സൂര്യപുത്രൻ
സൂര്യനിൽ നിന്ന് ഗർഭം ധരിക്കുകയോ? വെറും കെട്ടുകഥ ഇതൊക്കെ ബുദ്ധിയുള്ളവൻ വിശ്വസിക്കുമോ!? ഒരു നിരീശ്വരവാദി പറഞ്ഞു നിർത്തി. തുടർന്ന് മുഖ്യ പ്രഭാഷകന്റെ റോളിൽ ഞാൻ വേദിയിലേക്ക് കയറി. യുക്തി രഹിതമായ ഹൈന്ദവ ഗ്രന്ഥങ്ങൾ എന്നാണ് വിഷയം. യുക്തിയുണ്ട് എന്ന് സ്ഥാപിക്കാൻ ഞാനും ഇല്ലെന്ന് സ്ഥാപിക്കാൻ മറ്റു ചിലരും.
മനുഷ്യൻ ചന്ദ്രനിൽ പോയി. മനുഷ്യൻ വൈദ്യുതി കണ്ടു പിടിച്ചു. മനുഷ്യൻ പുതിയ അത്ഭുതകരമായ ഈ പ്രപഞ്ചം സൃഷ്ടിച്ചൂ എന്താ ശരിയല്ലേ? ഞാൻ ചോദിച്ചു. അതെ എന്ന മർമ്മരം. പക്ഷെ ഇതൊന്നും ഒരാളല്ല ചെയ്തത്. മനുഷ്യ സമൂഹത്തിന് വേണ്ടി ഓരോന്നും ചെയ്യാൻ വിധിക്ക്പ്പെട്ടവർ അത് ചെയ്യുന്നു. എന്താ അതും ശരിയല്ലേ? ആണ് എന്നോ അല്ല പന്നോ തീർപ്പിച്ച് പറയുന്നില്ല. ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു അതെ എന്ന സത്യത്തെ നിങ്ങൾ അംഗീകരിച്ചാൽ വിധിയിൽ നിങ്ങൾ വിശ്വസിക്കുന്നു എന്ന് വരും അത് നിങ്ങൾക്ക് പോരായ്മയാണ് അല്ലേ? ഏതായാലും സൂര്യനെ ഒരു നക്ഷത്രമായി വിലയിരുത്തിയതാണ് നിങ്ങൾക്ക് പറ്റിയ അമളി. സൂര്യനെ ഒരു സമൂഹമായി കണ്ടു നോക്കൂ! ഈ നക്ഷത്രത്തിന് ഭൂമിയിൽ ജീവനെ നിലനിർത്താൻ ആവശ്യമായ ഊർജ്ജം പകരുക എന്നതാണ് അതിന്റെ ധർമ്മം ദ്വാദശാദിത്യന്മാരാണ് സൂര്യഗോത്രത്തിന് വേണ്ടി ഓരോന്ന് ചെയ്യാൻ വിധിക്കപ്പെട്ടവരിൽ പ്രധാനികൾ. വേറെയും ചിലരുണ്ട്. ദ്വാദശാദിത്യന്മാരിൽ ഒരാളാണ് വിഷ്ണു. അതായത് വാമനൻ. വാമനൻ അദിതിയുടെ പുത്രനാണ് അത് കൊണ്ട് ആദിത്യനാണ്.
ഈ മന്ത്രം നീ ഏത് ദേവനെ മനസ്സിൽ വിചാരിച്ചു ചോല്ലുന്നുവോ ? ആ ദേവന്റെ ഗുണഗണങ്ങളോട് കൂടിയ പുത്രൻ നിനക്ക് ജനിക്കും എന്നാണ് പരമശിവന്റെ അവതാരമായ ദുർവ്വാസാവ് മഹർഷി കുന്തീ ദേവിക്ക് കൊടുത്ത വരം. ഇവിടെ മന്ത്രം ചൊല്ലിയാൽ മതി. ശാരീരിക ബന്ധം വേണം എന്ന് പറഞ്ഞിട്ടില്ല. കാരണം ഭർത്താവാകാൻ പോകുന്ന പാണ്ഡുവിന് അതിന് ശാപം മൂലം സാധ്യമല്ല. അപ്പോൾ മന്ത്രമാണ് ഇവിടെ ജനനത്തിന് മൂലാധാരം. ആ മന്ത്രം ചോല്ലിയതും ദ്വാദശാദിത്യന്മാരിൽ ഒരാളായ വിഷ്ണു അഥവാ വാമനൻ ആണ് കുന്തിയുടെ ഗർഭപാത്രത്തിൽ സൂര്യ തേജസ്സാർന്ന ബീജം സൂക്ഷ്മമായി നിക്ഷേപിച്ചത്. ഇത് ശാരീരിക ബന്ധത്തിലൂടെ ആയിരുന്നില്ല.അപ്പോൾ കർണ്ണൻ ശരിക്കും വൈഷ്ണവ തേജസ്സാണ് എന്നും പറയാം. അതിനാലാണ് വൈഷ്ണവ തേജസ്സുകളായ കൃഷ്ണാർജ്ജുനന്മാരുടെ സഹായത്താൽ മാത്രമെ സൂര്യസൂര്യപുത്രനായ കർണ്ണന്റെ തേജസ്സിനെ ഭൂമിയിൽ നിന്നും പിൻ വലിക്കാനാകൂ! പിന്നെ ഇതും കെട്ടു കഥയാണ് എന്ന് നിങ്ങൾക്ക് വാദിക്കാം. പക്ഷെ അപ്പോഴും ഒരു ചോദ്യമുയരുന്നു. എത്രയോ പേർക്ക് ശാരീരിക ബന്ധം നടത്തിയിട്ടും പുത്രർ ജനിക്കുന്നില്ല എന്ത് കൊണ്ട്? ശാരീരിക പോരായ്മകളാണെന്ന് നിങ്ങൾ ഉത്തരം പ്രഞ്ഞേക്കാം അപ്പോളും ഒരു സംശയം ചിലർക്ക് മാത്രം എന്തേ സന്താനോൽപ്പാദന ശേഷി ഇല്ലാത്തത്? ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ