2017, മാർച്ച് 28, ചൊവ്വാഴ്ച

അനുഭവത്തിൽ തന്നെ വിശ്വാസമില്ലെങ്കിലോ????

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചർച്ച നടത്തി എന്നു പറയുമ്പോൾ ഇത് രണ്ടു രാജ്യങ്ങളല്ലേ? രാജ്യങ്ങൾക്ക് സംസാരിക്കാൻ കഴിയുമോ? എന്നാരും ചോദിക്കാറില്ല. രണ്ടു രാജ്യങ്ങൾക്കും വേണ്ടി ഓരോ പ്രതിനിധികളാണ് പങ്കെടുത്തത് എന്ന് എല്ലാവർക്കും അറിയാം.  ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ക്രിക്കറ്റ് മാച്ച് നടക്കും എന്ന് പറഞ്ഞാലും ആർക്കും സംശയമില്ല. അതിനായി തിരഞ്ഞെടുക്കപ്പെട്ട കളിക്കാരാണ് കളിക്കുന്നത് എന്നറിയാം. ചർച്ചയിൽ പങ്കെടുത്ത വരല്ല കളിക്കുന്നത് എന്നും അറിയാം. എന്നാൽ സൂര്യപുത്രനാണ് കർണ്ണൻ എന്നു പറയുമ്പോൾ എല്ലാവർക്കും സംശയമായി. ഒരു നക്ഷത്രമായ സൂര്യന് കുട്ടി ജനിക്കുമോ? തുടങ്ങി നിരവധി ചോദ്യങ്ങൾ ഉന്നയിക്കും. ഇത് എന്തിന്റെ അസുഖമാണ്? ഞാൻ ഭാരത പുത്രനാണ് എന്ന് പറയുമ്പോൾ ഇല്ലാത്ത സംശയം കർണ്ണൻ സൂര്യപുത്രനാണ് എന്നു പറയുമ്പോൾ എങ്ങിനെ വന്നു?

ഇവിടെയാണ് മനനം വഴിപിഴക്കുന്നത്. ഒരേ പോലെയുള്ള ചില കാര്യങ്ങൾ വിശ്വസിക്കാം. ചിലത് വിശ്വസിക്കാൻ പറ്റില്ല എന്ന് പറയുന്നതല്ല യുക്തി . സൂര്യൻ നക്ഷത്രമാണ് എന്നറിഞ്ഞു കൊണ്ട് സൂര്യപുത്രൻ എന്ന് പറയുമ്പോൾ ആരാണ് സൂര്യൻ എന്ന് ഇവിടെ വിവക്ഷിക്കുന്നത് എന്ന് ചിന്തിക്കണം. അപ്പോൾ ആദിത്യൻ എന്ന് സൂര്യന് പേരുണ്ടല്ലോ അപ്പോൾ ആദിത്യന്മാർ ആരെന്ന് ചിന്തിക്കണ്ടം, അതിൽ ഒരാളാണ് വിഷ്ണു . അപ്പോൾത്തന്നെ സംഗതി പിടി കിട്ടും. മന്ത്രശക്തിയാൽ കുന്തിയുടെ ഗർഭപാത്രത്തിൽ സൂര്യതേജസ്സ് നിക്ഷേപിച്ചത് വിഷ്ണുവാണ് എന്ന് തീരുമാനിക്കാം. നിഷ്കള സ്വഭാവമായ അതായത് രൂപ രഹി ത മാ യ ബ്രഹ്മത്തിന്റെ സകള ഭാവമാണ് വിഷ്ണു . അതായത് രൂപമില്ലാത്ത പരമാത്മാവ് രൂപമായി മാറിയതാണ് വിഷ്ണു . ആവിഷ്ണുവിന് വായു വിലൂടെയോ  ഭക്ഷണത്തിലൂടെയോ  സൂര്യതേജസ്സ് കുന്തിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കാൻ യാതൊരു പ്രയാസവും ഇല്ല. അതിന് ഒരു ശാരീരിക ബന്ധത്തിന്റെ ആവശ്യം ഇല്ല എന്ന് സാരം - ഇത്രയും കാര്യങ്ങൾ മനനം ചെയ്ത് അഭിപ്രായം രേഖപ്പെടുത്തുക. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ