ഒരു കർമ്മയോഗിയുടെ പടയോട്ടം
അവഹേളനത്തിന്റെയും കുറ്റപ്പെടുത്തലുകളുടേയും വചനങ്ങൾ കർണ്ണ പുടങ്ങളിൽ പതിക്കുമ്പോളും അവയെ ഒന്നും ഗൗനിക്കാതെ തന്നിൽ നിക്ഷിപ്തമായ കർമ്മ പദ്ധതികളുമായി യാതൊരു മനഃചാഞ്ചല്യവും ഇല്ലാതെ മുന്നോട്ട് പോകാൻ ഒരു യോഗിക്കേ കഴിയൂ! അതെ അതാണ് നരേന്ദ്രമോദി!
നോട്ട് പിൻ വലിക്കലിനെ തുടർന്ന് നേരിട്ട നിന്ദകൾ, യാതൊരു വർഗ്ഗീയ ചിന്താഗതികളും സ്വപ്നത്തിൽ പോലും ഉണ്ടായിട്ടില്ലാത്ത നരേന്ദ്രമോദിക്ക് ന്യൂനപക്ഷ ധ്വംസകൻ എന്ന പട്ടം ചാർത്തിക്കൊടുക്കാൻ ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കയായിരുന്നു! മുസ്ലീം ഭൂരിപക്ഷപ്രദേശത്ത് കൂടി വൻ ഭൂരിപക്ഷത്തോടെ ബി ജെ പി വിജയിച്ചപ്പോൾ എന്താണ് പറയേണ്ടത് എന്നറിയാതെ കേരളത്തിലെ ഇടത് വലത് മതേതര കക്ഷികൾ ഭ്രാന്ത് പറയുന്നത് കേൾക്കുമ്പോൾ സഹതാപം തോന്നുന്നു. വർഗ്ഗീയ ധ്രുവീകരണമാണത്രേ ഉത്തർപ്രദേശിലെ വിജയത്തിന് കാരണം. വർഗ്ഗീയ ധ്രുവീകരണം എന്നത് കൊണ്ട് എന്താണ് ഇവർ ഉദ്ദേശിക്കുന്നത് ആവോ? മുന്നോക്ക വർഗ്ഗങ്ങൾ എന്ന് പറയുന്നവരേയും പിന്നോക്കക്കാർ എന്ന് പറയുന്നവരേയും ഒരുമിച്ചു കൊണ്ടുപോകാൻ കഴിഞ്ഞു ബിജെ പി ക്ക് എന്നതാണ് സത്യം ആ സത്യം അംഗീകരിക്കാൻ മറ്റുള്ളവർക്ക് കഴിയുന്നില്ല
സ്വന്തം കുടുംബക്കാര്യം നോക്കാതെ നാടു നോക്കുന്നവനാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും എന്ന് ജനം തിരിച്ചറിഞ്ഞു. നോട്ട് അസാധുവാക്കിയത് നാടിന്റെ നന്മയ്ക്ക് വേണ്ടിയാണെന്ന് അവർ തിരിച്ചറിഞ്ഞു. അന്ധമായ മോദി, ബി ജെ പി വിരോധം മൂലം അസംബന്ധം പറയുന്നവരെ ജനം തള്ളിക്കളഞ്ഞു. ഗോവയിലേത് ആവശ്യമാണ്. കാരണം 2019ലെ തിരഞ്ഞെടുപ്പിൽ ഒരു ശ്രദ്ധ ഉണ്ടാകുന്നത് നല്ലതാണ്. അല്ലെങ്കിൽ അമിതാവേശത്തിൽ ചിലരെങ്കിലും അത് നിസ്സാരമാക്കിയേക്കാം. നല്ല കഴിവുള്ളവരെ ജയിച്ച സംസ്ഥാനങ്ങളിൽ ശ്രദ്ധിച്ചു നിയമിക്കാൻ ഗോവാ പരാജയം കാരണമായേക്കും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ