2017, മാർച്ച് 31, വെള്ളിയാഴ്‌ച

ദോഷൈക ദൃക്കുകൾ

ഏത് കാര്യത്തിലും ദോഷം മാത്രം കണ്ടെത്തുക എന്നത് മലയാളികളുടെ ഒരു ശീലമായി തീർന്നിരിക്കുന്നു. നല്ലത് വല്ലതും ഉണ്ടോ എന്ന് അന്വേഷിക്കുക പതിവില്ല. ക്ഷേത്രത്തിലെ അന്നദാനം പാവപ്പെട്ടവരുടെ വീട്ടിൽ എത്തിക്കണം ചിലരുടെ വാദം ഇതാണ്. ആവാം അതിനൊരു സന്നദ്ധസംഘം രൂപീകരിക്കുക എന്നിട്ട് എത്തിക്കുക. ക്ഷേത്രത്തിലെ അന്നദാനം അവിടെ  ഇരുന്നു കഴിക്കേണ്ടതാണ്. ഈശ്വരനും അന്നത്തിനും സാമുദായികമോ സാമ്പത്തികമോ ആയ ഉച്ച നീചത്വങ്ങൾ ഇല്ല എന്നതിന്റെ സൂചനയായി നടത്തുന്ന അന്ന ദാനം എല്ലാവരും കൂടിച്ചേർന്ന് അനുഭവിക്കേണ്ട ഒന്നാണ്.  പ്രസാദ ഊട്ടും അന്നദാനവും രണ്ടും രണ്ടാണ്. പ്രസാദം തരുമ്പോൾ ദക്ഷിണ കൊടുക്കണം. പ്രസാദ ഊട്ടിനും അത് പതിവുണ്ട്. അതിൽ തെറ്റില്ല.എന്നാൽ അന്ന ദാനത്തിന് എന്തെങ്കിലും കൊടുക്കണം എന്ന് പറയുന്നത് വിവരക്കേടാണ്. ദാനം സ്വീകരിക്കുന്നവൻ ആർക്കും ഒന്നും കൊടുക്കേണ്ടതില്ല.

ക്ഷേത്രത്തിലെ ക്ഷേത്രജ്ഞനും അന്നദാനവും തമ്മിൽ നേരിട്ട് ബന്ധമൊന്നും ഇല്ല. ഈശ്വരന്റെ മുന്നിൽ ഏവരും തുല്യരാണ് എന്ന സത്യം ഭാരവാഹികൾ അന്ന ദാനത്തിലൂടെ പ്രകടിപ്പിക്കുന്നു ' പ്രസാദ ഊട്ട് പ്രത്യേക സാധനങ്ങൾ മാത്രമാണ്. എന്നാൽ അന്നദാനം ഏത് തരത്തിൽ സദ്യ യായോ അല്ലാതെയോ നടത്താം.

ബ്രാഹ്മണർക്ക് അകത്ത് വെച്ചും മററുള്ളവർക്ക് പുറത്ത് വെച്ചും കൊടുക്കുന്നു എന്നാണ് മറ്റൊരു പരാതി. അകത്ത് കഴിക്കുന്നവർ അവിടുത്തെ ക്രിയാദികളിൽ പങ്കെടുക്കുന്നവരാണ്.  അവർക്ക് ക്ഷേത്രത്തിനകത്ത് ചില അധികാര പരിധികളുണ്ട്. എല്ലാവർക്കും അത് കൊടുക്കണം എന്ന് പറഞ്ഞാൽ അത് സാദ്ധ്യമാകുമോ? ഒരു ഓഫീസിൽ മേലധികാരി കൈകാര്യം ചെയ്യുന്ന പണം ഇരിക്കുന്ന പ്രധാനപ്പെട്ട ഡോക്യുമെൻസ് ഇരിക്കുന്ന അലമാറ ഒരു പ്യൂണിന് കൈകാര്യം ചെയ്യാൻ അധികാരമുണ്ടോ? ബ്രാഹ്മണൻ ഒരു ജാതിയാണ് എന്ന തെറ്റായ ധാരണ തിരുത്തിയിട്ടില്ല എന്നല്ലേ അതിനർത്ഥം?

ഒരു ക്ഷേത്രത്തിൽ എന്തെങ്കിലും അനീതി നടക്കുന്നുവെങ്കിൽ അതില്ലായ്മ ചെയ്യുവാൻ ആ പരിസരവാസികൾ തന്നെ ശ്രമിക്കയാണ് വേണ്ടത്.അല്ലാതെ അത് വിളിച്ചുകൂവി നാലാളെ അറിയിക്കയല്ല വേണ്ടത്. അതായത് മലർന്ന് കിടന്ന് മുകളിലേക്ക് തുപ്പരുത് എന്ന് സാരം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ