പാഞ്ചാലിയുടെ ചിരിയോ കുരുക്ഷേത്ര യുദ്ധത്തിന് കാരണം???????
അധർമ്മത്തെ സ്നേഹിക്കുന്ന മാനസികരോഗികളെ ക്കൊണ്ട് പൊറുതി മുട്ടി. അസുരശിൽപ്പിയായ മയൻ തീർത്ത അത്ഭുത മായ ഇന്ദ്രപ്രസ്ഥസ്ഥത്തിൽ ജലഭ്രംശമുണ്ടായിരുന്നു എന്നും ദുര്യോധനൻ അതിൽ അറിയാതെ വീണപ്പോൾ പാഞ്ചാലി കൈകൊട്ടിച്ചിരിച്ചു എന്നും ആ പരിഹാസം ദുര്യോധനന് സഹിക്കാൻ കഴിഞ്ഞില്ലെന്നും അതാണ് കുക്ഷേത്രയുദ്ധത്തിന് കാരണം എന്നൊക്കെ ചിലർ കാച്ചി വിടുന്നത് കേൾക്കാം . എന്നാൽ സത്യം എന്താണ്? ഒരു തെരുവു പെണ്ണിന്റെ സ്വഭാവമാണോ രാജകുമാരിയായ ദ്രൗപതിക്കുള്ളത്?
ഹസ്തിന പുരിയിലെ യുവരാജാവാണ് ദുര്യോധനൻ അദ്ദേഹം എത്തുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടാകില്ലേ? പ്രത്യേകതയാർന്ന കൊട്ടാരത്തിന്റെ പ്രത്യേകതകൾ ദുര്യോധനനെ ധരിപ്പിക്കണ്ടേ? അല്ലാതെ അതിഥികളെ കളിയാക്കുകയാണോ ആതിഥേയ ധർമ്മം? അങ്ങിനെ വന്നാൽ കുറ്റം പാണ്ഡവരുടേതല്ലേ? ധർമ്മിഷ്ഠനായ യുധീഷ്ഠിരൻ അങ്ങിനെ ഒരു രാജാവിനെ അപമാനിക്കാൻ പാകത്തിൽ കൊട്ടാരത്തിന്റെ സവിശേഷത മറച്ചു വെക്കുമോ? അത് അക്ഷന്തവ്യമായ തെറ്റായി പ്പോകില്ലേ? കൊട്ടാരത്തിലെ രാജകുമിരിമാർ പുറത്ത് സഞ്ചരിക്കാത്തവരാണ്. അവർ അന്തഃപുര വാസികളാണ്.
ഇങ്ങിനെയൊക്കെ ആയിട്ടും ദുര്യോധനൻ വെള്ളത്തിൽ വീണുവെങ്കിൽ അത് പരീക്ഷിക്കാൻ ശ്രമിച്ചതാകാനേ വഴിയുള്ളു. അപ്പോഴും പാഞ്ചാലി കൈകൊട്ടിച്ചിരിച്ചിരിക്കാൻ വഴിയില്ല. മഹാഭാരതം എഴുതപ്പെട്ടത് അന്നത്തെ സംസ്കൃത ഭാഷയിലാണ്. അത് ഇന്നത്തെ സംസ്കൃത ഭാഷയിലേക്ക് മോഴിമാറ്റം നടത്തി. വീണ്ടും അത് പ്രാദേശിക ഭാഷയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. ഇത്രയൊക്കെ പരിണാമം കഴിഞ്ഞപ്പോളേക്കും മഹാഭാരതം എന്ന ചരിത്രവസ്തുത എെതിഹ്യമോ കെട്ടുകഥയോ ആയി രൂപാന്തരപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ അന്നത്തെ സാഹചര്യവും ഒരു രാജാവിന്റെ അവസ്ഥയും ചിന്തിക്കാതെ തോന്നിയ പോലെ വിലയിരുത്തുകയാണ് ഓരോരുത്തരും ചെയ്യുന്നത്. പാഞ്ചാലി കൈകൊട്ടിച്ചിരിച്ച് അപഹസിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറയാനാകും കാരണം ഇത് സുരക്ഷയുടെ പ്രശ്നം കൂടിയാണ്. വരുന്ന മഹാന്മാരെ അപഹസിക്കുക എന്നത് ഭാരതീയ സംസ്കരമല്ല. ശത്രുവാണെങ്കിൽ പോലും. ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ