വായിക്കാൻ പറ്റാത്തവ
രാമായണത്തിലും ഭാഗവതത്തിലും ഓരോ രംഗങ്ങൾ എനിക്ക് വായിക്കാൻ കഴിയാറില്ല. ഭരതൻ രാമനെ കാണാൻ പോകുന്ന രംഗം രാമന്റെ പാദം സ്പർശിച്ച മണ്ണിൽ കിടന്നുരുളുന്ന രംഗം ശ്രീരാമ പാദുകം ശിരസ്സിലേറ്റി തിരിച്ചു നടക്കുന്ന രംഗം കണ്ണുകൾ നിറയും ഗദ്ഗദം മൂലം പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ അപശ്രുതി ആ ഭാഗം വരുമ്പോൾ അതൊഴിവാക്കി ബാക്കി വായിക്കും.
ഭാഗവതത്തിൽ കുചേലന്റെ ദ്വാരകാ സന്ദർശനം കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളും കുചേലന്റെ മാനസികാവസ്ഥയും ഭഗവദ് കാരുണ്യത്തെക്കുറിച്ച് പറയുമ്പോൾ ഓർക്കുമ്പോൾ കണ്ണുകൾ ഈറനണിയുന്നു. ഗദ്ഗദം മൂലം വായിക്കാൻ കഴിയുന്നില്ല. ആ ഭാഗവും വായിക്കാതെ വിടുകയാണ് പതിവ്. അവിൽ ഒരു പിടി വാരി വായിലേക്ക് ഇടുമ്പോൾ മുതൽ ദു:ഖം. എന്താ ഇങ്ങിനെ? അറിയില്ല. വേറെ ആർക്കെങ്കിലും ഇത്തരം അനുഭവ മുണ്ടോ? അതും അറിയില്ല. ഏതായാലും ഈ രണ്ടു സംഭവങ്ങളും എന്നും എന്നെ കരയിച്ചിട്ടേ ഉള്ളു' അതിനാൽ ആ ഭാഗങ്ങൾ വായിക്കാതെ വിടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ