2017, മാർച്ച് 17, വെള്ളിയാഴ്‌ച

അറിയപ്പെടേണ്ട വ്യക്തിത്വം   ശ്രീ ഭട്ടതിരി മുളവന

ആദ്ധ്യാത്മിക മായ കാര്യങ്ങളിൽ വേറിട്ട ഒരു ശൈലിയാണ് ശ്രീ ഭട്ടതിരിയുടേത്. ജന്മ സിദ്ധമായി ലഭിച്ച ആഢ്യസംസ്കാരത്തിന്റെ പ്രതിഫലനം ഓരോ വാക്കിലും നിഴലിക്കുന്നതായി കാണാം. നിറകുടം തുളുമ്പില്ല എന്ന ചൊല്ല് ഇദ്ദേഹത്തിന്റെ കാര്യത്തിൽ അർത്ഥവത്താണ്. വലിയ ജ്ഞാനി ആയിരുന്നിട്ടും ഞാൻ ആരുമല്ല എന്ന അദ്ദേഹത്തിന്റെ ഭാവം ഒരു ആഢ്യസംസ്കാരത്തിന്റെ സൂചനയാണ്.

എന്താണ് അദ്ദേഹത്തിന്റെ പോസ്റ്റുകളുടെ പ്രത്യേകത? വേണ്ടത് വേണ്ടിടത്ത് വേണ്ട പോലെ പറയുക.പലപ്പോഴും ഒരു ഓർമ്മപ്പെടുത്തലുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റുകൾ. മറ്റു പ്രഗത്ഭരുടെ വാക്കുകളിലൂടെ തന്റെ ഉദ്ദേശം വ്യക്തമാക്കുന്നു. വളരെക്കാലമായി ഞാൻ നിരന്തരം ശ്രദ്ധിക്കുന്ന പോസ്റ്റുകളാണ് അദ്ദേഹത്തിന്റേത്.  ഭാരതീയ സനാതന ധർമ്മ വ്യവസ്ഥിതി ലോകത്തിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമാണ് എന്ന് വിവിധ തെളിവുകൾ നിരത്തി ഞാനടക്കമുള്ളവർ വലിയ പോസ്റ്റ്ക¡ൾഇടുമ്പോൾ  വോൾട്ടയറുടെ വാക്കിലൂടെ അദ്ദേഹം വളരെ ലളിതമായി ചെറിയ കുറിപ്പുകളിലൂടെ വ്യക്തമാക്കി. ഭർതൃഹരിയുടെ വാക്കിലൂടെ അല്പജ്ഞാനികളുടെ അഹങ്കാരം ലളിതമായി പറഞ്ഞു.അദ്ദേഹം മുമ്പ് പോസ്റ്റ് ചെയ്ത മനസാ വാചാ കർമ്മണാ  എന്ന പ്രയോഗത്തിന്റെ പ്രസക്തി അദ്ദേഹത്തിന്റെ ആത്മ ജ്ഞാനം പ്രകടമാക്കുന്നു.

വേദങ്ങളിലെ സ്ത്രീകളെ കുറിച്ചുള്ള കാഴ്ച്ചപ്പാട് അദ്ദേഹം വിശദീകരിച്ചത് ശ്രദ്ധേയമാണ്. ആദ്ധ്യാത്മിക പഠനം നമുക്ക് ലഭിക്കുന്നില്ല എന്ന് പലരും മുറവിളി കൂട്ടുമ്പോൾ പ്രാഥമിക പാഠം മുതൽ ഉള്ള കാര്യങ്ങളൊക്കെ ഇദ്ദേഹത്തിന്റെ പോസ്റ്റുകളിലുണ്ടെന്ന് ആരും തിരിച്ചറി യുന്നില്ല എന്നു തോന്നുന്നു. സനാതന ധർമ്മത്തെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ശ്രീ ഭട്ടതിരിപ്പാടിന്റെ പോസ്റ്റുകൾ വളരെ ഉപകാരപ്രദമാണെന്നതിൽ യാതൊരു സംശയവും ഇല്ല. അതിനാൽ തന്നെ ഇദ്ദേഹത്തിന്റെ പോസ്റ്റൂകൾ ഷെയർ ചെയ്യപ്പെടേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ