെ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് വിശ്വസിച്ച് മുന്നോട്ട് പോയാൽ സത്യം വളരെ അകലെയാകും. കഥാപാത്രങ്ങളിലൂടെ ധർമ്മമനുസരിച്ച് വ്യാഖ്യാനിച്ചാലേ സത്യം മുന്നിൽ തെളിയൂ!

മഹാവിഷ്ണുവിന്റെ നാഭിപ്രദേശത്ത് നിന്നും ജനിച്ച ബ്രഹ്മാവ് ഇരിക്കുന്നത് താമരയിൽ അപ്പോൾ സൃഷ്ടിക്ക് മുമ്പേ താമര ഉണ്ടായിരുന്നോ? എന്ന ചോദ്യം ചിലർ ചോദിക്കാറുണ്ട്. ഇവിടെ താമര എന്നത് മലയാള പദമാണ്. സംസ്കൃതത്തിൽ. പദ്മം  എന്നാണ്. പദ്മം എന്നതിന്  ചോദി നക്ഷത്രമെന്നും ഷഡാധാരത്തോട് കൂടിയവൻ എന്നും ആണ് അർത്ഥം  താമര എന്നൊരു അർത്ഥവും ഉണ്ട് എന്ന് മാത്രം . അപ്പോൾ പദ്മസംഭവൻ എന്ന് പറയുമ്പോൾ. ചോദി നക്ഷത്രത്തിൽ പ്രത്യക്ഷമായവനും ഷഡാധാരത്തോട് കൂടിയവൻ എന്നുമാണ് അർത്ഥം . അത് പിൽക്കാലത്ത് ആരോ താമരയിൽ ആസനസ്ഥനാക്കി എന്നുമാത്രം.

ആദ്യമായി പരമാത്മാവ് രൂപമെടുത്തപ്പോൾ നിൽക്കാൻ ഒരു സ്ഥാനം വേണമല്ലോ അതാണ് സലിലം  ഖരവും ജലവും അല്ലാത്ത അവസ്ത വ്യക്തമായി പറയാൻ കഴിയാത്തതിനാൽ അവ്യക്തം എന്നു പറയുന്നു. ചിലരതിനെ കാരണജലം എന്നും പറയുന്നു. ആ സലിലത്തിൽ പ്രപഞ്ചരൂപമായ ഇലയുടെ ആകൃതിയും കൂടെ പിറന്നു. അതിനെ ആലില എന്ന് പിന്നീടുള്ളവർ സംബോധന ചെയ്തു! ആ ആലിലയിൽ അഥവാ ആസ്ഥാനമായ അടയാളത്തിൽ രൂപമെടുത്ത വിഷ്ണുവിന്റെ നാഭിപ്രദേശത്ത് നിന്നും ഷഡാധാരത്തോട് കൂടിയവനും ചോദി നക്ഷത്രത്തിലാണ് എന്ന് പിൽക്കാലത്ത് തെളിഞ്ഞതും ആയ ബ്രഹ്മാവിന് പദ്മാകൃതിയിലുള്ള ആസനം ജനിക്കുമ്പോഴേ കൂടെ വന്നു! ജ്ഞാനം നേടിയ ബ്രഹ്മാവ് സൃഷ്ടി തുടങ്ങിയപ്പോൾ പതിനാലു ലോകങ്ങളിൽ ഏറ്റവും മുകളിലുള്ള സത്യലോകം സൃഷ്ടിച്ച് അത് സ്വന്തമാക്കുകയും അതിനും മുകളിൽ വൈകുണ്ഠം തീർത്ത് വിഷ്ണുവിന് നൽകുകയും ചെയ്തു. അഥവാ എപ്പോഴൊക്കെ ആദിയിൽ സൃഷ്ടി നടത്തി യോ അപ്പോഴൊക്കെ വിഷ്ണുവിന്റെ ആസ്ഥാനമായ വൈകുണ്ഠവും സൃഷ്ടിച്ചു! .

1 അഭിപ്രായം: