2017, മാർച്ച് 4, ശനിയാഴ്‌ച

നാരായണീയം ദശകം 30 ശ്ലോകം 2 തിയ്യതി 4/3/2017

പുത്രാർത്തി ദർശന വ ശാദ ദിതിർ വിഷണ്ണാ
തം കാശ്യപം നിജപതിം ശരണം പ്രപന്നാ
ത്വത്പൂജനം തദുദിതം ഹി പയോവ്രതാഖ്യം
സാ ദ്വാദശാഹമചരത് ത്വയി ഭക്തിപൂർണ്ണാ
           അർത്ഥം
ദേവമാതാവായ അദിതി പൂത്രന്മാരുടെ കഷ്ടത കണ്ട് ദുഃഖിക്കുന്നവളായി തന്റെ ഭർത്താവായ ആ കാശ്യപമഹർഷിയെ ശരണം പ്രാപിച്ചു. അദ്ദേഹം ഉപദേശിച്ച പ്രസിദ്ധിയുള്ള പയോ വ്രതമെന്ന് പേരായ നിന്തിരുവടിയുടെ ഭജനം അവൾ തികഞ്ഞ ഭക്തിയോട് കൂടി മുടങ്ങാതെ പന്ത്രണ്ട് ദിവസം ആചരിച്ചു പോന്നു.
    ഉത്തമ സന്താന ലബ്ധിക്ക് ഈ പ യോ വ്രതം വി ശേഷപ്പെട്ടതാണെന്ന് പൗരാണിക ഋഷികൾ പറയുന്നു.
3
തസ്യാവധൗ ത്വയി നിലീനമതേരമൂഷ്യാഃ
ശ്യാമശ്ചതുർഭുജവപുഃ സ്വയമാവിരാസീഃ
നമ്രാം ച താമിഹ ഭവത്തനയോ ഭവേയം
ഗോപ്യം മദീക്ഷണമിതി പ്രലപന്നയാസീഃ
               അർത്ഥം
വ്രതം അവസാനിക്കുമ്പോൾ അങ്ങയിൽ മുഴുകിയ മനസ്സോട് കൂടിയ ഇവളുടെ മുമ്പിൽ ശ്യാമള വർണ്ണനും ചതുർബാഹുവുമായി അവിടുന്നു സ്വയം പ്രത്യക്ഷനായി.  ഈ സമയം തൃപ്പാദങ്ങളിൽ നമസ്കരിച്ച അവളോട്  ഞാൻ ഭവതിയുടെ പുത്രനായി അവതരിക്കുന്നുണ്ട്  ഈ ദർശനം ആരുമറിയരുത്  എന്നരുളിച്ചെയ്തിട്ട് മറയുകയും ചെയ്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ